എസ്‌യുവി ഇനി ഇംഗ്ലണ്ടിലും; 4X4 കാർഗോ പതിപ്പായി ജിംനിയുടെ തിരിച്ചുവരവ്

കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ കാരണം യുകെയിൽ നിർത്തലാക്കിയ സുസുക്കി ജിംനി കൂടുതൽ കരുത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. വിപണിയിൽ നിന്നും ഒരു വർഷത്തിലേറെയായി വിട്ടുനിന്ന ശേഷമാണ് കോംപാക്‌ട് 3-ഡോർ എസ്‌യുവിയുടെ മടങ്ങിവരവ്.

എസ്‌യുവി ഇനി ഇംഗ്ലണ്ടിലും; 4X4 കാർഗോ പതിപ്പായി ജിംനിയുടെ തിരിച്ചുവരവ്

പുതിയ അവതാരത്തിൽ സുസുക്കി ജിംനി ഒരു ലൈറ്റ് കൊമേഴ്‌ഷ്യൽ വാഹനമായി മാറി. അതിന്റെ പാസഞ്ചർ വാഹന പതിപ്പിൽ നാലിനുപകരം മുൻവശത്ത് രണ്ട് സീറ്റുകൾ മാത്രമാണുള്ളത്. ഐക്കണിക് 4X4 ഒരു കാർഗോ വാഹനമാക്കി മാറ്റുന്നതിനായാണ് ബാക്ക് സീറ്റുകൾ നീക്കംചെയ്‌തിരിക്കു്നത്.

എസ്‌യുവി ഇനി ഇംഗ്ലണ്ടിലും; 4X4 കാർഗോ പതിപ്പായി ജിംനിയുടെ തിരിച്ചുവരവ്

പുറത്ത് നിന്ന് നോക്കുമ്പോൾ ജിംനി കൊമേഴ്‌ഷ്യൽ സാധാരണ ഓഫ്-റോഡിംഗ് പാസഞ്ചർ വാഹനത്തിന് സമാനമാണ്. കഴിഞ്ഞ വർഷം യൂറോപ്പിൽ ക്ലാസ് N1 വാണിജ്യ വാഹനമായി സുസുക്കി ജിംനി എസ്‌യുവി വീണ്ടും അവതരിപ്പിച്ചിട്ടുണ്ടായിരുന്നു.

എസ്‌യുവി ഇനി ഇംഗ്ലണ്ടിലും; 4X4 കാർഗോ പതിപ്പായി ജിംനിയുടെ തിരിച്ചുവരവ്

കർശനമായ CO2 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ജിംനിയെ പിൻവലിക്കുകയും ചെയ്‌തു. സവിശേഷതകൾ അനുസരിച്ച് യുകെ വിപണികൾക്കായി സമാരംഭിച്ച ജിംനി കൊമേഴ്‌ഷ്യൽ യൂറോപ്പിലെ മറ്റ് രാജ്യങ്ങൾക്ക് ലഭിക്കുന്നതിന് സമാനമാണ്.

എസ്‌യുവി ഇനി ഇംഗ്ലണ്ടിലും; 4X4 കാർഗോ പതിപ്പായി ജിംനിയുടെ തിരിച്ചുവരവ്

പുറത്ത് നിന്ന് നോക്കുമ്പോൾ സുസുക്കി ജിംനി കാർഗോ വേരിയന്റ് പാസഞ്ചർ വെഹിക്കിൾ പതിപ്പിന് സമാനമാണ്. എന്നിരുന്നാലും, സ്റ്റാൻ‌ഡേർഡ് റിയർ ബെഞ്ച് സീറ്റ് ഇപ്പോൾ ഗുഡ് സ്പേസിലേക്ക് വഴിയൊരുക്കി.

എസ്‌യുവി ഇനി ഇംഗ്ലണ്ടിലും; 4X4 കാർഗോ പതിപ്പായി ജിംനിയുടെ തിരിച്ചുവരവ്

ഇത് പിൻ‌ വരി മടക്കിക്കൊണ്ട് വാഗ്ദാനം ചെയ്യുന്ന പാസഞ്ചർ മോഡലിനെക്കാൾ 33 ലിറ്റർ സംഭരണ ശേഷി കൂടുതലാണ്. 3,645 മില്ലീമീറ്റർ നീളവും 1,645 മില്ലീമീറ്റർ വീതിയും 1,720 മില്ലീമീറ്റർ ഉയരവുമാണ് ജിംനി കാർഗോ എസ്‌യുവിക്കുള്ളത്.

എസ്‌യുവി ഇനി ഇംഗ്ലണ്ടിലും; 4X4 കാർഗോ പതിപ്പായി ജിംനിയുടെ തിരിച്ചുവരവ്

210 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുള്ള പാസഞ്ചർ വാഹന പതിപ്പിന് സമാനമായ വീൽബേസ് ഉണ്ട്. 150 കിലോഗ്രാം പേലോഡ് ശേഷിയും 863 ലിറ്റർ ലോഡ് വോളിയവും ജിംനി കാർഗോ വേരിയന്റിന് നൽകും.

എസ്‌യുവി ഇനി ഇംഗ്ലണ്ടിലും; 4X4 കാർഗോ പതിപ്പായി ജിംനിയുടെ തിരിച്ചുവരവ്

കാർഗോ അവതാരത്തിലെ ഓഫ്-റോഡ് എസ്‌യുവി നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ഫോർ വീൽ ഡ്രൈവ് സിസ്റ്റവും ഉപയോഗിച്ച് നിർമിച്ച ഈ എഞ്ചിന് പരമാവധി 101 bhp കരുത്തിൽ 130 Nm torque ഉത്പാദിപ്പിക്കാൻ കഴിയും.

എസ്‌യുവി ഇനി ഇംഗ്ലണ്ടിലും; 4X4 കാർഗോ പതിപ്പായി ജിംനിയുടെ തിരിച്ചുവരവ്

ജിംനിയുടെ കാർഗോ വേരിയന്റിന് പരമാവധി 145 കിലോമീറ്റർ വേഗതയും പുറത്തെടുക്കാൻ കഴിയും. ജാപ്പനീസ് ബ്രാൻഡ് പറയുന്നതനുസരിച്ച്, ജിംനി എസ്‌യുവി അതിന്റെ വാണിജ്യ പതിപ്പിൽ നേരത്തെ വാഗ്ദാനം ചെയ്ത അതേ സ്റ്റാൻഡേർഡ് ഉപകരണങ്ങൾ തന്നെയായിരിക്കും വാഗ്ദാനം ചെയ്യുംക.

എസ്‌യുവി ഇനി ഇംഗ്ലണ്ടിലും; 4X4 കാർഗോ പതിപ്പായി ജിംനിയുടെ തിരിച്ചുവരവ്

എയർ കണ്ടീഷനിംഗ്, ക്രൂയിസ് കൺട്രോൾ, പൂർണ വലുപ്പമുള്ള സ്‌പെയർ വീൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്ക് അനുയോജ്യമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം ടു-ഡോർ എസ്‌യുവിയുടെ സ്റ്റാൻഡേർഡ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Suzuki Jimny Light Commercial Variant Launched In UK. Read in Malayalam
Story first published: Friday, July 2, 2021, 11:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X