പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച് ടാറ്റ മോട്ടോർസ്

ടാറ്റയുടെ വാഹനങ്ങൾക്കെല്ലാം ഗംഭീര വരവേൽപ്പ് കിട്ടുന്ന കാലമാണിത്. ഏത് മോഡൽ അവതരിപ്പിച്ചാലും അതെല്ലാം വമ്പൻ ഹിറ്റുതന്നെ. മാരുതി സുസുക്കി കഴിഞ്ഞാൽ അല്ലെങ്കിൽ അതിനേക്കാൾ സ്വീകാര്യതയാണ് ഇന്ത്യക്കാർ നെഞ്ചിലേറ്റിയ ടാറ്റ മോട്ടോർസിന് ഇന്നുള്ളത്.

പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച തിളക്കവുമായി ടാറ്റ മോട്ടോർസ്

ഏതൊരു വാഹന നിർമാണ കമ്പനിയും ആഗ്രഹിക്കുന്ന ഈ ജനപ്രീതിക്കു കാരണം മികവുറ്റ നിർമാണ നിലവാരവും സുരക്ഷയും പ്രതിദാനം ചെയ്യുന്നു എന്നതിനാലാണ്. പണ്ട് അയ്യേ ടാറ്റ എന്നു പറഞ്ഞിരുന്നവർ തന്നെ അമ്പോ ടാറ്റ എന്നായി പറച്ചിൽ. മിഡ്-സൈസ് എസ്‌യുവി ശ്രേണിയുടെ അറ്റത്തേക്ക് 2019 ജനുവരിയിലാണ് ഹാരിയർ എന്ന മോഡലുകമായി കമ്പനി വിപണിയിൽ എത്തുന്നത്.

പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച തിളക്കവുമായി ടാറ്റ മോട്ടോർസ്

ആദ്യ കാഴ്ച്ചയിൽ റേഞ്ച് റോവറിന്റെ മേനിയഴകാണ് ഹാരിയറിനുള്ളത്. അതിനൊപ്പം മികച്ചൊരു ഡീസൽ എഞ്ചിൻ കൂടി ആയതോടെ ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം ഒരു പ്രീമിയം മോഡലായി കണക്കാക്കപ്പെട്ടു. അതിമനോഹരമായ എക്സ്റ്റീരിയർ, അപ്‌മാർക്കറ്റ് ഇന്റീരിയർ, കരുത്തുറ്റ എഞ്ചിൻ എന്നിവ കാരണം ഒരുപക്ഷേ ഏറ്റവും മികച്ച ടാറ്റ വാഹനമായിരുന്നു ഹാരിയർ.

പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച തിളക്കവുമായി ടാറ്റ മോട്ടോർസ്

ഇങ്ങനെ പല കേമത്തരവും എടുത്തു പറയാനുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ ആദ്യ കാലങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഹാരിയർ പരാജയപ്പെട്ടു. അതിനുശേഷം 2020 ഫെബ്രുവരിയിൽ ഹാരിയർ എസ്‌യുവിയെ പുതുക്കി. വാഹനത്തിന് കൂടുതൽ ശക്തമായ എഞ്ചിനും (ബിഎസ്-VI കംപ്ലയിന്റ്) ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും നൽകി.

പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച തിളക്കവുമായി ടാറ്റ മോട്ടോർസ്

അങ്ങനെ സാഹചര്യം ആകെമാറിമറിഞ്ഞു. ഇപ്പോൾ മൂന്നുവർഷം കൊണ്ട് 50,000 യൂണിറ്റ് വിൽപ്പനയെന്ന പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ഹാരിയർ. നിരന്തരമായുള്ള പരിഷ്ക്കാരങ്ങൾ കൊണ്ട് ഇത്രയധികം മെച്ചപ്പെട്ടൊരു എസ്‌യുവി ഇന്ത്യയിലില്ല എന്നുതന്നെ പറയാം. കാലാതീതമായ മാറ്റങ്ങളിലൂടെയാണ് ഹാരിയർ ഈ നേട്ടം സ്വന്തമാക്കിയത്.

പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച തിളക്കവുമായി ടാറ്റ മോട്ടോർസ്

ബിഎസ്-VI മോഡൽ പഴയ ബിഎസ്-IV മോഡലിനേക്കാൾ വളരെ വിജയകരമായി തീരുകയും ചെയ്‌തു. മാത്രമല്ല ഹാരിയർ വാങ്ങുന്നവരിൽ ഭൂരിഭാഗം ആളുകളും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതും. എന്തേലും പ്രത്യേകമായി തിരയുന്നവർക്കായി ഡാർക്ക് എഡിഷൻ, ക്യാമോ എഡിഷൻ വേരിയന്റുകളുടെ രണ്ട് പ്രത്യേക പതിപ്പ് മോഡലുകളും വിൽപ്പനയ്‌ക്കെത്തി.

പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച തിളക്കവുമായി ടാറ്റ മോട്ടോർസ്

എസ്‌യുവിയുടെ സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് ഇവ മിന്നിതിളങ്ങിയത്. 2021 ഒക്ടോബർ വരെ ടാറ്റ മോട്ടോർസ് ഹാരിയറിന്റെ മൊത്തം 49,398 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇന്ത്യൻ വിപണിയിൽ ടാറ്റ ഹാരിയറിന്റെ ഏറ്റവും അടുത്ത എതിരാളി എംജി ഹെക്‌ടറാണ്. ഇത് 2019 ജൂലൈയിലാണ് അവതരിപ്പിച്ചത്.

പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച തിളക്കവുമായി ടാറ്റ മോട്ടോർസ്

ബ്രിട്ടീഷ് പൈതൃകമുള്ള ചൈനീസ് മോഡലിന്റെ വിപുലമായ ഫീച്ചർ നിരയും ആക്രമണാത്മകമായ വിലയും കാരണം ഹാരിയറിന്റെ മുന്നിലോടാൻ ആദ്യഘട്ടത്തിൽ ഹെക്‌ടറിനായി. പിന്നീട് 2020 ജൂലൈയിൽ എംജി ഹെക്‌ടർ പ്ലസ് പുറത്തിറക്കി. ഇത് ഹാരിയറിനെ മറികടന്ന് കൂടുതൽ വിൽപ്പന വർധിപ്പിക്കാനും കമ്പനിയെ സഹായിച്ചു.

പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച തിളക്കവുമായി ടാറ്റ മോട്ടോർസ്

എന്നാൽ 2021 ഫെബ്രുവരിയിൽ ഹാരിയറിനെ അടിസ്ഥാനമാക്കി പുതിയ തലമുറ സഫാരി വിപണിയിൽ എത്തിയതോടെ വീണ്ടും കഥ മാറി. ഈ വർഷം ഭൂരിഭാഗം മാസങ്ങളുലും ഹെക്‌ടർ, ഹെക്‌ടർ പ്ലസ് മോഡലുകളെ മറികടക്കാൻ ഹാരിയറിനും സഫാരിക്കും കഴിഞ്ഞുവെന്നത് ഇതിനുള്ള തെളിവാണ്.

പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച തിളക്കവുമായി ടാറ്റ മോട്ടോർസ്

നിലവിൽ ഹെക്‌ടർ, ഹെക്‌ടർ പ്ലസ് മോഡലുകളുടെ മൊത്തം വിൽപ്പന കണക്ക് 69,193 യൂണിറ്റാണ്. അതേസമയം ഒക്ടോബർ 2021 വരെ സഫാരിയുടെയും ഹാരിയറിന്റെയും മൊത്തം 63,116 യൂണിറ്റുകളും വിറ്റുപോയി. വരും മാസങ്ങളിൽ ഈ രണ്ട് ടാറ്റ എസ്‌യുവികളും സഞ്ചിത വിൽപ്പനയുടെ കാര്യത്തിൽ എംജി ജോഡിയെ മറികടക്കുമെന്നാണ് അനുമാനം.

പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച തിളക്കവുമായി ടാറ്റ മോട്ടോർസ്

ടാറ്റ ഹാരിയറിന് ഇപ്പോൾ 14.39 ലക്ഷം മുതൽ 21.09 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന് തുടിപ്പേകുന്നത്. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച തിളക്കവുമായി ടാറ്റ മോട്ടോർസ്

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഹ്യുണ്ടായിയിൽ നിന്നും കടമെടുത്ത ആറു സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി എസ്‌യുവി സ്വന്തമാക്കാം.ഹാരിയറിന്റെ സവിശേഷതകളിലേക്ക് നോക്കിയാൽ 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ-ടെക്, പനോരമിക് സൺറൂഫ്, സെനോൺ എച്ച്ഐഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 6-വേ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, തുടങ്ങിയ സംവിധാനങ്ങളെല്ലാം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച തിളക്കവുമായി ടാറ്റ മോട്ടോർസ്

ഇതിനു പുറമെ 9-സ്പീക്കർ ജെബിഎല്ലിൽ നിന്നുള്ള പ്രീമിയം ഓഡിയോ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള 7 ഇഞ്ച് ഡിസ്പ്ലേ, ഒരു ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ തുടങ്ങിയ സംവിധാനങ്ങളും ടാറ്റ ഹാരിയറിലെ പ്രധാന സവിശേഷതകളാണ്.

പ്രിയം, പ്രിയങ്കരം; അരലക്ഷം ഹാരിയറുകൾ നിരത്തിലെത്തിച്ച തിളക്കവുമായി ടാറ്റ മോട്ടോർസ്

ഡേറ്റോണ ഗ്രേ, കാമോ ഗ്രീൻ, ഡാർക്ക് (ഒബറോൺ ബ്ലാക്ക്), ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ് എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത കളർ ഓപ്ഷനിലും ടാറ്റ ഹാരിയർ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും. ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ് എന്നിവയിൽ ബ്ലാക്ക് ഡ്യുവൽ ടോൺ ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Tata harrier suv crossed the 50000 sales milestone in india
Story first published: Tuesday, October 12, 2021, 10:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X