ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

സിപ്‌ട്രോൺ ഇലക്‌ട്രിക് സാങ്കേതികവിദ്യയിലേക്ക് ചേക്കേറിയ Tigor ഇവിയെ വിപണിയിൽ എത്തിച്ച് Tata Motors. 11.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെയാണ് സെഡാനെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

ശരിക്കും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ടാറ്റയെ നയിച്ച മോഡലായിരുന്നു ടിഗോര്‍ ഇവി. അന്ന് ഫ്ലീറ്റ് ആവശ്യങ്ങൾക്ക് മാത്രമായി അവതരിപ്പിച്ചപ്പോൾ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയി. എന്നാൽ ഈ പോരായ്‌മകളെല്ലാം പരിഹരിച്ച് മുഖം മിനുക്കിയും കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കിയും വീണ്ടുമെത്തിയിക്കുകയാണ് ടിഗോർ ഇവി.

ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

പുതിയ ടിഗോർ ഇലക്ട്രിക് സ്വകാര്യ ഉപഭോക്താക്കൾക്കായാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. X-Pres T എന്ന പേരില്‍ ഫ്‌ളീറ്റ് സെഗ്‌മെന്റില്‍ എത്തിയ വാഹനത്തിന്റെ വ്യക്തിഗത പതിപ്പാണിത് എന്നു വേണമെങ്കിൽ പറയാം. എന്നാൽ തികച്ചും വ്യത്യസ്തമായ രൂപമാണ് ഇരുമോഡലുകൾക്കുമുള്ളത്.

ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

ഇനി കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം. 2021 ടാറ്റ ടിഗോർ ഇലക്ട്രിക് കോസ്മെറ്റിക് ഡിസൈനിലും നെക്‌സോൺ ഇവിയുടെ സിപ്‌ട്രോൺ കരുത്തിനൊമൊപ്പം ഇന്റീരിയർ മാറ്റങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. XM, XM, XZ+ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലാണ് ഇലക്ട്രിക് സെഡാൻ വാഗ്ദാനം ചെയ്യുന്നത്.

ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

ഇവയ്ക്ക് യഥാക്രമം 11.99 ലക്ഷം, 12.49 ലക്ഷം, 12.99 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. കൂടാതെ ടീൽ ബ്ലൂ, ഡെയ്‌ടോണ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലും പുതിയ ടാറ്റ ടിഗോർ ഇലക്ട്രിക് തെരഞ്ഞെടുക്കാനും സാധിക്കും എന്നതും വളരെ മികച്ച കാര്യമാണ്. നിലവിൽ നെക്‌സൺ ഇവിയിൽ വാഗ്ദാനം ചെയ്യുന്ന സിപ്‌ട്രോൺ പവർ ഇലക്ട്രിക് സാങ്കേതികവിദ്യയാണ് പുതിയ സെഡാനിൽ ഘടിപ്പിച്ചിരിക്കുന്നത്.

Tigor EV Price
XE ₹11,99,000
XM ₹12,49,000
XZ+ ₹12,99,000
ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

നിലവിൽ നെക്‌സോൺ ഇവിയിൽ വാഗ്ദാനം ചെയ്യുന്ന സിപ്‌ട്രോൺ പവർ ഇലക്ട്രിക് സാങ്കേതികവിദ്യയാണ് പുതിയ സെഡാനിൽ ഘടിപ്പിച്ചിരിക്കുന്നത്. അതായത് 213 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന X-Pres T വകഭേദത്തിനേക്കാൾ കൂടുതലായിരിക്കും ടിഗോർ ഇവി വാഗ്‌ദാനം ചെയ്യുകയെന്ന് സാരം.

ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

2021 ടാറ്റ ടിഗോർ ഇലക്ട്രിക്കിന് 55kW ഇലക്ട്രിക് മോട്ടോറും 26kW ലിഥിയം അയൺ ബാറ്ററി പായ്ക്കുമാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 55kW പവറാണ് വാഗ്‌ദാനം ചെയ്യുന്നത്. അതായത് 74 bhp കരുത്തിൽ 170 Nm torque ഉത്പാദിപ്പിക്കാൻ സെഡാൻ പ്രാപ്‌തമാണെന്ന് ചുരുക്കി പറയാം.

ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

പുതിയ ടിഗോർ ഇവിക്ക് വെറും 5.9 സെക്കൻഡുകൾക്കുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്നും ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നുണ്ട്. ഇത് 41 bhp കരുത്തിൽ 105 Nm torque നൽകുന്ന Xpres-T മോഡൽ വാഗ്‌ദാനം ചെയ്യുന്നതിനേക്കാൾ വളരെ കൂടുതലാണ്.

ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

പുതിയ 2021 മോഡൽ ടാറ്റ ടിഗോർ ഇലക്ട്രിക് 306 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാണ് നൽകുന്നത്. ഇത് നെക്സോൺ ഇവിയുടെ 312 കിലോമീറ്റർ പരിധിക്ക് അടുത്താണ് എന്ന കാര്യവും ശ്രദ്ധേയമാണ്. അവതരണത്തോടെ ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ ഹൈറേഞ്ച് ഇലക്ട്രിക് വാഹനം എന്ന ഖ്യാതിയും ഇനി ടിഗോറിനുള്ളതാണ്.

ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

ചാർജിംഗ് സവിശേഷതകളെ കുറിച്ച് പറയുമ്പോൾ ടിഗോർ ഇവി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 60 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. അതേസമയം ഹോം ചാർജർ ഉപയോഗിച്ച് സെഡാൻ ചാർജ് ചെയ്യാൻ ഏകദേശം 8.5 മണിക്കൂർ എടുക്കും. IP 67 റേറ്റഡ് ബാറ്ററി പായ്ക്കാണ് പുതിയ മോഡലിന്റെ മറ്റൊരു പ്രധാന സവിശേഷത.

ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

കമ്പനി നിലവിൽ എട്ടു വർഷത്തെ അല്ലെങ്കിൽ 160000 കിലോമീറ്റർ ബാറ്ററിയും മോട്ടോർ വാറണ്ടിയുമാണ് ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ഇംപാക്ട് റെസിസ്റ്റന്റ് ബാറ്ററി പായ്ക്ക് കേസിംഗും ഇതിന് ലഭിക്കുന്നുണ്ട്. സിപ്‌ട്രോൺ സാങ്കേതികവിദ്യ പുനരുൽപ്പാദന ബ്രേക്കിംഗ് സംവിധാനവും അനുവദിക്കുന്നുവെന്നതും ഏറെ സ്വീകാര്യമായ വസ്‌തുതയാണ്.

ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

ഇനി ഡിസൈനിലേക്ക് നോക്കിയാൽ പുതിയ ടിഗോർ ഇലക്‌ട്രിക് വിപണിയിൽ കാര്യങ്ങൾ പുതുമയുള്ളതാക്കാൻ ചില ഡിസൈൻ മാറ്റങ്ങൾ അവതരിപ്പിക്കുന്നുണ്ട്. X-Pres T മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ടിഗോർ ഇവി കൂടുതൽ പ്രീമിയമാണെന്ന് ചരുക്കി പറായാം.

ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

അതായത് സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങളും കൂടുതൽ പ്രീമിയം എക്സ്റ്റീരിയർ, ഇന്റീരിയർ സവിശേഷതകളും വാഹനത്തിന് ലഭിക്കുന്നുവെന്ന് സാരം. കൂടാതെ സെഡാനിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ലോവർ ബമ്പറിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ബ്ലാക്ക് ഔട്ട് വിംഗ് മിററുകൾ എന്നിവയും ടാറ്റ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

അകത്തളത്തിൽ പുതിയ ടാറ്റ ടിഗോർ ഇലക്ട്രിക്കിന് ഡ്യുവൽ-ടോൺ ബ്ലാക്ക്, ബീജ് ഇന്റീരിയർ നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിൽ ഹാർമനിൽ നിന്നുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ എന്നിവ ഉൾപ്പെടുന്നു.

ഒറ്റ ചാർജിൽ 306 കിലോമീറ്റർ; കേമനായി പുതിയ Tata Tigor ഇലക്‌ട്രിക്; വില 11.99 ലക്ഷം രൂപ

സുരക്ഷാ സവിശേഷതകളിൽ പുതിയ മോഡലിന് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ വ്യൂ ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവ സ്റ്റാൻഡേർഡായി ലഭിക്കും. തീർന്നില്ല, അതോടൊപ്പം മുപ്പതിൽ അധികം കണക്റ്റഡ് ഫീച്ചറുകളും പുതിയ ടാറ്റ ടിഗോറിന്റെ പ്രത്യേകതയാണ്.

Most Read Articles

Malayalam
English summary
Tata motors officially launched the all tigor electric sedan in india with 306 km range
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X