സഫാരിക്ക് വില കൂട്ടി ടാറ്റ, എസ്‌യുവിക്ക് പുതിയ ഡാർക്ക് എഡിഷനും ഒരുങ്ങുന്നു

പരുക്കൻ ശൈലി പൂർണമായും ഉപേക്ഷിച്ച് ലൈഫ്-സ്റ്റൈൽ എസ്‌യുവിയായി രണ്ടാംവരവ് ആഘോഷമാക്കുകയാണ് ടാറ്റ സഫാരി. അടുത്തകാലത്തായി ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ തൊട്ടതെല്ലാം പൊന്നാണ്. വിപണിയിലും നിത്തിലുമൊക്കെ കുതിച്ചുപായുകയാണ് ടാറ്റയുടെ വിവിധ മോഡലുകള്‍.

സഫാരിക്ക് വില കൂട്ടി ടാറ്റ, എസ്‌യുവിക്ക് പുതിയ ഡാർക്ക് എഡിഷനും ഒരുങ്ങുന്നു

ഈ ഘടകങ്ങളെല്ലാം സഫാരിയുടെ വിജയത്തിന് സഹായകരമായിട്ടുണ്ട്. നെക്‌സോണിന്റെ വില വർധിപ്പിച്ചതിന് പിന്നാലെ ടാറ്റ മോട്ടോർസ് ഇപ്പോൾ സഫാരിയുടെയും വില വർധിപ്പിച്ചിരിക്കുകയാണ്. എന്നാൽ സഫാരിയുടെ ഓട്ടോമാറ്റിക് വകഭേദങ്ങൾക്ക് മാത്രമാണ് കമ്പനി വില ഉയർത്തിയിരിക്കുന്നത്.

സഫാരിക്ക് വില കൂട്ടി ടാറ്റ, എസ്‌യുവിക്ക് പുതിയ ഡാർക്ക് എഡിഷനും ഒരുങ്ങുന്നു

അതായത് സഫാരി മാനുവൽ വേരിയന്റുകളുടെ വിലയിൽ മാറ്റമില്ലെന്ന് സാരം. 2021 ഡിസംബറിലെ വില വർധനവ് 3,000 രൂപ മുതൽ 7,000 രൂപ വരെയാണ്. ടാറ്റ സഫാരി XMA വേരിയന്റിന് ഇപ്പോൾ 3,000 രൂപ വർധിച്ച് 17.83 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

സഫാരിക്ക് വില കൂട്ടി ടാറ്റ, എസ്‌യുവിക്ക് പുതിയ ഡാർക്ക് എഡിഷനും ഒരുങ്ങുന്നു

ഇപ്പോൾ 20.15 ലക്ഷം രൂപ വിലയുള്ള XTA+ വേരിയന്റിന് 7,000 രൂപ വർധിപ്പിച്ചാണ് ഏറ്റവും ഉയർന്ന വില വർധന. ടാറ്റ സഫാരി മാനുവൽ പതിപ്പുകൾക്ക് ഇപ്പോൾ 14.99 ലക്ഷം മുതൽ 21.89 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 17.80 ലക്ഷം മുതൽ 23.17 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

സഫാരിക്ക് വില കൂട്ടി ടാറ്റ, എസ്‌യുവിക്ക് പുതിയ ഡാർക്ക് എഡിഷനും ഒരുങ്ങുന്നു

ടാറ്റ മോട്ടോർസിന്റെ ഡാർക്ക് എഡിഷൻ ശ്രേണി വിപുലീകരിക്കുന്നതിനായി സഫാരി ഡാർക്ക് എഡിഷൻ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഈ വർഷം ആദ്യം ബ്രാൻഡ് സഫാരി ഡാർക്ക് എന്ന പേര് ട്രേഡ്മാർക്ക് ചെയ്തിരുന്നു. മുൻനിര എസ്‌യുവിയുടെ ഡാർക്ക് എഡിഷൻ മോഡൽ 2022 ന്റെ ആദ്യ പാദത്തിൽ അവതരിപ്പിക്കാൻ തയാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

സഫാരിക്ക് വില കൂട്ടി ടാറ്റ, എസ്‌യുവിക്ക് പുതിയ ഡാർക്ക് എഡിഷനും ഒരുങ്ങുന്നു

എസ്‌യുവിയുടെ ഡാർക്ക് എഡിഷൻ പൂർണമായും കറുപ്പിലായിരിക്കും ഒരുങ്ങുക. ബ്ലാക്ക്ഡ് ഔട്ട് ഫ്രണ്ട് ഗ്രില്ലും ചാർക്കോൾ ബ്ലാക്ക് 18 ഇഞ്ച് അലോയ് വീലുകളുമായിരിക്കും എക്സ്റ്റീരിയറിലെ ഏറ്റവും ആകർഷകമായ ഹൈലൈറ്റുകൾ. പിയാനോ-ബ്ലാക്ക് ടച്ചുകൾ ഉപയോഗിച്ച് ക്രോം ഘടകങ്ങൾ മാറ്റി സ്ഥാപിക്കുമെന്നതാണ് പ്രത്യേകത.

