ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

വരാനിരിക്കുന്ന Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് ടാറ്റ മോട്ടോർസ്. ട്വിറ്ററിൽ ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനം ഉത്സവ സീസണിൽ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

മാരുതി സുസുക്കി ഇഗ്നിസ് പോലുള്ള എതിരാളികളുമായി പോരാട്ടത്തിന് ഇറങ്ങുന്ന പഞ്ച് ഇതിനോടകം തന്നെ ഏറെ ചർച്ചയായിട്ടുണ്ട്. നവംബർ നാലിന് ദീപാവലിയോടുകൂടി ഉത്സവ സീസൺ അവസാനിക്കുന്നതിനാൽ നവംബർ ആദ്യ വാരത്തിന് മുമ്പ് വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് നടക്കുമെന്നാണ് ഇതിനർഥം.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

2021 ഒക്ടോബർ ഏഴ് മുതൽ നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നതിനാൽ ഒക്ടോബർ രണ്ടാം വാരത്തോടെ തന്നെ മൈക്രോ എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സെപ്റ്റംബർ മൂന്നാം ആഴ്ച്ചയിൽ പഞ്ചിനായുള്ള ബുക്കിംഗും ടാറ്റ മോട്ടോർസ് ആരംഭിക്കും. എന്നിരുന്നാലും ഡീലർഷിപ്പ് തലങ്ങളിൽ വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ടാറ്റ മോട്ടോർസ് പുതിയ മൈക്രോ എസ്‌യുവിയുടെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഇത് വാഹനത്തെ കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ നൽകുന്നത്. ധാരാളം സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളാൽ നിറഞ്ഞ സമ്പന്നനനായാണ് മിനി എസ്‌യുവി കളംപിടിക്കാൻ എത്തുന്നത്.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

പഞ്ച് എസ്‌യുവിക്ക് ഒന്നിലധികം ടെറൈൻ മോഡുകൾ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം ഇക്കോ, സ്‌പോർട്ട്, സിറ്റി എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും കാറിന് ടാറ്റ സമ്മാനിക്കും. നിലവിൽ ഒന്നിലധികം ഡ്രൈവ് മോഡുകൾ ലഭിക്കുന്ന ടാറ്റയുടെ ഏറ്റവും താങ്ങാവുന്ന മോഡൽ നെക്സോൺ കോംപാക്‌ട് എസ്‌യുവിയാണ്.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

മികച്ച ഇന്ധനക്ഷമത ഉറപ്പുവരുത്താനാണ് 'ഇക്കോ' മോഡ് ലക്ഷ്യമിടുന്നത്. എന്നാൽ പെർഫോമൻസ് ആഗ്രഹിക്കുന്നവരെ തൃപ്‌തിപ്പെടുത്താനാണ് സ്പോർട് മോഡ് ടാറ്റ കൊണ്ടുവരുന്നത്. അതേസമയം ഈ രണ്ട് മോഡുകളുടേയും സമതുലിതമായ സംയോജനമാണ് 'സിറ്റി' മോഡ് കൊണ്ട് ടാറ്റ ഉന്നമിടുന്നത്.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

നേരത്തെ ടിയാഗോ, ടിഗോർ തുടങ്ങിയ ചെറിയ ടാറ്റ മോഡലുകളിൽ പോലും ഈ ഡ്രൈവ് മോഡുകൾ നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ പുതിയ ബിഎസ്-VI പരിഷ്ക്കാരത്തോടെ ഇത് പിൻവലിക്കുകയായിരുന്നു.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

മികച്ച സുരക്ഷാ സവിശേഷതകളോടെ ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങുന്ന ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നായിരിക്കും വരാനിരിക്കുന്ന പഞ്ച് എന്ന് ടാറ്റ മോട്ടോർസ് ഉറപ്പു നൽകിയിട്ടുണ്ട്. സമീപകാലത്ത് ടാറ്റ കാറുകൾ ഗ്ലോബൽ എൻക്യാപ് നടത്തിയ ക്രാഷ് ടെസ്റ്റുകളിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

സ്റ്റാൻഡേർഡായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസർ, ഹൈ സ്പീഡ് വാർണിംഗ് അലർട്ട്, സീറ്റ്ബെൽറ്റ് റിമൈൻഡർ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകൾ പഞ്ചിൽ ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യും.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

