ആൾട്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി ടാറ്റ; വിലയിലും വർധനവ്

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായ ടാറ്റ ആൾട്രോസ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നാണ്. വിപണിയിൽ എത്തി അതിവേഗം ജനപ്രീതിയാർജിച്ച വാഹനത്തിന്റെ വേരിയന്റ് നിര അടിക്കടി പരിഷ്ക്കരിക്കാനും ടാറ്റ മോട്ടോർസ് ശ്രദ്ധിക്കാറുണ്ട്.

ആൾട്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി ടാറ്റ; വിലയിലും വർധനവ്

അതുപോലെ തന്നെ വീണ്ടും ആൾട്രോസിന്റെ ശ്രേണിയിൽ വീണ്ടും പരിഷ്ക്കാരങ്ങൾ നടപ്പിലായിക്കിയിരിക്കുകയാണ് കമ്പനി. പ്രീമിയം ഹാച്ചിന്റെ ബേസ് മോഡൽ XE പതിപ്പിലാണ് ആരംഭിക്കുന്നത്. XE വേരിയന്റും മുമ്പത്തെ XM വേരിയന്റും തമ്മിൽ കാര്യമായ വില വിടവ് ഉണ്ടായിരുന്നതിനാൽ പുതിയ കൂടുതൽ താങ്ങാനാവുന്ന XE+ പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ.

ആൾട്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി ടാറ്റ; വിലയിലും വർധനവ്

പുതിയ ആൾട്രോസ് XE+ വേരിയന്റിന്റെ പെട്രോൾ പതിപ്പിന് 6.35 ലക്ഷം രൂപയും ഡീസൽ വേരിയന്റിന് 7.55 ലക്ഷം രൂപയുമാണ് പ്രാരംഭ വില. കാറിന്റെ പുതിയ XE+ മോഡൽ കൂടുതൽ താങ്ങാനാവുന്നതാക്കുന്നതിന് വാങ്ങൽ തീരുമാനങ്ങളെ നിർബന്ധമായും സ്വാധീനിക്കാത്ത ഫീച്ചറുകൾ നീക്കം ചെയ്‌തിരിക്കാനാണ് സാധ്യത.

ആൾട്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി ടാറ്റ; വിലയിലും വർധനവ്

ബേസ് XE വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ആൾട്രോസ് XE+ പതിപ്പിന് 4 സ്പീക്കറുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, FM/AM റേഡിയോ, യുഎസ്ബി പോർട്ട്, ഫാസ്റ്റ് യുഎസ്ബി ചാർജർ തുടങ്ങിയ അധിക ഫീച്ചറുകൾ ഇതിന് ലഭിക്കുന്നുണ്ട്. XE+ പതിപ്പിന് ഹർമന്റെ 8.89 സെന്റീമീറ്റർ വലിപ്പമുള്ള ഫ്ലോട്ടിംഗ് ഡാഷ്‌ടോപ്പ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കുന്നു.

ആൾട്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി ടാറ്റ; വിലയിലും വർധനവ്

റിമോട്ട് കീലെസ് എൻട്രി, മാനുവൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഓട്ടോഫോൾഡ് ഒആർവിഎമ്മുകൾ, ഇലക്ട്രിക് ടെംപ്രേച്ചർ കൺട്രോൾ, ഫോളോ മീ ഹോം, ഫൈൻഡ് മീ ഫംഗ്ഷൻ എന്നിവയാണ് മറ്റ് അധിക ഫീച്ചറുകൾ. മറ്റെല്ലാ സവിശേഷതകളും XE ബേസ് വേരിയന്റിൽ ലഭിക്കുന്നതിന് സമാനമാണ്.

ആൾട്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി ടാറ്റ; വിലയിലും വർധനവ്

വില കുറയ്ക്കുന്നതിനായി പുതിയ XE+ വേരിയന്റിന് റിയർ പാഴ്‌സൽ ഷെൽഫ്, വീൽ ക്യാപ്പുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ എന്നിവ പോലുള്ള സവിശേഷതകൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഈ ഫീച്ചറുകൾ ആവശ്യമുള്ള ഉപയോക്താക്കൾ XM+ പതിപ്പാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിന്റെ പെട്രോൾ മോഡലിനായി 6.85 ലക്ഷം രൂപയും ഡീസൽ മോഡലിനായി 8.00 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

ആൾട്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി ടാറ്റ; വിലയിലും വർധനവ്

ആൾട്രോസ് XM+ വേരിയന്റ് പിൻ സ്പീക്കറുകൾക്കൊപ്പം ടാറ്റ മോട്ടോർസ് പരിഷ്ക്കരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. നേരത്തെ, ഈ പതിപ്പിൽ ഫ്രണ്ട് സ്പീക്കറുകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. പുതിയ മോഡലിന്റെ വരവിന് പുറമെ ടാറ്റ മോട്ടോർസ് ഈ വർഷം ആൾട്രോസിന്റെ വില വീണ്ടും വർധിപ്പിക്കുകയും ചെയ്‌തിരിക്കുകയാണ്. 2021 ഓഗസ്റ്റിലാണ് അവസാനമായി വില വർധന ഉണ്ടായത്.

