ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ; 'XT(O)' വില 5.48 ലക്ഷം രൂപ

ജനപ്രിയ കോംപാക്‌ട് ഹാച്ച്ബാക്കായ ടിയാഗോയുടെ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. XT (O) എന്നറിയപ്പെടുന്ന ഈ മോഡലിനായി 5.48 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ; 'XT(O)' വില 5.48 ലക്ഷം രൂപ

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രം ലഭ്യമാകുന്ന പുതിയ XT (O) പതിപ്പ് ടിയാഗോയുടെ XE ബേസ് വേരിയന്റിനും XT വേരിയന്റിനും ഇടയിലായാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.

ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ; 'XT(O)' വില 5.48 ലക്ഷം രൂപ

പുതിയ XT (O) വകഭേദത്തിന് XT വേരിയന്റിനേക്കാൾ 15,000 രൂപയും XE മോഡലിനേക്കാൾ 47,900 രൂപയുമാണ് അധിക വില. രണ്ടാംതരംഗത്തിന് ശേഷം വിപണി പഴയസ്ഥിതിയിലേക്ക് വരുമ്പോൾ കൂടുതൽ വിൽപ്പന നേടാൻ ഈ തീരുമാനം കമ്പനിയെ സഹായിച്ചേക്കും.

ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ; 'XT(O)' വില 5.48 ലക്ഷം രൂപ

ടിയാഗോ XE മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ XT (O) 14 ഇഞ്ച് സ്റ്റീൽ റിംസ്, ബോഡി കളർ ഡോർ ഹാൻഡിലുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുള്ള ഒആർവിഎം, വീൽ ക്യാപ്പുകൾ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.

ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ; 'XT(O)' വില 5.48 ലക്ഷം രൂപ

അകത്ത് ഇന്റീരിയർ ലാമ്പുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, ഐആർവിഎം, ഫ്രണ്ട്, റിയർ പവർ വിൻഡോകൾ, റിമോട്ട് കീലെസ് എൻട്രി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആർവിഎം, നാല് സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ട് ചെയ്‌ത നിയന്ത്രണങ്ങൾ എന്നിവ ഇതിന് ലഭിക്കുന്നു.

ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ; 'XT(O)' വില 5.48 ലക്ഷം രൂപ

സ്റ്റിയറിംഗ് വീലിലും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ചുറ്റുമുള്ള കറുത്ത പിയാനോ ഫിനിഷ് ഇപ്പോൾ XT (O) വേരിയന്റിൽ നിന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ യുഎസ്ബി ഉള്ള ഹർമാൻ ഓഡിയോ യൂണിറ്റ്, സ്പീഡ് ബേസ്ഡ് വോളിയം കൺട്രോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി, AM / FM ഫംഗ്ഷനുകൾ ഉൾപ്പെടെ നിരവധി സവിശേഷതകൾ ഒഴിവാക്കിയിട്ടുമുണ്ട്.

ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ; 'XT(O)' വില 5.48 ലക്ഷം രൂപ

നിലവിൽ ടാറ്റയുടെ കോംപാക്‌ട് ഹാച്ച്ബാക്ക് XE, XT, XZ, XTA, XZ പ്ലസ്, XZ പ്ലസ് ഡ്യുവൽ-ടോൺ, XZA, XZA പ്ലസ്, XZA പ്ലസ് ഡ്യുവൽ-ടോൺ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്.

ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ; 'XT(O)' വില 5.48 ലക്ഷം രൂപ

4.99 ലക്ഷം രൂപ മുതൽ 6.95 ലക്ഷം രൂപവരെയാണ് ടിയാഗോയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. ടാറ്റയുടെ ഒരു പുതിയ ഡിസൈൻ ഭാഷ്യത്തോടെ 2016 ലാണ് ടിയാഗോ ആദ്യമായി അവതരിപ്പിച്ചത്.

ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ; 'XT(O)' വില 5.48 ലക്ഷം രൂപ

ആഭ്യന്തര വിപണിയിലെ കമ്പനിയുടെ എൻട്രി ലെവൽ മോഡൽ വർഷങ്ങളായി സ്ഥിരമായ വിൽപ്പനയും സ്വീകാര്യതയുമാണ് നേടിക്കൊണ്ടിരിക്കുന്നത്. മുടക്കുന്ന വിലയ്ക്ക് വാങ്ങാൻ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കോംപാക്‌ട് ഹാച്ചാണ് ടിയാഗോ.

ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച് ടാറ്റ; 'XT(O)' വില 5.48 ലക്ഷം രൂപ

1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 85 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടിയുമായി ഗിയർബോക്‌സ് ഉപയോഗിച്ച് വാഹനം തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Tata Introduced A New XTO Variant For Tiago. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X