വില വർധനവ് ഇലക്‌ട്രിക്കിലേക്കും; Nexon ഇവിക്ക് 9,000 രൂപയുടെ വർധനവുമായി Tata Motors

ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യൻ വിപണിയിലെ ജനപ്രിയ മോഡലാണ് Tata Nexon ഇവി. ഇന്നു രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് കാറും ഇതുതന്നെയാണ്. ഏറ്റവും താങ്ങാനാവുന്ന വിലയിൽ എത്തുന്നതു തന്നെയാണ് എസ്‌യുവിയെ ഇത്രയും ഇഷ്‌ടപ്പെടാനുള്ള ഒരു കാരണം.

വില വർധനവ് ഇലക്‌ട്രിക്കിലേക്കും; Nexon ഇവിക്ക് 9,000 രൂപയുടെ വില വർധനവുമായി Tata Motors

Nexon EV എസ്‌യുവിയുടെ റേഞ്ചിനെ സംബന്ധിച്ച വിവാദങ്ങൾ തുടരുന്നുണ്ടെങ്കിലും ഇതൊന്നും വിൽപ്പനയെ തടഞ്ഞിട്ടില്ല. പ്രതിമാസം മോഡലിന്റെ 500 യൂണിറ്റിലധികമാണ് Tata വിൽക്കുന്നത് ഇപ്പോൾ Nexon ഇവിയുടെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ് Tata Motors.

വില വർധനവ് ഇലക്‌ട്രിക്കിലേക്കും; Nexon ഇവിക്ക് 9,000 രൂപയുടെ വില വർധനവുമായി Tata Motors

ഈ വർഷം ഇത് മൂന്നാം തവണയാണ് ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയുടെ വില കമ്പനി പരിഷ്ക്കരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. നിലവിൽ XM, XZ+, XZ+ Lux, XZ+ Dark, XZ+ Lux Dark എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത വകഭേദങ്ങളിലായാണ് മോഡൽ വിപ്പനയ്ക്ക് എത്തുന്നതും.

വില വർധനവ് ഇലക്‌ട്രിക്കിലേക്കും; Nexon ഇവിക്ക് 9,000 രൂപയുടെ വില വർധനവുമായി Tata Motors

അടിസ്ഥാന XM വേരിയന്റ്, ഡാർക്ക് എഡിഷൻ മോഡലുകളുടെ എക്സ്ഷോറൂം വിലകൾ മാറ്റമില്ലാതെ തുടരുമ്പോൾ XZ+, XZ+ Lux വേരിയന്റുകൾക്ക് ഇപ്പോൾ 9,000 രൂപയാണ് വില വർധിപ്പിച്ചിരിക്കുന്നത്. XZ+ വേരിയന്റിന് ഇപ്പോൾ 15.65 ലക്ഷം രൂപയാണ് വില. അതേസമയം ടോപ്പ് എൻഡ് XZ+ Lux പതിപ്പിന് 16.65 ലക്ഷം രൂപയും മുടക്കേണ്ടിവരും.

വില വർധനവ് ഇലക്‌ട്രിക്കിലേക്കും; Nexon ഇവിക്ക് 9,000 രൂപയുടെ വില വർധനവുമായി Tata Motors

അടുത്തിടെ പുറത്തിറക്കിയ Nexon EV ഡാർക്ക് എഡിഷന് 34,000 രൂപയാണ് സ്റ്റാൻഡേർഡ് ടോപ്പ് വേരിയന്റിനേക്കാൾ അധികം മുടക്കേണ്ടി വരിക. അതായത് ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവിയുടെ ഈ മോഡലിനായി 15.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരികയെന്ന് സാരം.

വില വർധനവ് ഇലക്‌ട്രിക്കിലേക്കും; Nexon ഇവിക്ക് 9,000 രൂപയുടെ വില വർധനവുമായി Tata Motors

Tata-യിൽ നിന്നുള്ള ഇലക്ട്രിക് ഇവി സബ്‌സ്‌ക്രിപ്ഷൻ പദ്ധതി ഉപയോഗിച്ച് 29,500 രൂപ മുതൽ പ്രതിമാസ പ്ലാനുകളോടെ Nexon ഇലക്‌ട്രിക് സ്വന്തമാക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. നിലവിൽ വാഹനത്തിനായുള്ള ബുക്കിംഗും വർധിച്ചു വരുന്ന സാഹചര്യത്തിൽ ആവശ്യകത നിറവേറ്റാനായി ബ്രാൻഡ് വിയർപ്പൊഴുക്കേണ്ടി വന്നേക്കും.

വില വർധനവ് ഇലക്‌ട്രിക്കിലേക്കും; Nexon ഇവിക്ക് 9,000 രൂപയുടെ വില വർധനവുമായി Tata Motors

സെമി കണ്ടക്‌ടറുകളുടെ അഭാവമാണ് ഈ പ്രശ്നത്തിലേക്ക് കമ്പനിയെ തള്ളിവിട്ടിരിക്കുന്നത്. കൊറിയൻ, ചൈനീസ് എതിരാളികൾ ഇതിനകം തന്നെ കോം‌പാക്‌ട് ഇവികളുമായി സെഗ്‌മെന്റിലേക്ക് കടക്കാൻ പദ്ധതിയിട്ടിരിക്കുമ്പോൾ Tata Nexon ഇലക്ട്രിക്കിനെ പരിഷ്ക്കരിക്കാനുള്ള തയാറെടുപ്പിലാണ്. നിലവിലെ പതിപ്പിനെ അപേക്ഷിച്ച് അൽപം കൂടി കരുത്തുകൂടിയ മോഡലുമായി വരാനാണ് കമ്പനി ശ്രമിക്കുന്നത്.

