വില കേട്ടാൽ ഞെട്ടും! Tiago NRG എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെ ക്രോസ്ഓവർ പതിപ്പായ NRG എഡിഷനെ നേപ്പാളിൽ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. രാജ്യത്തെ 'ന്യൂ ഫോർ എവർ' ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വാഹനത്തെ കമ്പനി വിൽപ്പനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്.

വില കേട്ടാൽ ഞെട്ടും! Tiago NRG എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

സിപ്രദി ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡുമായി പങ്കാളിത്തത്തോടെയാണ് ടിയാഗോ NRG എഡിഷൻ നേപ്പാളിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. 33.75 ലക്ഷം നേപ്പാളീസ് റുപ്പിയാണ് ക്രോസ്ഓവർ വാഹനത്തിനായി മുടക്കേണ്ടത്. അതായത് ഏകദേശം 21 ലക്ഷം രൂപ.

വില കേട്ടാൽ ഞെട്ടും! Tiago NRG എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

സിപ്രാദി ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡീലർ നെറ്റ്‌വർക്കിലുടനീളം വാഹനം ടെസ്റ്റ് ഡ്രൈവിനായി ലഭ്യമാണ്. എസ്‌യുവിയും ഹാച്ച്ബാക്കും ഒത്തുചേര്‍ന്നാലുള്ള സൗന്ദര്യ ശൈലിയാണ് NRG എഡിഷനെ വേറിട്ടുനിർത്തുന്നത്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ലഭിച്ച 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കാറിന്റെ വിൽപ്പനയെ സഹായിക്കുമെന്നാണ് കരുതുന്നത്.

വില കേട്ടാൽ ഞെട്ടും! Tiago NRG എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

ഫോറസ്റ്റ് ഗ്രീൻ, ഫയർ റെഡ്, സ്നോ വൈറ്റ്, ക്ലൗഡി ഗ്രേ എന്നിങ്ങനെ നാല് കളർ ഓപ്ഷനിൽ പുതിയ ടാറ്റ ടിയാഗോ NRG എഡിഷൻ തെരഞ്ഞെടുക്കാനാകും. സ്റ്റാൻഡേർഡ് ടിയാഗോ ഹാച്ച്ബാക്കിനെ ബ്ലാക്ക് ഫിനിഷിംഗിലുള്ള ക്ലാഡിംഗുകളും മറ്റും നല്‍കിയാണ് NRG എഡിഷനായി മോടിപിടിപ്പിച്ചിരിക്കുന്നത്.

വില കേട്ടാൽ ഞെട്ടും! Tiago NRG എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

ടിയാഗോയേക്കാൾ 11 മില്ലീമീറ്റർ കൂടുതൽ നീളവും 181 മില്ലീമീറ്ററിന്റെ അധിക ഗ്രൗണ്ട് ക്ലിയറൻസുമാണ് ക്രോസ്ഓവർ പതിപ്പിന്റെ മറ്റൊരു പ്രത്യേകതയായി എടുത്തുപറയാനാവുന്നത്. സ്റ്റൈലിംഗിലേക്ക് നോക്കിയാൽ പുതിയ NRG പതിപ്പിന് ചുറ്റും ബോഡി ക്ലാഡിംഗ്, മുന്നിലും പിന്നിലും സിൽവർ നിറമുള്ള സ്കിഡ് പ്ലേറ്റുകൾ, പുത്തൻ ഡിസൈനുള്ള 15 ഇഞ്ച് സ്റ്റീൽ വീലുകൾ, ബൂട്ട് ലിഡിൽ കറുത്ത ക്ലാഡിംഗ് തുടങ്ങിയവയെല്ലാം ടാറ്റ മോട്ടോർസ് സമ്മാനിച്ചിട്ടുണ്ട്.

വില കേട്ടാൽ ഞെട്ടും! Tiago NRG എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

ഇതുകൂടാതെ റിയർ വ്യൂ ക്യാമറ, റൂഫ് റെയിലുകൾ, റിയർ വ്യൂ മിററുകൾ, ബി-പില്ലറുകൾ, സി-പില്ലറുകൾ, റൂഫ് എന്നിവയുൾപ്പെടെ കറുത്ത നിറമുള്ള ഘടകങ്ങളാണ് കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്. മോശം റോഡുകളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി ട്യൂൺ ചെയ്ത ഡ്യുവൽ പാത്ത് സസ്പെൻഷനും ടിയാഗോ NRG എഡിഷനിലുണ്ട്.

