പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

എസ്‌യുവി കൺസെപ്റ്റിനെ ആകെ മാറ്റിമറിച്ചൊരു മോഡലായിരുന്നു Tata Harrier. 2019-ൽ വിപണിയിൽ എത്തുമ്പോൾ രൂപംകൊണ്ട് ആരേയും കീഴടക്കാനുള്ള പ്രതാപമായിരുന്നു ഈ കിടിലൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനുണ്ടായിരുന്നത്. ആദ്യകാലത്ത് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും പയ്യെ ജനപ്രീതി നഷ്‌ടപ്പെടാനും തുടങ്ങി.

പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

എന്നാൽ കൃത്യമായ ഇടവേളകളിൽ മികച്ച പരിഷ്ക്കരണങ്ങളിലൂടെ കൂടുതൽ മിടുക്കനായി വിപണിയിൽ നീക്കങ്ങൾ നടത്തിയപ്പോൾ വൻവിജയമായി മാറുകയായിരുന്നു Tata Harrier. നവീകരണങ്ങളിലൂടെ ഇത്രയും കേമനായ മറ്റൊരു എസ്‌യുവിയെ ചൂണ്ടിക്കാണിക്കാനും സാധിക്കില്ല ഇന്ന്.

പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

വൈവിധ്യമാർന്ന മികച്ച ഫീച്ചറുകളും വേരിയന്റുകളുമുള്ള ഈ മിഡ്-സൈസ് എസ്‌യുവി വ്യത്യസ്‌തമായ കളർ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാൻ സാധിക്കും. ഇപ്പോൾ പുതിയൊരു നിറം കൂടി Harrier എസ്‌യുവിയിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് Tata Motors. 'ഡേടോണ ഗ്രേ' എന്നൊരു കളറിലാണ് വാഹനത്തിനെ ഇപ്പോൾ അണിയിച്ചൊരുക്കിയിരിക്കുന്നത്.

പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

'ടെലിസ്റ്റോ ഗ്രേ' കളർ ഓപ്ഷനെയാണ് പുതിയ 'ഡേടോണ ഗ്രേ' ഷേഡിലേക്ക് പരിഷ്ക്കരിച്ചിരിക്കുന്നത്. വലിയ Tata Safari-യിൽ കാണുന്ന അതേ കളർ ടോണാണ് ഇപ്പോൾ അഞ്ച് സീറ്റർ ഹാരിയറിലേക്കും എത്തിച്ചിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

പുതിയ ഡേടോണ ഗ്രേ നിറത്തിന് യോജിക്കുന്ന 17 ഇഞ്ച് അലോയ് വീലുകളും എസ്‌യുവിയുടെ അഴക് വർധിപ്പിക്കുന്നുണ്ട്. പുതിയ കളർ ഓപ്ഷൻ ഉൾപ്പടെ ഡേറ്റോണ ഗ്രേ, കാമോ ഗ്രീൻ, ഡാർക്ക് (ഒബറോൺ ബ്ലാക്ക്), ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ Harrier തെരഞ്ഞെടുക്കാനാകും.

പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡും വ്യത്യസ്തമായ കറുത്ത മേൽക്കൂരയുമായി ജോടിയാക്കാം. ഇതിനു പുറമെ ക്യാമോ ഗ്രീൻ, ഡാർക്ക് എഡിഷൻ ഓപ്ഷനുകളും ഉപഭോക്താക്കളുടെ പ്രിയത്തിനനുസരിച്ച് സ്വന്തമാക്കാം എന്നതും സ്വാഗതാർഹമായ കാര്യമാണ്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ ആറ് വ്യത്യസ്‌ത വകഭേദങ്ങളിലായി 22 ഓളം വേരിയന്റുകളാണ് Tata Harrier വാഗ്‌ദാനം ചെയ്യുന്നത്.

പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

ഈ മാസം ആദ്യം Tata എസ്‌യുവിയുടെ XTA+ വേരിയന്റ് 19.14 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ചിരുന്നു. മിഡ്-സ്പെക്ക് വേരിയന്റിലൂടെ ഒരു പനോരമിക് സൺറൂഫും ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമാണ് Hariier-ലേക്ക് കമ്പനി എത്തിച്ചത്.

പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

168 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ചാണ് വാഹനം തെരഞ്ഞെടുക്കാനാവുന്നത്.

പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

Tata Motors ന്റെ ഇംപാക്‌ട് 2.0 ഡിസൈന്‍ ഭാഷ്യമാണ് പിന്തുടരുന്ന Harrier ലാന്‍ഡ് റോവറിന്റെ ഐതിഹാസിക D8 ആര്‍ക്കിടെക്ചര്‍ OMEGARC പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. ലാൻഡ് റോവറിനെ അനുസ്‌മരിപ്പിക്കുന്ന കിടിലൻ ലുക്കും അതിനൊത്ത പെർഫോമൻസും സമന്വയിപ്പിക്കുന്നതാണ് Tata Harrier ന്റെ വിജയത്തിനു പിന്നിലെ രഹസ്യം.

പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

14.29 ലക്ഷം മുതൽ 20.81 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില. ഇന്ത്യയിൽ Jeep Compass, MG Hector, Mahindra XUV700 തുടങ്ങിയ വമ്പൻമാരുമായാണ് അഞ്ച് സീറ്റർ Harrier മാറ്റുരയ്ക്കുന്നത്.

പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

ഫീച്ചർ നിരയിലും സമ്പന്നനാണ് ലാൻഡ് റോവറിന്റെ പൈതൃകത്തിൽ ഒരുങ്ങിയ Tata Harrier. 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആറ് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ജെ‌ബി‌എല്ലിൽ‌ നിന്നുള്ള 9 സ്പീക്കർ പ്രീമിയം ഓഡിയോ സിസ്റ്റം തുടങ്ങിയ ആധുനിക സവിശേഷതകളാണ് കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്.

പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ് എന്നിവയാണ് Tata അണിനിരത്തിയിരിക്കുന്നത്. എല്ലാ Tata കാറുകളും വാഗ്‌ദാനം ചെയ്യുന്ന മികച്ച നിർമാണ നിലവാരവും സുരക്ഷയും ഈ പ്രീമിയം മോഡലിനും അവകാശപ്പെടാനുള്ളതാണ്.

പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

നിലവിൽ ഒരൊറ്റ ഡീസൽ എഞ്ചിനിൽ മാത്രം എത്തുന്ന Harrier എസ്‌യുവിയിലേക്ക് ഒരു പെട്രോൾ എഞ്ചിൻ കൂടി സമ്മാനിക്കാനും Tata പദ്ധതിയിട്ടുണ്ട്. കമ്പനി തന്നെ വികസിപ്പിച്ച ഒരു 1.6 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റായിരിക്കും എസ്‌യുവിക്ക് തുടിപ്പേകാനായി എത്തുകയെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ നിറത്തിൽ അണിഞ്ഞൊരുങ്ങി Tata Harrier; എസ്‌യുവിയിൽ ഈ കളർ ഓപ്ഷനും

ഈ വർഷം അവസാനത്തോടെ വിപണിയിൽ എത്തേണ്ടിയിരുന്നതാണെങ്കിലും കൊറോണ വൈറസ് രണ്ടാംതരംഗത്തിൽ പദ്ധതി വൈകിയേക്കാം. എന്നാൽ Tata ഇതിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. എങ്കിലും എസ്‌യുവി വിപണിയിൽ പെട്രോൾ മോഡലുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ അവതരണം ഒരുപാട് നീട്ടികൊണ്ടുപോകാനും സാധ്യതയില്ല.

Most Read Articles

Malayalam
English summary
Tata motors introduced new daytona grey colour option for harrier suv
Story first published: Thursday, August 26, 2021, 18:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X