മാരുതിക്ക് പിന്നാലെ ടാറ്റയും, ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

പുതുവർഷം പിറക്കുന്നതോടെ മോഡൽ നിരയിലാകെ വില വർധനവുമായി രംഗത്തെത്തുകയാണ് ഇന്ത്യയിലെ വാഹന നിർമാണ കമ്പനികളെല്ലാം. മാരുതി സുസുക്കി പോലുള്ള പ്രമുഖ ബ്രാൻഡുകളെല്ലാം ശ്രേണിയിൽ ജനുവരി ഒന്നു മുതൽ കാറുകളുടെയെല്ലാം വില പരിഷ്ക്കരിക്കുമെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

മാരുതിക്ക് പിന്നാലെ ടാറ്റയും, ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

ദേ ഇപ്പോൾ പ്രാദേശിക വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസും തങ്ങളുടെ പാസഞ്ചർ കാർ നിരയിലാകെ വില വർധനവ് നടപ്പിലാക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. വിപണിയിൽ ലഭ്യമായ തങ്ങളുടെ എല്ലാ മോഡലുകളുടെയും വില അടുത്ത മാസം അതായത് 2022 ജമുനരി മുതൽ വർധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മാരുതിക്ക് പിന്നാലെ ടാറ്റയും, ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

വില വർധനയുടെ പരിധി കാർ നിർമാതാക്കൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇൻപുട്ട് ചെലവുകൾ വർധിച്ചതാണ് വിലയിൽ പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ കാരണമാവുന്നചെന്നും ടാറ്റ പറഞ്ഞു. നെക്സോൺ, ഹാരിയർ, സഫാരി, ആൾട്രോസ്, ടിഗോർ, ടിയാഗോ തുടങ്ങിയ പാസഞ്ചർ കാറുകൾ കൂടാതെ നെക്സോൺ ഇവി, ടിഗോർ തുടങ്ങിയ ഇലക്ട്രിക് കാറുകളും ടാറ്റ മോട്ടോർസ് നിലവിൽ ഇന്ത്യയിൽ വിൽക്കുന്നുണ്ട്.

മാരുതിക്ക് പിന്നാലെ ടാറ്റയും, ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

ബ്രാൻഡ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പഞ്ച് മൈക്രോ എസ്‌യുവിക്കും വില വർധനവ് ബാധകമാവുമെന്നും ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്. ചരക്കുകളുടെയും അസംസ്‌കൃത വസ്തുക്കളുടെയും മറ്റ് ഇൻപുട്ട് ചെലവുകളുടെയും വിലകൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കുകയാണ്.

മാരുതിക്ക് പിന്നാലെ ടാറ്റയും, ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

വർധിച്ചുവരുന്ന ഇത്തരം ചെലവുകളുടെ സമ്മർദ്ദം നികത്താനാണ് 2022 ജനുവരി മുതൽ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ കമ്പനി നിർബന്ധിതരാകുന്നതെന്ന് ടാറ്റ മോട്ടോർസിന്റെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

മാരുതിക്ക് പിന്നാലെ ടാറ്റയും, ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

ടാറ്റ മോട്ടോർസ് തങ്ങളുടെ വാണിജ്യ വാഹനങ്ങൾക്കും വില വർധിപ്പിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് പാസഞ്ചർ കാറുകൾക്കും വില കൂട്ടാമെന്ന താരുമാനം വരുന്നത്. ഇതേ കാരണങ്ങളാൽ ആവശ്യമായി വന്ന വാണിജ്യ വാഹനങ്ങളുടെ വിലയിൽ നിലവിലെ വിലയേക്കാൾ ശരാശരി 2.5 ശതമാനം വർധനവ് അടുത്ത വർഷം ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

മാരുതിക്ക് പിന്നാലെ ടാറ്റയും, ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

പാസഞ്ചർ വാഹനങ്ങളുടെ വില പരിഷ്ക്കാരം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ടാറ്റ തങ്ങളുടെ മുൻനിര എസ്‌യുവിയായ സഫാരിയുടെ ചില വകഭേദങ്ങളുടെ വില വർധിപ്പിച്ചിരുന്നു. XMA, XTA+, XZA, XZA+ 6 സീറ്റർ, XZA+, XZA+ 6 സീറ്റർ അഡ്വഞ്ചർ എഡിഷൻ, XZA+ അഡ്വഞ്ചർ എഡിഷൻ, XZA+ ഗോൾഡ് 6 സീറ്റർ തുടങ്ങിയ വേരിയന്റുകളിലുടനീളം ലഭ്യമായ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് കമ്പനി 7,000 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്.

