20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

ആൾട്രോസിന്റെ ഒരു ലക്ഷം യൂണിറ്റ് നിർമാണം പൂർത്തിയാക്കി ടാറ്റ മോട്ടോർസ്. കമ്പനിയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക് മോഡൽ വിപണിയിലെത്തി വെറും 20 മാസത്തിനുള്ളിലാണ് ഈ സുപ്രധാനമായ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

ടാറ്റയുടെ പൂനെയിലെ നിർമാണ പ്ലാന്റിൽ നിന്നുമാണ് പുതിയ നേട്ടം കമ്പനി കൈവരിച്ചിരിക്കുന്നതും. വിതരണ ശൃംഖല വെല്ലുവിളികളും കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകളും ഉണ്ടായിരുന്നിട്ടും ഈ നിർണായക നേട്ടം കൈവരിക്കാൻ ചുരുങ്ങിയ സമയം മാത്രമാണ് ബ്രാൻഡിന് വേണ്ടിവന്നത് എന്നതും ശ്രദ്ധേയമാണ്.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നീ വമ്പൻമാർ അണിനിരക്കുന്ന വിഭാഗത്തിൽ ആൾട്രോസ് സ്വന്തമായൊരു വ്യക്തി പ്രഭാവം തന്നെ ഉണ്ടാക്കിയെടുക്കുകയായിരുന്നുവെന്നു വേണം പറയാൻ.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

5 സ്റ്റാർ ഗ്ലോബൽ എൻ‌ക്യാപ് റേറ്റിംഗ് ലഭിച്ച രണ്ടാമത്തെ ഇന്ത്യൻ കാറും, ടാറ്റയുടെ രണ്ടാമത്തെ വാഹനവുമാണ് ആൾട്രോസ്. ഈ ഖ്യാതിയെല്ലാം മോഡലിന്റെ അതിവേഗ വളർച്ചയിലേക്കാണ് നയിച്ചിരിക്കുന്നത്. ടാറ്റയുടെ പുതിയ ആൽഫ എന്നു വിളിക്കുന്ന എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർകിടെക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ ഉൽപന്നമെന്ന നിലയിൽ തദ്ദേശീയ ബ്രാൻഡ് വാഹനത്തെ 2020 ജനുവരിയിലാണ് വിപണിയിൽ അവതരിപ്പിക്കുന്നത്.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

2022 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ 20 ശതമാനത്തിലധികം വിപണി വിഹിതവുമായി രണ്ടാം സ്ഥാനം നേടിയെടുക്കാനും ആൾട്രോസിന് സാധിച്ചിട്ടുണ്ട്. "ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നുള്ള വർധിച്ചുവരുന്ന അംഗീകാരവും വിപണി വിഹിതവും നേടിക്കൊണ്ട്, ഭാവിയിൽ കൂടുതൽ വിജയങ്ങൾക്ക് കൈവരിക്കാൻ ആൾട്രോസ് പ്രാപ്‌തമാണെന്ന് ടാറ്റ അഭിപ്രായപ്പെട്ടു.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

സുരക്ഷ, ഡിസൈൻ, ടെക്‌നോളജി, ഡ്രൈവിങ് ഡൈനാമികസ്, ഉപഭോക്തൃ സംതൃപ്തി എന്നിവ തിരയുന്നവരെ ആകർഷിക്കാൻ ശേഷിയുള്ള സവിശേഷതകളാണ് കാറിന്റെ മറ്റൊരു പ്രത്യേകത. രൂപ ഭംഗികൊണ്ടും സവിശേഷതകൾകൊണ്ടും വേറിട്ടുനിൽക്കുന്ന ടാറ്റ ആൾട്രോസിന് നിലവിൽ 5.69 ലക്ഷം മുതൽ 9.45 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

പ്രീമിയം സവിശേഷതകളും അതോടൊപ്പം ഗംഭീര ക്യാബിൻ സ്പേസും സുരക്ഷയും, താങ്ങാനാവുന്ന വിലയും ഒത്തുചേർന്നതോടെ ടാറ്റയുടെ ഈ താരം വൻവിജയമായി മാറുകയായിരുന്നു. 22 വകഭേദങ്ങളിലും 5 നിറങ്ങളിലുമായാണ് ടാറ്റ ആൾട്രോസ് വിപണിയിൽ എത്തുന്നത്.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

ഡിസൈനിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ തന്നെ ആരേയും മനംമയക്കുന്ന രൂപഭംഗിയാണ് ടാറ്റ പ്രീമിയം ഹാച്ചിന്റെ മറ്റൊരു സവിശേഷത. നേര്‍ത്ത രൂപഘടനയിൽ വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിവയാണ് കാറിന്റെ അഭിവാജ്യ ഘടകം.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

അതോടൊപ്പം ഫ്രെയിംലെസ് വൈപ്പര്‍ ബ്ലേഡ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയും പുതുമ സമ്മാനിക്കുന്നുമുണ്ട്. ഇനി അകത്തളത്തിലേക്ക് നോക്കിയാലോ അവിടെയും ഫീച്ചറുകളാൽ സമ്പന്നമാണ് വാഹനം.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്‌ടീവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഐആർഎ കണക്റ്റഡ് കാർ ടെക്, ലീഥെറെറ്റ് സീറ്റുകൾ, ഏഴ് ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ ക്ലസ്റ്റർ, മൾട്ടി ഡ്രൈവ് മോഡുകൾക്കൊപ്പം ക്രൂയിസ് കൺട്രോൾ, 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ, റിയർ എസി വെന്റുകൾ മുതലായവയാണ് ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

ഇനി സുരക്ഷാ ഘടകങ്ങളിലേക്ക് നോക്കിയാൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സ്റ്റാൻഡേർഡായി ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളാണ് ടാറ്റ ആൾട്രോസിൽ അണിനിരത്തിയിരിക്കുന്നത്.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളുടെ സാന്നിധ്യവും സെഗ്മെന്റിൽ മോഡലിന് കരുത്താകുന്നുണ്ട്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ, 1.2 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിവയാണ് ആൾട്രോസിന് തുടിപ്പേകുന്നത്.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

ആദ്യത്തെ 1.2 NA പെട്രോൾ എഞ്ചിൻ പരമാവധി 85 bhp കരുത്തിൽ 114 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 1.5 ലിറ്റർ ഡീസൽ 90 bhp പവറും 200 Nm torque ഉം സൃഷ്ടിക്കുന്നു. രണ്ടും ഒരു മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമാണ് ലഭ്യമാവുക.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

നിലവിൽ ടാറ്റ ആൽ‌ട്രോസ് ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ കാറിനായി ഉടൻ ഒരു ഡിസിടി ഓട്ടോമാറ്റിക് പുറത്തിറക്കാൻ ടാറ്റയ്ക്ക് പദ്ധതിയുണ്ട്.

20 മാസം, ഒരു ലക്ഷം യൂണിറ്റ് നിർമാണം; ഹൃദയങ്ങൾ കീഴടക്കി Tata Altroz ഹാച്ച്ബാക്കിന്റെ ജൈത്രയാത്ര

മറുവശത്ത് ടർബോ പതിപ്പ് 110 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിന് 13 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Tata altroz premium hatchback reached one lakh production milestone in india
Story first published: Tuesday, September 28, 2021, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X