ഇലക്‌ട്രിക് വാഹനങ്ങൾക്കായി സബ് ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

ഇലക്ട്രിക് വാഹന വ്യവസായത്തിനായി പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ബ്രാൻഡ് പ്രഖ്യാപിച്ച് പ്രാദേശിക വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ്. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) എന്ന് പേരിട്ടിരിക്കുന്ന ഈ വിഭാഗത്തിനായിരിക്കും ഇനി മുതൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനുള്ള ചുമതല.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

700 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിലാണ് സമർപ്പിത ഇവി കമ്പനി രൂപീകരിച്ചതെന്ന് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നു. കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഡിസംബർ 21 ന് കമ്പനിക്ക് ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞതുപോലെ ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രിക് മൊബിലിറ്റി, എല്ലാത്തരം ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും നിർമിക്കാനും രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനുമാണ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് രൂപംകൊണ്ടിരിക്കുന്നത്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

എഞ്ചിനുകൾ, മോട്ടോറുകൾ, ഭാഗങ്ങൾ, ഘടകങ്ങൾ, ആക്സസറികൾ, അനുബന്ധ ഉപകരണങ്ങൾ, അതുപോലെ അസംബ്ലി, നിർമാണം, ഫാബ്രിക്കേഷൻ, വിൽപ്പന, വിൽപ്പനാനന്തര സേവനങ്ങൾ, മാർക്കറ്റിംഗ്, പ്രൊമോട്ടിംഗ് അല്ലെങ്കിൽ സേവന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും ഏറ്റെടുക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ എന്നിവയെല്ലാമായിരിക്കും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ക്രമീകരിക്കുക.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഇലക്ട്രിക് വാഹന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മഹീന്ദ്ര ഇലക്‌ട്രിക്കിന് അനുസൃതമായാണ് ടാറ്റയുടെ ഈ നീക്കം. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ ആഢംബര കാർ നിർമാതാക്കൾക്കും യഥാക്രമം EQ, i-ഡിവിഷൻ എന്നീ ഇലക്ട്രിക് വാഹന വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ ഇരുചക്ര വാഹനങ്ങളും മുച്ചക്രവാഹനങ്ങളും മേൽക്കൈ നേടുമ്പോൾ ഫോർ വീലർ പാസഞ്ചർ വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോർസാണ് സിംഹഭാഗവും ഭരിക്കുന്നത്. ഏകദേശം 71 ശതമാനമാനമാണ് വിപണി വിഹിതമെന്നാണ് നവംബറിലെ കണക്കുകൾ.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് പാസഞ്ചർ കാറായ നെക്‌സോൺ ഇവി ഇതിനകം തന്നെ കമ്പനിയുടെ ടോപ്പ് സെല്ലറാണ്. കൂടാതെ ടിഗോർ ഇവിയും ടാറ്റ അടുത്തിടെ അവതരിപ്പിച്ചിരുന്നു. കൂടാതെ സമീപഭാവിയിൽ പുറത്തിറക്കാനിരിക്കുന്ന മറ്റ് രണ്ട് ഇലക്ട്രിക് കാറുകളുടെ നിർമാണത്തിലും ടാറ്റ മോട്ടോർസ് പ്രവർത്തിച്ചുവരികയാണ്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

അത്തരമൊരു സാഹചര്യത്തിൽ ഒരു പുതിയ സമർപ്പിത ഇവി ഡിവിഷന്റെ രൂപീകരണം ഇലക്ട്രിക് മൊബിലിറ്റിയെക്കുറിച്ചുള്ള കമ്പനിയുടെ ഗൗരവത്തെ പ്രതിഫലിപ്പിക്കാനും സഹായിക്കും. മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് അടുത്തിടെ ടാറ്റ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

