നെക്സോണിൽ ഇനി ഈ കളർ ഓപ്ഷനില്ല, പരിഷ്ക്കാരവുമായി ടാറ്റ മോട്ടോർസ്

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാണ് ടാറ്റ നെക്സോൺ. വൈവിധ്യമാർന്ന കളർ, വേരിയന്റുകളിൽ വാഗ്‌ദാനം ചെയ്യുന്നതും ഉയർന്ന നിർമാണ നിലവാരവും സുരക്ഷാ റേറ്റിംഗുമാണ് വാഹനത്തെ ജനഹൃദയങ്ങളിലേക്ക് ഇത്രയും അടുപ്പിച്ചത്.

നെക്സോണിൽ ഇനി ഈ കളർ ഓപ്ഷനില്ല, പരിഷ്ക്കാരവുമായി ടാറ്റ മോട്ടോർസ്

ഇപ്പോൾ നെക്സോണിന്റെ എല്ലാ വേരിയന്റുകളിലും ലഭ്യമായിരുന്ന പ്യുവർ സിൽവർ കളർ ഓപ്ഷൻ ടാറ്റ നിർത്തലാക്കിയിരിക്കുകയാണ്. ഇനി മുതൽ കോംപാക്‌ട് എസ്‌യുവി അറ്റ്‌ലസ് ബ്ലാക്ക്, ഫോലിയേജ് ഗ്രീൻ, കാൽഗറി വൈറ്റ്, ഫ്ലേം റെഡ്, ഡേടോണ ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ മാത്രമാകും ലഭ്യമാവുക. ഇതിനു പകരമായി പുതിയ നിറം ഉടൻ കമ്പനി പുറത്തിറക്കിയേക്കും.

നെക്സോണിൽ ഇനി ഈ കളർ ഓപ്ഷനില്ല, പരിഷ്ക്കാരവുമായി ടാറ്റ മോട്ടോർസ്

അത്രയും ഡിമാന്റ് കുറഞ്ഞതോ അല്ലെങ്കിൽ അടുത്തിടെ ഹാരിയറിൽ നടപ്പിലാക്കിയ തന്ത്രത്തിന്റെ ഭാഗമായിരിക്കും സിൽവർ കളർ ഓപ്ഷനെ പിൻവലിക്കാൻ കാരണമായത്. എന്നാൽ ഇതിനെ കുറിച്ച് ഒരു ഔദ്യോഗിക സ്ഥിരീകരണവും ടാറ്റ മോട്ടോർസിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

നെക്സോണിൽ ഇനി ഈ കളർ ഓപ്ഷനില്ല, പരിഷ്ക്കാരവുമായി ടാറ്റ മോട്ടോർസ്

ഈ വർഷം ആദ്യ പകുതിയിൽ ഒന്നിലധികം പരിഷ്ക്കാരങ്ങൾക്ക് നെക്സോൺ വിധേയമായിരുന്നു. അതിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഫിസിക്കൽ കൺട്രോളുകൾ നീക്കം ചെയ്യൽ, ടെക്‌റ്റോണിക് ബ്ലൂ ഷേഡ് നിർത്തലാക്കൽ, പുതുതായി രൂപകൽപ്പന ചെയ്‌ത അലോയ് വീലുകളുടെ വരവ്, ബ്ലാക്ക് ഡാർക്ക് എഡിഷൻ അവതരണം എന്നിവയാണ് ആ നീക്കത്തിൽ വാഹനത്തിന് ലഭിച്ചത്.

നെക്സോണിൽ ഇനി ഈ കളർ ഓപ്ഷനില്ല, പരിഷ്ക്കാരവുമായി ടാറ്റ മോട്ടോർസ്

എന്നാൽ അന്നും ഇന്നും ഫീച്ചർ സവിശേഷതകളിൽ ഒന്നും തന്നെ പരിഷ്ക്കാരങ്ങൾ കമ്പനി നൽകിയിട്ടില്ല. ക്രൂയിസ് കൺട്രോൾ, പിൻ എസി വെന്റുകളോട് കൂടിയ ഓട്ടോ എസി, സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് നെക്‌സോണിന് ലഭിക്കുന്നു. സുരക്ഷാ കിറ്റിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയാണ് ടാറ്റ അണിനിരത്തുന്നത്.

നെക്സോണിൽ ഇനി ഈ കളർ ഓപ്ഷനില്ല, പരിഷ്ക്കാരവുമായി ടാറ്റ മോട്ടോർസ്

നിരവധി കാരണങ്ങളാൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാണ് നെക്‌സോൺ. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റ് റേറ്റിംഗിൽ 5-സ്റ്റാർ റേറ്റിംഗാണ് അതിൽ ഏറ്റവും ശ്രദ്ധേയം. മികച്ച നിർമാണ നിലവാരത്തിനൊപ്പം 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റിവോട്രോൺ ടർബോ പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ റിവോട്ടോർക് ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് കിടിലൻ പവർഫുൾ എഞ്ചിൻ ഓപ്ഷനുകളും ടാറ്റ കാറിന്റെ മുഖമുദ്രയാണ്.

