പനോരമിക് സൺറൂഫും, ഓട്ടോമാറ്റിക് ഗിയർബോക്‌സും; ഹാരിയറിനും സഫാരിക്കും പുത്തൻ വേരിയന്റ് എത്തി

ജനപ്രിയ എസ്‌യുവി മോഡലുകളായ ഹാരിയറിന്റെയും സഫാരിയുടെയും XTA+ വേരിയന്റുകളെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. പുതിയ വേരിയന്റുകളിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും പനോരമിക് സൺറൂഫും കൂട്ടിച്ചേർത്താണ് കമ്പനി നിരത്തിലെത്തിക്കുന്നത്.

പനോരമിക് സൺറൂഫും, ഓട്ടോമാറ്റിക് ഗിയർബോക്‌സും; ഹാരിയറിനും സഫാരിക്കും പുത്തൻ വേരിയന്റ് എത്തി

ഹാരിയർ XTA+ പതിപ്പിന് 19.34 ലക്ഷം രൂപയും സഫാരി XTA+ വകഭേദത്തിന് 20.08 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. രാജ്യത്തെ എസ്‌യുവി വിപണിയിൽ 41.2% മാർക്കറ്റ് ഷെയറുമായി രണ്ട് മോഡലുകളും മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും ടാറ്റ അവകാശപ്പെടുന്നു.

പനോരമിക് സൺറൂഫും, ഓട്ടോമാറ്റിക് ഗിയർബോക്‌സും; ഹാരിയറിനും സഫാരിക്കും പുത്തൻ വേരിയന്റ് എത്തി

പുതിയ XTA+ വേരിയന്റുകൾ അവതരിപ്പിക്കുന്നതിലൂടെ ടാറ്റ മോട്ടോർസ് രാജ്യത്തെ മുൻനിര എസ്‌യുവികളുടെ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താൻ തന്നെയാണ് ലക്ഷ്യംവെക്കുന്നത്. ഗ്ലോബൽ ക്ലോസ്, ആന്റി പിഞ്ച്, റെയിൻ സെൻസിംഗ് ക്ലോഷർ എന്നിവയുൾപ്പെടെയുള്ള സവിശേഷതകളോടെയാണ് പനോരമിക് സൺറൂഫ് എസ്‌യുവികളിൽ ഇടംപിടിച്ചിരിക്കുന്നത്.

പനോരമിക് സൺറൂഫും, ഓട്ടോമാറ്റിക് ഗിയർബോക്‌സും; ഹാരിയറിനും സഫാരിക്കും പുത്തൻ വേരിയന്റ് എത്തി

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ-ഫംഗ്ഷൻ എൽഇഡി ഡിആർഎൽ, 17 ഇഞ്ച് അലോയ് വീലുകൾ, 8 സ്പീക്കറുകളുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി തുടങ്ങിയ നിരവധി സവിശേഷതകൾ ഹാരിയറിന്റെയും സഫാരിയുടേയും പുതിയ XTA+ വേരിയന്റുകളിൽ ടാറ്റ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

പനോരമിക് സൺറൂഫും, ഓട്ടോമാറ്റിക് ഗിയർബോക്‌സും; ഹാരിയറിനും സഫാരിക്കും പുത്തൻ വേരിയന്റ് എത്തി

തീന്നില്ല, അതോടൊപ്പം പുഷ് ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും വാഹനങ്ങളുടെ മാറ്റുകൂട്ടാൻ ഇടംപിടിച്ചിട്ടുണ്ട്.

പനോരമിക് സൺറൂഫും, ഓട്ടോമാറ്റിക് ഗിയർബോക്‌സും; ഹാരിയറിനും സഫാരിക്കും പുത്തൻ വേരിയന്റ് എത്തി

ടാറ്റ സഫാരിയിൽ ഐആർഎ കണക്റ്റഡ് കാർ ഫീച്ചറുകൾ, മൂഡ് ലൈറ്റിംഗ്, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുമുണ്ട്. പുതിയ XTA+ വേരിയന്റുകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഫോഗ് ലാമ്പുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യാനും ടാറ്റ തയാറായിട്ടുണ്ട്.

പനോരമിക് സൺറൂഫും, ഓട്ടോമാറ്റിക് ഗിയർബോക്‌സും; ഹാരിയറിനും സഫാരിക്കും പുത്തൻ വേരിയന്റ് എത്തി

ടാറ്റ സഫാരി, ഹാരിയർ XTA+ വേരിയന്റുകളിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ തന്നെയാണ് പ്രവർത്തിക്കുന്നത്. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹ്യുണ്ടായിയിൽ നിന്നുള്ള ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് പുതിയ മോഡലുകളുടെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.

