70,000 രൂപ വരെ ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

ഉത്സവ സീസണുകൾക്കായി തയ്യാറെടുക്കുന്ന വാഹന നിർമാണ കമ്പനികളെല്ലാം ഗംഭീര ഓഫറുകളുമായാണ് സെപ്റ്റംബർ മാസത്തിലേക്ക് കടക്കുന്നത്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ടാറ്റ മോട്ടോർസും ഈ മാസത്തേക്കായുള്ള ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാരിച്ചിരിക്കുകയാണ്.

70,000 രൂപ വരെയുള്ള ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

എന്നാൽ എല്ലാ നഗരങ്ങളിലും കിഴിവുകളും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. അവ സ്റ്റോക്കുകളുടെ ലഭ്യതയ്ക്ക് വിധേയമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ തെരഞ്ഞെടുക്കുന്ന മോഡലിനും വേരിയന്റിനേയും ആശ്രയിച്ച് ഓഫർ വ്യത്യാസപ്പെട്ടേക്കാം.

70,000 രൂപ വരെയുള്ള ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

ടാറ്റ ഹാരിയർ

ടാറ്റയുടെ മുൻനിര മോഡലായ സഫാരിയിൽ കമ്പനി ആനുകൂല്യങ്ങളൊന്നും വാഗ്‌ദാനം ചെയ്യുന്നില്ല. അതിനാൽ തന്നെ ഹാരിയറിന് ഈ സെപ്റ്റംബർ മാസത്തിൽ 70,000 രൂപ വരെയുള്ള കിഴിവുകളാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

70,000 രൂപ വരെയുള്ള ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

ഇതിൽ 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 40,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു. ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾക്ക് ക്യാഷ് ഡിസ്കൗണ്ട് ബാധകമല്ല. എന്നാൽ ഇവയിൽ എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്കൗണ്ടും പുതിയ ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാകും.

70,000 രൂപ വരെയുള്ള ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

സഫാരി എസ്‌യുവിക്ക് ക്യാഷ് ഡിസ്കൗണ്ടോ കോർപ്പറേറ്റ് കിഴിവോ ഇല്ല. എന്നിരുന്നാലും താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ലഭിക്കുമെന്നത് ശ്രദ്ധേയമാണ്.

70,000 രൂപ വരെയുള്ള ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

ടാറ്റ നെക്സോൺ

ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ മിന്നും താരമാണ് നെക്സോൺ. കഴിഞ്ഞ മാസം എതിരാളികളെയെല്ലാം പിന്തള്ളി ഒന്നാമത് എത്തിയ മോഡലിലേക്കും ഓഫർ പെരുമഴ എത്തിയതോടെ വിൽപ്പന ഈ മാസവും കൊടിമുടി കയറുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

70,000 രൂപ വരെയുള്ള ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

ടാറ്റ നെക്‌സോണിന്റെ ഡീസൽ വേരിയന്റിന് 20,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഇതിൽ 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടുമാണ് ഉൾപ്പെടുന്നത്. എസ്‍യുവിയുടെ പെട്രോൾ വകഭേദങ്ങൾ ഉപഭോക്താക്കൾക്കിടയിൽ ഒരു ജനപ്രിയ തെരഞ്ഞെടുപ്പായതിനാൽ ഇതിൽ 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവ് മാത്രമാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്.

70,000 രൂപ വരെയുള്ള ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

മറുവശത്ത് ഇലക്ട്രിക് കരുത്തുള്ള നെക്‌സോൺ ഇവിയുടെ XZ പ്ലസ് വേരിയന്റിന് 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. ഉയർന്ന LX പ്ലസ് LUX വേരിയന്റുകൾക്ക് 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസാണ് ടാറ്റ നൽകുന്നത്. നെക്‌സോണിന്റെ ഇലക്ട്രിക് ആവർത്തനങ്ങളിൽ ക്യാഷ്, കോർപ്പറേറ്റ് ഡിസ്കൗണ്ടുകളൊന്നും തന്നെയില്ല.

