Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

ഇന്ത്യൻ നിരത്തുകളിൽ ഇനി കുഞ്ഞൻ എസ്‌യുവി തരംഗമാണ്. അതിനായി ടാറ്റ പുതിയ പഞ്ച് മൈക്രോ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ ഉടൻ വിപണിയിൽ എത്തിക്കും. ദീപാവലി ഉത്സവ സീസണിൽ ഇത്തിരി കുഞ്ഞൻ വിൽപ്പനയ്ക്ക് സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

ഇന്ത്യൻ വിപണി ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് പയ്യെ മാറാൻ തുടങ്ങിയിട്ടുള്ളതിനാൽ സമീപഭാവിയിൽ പുതിയ Tata Punch എസ്‌യുവിയും പൂർണ ഇവിയായി വിപണിയിലേക്ക് എത്തുമെന്നാണ് പുതിയ വാർത്ത. 2025 ഓടെ പത്ത് പുതിയ ബാറ്ററി വാഹനങ്ങൾ ആസൂത്രണം ഇന്ത്യക്കായി ഒരുക്കുമെന്ന് ആ വർഷം ആദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു.

Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

നിലവിൽ നെക്സോൺ ഇലക്‌ട്രിക് അരങ്ങുവാഴുന്ന ശ്രേണിയിൽ ടിഗോർ ഇവിയെയും ടാറ്റ മോട്ടോർസ് പുറത്തിറക്കിയിട്ടുണ്ട്. അതിനെത്തുടർന്ന് പഞ്ചിന്റെ ഇലക്ട്രിക് പതിപ്പും അരങ്ങേറുമെന്നാണ് സൂചന. എന്നാൽ പെട്രോൾ പതിപ്പിന് ഇന്ത്യൻ വിപണിയിൽ നിന്നും ലഭിക്കുന്ന പ്രതികരണത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇതെന്നു മാത്രം.

Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

നിലവിൽ ടാറ്റ ഏത് മോഡൽ പുറത്തിറക്കിയാലും അത് വമ്പൻ ഹിറ്റാകാറാണ് പതിവ്. സുരക്ഷക്ക് പ്രാധാന്യം നൽകി കാറുകളെ നിർമിക്കുന്നതാണ് കമ്പനിക്ക് ഇത്രയും ജനപിന്തുണ ലഭിക്കാൻ കാരണമായിട്ടുള്ളത്. അതോടൊപ്പം തന്നെ ഭാവിയിലേക്കുള്ള ടാറ്റയുടെ ഇവി പദ്ധതികളും അങ്ങേയറ്റം ആക്രമണാത്മകമാണ്.

Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

അതിനാൽ പഞ്ചിന്റെ ഒരു ഇലക്ട്രിക് പതിപ്പ് ഇതിനകം തന്നെ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് വിശ്വസിക്കാം. സാങ്കേതിക സവിശേഷതകളെക്കുറിച്ച് ഒരു സൂചനയും ലഭ്യമല്ലെങ്കിലും വാഹനം അതിന്റെ ഇലക്ട്രിക് ഹൃദയം ആൾട്രോസ് ഇവിയുമായി പങ്കിടും. വാഹനത്തിന്റെ ക്ലെയിം ചെയ്ത ഡ്രൈവിംഗ് ശ്രേണി 300 കിലോമീറ്ററിൽ കൂടുതലായിരിക്കുമെന്നും ഉറപ്പാണ്.

Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

ടാറ്റ മോട്ടോർസിന്റെ വരാനിരിക്കുന്ന എല്ലാ ഇലക്ട്രിക് കാറുകളും കമ്പനിയുടെ ഏറ്റവും നൂതനമായ സിപ്ട്രോൺ സാങ്കേതികവിദ്യയിലാണ് അണിഞ്ഞൊരുങ്ങുന്നത്. സിപ്‌ട്രോൺ സംവിധാനത്തിൽ ഇലക്ട്രിക് വാഹനങ്ങൾ മിനിമം 250 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് ടാറ്റ മോട്ടോർസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

പഞ്ച് മൈക്രോ എസ്‌യുവി ഇലക്ട്രിക്കിലേക്ക് ചുവടുവെക്കുമ്പോൾ സ്റ്റൈലിംഗ് സാധാരണ പെട്രോൾ മോഡലിന് സമാനമായിരിക്കും. എങ്കിലും ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന കാര്യം ശ്രദ്ധേയമാണ്. വാഹനത്തിലെ ക്രോം ബിറ്റുകൾക്ക് പുറംഭാഗത്ത് സ്കൈ ബ്ലൂ ഹൈലൈറ്റുകൾ സ്ഥാപിക്കാനിടയുണ്ട്. ഇവിയുടെ ഉൾവശത്ത് നീല ആക്സന്റുകളും ഉണ്ടാകും.

Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

നെക്സോണും അതിന്റെ ഇലക്ട്രിക് പതിപ്പും തമ്മിൽ സമാനമായ വ്യത്യാസങ്ങൾ കാണാനിടയാകുമെന്ന് സാരം. കൂടാതെ നിലവിലുള്ള മറ്റെല്ലാ ടാറ്റ പാസഞ്ചർ കാറുകളെയും പോലെ പഞ്ച് ഇവിയും സുരക്ഷയിൽ വളരെയധികം ശ്രദ്ധ ചെലുത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ വാഹനം 4 അല്ലെങ്കിൽ 5 സ്റ്റാർ എൻക്യാപ് റേറ്റിംഗ് നേടുമെന്ന് ഉറപ്പാണ്.

Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

7 ഇഞ്ച് എംഐഡി ഉള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക് മുതലായവ പോലുള്ള ധാരാളം സൗകര്യങ്ങൾ മിനി എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും വാഗ്ദാനം ചെയ്യും.

Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

ടാറ്റ പഞ്ച് ഇവി വിൽപ്പനയ്ക്ക് എത്തുമ്പോൾ ഇലക്ട്രിക് കാർ ശ്രേണിയിൽ നെക്സോൺ ഇവിക്ക് താഴെയായിരിക്കും ഇടംപിടിക്കുക. എസ്‌യുവിയുടെ പെട്രോൾ പതിപ്പിന്റെ ടോപ്പ് വേരിയന്റിനേക്കാൾ ഒന്ന് അല്ലെങ്കിൽ രണ്ട് ലക്ഷം രൂപയോളം മാത്രമായിരിക്കും കൂടുതൽ മുടക്കേണ്ടി വരിക.

Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

നിലവിൽ ആഭ്യന്തര വിപണിയിൽ അധികം ജനപ്രിയമല്ലാത്തൊരു സെഗ്മെന്റാണ് മൈക്രോ എസ്‌യുവികളുടേത്. എന്നാൽ ടാറ്റയുടെ പഞ്ച് എത്തുന്നതോടെ കഥ ആകെ മാറിയേക്കുമെന്നാണ് വിലയിരുത്തൽ. 2020 ഓട്ടോഎക്സ്പോയിൽ കമ്പനി അവതരിപ്പിച്ച HBX കൺസെപ്റ്റ് പതിപ്പാണ് പഞ്ച് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.

Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

അന്നേ ഏറെ ചർച്ചായ മോഡൽ പ്രൊഡക്ഷൻ പതിപ്പിൽ പ്രഖ്യാപിച്ചപ്പോഴും ഏറെ സ്വീകാര്യതയാണ് നേടിയെടുത്തത്. ഹാരിയറിന്റേയും നെക്സോണിന്റെയും രൂപസാദൃശ്യം വരെ വഹിക്കാൻ പഞ്ചിനായിട്ടുണ്ട്. ടാറ്റ മോട്ടോർസിന്റെ എജൈൽ ലൈറ്റ് ഫ്ലെക്‌സിബിൾ അഡ്‌വാൻസ്‌ഡ് ആർകിടെച്ചറിലാകും ഇത്തിരി കുഞ്ഞന്റെ നിർമാണം പൂർത്തിയാക്കുക.

Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

എസ്‌യുവി നിലപാട് കമ്പനിയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ്. 83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും കാറിന് തുടിപ്പേകുക. ഇതോടൊപ്പം ഒരു ടർബോ പെട്രോൾ എഞ്ചിനും ടാറ്റ എസ്‌യുവിക്ക് ഉടൻ തന്നെ ലഭിച്ചേക്കും.

Tata Punch മൈക്രോ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും അണിയറയിൽ

ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളായിരിക്കും ടാറ്റ വാഗ്‌ദാനം ചെയ്യുക. എല്ലാ ടാറ്റ കാറുകളേയും പോലെ തന്നെ സുരക്ഷാ കാര്യങ്ങളിൽ പഞ്ചും 5-സ്റ്റാർ റേറ്റിംഗ് നേടാൻ പ്രാപ്‌തമായിരിക്കും. വിപണിയിലേക്ക് എത്തുമ്പോൾ ടാറ്റ പഞ്ച് മഹീന്ദ്ര KUV100, മാരുതി സുസുക്കി ഇഗ്നിസ്, മാരുതി എസ്-പ്രെസോ എന്നീ വ്യത്യസ്‌ത മോഡലുകളുമായാകും വാഹനം മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
Tata motors could launch the punch electric micro suv in future details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X