നെക്‌സോണിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി ടാറ്റ; പ്രതിമാസ വില്‍പ്പനയില്‍ ഇത് ആദ്യ സംഭവം

2017 അവസാനത്തോടെയാണ് നെക്സോണ്‍ എന്ന മോഡലിനെ നിര്‍മാതാക്കളായ ടാറ്റ അവതരിപ്പിക്കുന്നത്. പിന്നീടങ്ങോട്ട് നെക്‌സോണിലൂടെ കമ്പനി വിപണിയില്‍ നേടിയെടുത്തത് വലിയൊരു വിഭാഗത്തെയായിരുന്നു.

നെക്‌സോണിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി ടാറ്റ; പ്രതിമാസ വില്‍പ്പനയില്‍ ഇത് ആദ്യ സംഭവം

വിപണിയില്‍ എത്തിയ നാള്‍ മുതല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇതിന് നല്ല സ്വീകാര്യത ലഭിച്ചുവെന്ന് വേണം പറയാന്‍. കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചപ്പോഴും നെക്‌സോണിന്റെ ജനപ്രീതി ഉയര്‍ന്നു തന്നെ നിന്നുവെന്ന് വേണം പറയാന്‍.

നെക്‌സോണിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി ടാറ്റ; പ്രതിമാസ വില്‍പ്പനയില്‍ ഇത് ആദ്യ സംഭവം

എതിരാളികള്‍ മത്സരം കടുപ്പിച്ചപ്പോള്‍ ആവശ്യസമയങ്ങളില്‍ വാഹനത്തില്‍ കാര്യമായ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിലും ടാറ്റ പിശുക്ക് കാണിച്ചില്ലെന്ന് വേണം പറയാന്‍. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വലിയ മത്സരം നടക്കുന്ന ഒരു ശ്രേണികൂടിയാണ് കോംപാക്ട് എസ്‌യുവികളുടേത്.

നെക്‌സോണിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി ടാറ്റ; പ്രതിമാസ വില്‍പ്പനയില്‍ ഇത് ആദ്യ സംഭവം

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, ഹോണ്ട WR-V എന്നിവര്‍ക്കെതിരെയാണ് നെക്‌സോണ്‍ മത്സരിക്കുന്നത്.

നെക്‌സോണിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി ടാറ്റ; പ്രതിമാസ വില്‍പ്പനയില്‍ ഇത് ആദ്യ സംഭവം

പ്രതിസന്ധികാലങ്ങളിലെ വില്‍പ്പനയില്‍ പോലും ബ്രാന്‍ഡിനായി മികച്ച വില്‍പ്പന സമ്മാനിച്ചൊരു മോഡല്‍ കൂടിയായിരുന്നു നെക്‌സോണ്‍ എന്നത് എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് വാഹനത്തിന് ഒരു പ്രധാന അപ്ഡേറ്റ് ലഭിച്ചത്.

നെക്‌സോണിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി ടാറ്റ; പ്രതിമാസ വില്‍പ്പനയില്‍ ഇത് ആദ്യ സംഭവം

ഫ്രണ്ട് ഫാസിയയും ഇന്റീരിയറും പുതുക്കിയ നിരവധി സവിശേഷതകളും വാഹനത്തിന് ലഭിച്ചു. നവീകരണത്തോടെ എത്തിയ നെക്സോണിനൊപ്പം, ബ്രാന്‍ഡ് ആഭ്യന്തര പോര്‍ട്ട്ഫോളിയോ വലിയ തോതില്‍ ശക്തിപ്പെടുത്തിയതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്ത ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, നെക്‌സോണ്‍ ഇവി എന്നിവയും ടാറ്റ അവതരിപ്പിച്ചു.

നെക്‌സോണിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി ടാറ്റ; പ്രതിമാസ വില്‍പ്പനയില്‍ ഇത് ആദ്യ സംഭവം

പുതിയ അപ്ഡേറ്റുകള്‍ കൊണ്ടുവരുന്നതിലും പുതിയ വേരിയന്റുകളോ പ്രത്യേക പതിപ്പുകളോ പതിവായി ചേര്‍ക്കുന്നതിലും കുറഞ്ഞ സമയദൈര്‍ഘ്യം ടാറ്റയെ ഒരു നിശ്ചിത പരിധി കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന കാര്യം എടുത്ത് പറയാണം.

