പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

HBX കൺസെപ്റ്റിന്റെ ഉത്പാദന പതിപ്പിനെ പരിചയപ്പെടുത്തി Tata Motors. Punch എന്ന പേരിൽ അറിയപ്പെടുന്ന പുതിയ അഞ്ച് സീറ്റർ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം ഉത്സവ സീസണോടു കൂടിയാകും വിപണിലേക്ക് എത്തുക.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

അതായത് 2021 സെപ്റ്റംബർ-ഒക്ടോബർ മാസത്തോടെ. ജനീവ മോട്ടോർ ഷോയിൽ ആദ്യമായി H2X കൺസെപ്റ്റ് ആയി അവതരിപ്പിച്ച Punch മൈക്രോ എസ്‌യുവി വിപണിയിൽ ഏറെ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. അതിനായുള്ള എല്ലാ ചേരുവകളോടെയുമാണ് വാഹനത്തെ കമ്പനി രൂപപ്പെടുത്തി എടുത്തിരിക്കുന്നത്.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

കാഴ്ച്ചയിൽ തന്നെ ആരെയും മനംമയക്കുന്ന രൂപഭംഗിയാണ് മിനി എസ്‌യുവിയുടെ പ്രധാന ആകർഷണം. Nexon കോംപാക്‌ട് എസ്‌യുവിയുടെ കുഞ്ഞൻ പതിപ്പായാണ് Punch അണിഞ്ഞൊരുങ്ങിയിരിക്കുന്നത് എന്ന് ആദ്യ നോട്ടത്തിൽ തന്നെ മനസിലാകും. Tata Motors ന്റെ ജനപ്രിയ ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ്യമാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

ആൾട്രോസിന് പിന്തുണ നൽകുന്ന എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന രണ്ടാമത്തെ മോഡലായിരിക്കും Tata Punch എന്ന കാര്യവും ശ്രദ്ധേയമാണ്. പുതുതലമുറ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണെന്ന് ഈ മൈക്രോ എസ്‌യുവിയെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

അതിശയകരമായ രൂപകൽപ്പന, സാങ്കേതികവിദ്യ, ഡ്രൈവിംഗ് ഡൈനാമിക്സ് എന്നിവയുടെ മികച്ച സംയോജനത്തോടെ നിർമിച്ചിരിക്കുന്ന Punch മികച്ച സവിശേഷതകളും എല്ലാ തരത്തിലും അതിന്റെ വൈവിധ്യം തെളിയിച്ച ഒരു വാസ്തുവിദ്യയും ഉൾക്കൊള്ളുന്നുവെന്ന് Tata യുടെ പാസഞ്ചർ വാഹനങ്ങളുടെ യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

മികച്ച എസ്‌യുവി സവിശേഷതകളുള്ള കോം‌പാക്‌ട് സിറ്റി കാർ തിരയുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും Punch മൈക്രോ എസ്‌യുവി പ്രാപ്‌തമായാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൺസെപ്റ്റ് മോഡലായിരുന്ന HBX പതപ്പിന്റെ അതേ സ്റ്റൈലിംഗ് തന്നെയാണ് Punch മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഔദ്യോഗിക ചിത്രങ്ങൾ വ്യക്തമാക്കുന്നുമുണ്ട്.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

മുൻവശത്തെ രൂപകൽപ്പന Tata Harrier-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. Nexon ഫെയ്‌സ്‌ലിഫ്റ്റിലും Harrier ലും നമ്മൾ ഇതിനകം കണ്ട Tata-യുടെ സിഗ്നേച്ചർ ഗ്രില്ലും മൈക്രോ എസ്‌യുവിയിൽ കാണാം. മോഡലിൽ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും മുകളിൽ എൽഇഡി ഡിആർഎല്ലുകളും മനോഹരമായാണ് സംയോജിപ്പിച്ചിരിക്കുന്നത്.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റ് ബമ്പറിന് താഴെയായാണ് ഇടംപിടിച്ചിരിക്കുന്നത്. മിനുസമാർന്ന എൽഇഡി ഡിആർഎല്ലുകൾ അപ്പർ ഗ്രില്ലിലാണ് സംയോജിപ്പിച്ചിരിക്കുന്നത്. അപ്പർ ഫ്രണ്ട് ഗ്രില്ലിനും ഡിആർഎല്ലിനും ക്രോം അണ്ടർലൈനിംഗ് ഉണ്ട്. അതേസമയം താഴത്തെ ഗ്രില്ലിന് മെഷിൽ ട്രൈ-ആരോ ഡിസൈനാണ് Tata സമ്മാനിച്ചിരിക്കുന്നത്.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