വിവിധ ബോഡി സ്‌റ്റൈലുകളിലും റേഞ്ച് ശേഷികളിലുമായി 10 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ 2026-ഓടെ വിപണിയിൽ എത്തിക്കാനാണ് ടാറ്റ മോട്ടോർസ് പദ്ധതിയിട്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഇലക്‌ട്രിക് കാറുകൾക്ക് ആവശ്യമായ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ബ്രാൻഡിന്റെ അജണ്ഡയിലുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വർധിപ്പിക്കാാനായി ടാറ്റ പവര്‍, ടാറ്റ മോട്ടോര്‍സ് ഫിനാന്‍സ്, ടിസിഎസ്/എല്‍എക്സ്സി, ടാറ്റ ഓട്ടോ, ടാറ്റ കെമിക്കല്‍സ് തുടങ്ങിയവയുമായിട്ടുള്ള പങ്കാളിത്തത്തിലാണ് മുന്നോട്ടുപോവുന്നത്. 2020-ന്റെ തുടക്കത്തിലാണ് നെക്സോണ്‍ ഇലക്‌ട്രിക്കുമായി കമ്പനി വിപണിയിൽ എത്തുന്നത്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

താങ്ങാനാവുന്ന രീതിയിലുള്ള വില നിര്‍ണയം, സിഗ്‌നേച്ചര്‍ ബില്‍ഡ് ക്വാളിറ്റി, ഐസിഇ മോഡലുകളോട് സാമ്യമുള്ള ഡിസൈന്‍ എന്നിവയോടൊപ്പം മാന്യമായ റേഞ്ചും നെക്‌സോണ്‍ ഇവി വാഗ്‌ദാനം ചെയ്‌തതാണ് ഇത്രയും വലിയ വിജയമാവാൻ കാരണമായത്. 14 ലക്ഷം രൂപ മുതൽ എക്‌സ്‌ഷോറൂം വിലയുള്ള കോംപാക്‌ട് ഇലക്‌ട്രിക് എസ്‌യുവിക്ക് ഒരൊറ്റ ചാര്‍ജില്‍ 220-240 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ചാണ് ടാറ്റ അവകാശപ്പെടുന്നത്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

മറുവശത്ത് രണ്ടാമത്തെ ഇലക്‌ട്രിക് മോഡലായ ടിഗോറിന് 12 ലക്ഷം രൂപയോളം എക്‌സ്‌ഷോറും വിലയായി നല്‍കേണ്ടിവരും. ഇത് പൂര്‍ണ ചാര്‍ജില്‍ 200-210 കിലോമീറ്റര്‍ വരെ റേഞ്ചാണ് നൽകുക. രണ്ടിലും സിപ്ട്രോൺ സാങ്കേതികവിദ്യയിലുള്ള ബാറ്ററി പായ്ക്കാണ് ഇടംപിടിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

കൂടാതെ ജനപ്രിയ പ്രീമീയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിന്റെ ഇലക്‌ട്രിക് പതിപ്പിനെയും കമ്പനി അടുത്ത വർഷത്തോടെ വിപണിയിൽ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്കായിരിക്കുമെന്നാണ് വാർത്തകളും.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രൊഡക്ഷൻ രൂപത്തിൽ ടാറ്റ ആൾട്രോസ് ഇവിയെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. കൊവിഡ് വ്യാപനവും തുടർന്നുണ്ടായ പ്രതിസന്ധികളും കാരണമാണ് അവതരണം വൈകിയത്. ഇലക്ട്രിക് ഹാച്ച്ബാക്ക് അതിന്റെ ഇലക്ട്രിക് പവർട്രെയിനിനായി ബ്രാൻഡിന്റെ മറ്റ് രണ്ട് കാറുകളിലും ഉപയോഗിച്ചിരിക്കുന്ന സിപ്ട്രോൺ സാങ്കേതികവിദ്യയായിരിക്കും മുന്നോട്ടുകൊണ്ടുപോവുക.

ഇലക്‌ട്രിക് വാഹനങ്ങൾക്കായി മറ്റൊരു ബ്രാൻഡ് രൂപീകരിച്ച് ടാറ്റ മോട്ടോർസ്

ആൾട്രോസ് ഇലക്‌ട്രിക്കിന് കൂടുതൽ വലിയ ബാറ്ററി പായ്ക്ക് ഒരുക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അത് ഏകദേശം 500 കിലോമീറ്റർ വരെ റേഞ്ചായിരിക്കും വാഗ്ദാനം ചെയ്യുക. ആധുനിക കാലഘട്ടത്തിൽ ഉയർന്ന റേഞ്ചുള്ള വാഹനങ്ങളാണ് ഏവർക്കും താത്പര്യം എന്നകാര്യമാണ് ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata motors announced subsidiary division for electric vehicles
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X