സഫാരിക്ക് വില കൂട്ടി ടാറ്റ, എസ്‌യുവിക്ക് പുതിയ ഡാർക്ക് എഡിഷനും ഒരുങ്ങുന്നു

കൂടാതെ സൈഡ് ഫെൻഡറുകളിലെ ഡാർക്ക് എംബ്ലം അതിനെ സാധാരണ വേരിയന്റുകളിൽ നിന്ന് കൂടുതൽ വേർതിരിക്കും. ഇതുകൂടാതെ കടും നീല നിറത്തിലുള്ള ഒബ്‌റോൺ ബ്ലാക്ക് നിറത്തിലാണ് എസ്‌യുവി ഒരുക്കിയിരിക്കുന്നത്. ഓൾ-ബ്ലാക്ക് ട്രീറ്റ്‌മെന്റ് ക്യാബിനിനുള്ളിലും കാണാനായേക്കും.

സഫാരിക്ക് വില കൂട്ടി ടാറ്റ, എസ്‌യുവിക്ക് പുതിയ ഡാർക്ക് എഡിഷനും ഒരുങ്ങുന്നു

ഹാരിയറിനെപ്പോലെ സഫാരി ഡാർക്ക് എഡിഷനും ബെനെക്കെ കലിക്കോ ലെതറെറ്റിൽ പൂർത്തിയാക്കിയ കൂടുതൽ പ്രീമിയം അപ്ഹോൾസ്റ്ററി ലഭിക്കും. സീറ്റ് ഹെഡ്‌റെസ്റ്റുകളിൽ ട്രൈ-ആരോ സുഷിരങ്ങളും 'ഡാർക്ക്' ബ്രാൻഡിംഗ് എംബ്രോയ്ഡറിയും ഉണ്ടായിരിക്കും. ഇതുകൂടാതെ, ഡാഷ്‌ബോർഡ് ലേഔട്ടും ഓഫറിലുള്ള ഫീച്ചറുകളും സ്റ്റാൻഡേർഡ് സഫാരിയുടെ ടോപ്പ്-സ്പെക് വേരിയന്റിന് സമാനമായിരിക്കും.

സഫാരിക്ക് വില കൂട്ടി ടാറ്റ, എസ്‌യുവിക്ക് പുതിയ ഡാർക്ക് എഡിഷനും ഒരുങ്ങുന്നു

168 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന ഫിയറ്റിൽ നിന്നുള്ള അതേ 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് സഫാരി ഡാർക്ക് എഡിഷനും തുടിപ്പേകുക. ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാകും ജോടിയാക്കുക.

സഫാരിക്ക് വില കൂട്ടി ടാറ്റ, എസ്‌യുവിക്ക് പുതിയ ഡാർക്ക് എഡിഷനും ഒരുങ്ങുന്നു

ഫീച്ചറുകളുടെ കാര്യത്തിൽ സഫാരി ഡാർക്ക് എഡിഷൻ സാധാരണ സഫാരിയുടെ ടോപ്പ് എൻഡ് വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളും നിറഞ്ഞതായിരിക്കും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, ഇൻ-ബിൽറ്റ് എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, 6-വേ പവർഡ് ഡ്രൈവർ സീറ്റ്, ഐആർഎ കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സഫാരിക്ക് വില കൂട്ടി ടാറ്റ, എസ്‌യുവിക്ക് പുതിയ ഡാർക്ക് എഡിഷനും ഒരുങ്ങുന്നു

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 2, 3 വരി എസി വെന്റുകൾ, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ്, ക്രൂയിസ് കൺട്രോൾ എന്നിവ ഓഫറിലെ മറ്റ് ഫീച്ചറുകളിൽ ഉൾപ്പെടും. ആറ് വരെ എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ചുറ്റും ഡിസ്‌ക് ബ്രേക്കുകൾ, കോർണറിംഗ് സ്റ്റെബിലിറ്റി കൺട്രോൾ, റോൾഓവർ മിറ്റിഗേഷൻ എന്നിവയാണ് സഫാരിയിലെ സുരക്ഷ സവിശേഷതകൾ.

സഫാരിക്ക് വില കൂട്ടി ടാറ്റ, എസ്‌യുവിക്ക് പുതിയ ഡാർക്ക് എഡിഷനും ഒരുങ്ങുന്നു

നിലവിൽ അഡ്വഞ്ചർ പേഴ്സണ, ഗോൾഡ് എഡിഷൻ എന്നിങ്ങനെ രണ്ട് പ്രത്യേക പതിപ്പുകളിലാണ് സഫാരി ലഭ്യമാവുക. ആദ്യത്തേത് ട്രോപ്പിക്കൽ മിസ്റ്റ് പെയിന്റ് സ്കീമിൽ സ്റ്റാൻഡേർഡായി വരുന്നു. രണ്ടാമത്തേത് വൈറ്റ് ഗോൾഡ്, ബ്ലാക്ക് ഗോൾഡ് എന്നീ രണ്ട് കളർ വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

സഫാരിക്ക് വില കൂട്ടി ടാറ്റ, എസ്‌യുവിക്ക് പുതിയ ഡാർക്ക് എഡിഷനും ഒരുങ്ങുന്നു

എസ്‌യുവി ലൈനപ്പിൽ അഡ്വഞ്ചർ പേഴ്സണയ്ക്കും സഫാരി ഗോൾഡ് എഡിഷനും ഇടയിൽ സഫാരി ഡാർക്ക് എഡിഷൻ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ പ്ലസ് എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ടാറ്റ സഫാരിയുടെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Tata motors hiked the prices of safari suv up to rs 7000 details
Story first published: Wednesday, December 8, 2021, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X