വിശാലമായ എയർഇൻടേക്കും വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകളും ഉൾക്കൊള്ളുന്ന വലിയതും സ്പോർട്ടി ബമ്പറുമാണ് പുതിയ Tata Punch എസ്‌യുവിയുടെ മറ്റൊരു ഡിസൈൻ സവിശേഷത. ബോഡിക്ക് ചുറ്റുമായി കറുത്ത പ്ലാസ്റ്റിക് ആവരണങ്ങളും കാണാം. ഇതിന് ബ്ലാക്ക് ഔട്ട് തൂണുകളും കോൺട്രാസ്റ്റ് റൂഫും ലഭിക്കുന്നത് മനോഹരമാണ്.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

ഇത് എസ്‌യുവിക്ക് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ ലഭിക്കുമെന്നും സ്ഥിരീകരിക്കുന്നുണ്ട്. പിൻ ഡോർ ഹാൻഡിലുകൾ സി-പില്ലറിലാണ് സംയോജിപ്പിച്ചിരിക്കുന്നത്. സംയോജിത ബ്ലിങ്കറുകളുള്ള മെഷീൻ കട്ട് അലോയ് വീലുകളും ഒആർവിഎമ്മുകളും ഇതിന്റെ സവിശേഷതകളാണ്.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

3,840 മില്ലീമീറ്റർ നീളവും 1,822 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസുമാണ് പുതിയ Tata Punch-നുള്ളത്. ആൾട്രോസ്, ടിയാഗോ എന്നിവയുമായി എസ്‌യുവി ഇന്റീരിയർ പങ്കിടാനും സാധ്യതയുണ്ട്.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

സവിശേഷതകളുടെ കാര്യത്തിൽ മൈക്രോ എസ്‌യുവിക്ക് ഒരു ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒരു മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഫാബ്രിക് സീറ്റുകൾ, ഹർമൻ ഓഡിയോ സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് കൺസോൾ, ആംബിയന്റ് ലൈറ്റിംഗ്, എബിഎസ് വിത്ത് ഇബിഡി, കോർണറിംഗ് സ്റ്റെബിലിറ്റി, പാർക്കിംഗ് സെൻസറുകൾ മുതലായവ ലഭിക്കും.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

പുതിയ മൈക്രോ എസ്‌യുവിയ്ക്ക് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളായിരിക്കും Tata Motors സമ്മാനിക്കുക. അതിൽ 1.2 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും ഉൾപ്പെട്ടേക്കും. അതേസമയം ഗിയർബോക്‌ല് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും എഎംടി യൂണിറ്റുമായിരിക്കും Tata ഒരുക്കുക.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

Punch മൈക്രോ എസ്‌യുവിക്ക് ഡ്രൈവ് മോഡുകളും കമ്പനി അവതരിപ്പിച്ചേക്കും. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര KUV NXT, മാരുതി സുസുക്കി ഇഗ്നിസ്, വരാനിരിക്കുന്ന ഹ്യുണ്ടായി കാസ്പർ എന്നീ മോഡലുകളോടാകും Tata HBX മൈക്രോ എസ്‌യുവി മാറ്റുരയ്ക്കുക.

പോര് മുറുകുന്നു; Punch മൈക്രോ എസ്‌യുവിയെ പരിചയപ്പെടുത്തി Tata Motors

അതിനാൽ Punch മിനി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് ആക്രമണാത്മകമായി വില നൽകുമെന്ന് പ്രതീക്ഷിക്കാം. അഞ്ച് ലക്ഷം മുതൽ ഒമ്പത് ലക്ഷം രൂപ വരെയായിരിക്കാം മോഡലിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയെന്നാണ് അനുമാനം. ഇത് Nexon കോംപാക്‌ട് എസ്‌യുവിക്ക് താഴെയായി ഇടംപിടിക്കും.

Most Read Articles

Malayalam
English summary
Tata motors introduced the hbx micro suv production model called punch
Story first published: Monday, August 23, 2021, 14:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X