നെക്‌സോണിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി ടാറ്റ; പ്രതിമാസ വില്‍പ്പനയില്‍ ഇത് ആദ്യ സംഭവം

അടുത്തിടെ, ആള്‍ട്രോസ്, നെക്സോണ്‍, നെക്സോണ്‍ ഇവി എന്നിവ ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകളെ അവതരിപ്പിച്ചത് ഇതിനൊരു ഉദാഹരണമാണ്. ഫൈവ് സ്റ്റാര്‍ ഗ്ലോബല്‍ NCAP സുരക്ഷ റേറ്റിംഗ്, പ്രീമിയം ഇന്റീരിയര്‍, ശക്തമായ എഞ്ചിനുകള്‍, ബില്‍ഡ് ക്വാളിറ്റി എന്നിവയാണ് നെക്‌സോണിന്റെ ചില പ്രധാന സവിശേഷതകള്‍.

നെക്‌സോണിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി ടാറ്റ; പ്രതിമാസ വില്‍പ്പനയില്‍ ഇത് ആദ്യ സംഭവം

പ്രതിമാസ വില്‍പ്പന പട്ടികയില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ കാര്‍ നിര്‍മാതാക്കളായി ടാറ്റ സ്ഥാനം നിലനിര്‍ത്തുന്നതില്‍ ഇത് ഒരു ഘടകമാണെന്ന് വേണം പറയാന്‍. രാജ്യത്തെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ ഇലക്ട്രിക് വാഹനമായ നെക്സോണ്‍ ഇവിയുടെ ആവശ്യം ഡീസല്‍ നെക്സോണിന്റെ ആവശ്യകതയേക്കാള്‍ കൂടുതലാണെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു.

നെക്‌സോണിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി ടാറ്റ; പ്രതിമാസ വില്‍പ്പനയില്‍ ഇത് ആദ്യ സംഭവം

കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റ ടാറ്റ മോഡല്‍ നെക്‌സോണ്‍ ആയിരുന്നു. 2021 ജൂലൈയില്‍ 10,287 യൂണിറ്റുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. 2020 കാലയളവില്‍ വിറ്റത് 4,327 യൂണിറ്റുകളായിരുന്നു. ഇതോടെ വില്‍പ്പനയില്‍ 137.7 ശതമാനം വമ്പിച്ച വര്‍ധനവിനാണ് കമ്പനി സാക്ഷ്യം വഹിച്ചത്.

നെക്‌സോണിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി ടാറ്റ; പ്രതിമാസ വില്‍പ്പനയില്‍ ഇത് ആദ്യ സംഭവം

2020 ജൂലൈയില്‍, തദ്ദേശീയ കമ്പനി 16 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ആഭ്യന്തര കണക്ക് രേഖപ്പെടുത്തി, കഴിഞ്ഞ മാസം 101,85 യൂണിറ്റ് വില്‍പ്പനയിലൂടെയാണ് 101 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത്.

നെക്‌സോണിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി ടാറ്റ; പ്രതിമാസ വില്‍പ്പനയില്‍ ഇത് ആദ്യ സംഭവം

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് നിലവില്‍ വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഇതില്‍ ആദ്യത്തേത്, 120 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കുന്നത് 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ്.

നെക്‌സോണിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി ടാറ്റ; പ്രതിമാസ വില്‍പ്പനയില്‍ ഇത് ആദ്യ സംഭവം

രണ്ടാമത്തേത്, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ യൂണിറ്റാണ്. ഇത് 110 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ട് യൂണിറ്റുകളും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് AMT-യുമായി ജോടിയാക്കിയിരിക്കുന്നു. നിലവില്‍ 7.20 ലക്ഷം രൂപ മുതല്‍ 13.25 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Tata motors announced nexon getting high demand in market over 10 000 units sold in 2021 july
Story first published: Tuesday, August 3, 2021, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X