മാരുതിക്ക് പിന്നാലെ ടാറ്റയും, ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

മുകളിൽ സൂചിപ്പിച്ചതു പോലെ അടുത്ത വർഷം ആദ്യം മുതൽ വില വർധന പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ കാർ നിർമാണ കമ്പനിയാണ് ടാറ്റ മോട്ടോർസ്. ടാറ്റയ്‌ക്ക് മുമ്പ് ഇന്ത്യയിലെ മറ്റ് പ്രമുഖ കാർ ബ്രാൻഡുകളായ മാരുതി സുസുക്കി, സിട്രൺ, മെർസിഡീസ് ബെൻസ്, ഔഡി എന്നിവയും അടുത്ത മാസം മുതൽ തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മാരുതിക്ക് പിന്നാലെ ടാറ്റയും, ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

നിലവിലുള്ള വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുമാണ് ഈ നടപടിക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന ഘടകളെന്നും ഈ കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ള ടാറ്റയുടെ എല്ലാ മോഡലുകളും വൻഹിറ്റാണ്. രാജ്യത്തെ വാഹന വിപണിയുടെ തലപ്പത്തേക്ക് നീങ്ങുന്ന കമ്പനി ഇന്ന് ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളാണ്.

മാരുതിക്ക് പിന്നാലെ ടാറ്റയും, ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

പോയ മാസം തന്നെ മാരുതി, ഹ്യുണ്ടായി എന്നിവർക്കൊപ്പം കൈയ്യെത്തും ദൂരത്താണ് ടാറ്റ എത്തി നിന്നത്. 2021 നവംബറിൽ ടാറ്റ മോട്ടോർസിന് 38 ശതമാനത്തിന്റെ മികച്ച വിൽപ്പന വളർച്ചയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 21,228 യൂണിറ്റുകളിൽ നിന്ന് പോയ മാസം ബ്രാൻഡ് 28,027 വാഹനങ്ങളാണ് നിരത്തിലെത്തിച്ചിരിക്കുന്നത്.

മാരുതിക്ക് പിന്നാലെ ടാറ്റയും, ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

അടുത്തിടെ വിപണിയിൽ എത്തിയ മിനി എസ്‌യുവിയായ പഞ്ചും ഗംഭീര പ്രതികരണമാണ് നേടിയെടുത്തിരിക്കുന്നത്. നവംബറിൽ മോഡലിന്റ മൊത്തം 6,110 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. അതായത് നെക്സോൺ കോംപാക്‌ട് എസ്‌യുവിക്ക് പിന്നിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന സ്വന്തമാക്കുന്ന കാറായി ഇത് മാറിയെന്ന് സാരം.

മാരുതിക്ക് പിന്നാലെ ടാറ്റയും, ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നീ മോഡലുകളിലൂടെ സുപരിചിതമായ 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, ഇന്‍ലൈന്‍-3 പെട്രോള്‍ എഞ്ചിനുമായാണ് വാഹനം എത്തുന്നത്. 86 bhp കരുത്തിൽ പരമാവധി 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ ഹൃദയം 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ഗിയർബോക്‌സ് ഓപ്ഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

മാരുതിക്ക് പിന്നാലെ ടാറ്റയും, ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപനം

ഭാവിയില്‍ പഞ്ചിന് ടർബോ പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Tata motors announces price hike for all passenger cars from 2022 january details
Story first published: Saturday, December 11, 2021, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X