നെക്സോണിൽ ഇനി ഈ കളർ ഓപ്ഷനില്ല, പരിഷ്ക്കാരവുമായി ടാറ്റ മോട്ടോർസ്

നെക്സോൺ പെട്രോൾ വേരിയന്റ് പരമാവധി 120 bhp കരുത്തിൽ 170 Nm torque വികസിപ്പിക്കുമ്പോൾ മറുവശത്ത് എസ്‌യുവിയുടെ ഡീസൽ പതിപ്പ് 110 bhp പവറിൽ 260 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് എഎംടി ഓട്ടോമാറ്റിക് എന്നിവയാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്.

നെക്സോണിൽ ഇനി ഈ കളർ ഓപ്ഷനില്ല, പരിഷ്ക്കാരവുമായി ടാറ്റ മോട്ടോർസ്

XE, XM, XMA, XT, XZ, XZ പ്ലസ്, XZA, XZA പ്ലസ് എന്നിങ്ങനെ എട്ട് വകഭേദങ്ങളിലായി ഇരുപതോളം വേരിയന്റുകളിൽ നെക്സോൺ സ്വന്തമാക്കാം. നിലവിൽ 7.29 ലക്ഷം രൂപ മുതൽ 13.23 ലക്ഷം രൂപ വരെയാണ് ടാറ്റ നെക്സോണിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. അതോടൊപ്പം തന്നെ എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും വിപണിയിലെ താരമാണ്. 13.99 ലക്ഷം മുതൽ 16.85 ലക്ഷം രൂപ വരെയാണ് ഇവിക്കായി മുടക്കേണ്ടത്.

നെക്സോണിൽ ഇനി ഈ കളർ ഓപ്ഷനില്ല, പരിഷ്ക്കാരവുമായി ടാറ്റ മോട്ടോർസ്

രാജ്യത്തെ കോംപാക്‌ട് എസ്‌യുവി നിരയിൽ ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, മഹീന്ദ്ര XUV700, ടൊയോട്ട അർബൻ ക്രൂയിസർ എന്നീ വമ്പൻമാരുമായാണ് ടാറ്റ നെക്സോൺ ഏറ്റുമുട്ടുന്നത്. പുത്തൻ പ്ലാറ്റ്ഫോം, കൂടുതൽ ഫീച്ചറുകൾ എന്നിവയെല്ലാം കോർത്തിണക്കി പുതുതലമുറയിലേക്ക് ചേക്കേറാനും കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

നെക്സോണിൽ ഇനി ഈ കളർ ഓപ്ഷനില്ല, പരിഷ്ക്കാരവുമായി ടാറ്റ മോട്ടോർസ്

നിലവിലെ നെക്‌സോൺ മോഡൽ 2017 തുടക്കത്തിൽ അവതരിപ്പിച്ചതിനാൽ അടുത്ത തലമുറ എസ്‌യുവിയെ ടാറ്റ 2023-ഓടെ അവതരിപ്പിക്കാനാണ് സാധ്യത. ആൽഫാ എന്നറിയപ്പെടുന്ന പുതിയ അജൈൽ ലൈറ്റ് ഫ്ലെക്‌സിബിൾ ആർക്കിടെക്ച്ചർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വരാനിക്കുന്ന മോഡലിനെ കമ്പനി നിർമിക്കുക. അതായത് നിലവിൽ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിനും പുതുതായി ലോഞ്ച് ചെയ്ത പഞ്ചിനും അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണിതെന്ന് ചരുക്കം.

നെക്സോണിൽ ഇനി ഈ കളർ ഓപ്ഷനില്ല, പരിഷ്ക്കാരവുമായി ടാറ്റ മോട്ടോർസ്

വ്യത്യസ്ത ബോഡി ശൈലികൾക്കൊപ്പം തന്നെ പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത പവർട്രെയിനുകളും ഉൾക്കൊള്ളാൻ ഈ പ്ലാറ്റ്ഫോം പ്രാപ്‌തമാണ്. അതോടൊപ്പം പുത്തൻ കോംപാക്‌ട് എസ്‌യുവിക്ക് പരിഷ്ക്കരിച്ച എഞ്ചിനുകൾക്കൊപ്പം ഒരു മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാനും ടാറ്റ മോട്ടോർസിന് പദ്ധതിയുണ്ട്.

നെക്സോണിൽ ഇനി ഈ കളർ ഓപ്ഷനില്ല, പരിഷ്ക്കാരവുമായി ടാറ്റ മോട്ടോർസ്

ഇന്ത്യയിൽ വരാനിരിക്കുന്ന കർശനമായ കഫേ ചട്ടങ്ങൾക്കും പുതുക്കിയ ബിഎസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾക്കും അനുസൃതമാക്കാൻ പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യ ടാറ്റ നെക്സോണിനെ പ്രാപ്‌തമാക്കും. ഇതോടൊപ്പം തന്നെ മോഡലിന്റെ ഇലക്ട്രിക് പതിപ്പും പുതിയ സജ്ജീകരണങ്ങളോടെ തലമുറ മാറ്റത്തിന് വിധേയമാകും.

Most Read Articles

Malayalam
English summary
Tata motors discontinued the pure silver colour option from nexon suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X