'സമ്പൂർണ സുരക്ഷ' ഉറപ്പ്; സേഫ്റ്റിയിലും നമ്പർ വണ്ണായിരിക്കും Tata Punch മിനി എസ്‌യുവി

പ്രൊഡക്ഷൻ മോഡലിന്റെ പേര് പ്രഖ്യാപിച്ചതിന് ശേഷം H2X, HBX കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള പഞ്ച് മൈക്രോ എസ്‌യുവിയെ ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇതിനോടകം തന്നെ പലരും മനസിൽ കുറിച്ചിട്ട വാഹനം എല്ലാ ടാറ്റ കാറുകളേയും പോലെ തന്നെ സുരക്ഷയിൽ കേമനായിരിക്കും.

'സമ്പൂർണ സുരക്ഷ' ഉറപ്പ്; സേഫ്റ്റിയിലും നമ്പർ വണ്ണായിരിക്കും Tata Punch മിനി എസ്‌യുവി

പഞ്ച് ഒരു സമ്പൂർണ സുരക്ഷിതത്വമുള്ള ഒരു പാക്കേജായിരിക്കുമെന്ന ഉറപ്പാണ് ടാറ്റ മോട്ടോർസ് നൽകുന്നതും. അതുസംബന്ധിച്ച പുതിയൊരു ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ഈ മൈക്രോ എസ്‌യുവി സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.

നിലവിൽ ടാറ്റ ആൾട്രോസ് നൽകുന്ന 5-സ്റ്റാർ സുരക്ഷിതത്വം നൽകാൻ വരാനിരിക്കുന്ന പഞ്ചിനും സാധിക്കും. കാരണം പ്രീമിയം ഹാച്ച്ബാക്ക് നിർമിച്ചിരിക്കുന്ന അതേ അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ് (ALFA ARC) മൈക്രോ എസ്‌യുവിയും ഒരുങ്ങിയിരിക്കുന്നത്.

'സമ്പൂർണ സുരക്ഷ' ഉറപ്പ്; സേഫ്റ്റിയിലും നമ്പർ വണ്ണായിരിക്കും Tata Punch മിനി എസ്‌യുവി

അംഗീകൃത ക്രാഷ് ടെസ്റ്റിൽ GNCAP-ൽ മുഴുവൻ മാർക്കും പഞ്ചിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ ഉത്സവ സീസണിൽ സമാരംഭിക്കുമ്പോൾ കുഞ്ഞൻ എസ്‌യുവി വിപണിയിൽ ഇടംപിടിക്കുമെന്നാണ് വിവരം. സ്റ്റാൻഡേർഡായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസർ, ഹൈ സ്പീഡ് വാർണിംഗ് അലർട്ട്, സീറ്റ്ബെൽറ്റ് റിമൈൻഡർ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകൾ ടാറ്റ പഞ്ചിന് ഉണ്ടാകും.

'സമ്പൂർണ സുരക്ഷ' ഉറപ്പ്; സേഫ്റ്റിയിലും നമ്പർ വണ്ണായിരിക്കും Tata Punch മിനി എസ്‌യുവി

മഹീന്ദ്ര KUV NXT, മാരുതി സുസുക്കി ഇഗ്നിസ് എന്നിവയ്‌ക്കെതിരായാകും ആഭ്യന്തര വിപണിയിൽ പഞ്ച് മാറ്റുരയ്ക്കുക. അതോടൊപ്പം ആക്രമണാത്മകമായ വില നിർണയം കൂടിയാകുന്നതോടെമ പുത്തൻ മൈക്രോ എസ്‌യുവി ഹിറ്റാകുമെന്ന് ഉറപ്പിക്കാം. എക്‌സ്ഷോറൂം വില ഏകദേശം 5 ലക്ഷം രൂപയിക്കും 8 ലക്ഷം രൂപയ്ക്കും ഇടക്കായിരിക്കാം.

'സമ്പൂർണ സുരക്ഷ' ഉറപ്പ്; സേഫ്റ്റിയിലും നമ്പർ വണ്ണായിരിക്കും Tata Punch മിനി എസ്‌യുവി

ഔദ്യോഗികമായി വെളിപ്പെടുത്തിയ ടാറ്റയുടെ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഇംപാക്റ്റ് ഡിസൈൻ 2.0 തത്ത്വചിന്തയെ സ്വാധീനിക്കുന്നതുപോലെ അത് മനോഹരമായിരിക്കുമെന്നാണ്. ടാറ്റയുടെ വലിയ എസ്‌യുവികളായ ഹാരിയറിനും സഫാരിക്കും സമാനമാണ് പഞ്ച് മിനി എസ്‌യുവിയുടെ മുൻവശം എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

'സമ്പൂർണ സുരക്ഷ' ഉറപ്പ്; സേഫ്റ്റിയിലും നമ്പർ വണ്ണായിരിക്കും Tata Punch മിനി എസ്‌യുവി

