പിന്നോട്ടു പോവാതെ ടാറ്റയും; 28,000 രൂപ വരെയുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു

ദീപാവലി എന്നത് കേരളത്തിൽ അത്ര വലിയ ആഘോഷമല്ലെങ്കിലും സംസ്ഥാനത്തിനു പുറത്തോട്ട് വലിയ ഉത്സവ കാലമാണ് ദീപാവലി. വാഹന വിപണിയിലെ ചാകരയും എന്നുവേണമെങ്കിൽ പറയാം. നല്ല നാൾ നോക്കി കാർ വാങ്ങുന്നത് ഇന്ത്യാക്കാരുടെ ഒരു സ്വഭാവമാണല്ലോ?

പിന്നോട്ടു പോവാതെ ടാറ്റയും; 28,000 രൂപ വരെയുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു

അതിനാൽ തന്നെ വിപണി പിടിക്കാനായി പല നിർമാണ കമ്പനികളും ദീപാവലി ഉത്സവ സീസൺ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുയാണ്. കാറുകളിലെ ഉത്സവ ഓഫറുകളിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ്, വിപുലീകരിച്ച വാറണ്ടികൾ, സൗജന്യ ഇൻഷുറൻസ് എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

പിന്നോട്ടു പോവാതെ ടാറ്റയും; 28,000 രൂപ വരെയുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു

ടാറ്റ കാറുകളിൽ ഉപഭോക്താക്കൾക്ക് 28,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനിയുടെ പ്രഖ്യാപനം. ടിയാഗോ ഹാച്ച്ബാക്ക്, ടിഗോർ കോംപാക്‌ട് സെഡാൻ, നെക്സോൺ സബ് 4 മീറ്റർ കോംപാക്‌ട് എസ്‌യുവി, നെക്സോൺ ഇവി എന്നിവയുൾപ്പെടെ തെരഞ്ഞെടുത്ത മോഡലുകളിൽ ഡിസ്കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഈ മാസം സ്വന്തമാക്കാനാവുക.

പിന്നോട്ടു പോവാതെ ടാറ്റയും; 28,000 രൂപ വരെയുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു

ടാറ്റ ടിയാഗോ ഓഫറുകളെ കുറിച്ച് പറയുമ്പോൾ ഹാച്ച്ബാക്കിന്റെ XE, XT (O) വേരിയന്റുകൾക്ക് പരമാവധി 28,000 രൂപ കിഴിവോടെയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇതിൽ 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടും.

പിന്നോട്ടു പോവാതെ ടാറ്റയും; 28,000 രൂപ വരെയുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു

മാത്രമല്ല കോർപ്പറേറ്റ്, കൊവിഡ് മുൻനിര പോരാളികൾക്കുമായി 3,000 രൂപയുടെ ഡിസ്‌കൗണ്ടും ടിയാഗോയിൽ ലഭ്യമാകും. ടിഗാഗോ XT, XZ, XZ പ്ലസ് വേരിയന്റുകൾക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. 3,000 രൂപ വരെ പ്രത്യേക ആനുകൂല്യം കോർപ്പറേറ്റ് ഉപഭോക്താക്കൾക്കും കൊവിഡ് മുൻനിര പോരാളികൾക്കുമായി കമ്പനി ഒരുക്കിയിട്ടുണ്ട്.

പിന്നോട്ടു പോവാതെ ടാറ്റയും; 28,000 രൂപ വരെയുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു

ടാറ്റ ടിഗോർ പെട്രോൾ വാങ്ങുന്നവർക്ക് 28,000 രൂപ വരെ ഈ മാസം ലാഭിക്കാം. ടിയാഗോ XE, XT (O) വേരിയന്റുകൾക്ക് സമാനമായി ഇത് 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയോടെയാണ് നിരത്തിലെത്തുന്നത്.

പിന്നോട്ടു പോവാതെ ടാറ്റയും; 28,000 രൂപ വരെയുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയിൽ ടാറ്റ ആകർഷകമായ കിഴിവ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിന്റെ പെട്രോൾ മോഡലിന് 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് ലഭിക്കുമെങ്കിലും ഡീസൽ മോഡലുകൾക്ക് 15,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടുമാണ് ഒരുക്കിയിരിക്കുന്നത്.

