വില കുറവ്, ജിംനി ലൈറ്റ് പതിപ്പിനെ അവതരിപ്പിക്കാൻ സുസുക്കി

അന്താരാഷ്‌ട്ര വിപണികളിലെ സുസുക്കിയുടെ വജ്രായുധമാണ് കോംപാക്‌ട് ജിംനി എസ്‌യുവി. രൂപംകൊണ്ടും ഭാവം കൊണ്ടും ആരേയും മയക്കുന്ന അതിസുന്ദരനാണ് ഈ മൂന്ന് ഡോർ വാഹനമെന്നതും യാഥാർഥ്യമാണ്.

വില കുറവ്, ജിംനി ലൈറ്റ് പതിപ്പിനെ അവതരിപ്പിക്കാൻ സുസുക്കി

ഇപ്പോൾ ഓസ്ട്രേലിയൻ വിപണിയിൽ എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ജിംനി ലൈറ്റ് എന്നറിയപ്പെടുന്ന ഏറ്റവും താങ്ങാനാവുന്ന പതിപ്പ് സുസുക്കിയുടെ ഒരു പുതിയ തന്ത്രമാണ്.

വില കുറവ്, ജിംനി ലൈറ്റ് പതിപ്പിനെ അവതരിപ്പിക്കാൻ സുസുക്കി

നിലവിൽ വൻ ബുക്കിംഗ് കാലയളവുമായി മുന്നേറുന്ന ജിംനിയെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ഭാഗമാണിതെന്നും പറയാം. നിലവിൽ ആറു മുതൽ എട്ട് മാസത്തെ കാത്തിരിപ്പ് കാലയളവാണ് ജിംനി ലൈറ്റ് മോഡലിന് വേണ്ടിവരികയെന്നാണ് സുസുക്കി അഭിപ്രായപ്പെടുന്നത്.

വില കുറവ്, ജിംനി ലൈറ്റ് പതിപ്പിനെ അവതരിപ്പിക്കാൻ സുസുക്കി

ചെലവ് കുറക്കുന്നതിനായി ജിംനി ലൈറ്റിനായുള്ള ചില സ്റ്റാൻഡേർഡ് ഉപകരണങ്ങൾ സുസുക്കി നീക്കംചെയ്‌തു. അകത്തും പുറത്തും മാറ്റങ്ങൾ വരുത്തി. 15 ഇഞ്ച് അലോയ് വീലുകൾക്ക് പകരം പുതിയ 15 ഇഞ്ച് സ്റ്റീൽ വീലുകളാണ് എസ്‌യുവിക്ക് ഇപ്പോൾ ലഭിക്കുക.

വില കുറവ്, ജിംനി ലൈറ്റ് പതിപ്പിനെ അവതരിപ്പിക്കാൻ സുസുക്കി

കൂടുതൽ താങ്ങാനാവുന്നതിനായി ഫോഗ് ലാമ്പുകളും കമ്പനി നീക്കംചെയ്തു. ഇതിന് പ്ലാസ്റ്റിക് ടെക്സ്ചർഡ് സൈഡ് മിറർ ക്യാപ്പുകളും ഹാലൊജെൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുമാണ് സമ്മാനിച്ചിരിക്കുന്നത്.

വില കുറവ്, ജിംനി ലൈറ്റ് പതിപ്പിനെ അവതരിപ്പിക്കാൻ സുസുക്കി

നിലവിലെ മോഡലിൽ വാഗ്ദാനം ചെയ്യുന്ന 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുപകരം അടിസ്ഥാന ഇൻ-ഡാഷ് റേഡിയോ / സിഡി പ്ലെയറും സുസുക്കി ജിംനി ലൈറ്റിൽ ചേർത്തു. ഇത്തരത്തിൽ ചെലവ് ചരുക്കി വാഹനത്തിന്റെ വില കുറച്ചു.

വില കുറവ്, ജിംനി ലൈറ്റ് പതിപ്പിനെ അവതരിപ്പിക്കാൻ സുസുക്കി

എന്നാൽ 100 bhp പവറും 130 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് സുസുക്കി ജിംനി ലൈറ്റിനും തുടിപ്പേകുന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ചചെയ്യാൻ ജാപ്പനീസ് ബ്രാൻഡ് തയാറായില്ല എന്നതു തന്നെ സ്വാഗതാർഹമാണ്.

വില കുറവ്, ജിംനി ലൈറ്റ് പതിപ്പിനെ അവതരിപ്പിക്കാൻ സുസുക്കി

എങ്കിലും മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാണ് സുസുക്കി ജിംനി ലൈറ്റിൽ തെരഞ്ഞെടുക്കാൻ സാധിക്കുക. എസ്‌യുവിയുടെ വിലയേറിയ പതിപ്പിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്ദാനം ചെയ്യും. പുതിയ മോഡൽ ജപ്പാനിലാകും നിർമിക്കുക.

വില കുറവ്, ജിംനി ലൈറ്റ് പതിപ്പിനെ അവതരിപ്പിക്കാൻ സുസുക്കി

കൂടാതെ സാധാരണ ജിംനിയും 5 ഡോർ ടർബോചാർജ്ഡ് വേരിയന്റും നിർമിക്കുന്ന ചുമതല ഇന്ത്യക്കാണ്. 2021 ഓഗസ്റ്റ് ഒന്നിനാകും ജിംനി ലൈറ്റ് വേരിയന്റിനെ സുസുക്കി ഓസ്‌ട്രേലിയയിൽ വിൽപ്പനയ്ക്ക് എത്തിക്കുക.

വില കുറവ്, ജിംനി ലൈറ്റ് പതിപ്പിനെ അവതരിപ്പിക്കാൻ സുസുക്കി

തുടർന്ന് അഞ്ച് ഡോർ എസ്‌യുവിയെ 2022 ൽ അവതരിപ്പിക്കും. ഇന്ത്യയിൽ ജിംനി അടുത്ത വർഷം ജൂലൈയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാകും വാഹനത്തിൽ പ്രവർത്തിക്കുക. ഇത് നിലവിൽ സ്വിഫ്റ്റ് സ്പോർട്ടിന് കരുത്ത് പകരുന്ന യൂണിറ്റാണ്.

Most Read Articles

Malayalam
English summary
Suzuki Will Introduce A New Entry-Level Variant For Jimny SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X