പുറത്ത് ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ക്ലാംഷെൽ ബോണറ്റ്, എൽഇഡി സിഗ്നേച്ചർ ട്രൈ-ആരോ പാറ്റേൺ ഉള്ള റാപ്‌റൗണ്ട് ടെയിൽ ലാമ്പുകൾ, ഇന്റഗ്രേറ്റഡ് റൂഫ് സ്‌പോയിലർ തുടങ്ങിയവ പഞ്ച് എസ്‌യുവിയിൽ കാണാം. എസ്‌യുവിയുടെ മറ്റ് ഡിസൈൻ ഹൈലൈറ്റുകളിൽ സി-പില്ലർ ഘടിപ്പിച്ച പിൻ ഡോർ ഹാൻഡിലുകൾ, കോൺട്രാസ്റ്റ് കളർ വിംഗ് മിററുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബോഡി ക്ലാഡിംഗ് എന്നിവ ഉൾപ്പെടുന്നു.

'സമ്പൂർണ സുരക്ഷ' ഉറപ്പ്; സേഫ്റ്റിയിലും നമ്പർ വണ്ണായിരിക്കും Tata Punch മിനി എസ്‌യുവി

ഓൾ-ബ്ലാക്ക് കളർ ഓപ്ഷനിലാകും ഇന്റീരിയർ പൂർത്തിയാക്കുക. ക്യാബിനിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കോംപാറ്റിബിളിറ്റി, ഐആർഎ കണക്റ്റിവിറ്റി, മൗണ്ട് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, എന്നിവയുള്ള ഫ്രീ സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ടാകും.

'സമ്പൂർണ സുരക്ഷ' ഉറപ്പ്; സേഫ്റ്റിയിലും നമ്പർ വണ്ണായിരിക്കും Tata Punch മിനി എസ്‌യുവി

ട്രാക്ഷൻ മോഡുകൾ വാഗ്ദാനം ചെയ്യുന്ന വിഭാഗത്തിലെ ആദ്യ വാഹനമായി ഈ മൈക്രോ എസ്‌യുവി മാറുമെന്ന സൂചനയും പറഞ്ഞുവെക്കുന്നുണ്ട്. അതിൽ മഡ്, സാന്റ്, റോക്ക്, സ്നോ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല പഞ്ചിന് കൂടുതൽ കഴിവുകൾ നൽകാൻ സെഗ്‌മെന്റ്-ഫസ്റ്റ് ഹിൽ സ്റ്റാർട്ട് അസിസ്റ്റും ഹിൽ ഡിസന്റ് കൺട്രോളും ടാറ്റ സമ്മാനിക്കുമെന്നും വാർത്തകളുണ്ട്.

'സമ്പൂർണ സുരക്ഷ' ഉറപ്പ്; സേഫ്റ്റിയിലും നമ്പർ വണ്ണായിരിക്കും Tata Punch മിനി എസ്‌യുവി

അത്യാവിശ്യം ചില ചെറിയ ഓഫ്-റോഡുകൾ കഴിവുകളും ഈ മിനി എസ്‌യുവിക്ക് ഉണ്ടായിരിക്കുമെന്നാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. HBX കൺസെപ്റ്റിന് സമാനമായ അളവുകളുള്ള വാഹനം നെക്സോൺ കോംപാക്‌ട് എസ്‌യുവി മോഡലിന് താഴെയായി അണിനിരക്കും. 3,840 മില്ലീമീറ്റർ നീളവും 1,822 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസുമാണ് പുതിയ മോഡലിനുള്ളത്.

'സമ്പൂർണ സുരക്ഷ' ഉറപ്പ്; സേഫ്റ്റിയിലും നമ്പർ വണ്ണായിരിക്കും Tata Punch മിനി എസ്‌യുവി

ടാറ്റയുടെ റെവോട്രോൺ ശ്രേണിയിലുള്ള എഞ്ചിൻ ഓപ്ഷനുകളുമായാകും Punch നിരത്തിലേക്ക് എത്തുക. അതിൽ 1.2 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും അതേ എഞ്ചിന്റെ ടർബോചാർജ്ഡ് പതിപ്പും ഉപയോഗിക്കും. ഇത് അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുമായാകും ജോടിയാക്കുക.

'സമ്പൂർണ സുരക്ഷ' ഉറപ്പ്; സേഫ്റ്റിയിലും നമ്പർ വണ്ണായിരിക്കും Tata Punch മിനി എസ്‌യുവി

ആദ്യത്തെ 1.2 ലിറ്റർ NA പെട്രോൾ പരമാവധി 85 bhp കരുത്തിൽ 113 Nm torque ഇത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ടർബോ എഞ്ചിൻ 100 bhp പവറും 140 Nm torque ഉം ആയിരിക്കും വികസിപ്പിക്കുക. വില നിർണയം പ്രതീക്ഷിക്കുന്നതു പോലെ തന്നെയാണെങ്കിൽ മിക്ക ഹാച്ച്ബാക്ക് മോഡലുകളുടേയും കൂടി വിൽപ്പന പിടിക്കാൻ പഞ്ച് പ്രാപ്‌തമായിരിക്കും.

Most Read Articles

Malayalam
English summary
Tata motors calls the punch a complete package with absolute safety
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X