എസ്‌യുവി വിപണിയിൽ ഹാരിയറിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

ടാറ്റയുടെ വണ്ടികളെല്ലാം വിപണിയിൽ നിറഞ്ഞാടുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. മികച്ച നിർമാണ നിലവാരവും സുരക്ഷാ സവിശേഷതയുമാണ് ഇവയെ ഇത്രയും ജനപ്രിയമാക്കിയതെന്നു വേണം പറയാൻ. എസ്‌യുവി സെഗ്മെന്റിലും ബ്രാൻഡ് മുൻപന്തിയിൽ തന്നെയാണ്.

എസ്‌യുവി വിപണിയിൽ ഹാരിയന്റിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

നെക്സോണിന്റെ വൻവിജയത്തിനെ തുടർന്ന് 2019 ഓടെയാണ് മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ മോട്ടോർസ് ഹാരിയറിനെ അവതരിപ്പിക്കുന്നത്. കാഴ്ച്ചയിൽ ലാൻഡ് റോവർ മോഡലുകളുടെ സാമ്യതയാണ് അന്ന് വാഹനത്തെ വേറിട്ടു നിർത്തിയതെങ്കിലും തുടക്കകാലത്ത് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ഹാരിയറിന് സാധിച്ചിരുന്നില്ല.

എസ്‌യുവി വിപണിയിൽ ഹാരിയന്റിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

എന്നാൽ നിരന്തരമായ പരിഷ്ക്കരണങ്ങളിലൂടെ എസ്‌യുവി ജനഹൃദയങ്ങളിലേക്ക് ചേക്കേറി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ഔദ്യോഗികമായി ആരംഭിച്ച ഹാരിയറിന്റെ പുതുക്കിയ പതിപ്പുമായി അതിവേഗം കുതിക്കാൻ കമ്പനിക്ക് സാധിച്ചു.

എസ്‌യുവി വിപണിയിൽ ഹാരിയന്റിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

ഇപ്പോഴും അടിക്കടി പരിഷ്ക്കാരങ്ങളുമായി ഹാരിയർ വിപണിയിൽ കളംനിറയുകയാണ്. മാറ്റങ്ങളിലൂടെ ഇത്രയും മികവ് നേടിയ മറ്റൊരു വാഹനം ഇല്ലെന്നുവേണം പറയാൻ. പോയ വർഷത്തെ നവീകരണങ്ങൾ തന്നെയാണ് ഏറെ ശ്രദ്ധേയമായത്. അതോടെ വിപണിയിൽ സ്വന്തമായൊരു വ്യക്തിത്വം രൂപീകരിക്കാനും ഹാരിയറിനായി.

എസ്‌യുവി വിപണിയിൽ ഹാരിയന്റിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

ഇതുമാത്രമല്ല, പ്രധാന എതിരാളിയായ എംജി ഹെക്‌ടറുമായി പൊരുതാനും ടാറ്റ മോട്ടോർസിനായി.ഇന്ത്യൻ വിപണിയിലെ മികച്ച പ്രകടനം ഹാരിയർ തുടരുകയാണ്. കഴിഞ്ഞ മാസം എസ്‌യുവിയുടെ 2,743 യൂണിറ്റുകൾ രാജ്യത്ത് വിൽക്കാൻ ടാറ്റയ്ക്ക് കഴിഞ്ഞു.

എസ്‌യുവി വിപണിയിൽ ഹാരിയന്റിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിറ്റ ടാറ്റ ഹാരിയറിന്റെ 1,694 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ വിൽപനയിൽ 62 ശതമാനം വളർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. നെക്സോൺ, ആൾട്രോസ്, ടിയാഗോ എന്നീ മോഡലുകളുടെ പിന്നിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാലാമത്തെ ടാറ്റ കാറായി ഹാരിയർ മാറി.

എസ്‌യുവി വിപണിയിൽ ഹാരിയന്റിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഹ്യുണ്ടായിയിൽ നിന്നും കടമെടുത്ത ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉപയോഗിച്ച് വാഹനം തെരഞ്ഞെടുക്കാം.