70,000 രൂപ വരെയുള്ള ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

ടാറ്റ ആൾട്രോസ്

ആൾട്രോസ് XZ വേരിയന്റിന് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട് മാത്രമാണ് 2021 സെപ്റ്റംബർ മാസത്തേക്കായി ഒരുക്കിയിരിക്കുന്നത്. അതേസമയം ഈ മോഡലിന് എക്സ്ചേഞ്ച് ബോണസോ കോർപ്പറേറ്റ് ഡിസ്കൗണ്ടോ ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നില്ല. നിലവിൽ നെക്സോണിന് പിന്നിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ വാഹനമാണ് ഈ പ്രീമിയം ഹാച്ച്ബാക്ക്.

70,000 രൂപ വരെയുള്ള ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

ടാറ്റ ടിഗോർ

ബിഎസ്-VI കാലഘട്ടത്തിൽ ഡീസൽ മോഡലുകൾ നിർത്തിയതിനു പകരമായി ഇലക്ട്രിക് കരുത്തിലേക്ക് ചേക്കേറിയ ടിഗോർ അടുത്തിടെയാണ് വിപണിയിൽ എത്തിയത്. അതിനാൽ തന്നെ വാഹനത്തിൽ ഓഫറുകളൊന്നും ഇപ്പോൾ ലഭ്യമല്ല. എന്നാൽ ടാറ്റ ടിഗോറിന്റെ പെട്രോൾ മോഡലുകൾക്ക് 43,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങൾ ലഭിക്കും.ഇതിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു.

70,000 രൂപ വരെയുള്ള ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

ടാറ്റ ടിയാഗോ

ടാറ്റയുടെ എൻട്രി ലെവൽ മോഡലായ ടിയാഗോയിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടുമാണ് വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബറിൽ ടിയാഗോ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് മൊത്തം 38,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

70,000 രൂപ വരെയുള്ള ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

പുത്തൻ ഓഫറുകളിലൂടെ ഈ മാസവും വിൽപ്പനയിൽ മികച്ച മുന്നേറ്റമാണ് ടാറ്റ ലക്ഷ്യംവെക്കുന്നത്. ഉത്സവ സീസൺ അടുക്കുന്നതോടെ വിൽപ്പന കൂടുതൽ ഉയരാനും സാധ്യതയുണ്ട്. പോയ മാസത്തില്‍ അതായത് ഓഗസ്റ്റിൽ 28,017 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്.

70,000 രൂപ വരെയുള്ള ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 18,583 യൂണിറ്റുകളുമായി താരതമ്യം ചെയ്താല്‍ 51 ശതമാനത്തിന്റെ വളര്‍ച്ചയാണ് ടാറ്റ മോട്ടോർസ് കൈയ്യെത്തി പിടിച്ചിരിക്കുന്നത്. 2020 ഓഗസ്റ്റില്‍ 8.2 ശതമാനമായിരുന്ന വിപണി വിഹിതം ഈ വർഷമായപ്പോൾ 11.4 ശതമാനത്തില്‍ എത്തിച്ചെന്നതും നേട്ടമാണ്.

70,000 രൂപ വരെയുള്ള ലാഭിക്കാം, മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി Tata Motors

വരും മാസം ടാറ്റ പഞ്ച് എന്ന മൈക്രോ എസ്‌യുവി കൂടി വിപണിയിൽ അണിനിരക്കുമ്പോൾ വിൽപ്പന ഇനിയും കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. HBX കൺസെപ്റ്റായി അവതരിപ്പിച്ചതു മുതൽ വാഹനത്തിനായി കാത്തിരിക്കുന്നവർ ഏറെയാണ്. പ്രൊഡക്ഷൻ മോഡലിന്റെ ചിത്രങ്ങൾ ഔദ്യോഗികമായി പങ്കുവെച്ചതോടെ അതും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata motors announced attractive offers up to rs 70 000 for september
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X