പിന്നോട്ടു പോവാതെ ടാറ്റയും; 28,000 രൂപ വരെയുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു

10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 3,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യവുമാണ് നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയുടെ XZ പ്ലസ് വകഭേദത്തിൽ ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. നെക്സോൺ ഇവി ലക്ഷ്വറി പതിപ്പിലും ഹാരിയർ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും ഉപഭോക്താക്കൾക്ക് പരമാവധി 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ആനുകൂല്യവും ലഭിക്കും.

പിന്നോട്ടു പോവാതെ ടാറ്റയും; 28,000 രൂപ വരെയുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക്, സഫാരി എസ്‌യുവി, ടിഗോർ ഇവി എന്നിവയെ ഉത്സവ കാല ആനുകൂല്യത്തിൽ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യം ഒരു പോരായ്‌മയായിരിക്കും. നിലവിൽ ടാറ്റയുടെ ഇലക്‌ട്രിക് മോഡലുകൾക്ക് വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ 10,000 യൂണിറ്റ് നിർമാണം എന്ന നാഴികക്കല്ലും ബ്രാൻഡ് അടുത്തിടെ പിന്നിട്ടിരുന്നു.

പിന്നോട്ടു പോവാതെ ടാറ്റയും; 28,000 രൂപ വരെയുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു

ഇന്ന് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് വാഹനം എന്ന കിരീടവും നെക്സോണിന് അവകാശപ്പെടാനുള്ളതാണ്. നിലവിൽ സീറോ എമിഷൻ പാസഞ്ചർ വാഹന മേഖലയിൽ 70 ശതമാനത്തിലധികം വിപണി വിഹിതമാണ് ടാറ്റ മോട്ടോർസിനുള്ളത്. ഇതുകൂടാതെ ഉയർന്നു വരുന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി പുതിയ സിഎൻജി മോഡലുകളെയും അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

പിന്നോട്ടു പോവാതെ ടാറ്റയും; 28,000 രൂപ വരെയുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു

ടിയാഗോ, ടിഗോർ, ആൾട്രോസ് മോഡലുകളിലേക്കാകും ആദ്യം സിഎൻജി എഞ്ചിൻ എത്തുക. ഇതിനോടകം തന്നെ മൂവർസംഘം പരീക്ഷണയോട്ടവും നടത്തിയിരുന്നു. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ് എന്നീ മോഡലുകളുടെ സിഎന്‍ജി പതിപ്പിലേക്ക് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഇന്‍ലൈന്‍-3 എഞ്ചിനാകും ചേക്കേറുക.

പിന്നോട്ടു പോവാതെ ടാറ്റയും; 28,000 രൂപ വരെയുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു

എന്നാൽ സിഎൻജിയിലേക്ക് എത്തുമ്പോൾ പെട്രോൾ പവർ മോഡലുകളുടെ അതേ കരുത്ത് കാണാൻ വഴിയില്ല. അതായത് നിലവിൽ മാരുതി സുസുക്കി കാറുകളിൽ കാണുന്നതിന് സമാനമായ രീതിയിൽ പവർ കണക്കുകളിൽ വ്യത്യാസമുണ്ടാകാം എന്നു സാരം. മാത്രമല്ല പെട്രോൾ വേരിയന്റുകളേക്കാൾ സിഎന്‍ജി പതിപ്പുകള്‍ക്ക് ഏകദേശം 40,000 മുതല്‍ 50,000 രൂപ വരെ അധികവും മുടക്കേണ്ടി വന്നേക്കാം.

പിന്നോട്ടു പോവാതെ ടാറ്റയും; 28,000 രൂപ വരെയുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു

ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയുടെ സിഎൻജി മോഡലുകളിൽ മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമേ ലഭിക്കുകയുള്ളൂ. സിഎൻജി, ഓട്ടോമാറ്റിക് കോമ്പിനേഷൻ വാഹനങ്ങൾ ഇതുവരെ നിരത്തിലെത്തിയിട്ടില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. എന്തായാലും ടാറ്റ മോട്ടോർസ് കൂടി പെട്രോൾ ഇതര കാറുകളിലേക്ക് നീങ്ങുന്നത് വിപണിയിൽ ചലനങ്ങളുണ്ടാക്കാൻ സഹായിച്ചേക്കും.

Most Read Articles

Malayalam
English summary
Tata motors announced discount offers and benefits on its selected models
Story first published: Wednesday, October 6, 2021, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X