ആൾട്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി ടാറ്റ; വിലയിലും വർധനവ്

2021 നവംബറിൽ പ്രാബല്യത്തിൽ വരുന്ന ഏറ്റവും പുതിയ വില വർധനവിൽ ആൾട്രോസ് XE പെട്രോളിന് 10,000 രൂപ കുറഞ്ഞു. മറ്റെല്ലാ വകഭേദങ്ങൾക്കും 400 മുതൽ 8,500 രൂപ വരെ വില ഉയർത്തുകയുമാണ് കമ്പനി ചെയ്‌തത്. പ്രീമിയം ഹാച്ച്ബാക്കിന്റെ എല്ലാ വകഭേദങ്ങൾക്കും 1.2 ലിറ്റർ റിവോട്രോൺ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്‌ഡ് റിവോടോർക് ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്.

ആൾട്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി ടാറ്റ; വിലയിലും വർധനവ്

ആൾട്രോസിന്റെ പെട്രോൾ യൂണിറ്റ് 6,000 rpm-ൽ പരമാവധി 86 bhp കരുത്തും 3,300 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡീസൽ എഞ്ചിൻ 4,000 rpm-ൽ 90 bhp പവറും 1250-3000 rpm-ൽ 200 Nm torque ഉം വാഗ്‌ദാനം ചെയ്യാൻ പ്രാപ്‌തമാണ്. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ നൽകുന്ന ഐ-ടർബോ വേരിയന്റും ടാറ്റ ആൾട്രോസിൽ അണിനിരത്തുന്നുണ്ട്.

ആൾട്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി ടാറ്റ; വിലയിലും വർധനവ്

ഇത് 110 bhp കരുത്തിൽ 140 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. പെർഫോമൻസ് വേരിയന്റിനെ XT, XZ, XZ+ വേരിയന്റുകളിലാണ് ടാറ്റ അവതരിപ്പിക്കുന്നത്. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇത് ആൾട്രോസിന് പരിമിതപ്പെടുത്തുന്ന ഘടകമാണ്. കാരണം അതിന്റെ പ്രാഥമിക എതിരാളികളായ മാരുതി ബലേനോ, ഹ്യുണ്ടായി i20 എന്നിവ മാനുവൽ, ഓട്ടോമാറ്റിക് ഓപ്‌ഷനുകളിൽ തെരഞ്ഞെടുക്കാം.

ആൾട്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി ടാറ്റ; വിലയിലും വർധനവ്

സുരക്ഷയുടെ കാര്യത്തിൽ ആൾട്രോസിന് ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗിന്റെ പിന്തുണയുണ്ട്. പുതിയ XE+ വേരിയന്റിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, പഞ്ചർ റിപ്പയർ കിറ്റ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, എഞ്ചിൻ ഇമ്മൊബിലൈസർ, ഇലക്ട്രിക് പവർ അസിസ്റ്റഡ് കൊളാപ്സിബിൾ സ്റ്റിയറിംഗ് എന്നിവയാണ് സുരക്ഷക്കായി ഒരുക്കിയിരിക്കുന്നത്.

ആൾട്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി ടാറ്റ; വിലയിലും വർധനവ്

ഐആർഎ കണക്‌റ്റുചെയ്‌ത കാർ സാങ്കേതികവിദ്യയും ആൾട്രോസിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. റിമോട്ട് കമാൻഡുകൾ, ഫൈൻഡ് മൈ കാർ, സ്റ്റോളൻ വെഹിക്കിൾ ട്രാക്കിംഗ്, റിമോട്ട് ഇമ്മൊബിലൈസേഷൻ, ഇൻട്രൂഷൻ അലേർട്ട്, ജിയോ ഫെൻസിങ്, റോഡ്സൈഡ് അസിസ്റ്റൻസ്, ലൈവ് വെഹിക്കിൾ ഡയഗ്നോസിസ് എന്നിവ ഐആർഎയുടെ കീഴിൽ വരുന്ന ചില പ്രധാന കണക്റ്റിവിറ്റി ഫീച്ചറുകളാണ്.

Most Read Articles

Malayalam
English summary
Tata launched new xe plus variant for altroz and price also hiked details
Story first published: Wednesday, November 17, 2021, 9:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X