എസ്‌യുവി വിപണിയിൽ ഹാരിയന്റിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

ഇക്കാലത്ത് വാഹനം വാങ്ങുമ്പോൾ ഫീച്ചർ ലിസ്റ്റ് പരിഗണിക്കുന്നതും ഇന്ത്യക്കാരുടെ ട്രെൻഡായി മാറിയിരിക്കുകയാണ്. അതിൽ തന്നെ ഇക്കാര്യത്തിലും ടാറ്റ ഹാരിയർ ഒട്ടും പിന്നോട്ടു പോയിട്ടില്ല. എസ്‌യുവിയിൽ 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ-ടെക്, പനോരമിക് സൺറൂഫ് തുടങ്ങിയ സംവിധാനങ്ങളെല്ലാം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എസ്‌യുവി വിപണിയിൽ ഹാരിയന്റിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

തീർന്നില്ല, ഇതോടൊപ്പം സെനോൺ എച്ച്ഐഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 6-വേ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 9-സ്പീക്കർ ജെബിഎല്ലിൽ നിന്നുള്ള പ്രീമിയം ഓഡിയോ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള 7 ഇഞ്ച് ഡിസ്പ്ലേ, ഒരു ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ തുടങ്ങിയവയും ടാറ്റ ഹാരിയറിലെ പ്രധാന സവിശേഷതകളാണ്.

എസ്‌യുവി വിപണിയിൽ ഹാരിയന്റിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

ഹാരിയറിലെ സുരക്ഷാ സാങ്കേതികവിദ്യയിൽ ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഹോൾഡ് ഡിസെന്റ്, ഇബിഡിയുള്ള എബിഎസ്, 6 എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റോൾഓവർ മിറ്റിഗേഷൻ, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്നു.

എസ്‌യുവി വിപണിയിൽ ഹാരിയന്റിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

ഇന്ത്യയിൽ 14.39 ലക്ഷം രൂപ മുതൽ 21.90 ലക്ഷം രൂപ വരെയാണ് ഹാരിയർ എസ്‌യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. വൈവിധ്യമാർന്ന മികച്ച ഫീച്ചറുകളും വേരിയന്റുകളുമുള്ള ഈ മിഡ്-സൈസ് എസ്‌യുവി വ്യത്യസ്‌തമായ കളർ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാൻ സാധിക്കും.

എസ്‌യുവി വിപണിയിൽ ഹാരിയന്റിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

ഡേറ്റോണ ഗ്രേ, കാമോ ഗ്രീൻ, ഡാർക്ക് (ഒബറോൺ ബ്ലാക്ക്), ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാണ് ടാറ്റ ഹാരിയർ വിപണിയിൽ എത്തുന്നത്. ഇവയെ ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ് എന്നിവയെ വ്യത്യസ്തമായ കറുത്ത മേൽക്കൂരയുമായി ജോടിയാക്കാനും സാധിക്കും.

എസ്‌യുവി വിപണിയിൽ ഹാരിയന്റിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ ആറ് വ്യത്യസ്‌ത വകഭേദങ്ങളിലായി 22 ഓളം വേരിയന്റുകളിലാണ് ഹാരിയർ വാഗ്‌ദാനം ചെയ്യുന്നത്. മുമ്പു സൂചിപ്പിച്ചപോലെ ലാന്‍ഡ് റോവറിന്റെ ഐതിഹാസിക D8 ആര്‍ക്കിടെക്ചര്‍ OMEGARC പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. അതോടൊപ്പം ടാറ്റയുടെ ഇംപാക്‌ട് 2.0 ഡിസൈന്‍ ഭാഷ്യം കൂടി എത്തിയതോടെ കുഞ്ഞൻ ലാൻഡ് റോവറായി വാഹനം മാറിയെന്നും വിശേഷിപ്പിക്കാം.

എസ്‌യുവി വിപണിയിൽ ഹാരിയന്റിന്റെ കുതിപ്പ്; ഓഗസ്റ്റിലെ വിൽപ്പനയിൽ 62 ശതമാനം വളർച്ച കൈവരിച്ച് Tata Motors

ഇന്ത്യയിൽ എംജി ഹെക്‌ടറിനു പുറമെ ജീപ്പ് കോമ്പസ്, മഹീന്ദ്രയുടെ പുതിയ XUV700, പഴയ XUV500 എന്നീ മോഡലുകളുമായാണ് ടാറ്റ ഹാരിയർ മാറ്റുരയ്ക്കുന്നത്. നിലവിൽ ഒരൊറ്റ ഡീസൽ എഞ്ചിനിൽ മാത്രം എത്തുന്ന എസ്‌യുവിയിലേക്ക് ഒരു പെട്രോൾ എഞ്ചിൻ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയും കമ്പനി നീക്കി തുടങ്ങിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata harrier suv registered 62 percent sales growth in last month
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X