വിൽപ്പന കൂട്ടണം; 65,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളുമായി ടാറ്റ മോട്ടോർസ്

ജൂലൈ മാസത്തേക്കുള്ള ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് ടാറ്റ മോട്ടോർ‌സ്. ടിയാഗോ, ടിഗോർ, നെക്സോൺ, ഹാരിയർ എന്നിവയ്‌ക്കായി ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് തുടങ്ങീ ആനുകൂല്യങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്.

വിൽപ്പന കൂട്ടണം; 65,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളുമായി ടാറ്റ മോട്ടോർസ്

ടിയാഗോ ഹാച്ച്ബാക്കിൽ ഈ മാസം 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ മാസം 5.48 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ടിയാഗോയ്ക്കായി പുതിയ XT(O) വേരിയന്റും കമ്പനി അവതരിപ്പിച്ചിരുന്നു.

വിൽപ്പന കൂട്ടണം; 65,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളുമായി ടാറ്റ മോട്ടോർസ്

XE, XT പതിപ്പുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ XT(O) വേരിയന്റ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഉപയോഗിച്ച് മാത്രമാണ് ലഭ്യമാവുക. അതേസമയം ടിഗോർ കോംപാക്‌ട് സെഡാന് ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസുമാണ് ടാറ്റ ജൂലൈയിൽ ഒരുക്കിയിരിക്കുന്നത്.

വിൽപ്പന കൂട്ടണം; 65,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളുമായി ടാറ്റ മോട്ടോർസ്

ഹാരിയറിനാണ് ഈ മാസം ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നത്. എസ്‌യുവിയുടെ ക്യാമോ, ഡാർക്ക് എഡിഷൻ, XZ+, XZA+ വേരിയന്റുകളിൽ 40,000 രൂപ എക്സ്ചേഞ്ച് ബോണസാണ് വാഗ്‌ദാനം.

വിൽപ്പന കൂട്ടണം; 65,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളുമായി ടാറ്റ മോട്ടോർസ്

മോഡലിന്റെ മറ്റെല്ലാ പതിപ്പുകൾക്കും 25,000 രൂപ അധിക കിഴിവ് ലഭിക്കും. ഈ മാസം ആദ്യം ടാറ്റ ഹാരിയറിന്റെ ഡാർക്ക് എഡിഷൻ ഒരു പുതിയ ഒബറോൺ ബ്ലാക്ക് എക്സ്റ്റീരിയർ പെയിന്റും ഒരുപിടി സൗന്ദര്യവർദ്ധക മാറ്റങ്ങളും ഉപയോഗിച്ച് പുതുക്കി അവതരിപ്പിച്ചിരുന്നു.

വിൽപ്പന കൂട്ടണം; 65,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളുമായി ടാറ്റ മോട്ടോർസ്

നിലവിൽ കറുപ്പിൽ അണിഞ്ഞൊരുങ്ങിയ എസ്‌യുവിക്ക് 18.04 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില. ജനപ്രിയ കോംപാക്‌ട് എസ്‌യുവി മോഡലായ നെക്‌സോണിന്റെ ഡീസൽ പതിപ്പിൽ 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമായാണ് ജൂലൈ മാസത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നത്.

വിൽപ്പന കൂട്ടണം; 65,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളുമായി ടാറ്റ മോട്ടോർസ്

ഡാർക്ക് എഡിഷൻ ഇപ്പോൾ നെക്സോണിലേക്കും ടാറ്റ വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് പെട്രോൾ, ഡീസൽ മോഡലുകളിലെ XZ +, XZ + (O), XZA +, XZA + (O) വേരിയന്റുകളിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ 44,000 മുതൽ 45,000 രൂപ വരെയാണ് നെക്‌സോൺ ഡാർക്കിന്റെ വില.

വിൽപ്പന കൂട്ടണം; 65,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളുമായി ടാറ്റ മോട്ടോർസ്

ഇന്ത്യൻ വിപണിയിൽ കാറുകളുടെ വില ഉടൻ വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോർസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വിലക്കയറ്റം മറികടക്കാൻ ഉപഭോക്താക്കൾക്ക് ഈ ഓഫറുകളിലൂടെ സാധിക്കും.

വിൽപ്പന കൂട്ടണം; 65,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളുമായി ടാറ്റ മോട്ടോർസ്

രാജ്യത്ത് വാഹനം നിർമിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കളായ സ്റ്റീൽ, മറ്റ് ലോഹങ്ങൾ എന്നിവയുടെ തുടർച്ചയായ വില വർധനവിനെ തുടർന്ന് കമ്പനികളുടെ മൊത്തത്തിലുള്ള ഇൻപുട്ട് ചെലവ് കുത്തനെ ഉയരാൻ കാരണമായി. ഇതാണ് മോഡൽ നിരയിലാകെ വില പരിഷ്ക്കരണം നടപ്പിലാക്കാൻ ടാറ്റയെയും പ്രേരിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors Introduced Discount Offers For The Tiago, Tigor, Nexon, And Harrier In July 2021. Read in Malayalam
Story first published: Tuesday, July 13, 2021, 14:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X