ആൽഫ-ആർക് എന്നുവിളിക്കുന്ന അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ച്ചറിൽ നിർമിക്കുന്ന ടാറ്റയുടെ ആദ്യത്തെ എസ്‌യുവി മോഡലാകും പഞ്ച്. ഇതേ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന രണ്ടാമത്തെ കാറും ഇതാണ്. ആൾട്രോസാണ് ഇതിനുമുമ്പ് ഇതേ പ്ലാറ്റ്ഫോം ഉപയോഗിച്ചിരിക്കുന്നത്.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

കൂടാതെ ഏറെ സ്വീകാര്യമായ ഇംപാക്‌ട് 2.0 ഡിസൈൻ ഭാഷ്യത്തിലാണ് കുഞ്ഞൻ എസ്‌യുവി രൂപം പ്രാപിക്കുന്നത്. 2021 ടാറ്റ പഞ്ചിന് മുന്നിലും പിന്നിലും ധീരമായ രൂപമാണ് നൽകുന്നത്. എസ്‌യുവി-ഇഷ് വിഷ്വൽ പ്രൊഫൈലും ഹാരിയർ പോലുള്ള എൽഇഡി ഡിആർഎൽ യൂണിറ്റുകളുമായുള്ള ഉയർന്ന നിലപാടും മൈക്രോ എസ്‌യുവിയെ വേറിട്ടു നിർത്തും.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

ഹെഡ്‌ലൈറ്റുകൾ, വൈഡ് ബോണറ്റ് ഡിസൈൻ, ഉച്ചരിച്ച ഗ്രിൽ എന്നിവ കൂടുതൽ ബോൾഡായി കാണപ്പെടുന്നു. ചങ്കി സ്കിഡ് പ്ലേറ്റുകൾക്ക് പിന്നിൽ ആരോ ആകൃതിയിലുള്ള റാപ്-എറൗണ്ട് ടെയിൽ ലൈറ്റുകൾക്കും മനോഹരമായാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

അതോടൊപ്പം ഒരു വലിയ കറുത്ത ക്ലാഡിംഗും വാഹനത്തിന് ചുറ്റും കാണാം. അലോയ് വീൽ ഡിസൈനും തികച്ചും ആകർഷകമാണ്. മൊത്തത്തിൽ കഴിഞ്ഞ വർഷം ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച HBX എന്ന കൺസെപ്റ്റിനോട് നീതിപുലർത്താനും പഞ്ച് എന്ന പ്രൊഡക്ഷൻ പതിപ്പിനായിട്ടുണ്ട്.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

രാജ്യത്തെ ടാറ്റയുടെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവി ആയിരിക്കും ഇതെന്നതും ശ്രദ്ധേയമാകും. ബ്രാൻഡിന്റെ റെവോട്രോൺ ശ്രേണിയിൽ പെട്ട ത്രീ-സിലിണ്ടർ എഞ്ചിനാകും പഞ്ചിന് തുടിപ്പേകുക. അതായത് ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ നിന്നുള്ള അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

ഇത് 86 bhp കരുത്തിൽ 113 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. സ്റ്റാൻഡേർഡായി അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്‌സായിരിക്കും വാഹനത്തിന് ലഭിക്കുക. ഇതിനു പുറമെ ഓട്ടോമാറ്റിക് പ്രേമികൾക്കായി അഞ്ച് സ്പീഡ് എഎംടി യൂണിറ്റും മൈക്രോ എസ്‌യുവിയിൽ ലഭ്യമാക്കും.

ഉത്സവ സീസൺ പൊടിപാറും; Punch മൈക്രോ എസ്‌യുവിയുടെ അവതരണം സ്ഥിരീകരിച്ച് Tata

ഇതുകൂടാതെ ഒരു ടർബോ പെട്രോൾ എഞ്ചിനും ടാറ്റ പഞ്ചിലുണ്ടാകും. ആൾട്രോസിന് തുടിപ്പേകുന്ന അതേ യൂണിറ്റ് തന്നെയാകും മിനി എസ്‌യുവിയിലേക്കും ചേക്കേറുക. മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100 NXT മോഡലുകളാകും ടാറ്റയുടെ പുതിയ കാറിന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Tata motors confirmed the launch timeline of its upcoming micro suv punch
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X