വില കേട്ടാൽ ഞെട്ടും! Tiago NRG എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

പുഷ് സ്റ്റാർട്ട് ബട്ടൺ, റിയർ പാർക്കിംഗ് ക്യാമറ, ഓട്ടോ ഫോൾഡ് ORVM എന്നിങ്ങനെ നിരവധി പ്രീമിയം സവിശേഷതകളോടെയാണ് ടിയാഗോ NRG വരുന്നത്. 1.2 ലിറ്റർ റിവോട്രോൺ എഞ്ചിനും മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുമുള്ള ക്രോസ്ഓവർ ഹാച്ച്ബാക്ക് മികച്ച ഡ്രൈവിംഗ് അനുഭവത്തിനായി ഒപ്റ്റിമൽ പവറും ടോർഖും നൽകുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വില കേട്ടാൽ ഞെട്ടും! Tiago NRG എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

വാഹനത്തിന്റെ മറ്റ് ഫീച്ചർ സവിശേഷതകളിൽ റിയർ വ്യൂ ക്യാമറ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ എന്നിവയാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്.

വില കേട്ടാൽ ഞെട്ടും! Tiago NRG എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

ചരക്കോൽ ബ്ലാക്കിൽ ഒരുക്കിയ ഇന്റീരിയറിൽ ഏഴ് സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റവും പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മാനുവൽ എസി, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, പിയാനോ-ബ്ലാക്ക് ഇൻസേർട്ട് ഉള്ള സെന്റർ കൺസോൾ എന്നിവയും ടിയാഗോ NRG എഡിഷനിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെക്കോ സ്റ്റിച്ചിനൊപ്പം പുതിയ ഫാബ്രിക് സീറ്റുകളും അകത്തളത്തിലെ പ്രത്യേകതയാണ്.

വില കേട്ടാൽ ഞെട്ടും! Tiago NRG എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

ടിയാഗോയുടെ സ്റ്റാൻഡേർഡ് മോഡലിന്റെ അതേ എഞ്ചിനാണ് ക്രോസ്ഓവർ പതിപ്പിന്റെയും ഹൃദയം. ഈ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, റിവോട്രോൺ പെട്രോൾ യൂണിറ്റ് 84.5 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഗിയർബോക്‌സ് ഓപ്ഷനിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി എന്നിവ യഥേഷ്‌ടം തെരഞ്ഞെടുക്കാം.

വില കേട്ടാൽ ഞെട്ടും! Tiago NRG എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

ഇനി സുരക്ഷാ സന്നാഹങ്ങളിലേക്ക് നോക്കിയാൽ എബിഎസ്, ഇബിഡി, ഡ്യുവൽ എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡായി നൽകുമ്പോൾ കോർണർ സ്റ്റെബിലിറ്റി കൺട്രോൾ ഡേ-നൈറ്റ് IRVM റിയർ പാർക്കിംഗ് ക്യാമറ പ്രിടെൻഷനറുകളുള്ള സീറ്റ് ബെൽറ്റുകൾ എന്നിവയെല്ലാം ടാറ്റ ടിയാഗോ NRG എഡിഷന്റെ ഭാഗമാകുന്നുണ്ട്.

വില കേട്ടാൽ ഞെട്ടും! Tiago NRG എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

ഇന്ത്യയിൽ ഓഗസ്റ്റ് നാലിനാണ് ടിയാഗോ NRG ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിൽ അവതരിപ്പിച്ചത്. അഞ്ച് സീറ്റർ ഹാച്ച്ബാക്ക് 2018-ലാണ് ആദ്യമായി ഇന്ത്യയിൽ ആരംഭിച്ചെങ്കിലും കഴിഞ്ഞ വർഷം ടിയാഗോ പുതുതലമുറയിലേക്ക് ചേക്കേറിയതിനു പിന്നാലെ കമ്പനി ഇത് നിർത്തലാക്കുകയായിരുന്നു.

വില കേട്ടാൽ ഞെട്ടും! Tiago NRG എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

പുതിയ NRG എഡിഷന് 6.57 ലക്ഷം മുതൽ 7.09 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. നിലവിൽ മോശമല്ലാത്ത വിൽപ്പനയാണ് ഈ ക്രോസ്ഓവർ മോഡൽ സ്വന്തമാക്കുന്നത്. ടാറ്റ കാറുകൾക്ക് ഗംഭീര സ്വീകരണമാണ് വിപണിയിലുള്ളത്. ഉയർന്ന സുരക്ഷയും അതിനൊത്ത നിർമാണ നിലവാരവുമാണ് കാറുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. അടുത്തതായി ഉടൻ തന്നെ പഞ്ച് എന്ന മൈക്രോ എസ്‌യുവിയെയും കമ്പനി വിപണിയിൽ അവതരിപ്പിക്കും.

Article Published On: Wednesday, September 29, 2021, 13:58 [IST]
English summary
Tata motors introduced all new tata tiago nrg edition in nepal details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X