വില വർധനവ് ഇലക്‌ട്രിക്കിലേക്കും; Nexon ഇവിക്ക് 9,000 രൂപയുടെ വില വർധനവുമായി Tata Motors

136 bhp അതായത് 100 കിലോവാട്ട് കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് Nexon ഇലക്ട്രിക് പരിഷ്ക്കരിച്ചേക്കുമെന്നാണ് സൂചന. അതായത് വരാനിരിക്കുന്ന പുതുക്കിയ Nexon EV 7 bhp അധിക കരുത്ത് വാഗ്‌ദാനം ചെയ്യാൻ പ്രാപ്‌തമായിരിക്കുമെന്നാണ് പറഞ്ഞുവരുന്നത്. എന്നിരുന്നാലും ബാറ്ററി ശേഷി അതേ 30.2 kWh യൂണിറ്റായി തുടരും

വില വർധനവ് ഇലക്‌ട്രിക്കിലേക്കും; Nexon ഇവിക്ക് 9,000 രൂപയുടെ വില വർധനവുമായി Tata Motors

ARAI സർട്ടിഫൈഡ് ശ്രേണി ഒറ്റ ചാർജിൽ 312 കിലോമീറ്ററാണ്. ഇതും പഴയ മോഡലിന് സമാനമായി തുടരുന്നത്. യഥാർഥ റോഡ് സാഹചര്യങ്ങളിൽ 200-250 കിലോമീറ്ററായി റേഞ്ച് ചരുരുങ്ങിയേക്കാം. ചാർജ് ചെയ്യുന്ന സമയം അതേപടി നിലനിൽക്കുകയും ചെയ്യും. ഡിസി ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂർ കൊണ്ട് 80 ശതമാനം വരെ കൈവരിക്കാൻ Tata Nexon ഇവിക്ക് സാധിക്കും.

വില വർധനവ് ഇലക്‌ട്രിക്കിലേക്കും; Nexon ഇവിക്ക് 9,000 രൂപയുടെ വില വർധനവുമായി Tata Motors

കൂടുതൽ ഡ്രൈവിംഗ് മികവ് പ്രതീക്ഷിക്കുന്നവരെ പുതിയ കരുത്തുറ്റ Tata Nexon EV തൃപ്‌തിപ്പെടുത്തും. ഇലക്‌ട്രിക്കിന്റെ ഫീച്ചറുകളിലും ഉപകരണങ്ങളിലും ഒന്നും Tata മാറ്റങ്ങളൊന്നും വരുത്തില്ല. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, Z കണക്റ്റ് കണക്റ്റ് കാർ ടെക്, ഡൈനാമിക് മാർഗനിർദ്ദേശങ്ങളോടു കൂടിയ റിയർ പാർക്കിംഗ് ക്യാമറ തുടങ്ങി നിരവധി സവിശേഷതകളാണ് ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്.

വില വർധനവ് ഇലക്‌ട്രിക്കിലേക്കും; Nexon ഇവിക്ക് 9,000 രൂപയുടെ വില വർധനവുമായി Tata Motors

കഴിഞ്ഞ ജൂലൈ മാസത്തില്‍ Nexon ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് എസ്‌യുവിയുടെ ഡീസല്‍ പതിപ്പുകളേക്കാള്‍ കൂടുതലാണെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സംസ്ഥാന സര്‍ക്കാരുകൾ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ഫെയിം II ആനുകൂല്യങ്ങളും സബ്‌സിഡികളും ഉപയോഗിച്ച് കൂടുതൽ താങ്ങാവുന്ന വിലയിൽ Nexon സ്വന്തമാക്കാമെന്നതും വളരെ സ്വീകാര്യമായ കാര്യമാണ്.

വില വർധനവ് ഇലക്‌ട്രിക്കിലേക്കും; Nexon ഇവിക്ക് 9,000 രൂപയുടെ വില വർധനവുമായി Tata Motors

Nexon ഇലക്ട്രിക്കിന്റെ വിജയത്തിന് പിന്നാലെ Tigor ഇവിയെയും പരിഷ്ക്കരിച്ച് ഓഗസ്റ്റ് 31-ന് പുറത്തിറക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കോംപാക്‌ട് സെഡാനെ സിപ്ട്രോൺ സാങ്കേതികവിദ്യയിലേക്ക് മാറ്റുന്നതാണ് പ്രധാന നവീകരണം. Nexon ഇവിയിൽ പരീക്ഷിച്ച് വിജയമായ സംവിധാനമാണിത്.

വില വർധനവ് ഇലക്‌ട്രിക്കിലേക്കും; Nexon ഇവിക്ക് 9,000 രൂപയുടെ വില വർധനവുമായി Tata Motors

അതിനാൽ തന്നെ ആ വിജയം Tigor ഇവിയിലൂടെയും നേടാനാകുമെന്ന വിശ്വാസത്തിലാണ് Tata Motors. മാത്രമല്ല Nexon ഇലക്ട്രിക്കിനേക്കാൾ വില കുറവായിരിക്കും സെഡാന്റെ ഇവി പതിപ്പിനെന്ന കാര്യവും ശ്രദ്ധേയമാകും.അതായത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്‌ട്രിക് കാറായിരിക്കും വരാനിക്കുന്ന Tigor EV. വാഹനം 350 കിലോമീറ്ററോളം റേഞ്ച് നൽകാനും പ്രാപ്‌തമായിരിക്കും.

Most Read Articles

Malayalam
English summary
Tata motors hiked the prices of select variants of the nexon ev details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X