പനോരമിക് സൺറൂഫും, ഓട്ടോമാറ്റിക് ഗിയർബോക്‌സും; ഹാരിയറിനും സഫാരിക്കും പുത്തൻ വേരിയന്റ് എത്തി

എസ്‌യുവികളിലെ ക്രയോടെക് ഡീസൽ എഞ്ചിൻ ക്രയോജനിക് റോക്കറ്റ് എഞ്ചിനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഇതിന് കുറഞ്ഞ ഘർഷണ വാൽവ് ട്രെയിൻ ആർക്കിടെക്ചറും കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വിപുലമായ എക്സോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ സജ്ജീകരണവുമുള്ളതാണ്.

പനോരമിക് സൺറൂഫും, ഓട്ടോമാറ്റിക് ഗിയർബോക്‌സും; ഹാരിയറിനും സഫാരിക്കും പുത്തൻ വേരിയന്റ് എത്തി

ഏവരെയും മയക്കുന്ന ലുക്കും അതിനൊത്ത പെർഫോമൻസും സമന്വയിപ്പിക്കുന്നതാണ് ഹാരിയറിന്റെ വിജയം. എന്നാൽ സഫാരി എന്ന ഏഴ് സീറ്റർ മോഡലിന് കാരണക്കാരനായത് ഹാരിയർ ആണെങ്കിലും സഫാരി എന്ന ഐതിഹാസിക പേരാണ് പുത്തൻ എസ്‌യുവിക്ക് തുണയായത്.

പനോരമിക് സൺറൂഫും, ഓട്ടോമാറ്റിക് ഗിയർബോക്‌സും; ഹാരിയറിനും സഫാരിക്കും പുത്തൻ വേരിയന്റ് എത്തി

ഹാരിയറിന് നിലവിൽ 14.39 ലക്ഷം മുതൽ 21.11 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം സഫാരിക്ക് 14.99 ലക്ഷം മുതൽ 22.02 ലക്ഷം വരെയും എക്സ്ഷോറൂം വിലയും മുടക്കേണ്ടി വരും. ഇന്ത്യൻ വിപണിയിൽ ജീപ്പ് കോമ്പസ്, എംജി ഹെക്‌ടർ, മഹീന്ദ്ര XUV500 എന്നിവയുമായാണ് ഹാരിയർ മാറ്റുരയ്ക്കുന്നത്.

പനോരമിക് സൺറൂഫും, ഓട്ടോമാറ്റിക് ഗിയർബോക്‌സും; ഹാരിയറിനും സഫാരിക്കും പുത്തൻ വേരിയന്റ് എത്തി

മറുവശത്ത് ഹ്യുണ്ടായി അൽകസാർ, എംജി ഹെക്‌ടർ പ്ലസ്, XUV500 ഏഴ് സീറ്റർ എന്നീ കൊമ്പൻമാരുമായാണ് ടാറ്റ സഫാരി മത്സരിക്കുന്നത്. നിലവിൽ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രം എത്തുന്ന ടാറ്റ എസ്‌യുവി സഹോദരൻമാർക്ക് അധികം വൈകാതെ തന്നെ ഒരു ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും സമ്മാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പനോരമിക് സൺറൂഫും, ഓട്ടോമാറ്റിക് ഗിയർബോക്‌സും; ഹാരിയറിനും സഫാരിക്കും പുത്തൻ വേരിയന്റ് എത്തി

ഇന്ത്യയിലെ എസ്‌യുവി വിപണിയിൽ പെട്രോൾ എഞ്ചിൻ മോഡലുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ ഹാരിയറിലേക്കും സഫാരിയിലേക്കും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ വരാനിരിക്കുന്ന പെട്രോൾ വകഭേദങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പനോരമിക് സൺറൂഫും, ഓട്ടോമാറ്റിക് ഗിയർബോക്‌സും; ഹാരിയറിനും സഫാരിക്കും പുത്തൻ വേരിയന്റ് എത്തി

പിന്നീട് എസ്‌യുവി മോഡലുകളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പെട്രോൾ ഹൈബ്രിഡ് എഞ്ചിനും ടാറ്റ മോട്ടോർസ് വികസിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. എന്തായാലും ടാറ്റ കാറുകൾക്ക് ലഭിക്കുന്ന ഈ പരിഗണനയും ജനപ്രീതിയും നിലനിർത്തുകയെന്നതാണ് കമ്പനിയുടെ പ്രാഥമിക ലക്ഷ്യം.

Most Read Articles

Malayalam
English summary
Tata launched the new xza plus variant for harrier and safari suv in india details
Story first published: Tuesday, August 10, 2021, 14:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X