Just In
- 5 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 6 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 6 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ് തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചെറിയ വാണിജ്യ വാഹനങ്ങളുടെ ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ
ബസുകള്‍ക്കും പാസഞ്ചര്‍ കാറുകള്‍ക്കും ശേഷം ചെറിയ വാണിജ്യ വാഹനത്തിന്റെ ഇലക്ട്രിക് വേരിയന്റ് പുറത്തിറക്കുമെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ്.

ടാറ്റ മോട്ടോര്‍സിന്റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബസുകളുടെ വൈദ്യുതീകരണത്തിനായുള്ള 'FAME ഫേസ് I' പദ്ധതിയില്‍ കമ്പനി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇലക്ട്രിക്, ഹൈബ്രിഡ് വാഹന സാങ്കേതികവിദ്യയുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം 'ഫാസ്റ്റ് അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് (ഇന്ത്യയിലെ ഹൈബ്രിഡ് ) ഇലക്ട്രിക് വാഹനങ്ങളുടെ' (FAME ഇന്ത്യ) പദ്ധതി അവതരിപ്പിച്ചു.
MOST READ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

ബാറ്ററി വില കുറയുകയും നിയന്ത്രണങ്ങള്‍ വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് ഐസിഇ എഞ്ചിന് വാഹനങ്ങളുടെ വില വര്‍ദ്ധിക്കുകയും ചെയ്തതിനാല്‍ ഐസിഇ എഞ്ചിനുമായി ബന്ധപ്പെട്ട് ഇലക്ട്രിക് വാഹനങ്ങളുടെ സാമ്പത്തിക ആകര്‍ഷണം വര്‍ദ്ധിച്ചുവരികയാണെന്ന് വാഗ് പറയുന്നു.

'ഞങ്ങള്‍ കുറച്ച് സെഗ്മെന്റുകള്‍ പര്യവേക്ഷണം ചെയ്യുകയാണ്, യഥാര്‍ത്ഥത്തില്‍ ബസ്സുകള്‍ക്ക് ശേഷം ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് വൈദ്യുതീകരിക്കാനുള്ള സാധ്യത കൂടുതലാണ്. ഉപഭോക്താക്കളുടെ ആവശ്യകതക കണക്കിലെടുത്താണ് പദ്ധതിയെന്നം''വാഗ് പറഞ്ഞു.

കൂടാതെ, 21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തില്‍ ആരംഭിച്ച സാമ്പത്തിക തിരിച്ചുവരവില്‍ നിന്നും സിവി വിഭാഗത്തിന് കൂടുതല്‍ മുന്നേറ്റം ലഭിക്കുന്നുണ്ടെന്നും ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പ്രേരണയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാണിജ്യ വാഹന വ്യവസായത്തില്‍ ഗവണ്മെന്റിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ നല്ല സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കരുതുന്നുവെന്നും കമ്പനി അറിയിച്ചു. രണ്ടാമതായി, ഇ-കൊമേഴ്സ് മേഖല വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു, ഗ്രാമീണ സമ്പദ്വ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്നു, ക്രമേണ നഗര ഉപഭോഗവും ഇതിന്റെയെല്ലാം ഫലമായി വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'പലിശ നിരക്കിനേക്കാള്‍, ക്രെഡിറ്റിന്റെ യഥാര്‍ത്ഥ ലഭ്യത മെച്ചപ്പെട്ടു. ഇത് വ്യവസായത്തെയും സഹായിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഉടമസ്ഥാവകാശ വിലയെയും ഇന്ധന വിലയെയും കുറിച്ച്, അദ്ദേഹം ചൂണ്ടിക്കാട്ടി, ഇതുവരെ 'യഥാര്‍ത്ഥ ആവശ്യം' ഈ സമ്മര്‍ദ്ദത്തെ നേരിടുന്നുണ്ടെന്നും വളര്‍ച്ച നിലനിര്‍ത്താന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

''ഞങ്ങള്‍ക്ക് ചില പദ്ധതികള്‍ ഉണ്ട്. മഹാമാരി ഇപ്പോഴും അവസാനിച്ചിട്ടില്ല, ചരക്കുകളുടെ വില ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍, മൊത്തത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കലിന്റെ കാര്യത്തില്‍, വാണിജ്യ വാഹന വ്യവസായത്തില്‍ മികച്ച മുന്നറ്റമാണ് നടക്കുന്നതെന്നും വാഗ് പറഞ്ഞു.