കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

തങ്ങളുടെ മോഡലുകളെയെല്ലാം വാഹന പ്രേമികൾ ആവേശത്തോടെ സ്വീകരിക്കുന്നതിനാൽ ഇന്ത്യൻ വിപണിയിൽ പുതിയ മോഡലുകളുടെയും ഇലക്ട്രിക് കാറുകളുടെയും വിപുലമായ ശ്രേണി അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ് ടാറ്റ മോട്ടോർസ്.

കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

പുതിയ മോഡലുകൾ മാത്രമല്ല, നെക്‌സോൺ, ടിയാഗോ, ടിഗോർ എന്നിവയുൾപ്പെടെ നിലവിലുള്ള ശ്രേണിയുടെ പുതിയ തലമുറ പതിപ്പുകളുടെയും അണിയറയിലാണ് കമ്പനി. ഏറെ സ്വീകാര്യത നേടിയ സഫാരി ഏഴ് സീറ്റർ എസ്‌യുവിയുടെ ഒരു പുതിയ വേരിയന്റിനെ കൂടി ഉടൻ നിരത്തിലെത്തിക്കാനാണ് ബ്രാൻഡ് ഇപ്പോൾ തയാറെടുക്കുന്നത്.

കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

അതായത് സഫാരിക്ക് ഒരു പുതിയ ഡാർക്ക് എഡിഷനെ സമ്മാനിക്കാനാണ് ടാറ്റ മോട്ടോർസിന്റെ നീക്കം. എന്തായാലും ഈ വർഷത്തെ അവതരണങ്ങൾ പഞ്ച് മൈക്രോ എസ്‌യുവിയിലൂടെ അവസാനിപ്പിച്ച കമ്പനി അടുത്ത വർഷം ആദ്യ പാദത്തിലാകും സഫാരി ഡാർക്ക് എഡിഷനെ നിരത്തിലെത്തിക്കുക.

കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

ഹാരിയർ ഡാർക്ക് എഡിഷൻ പോലെ, പുതിയ ടാറ്റ സഫാരി ഡാർക്ക് എഡിഷനും പൂർണമായും കറുപ്പിലാകും ഒരുങ്ങുക. പുത്തൻ വേരിയന്റിന് ബ്ലാക്ക്-ഔട്ട് ഫ്രണ്ട് ഗ്രില്ലും ബ്ലാക്ക് അലോയ് വീലുകളും ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിലെ മോഡലിലെ ക്രോം ഉപയോഗം ബ്ലാക്ക് ട്രിം ഉപയോഗിച്ച് കമ്പനി മാറ്റിസ്ഥാപിക്കുകയും ചെയ്യും. അങ്ങനെ മൊത്തത്തിൽ ഒരു സ്പോർട്ടി ഭാവം എസ്‌യുവിക്ക് ഒരുക്കുക എന്നതാണ് ടാറ്റയുടെ ലക്ഷ്യം.

കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

ഇനി അകത്തളത്തിലേക്ക് കടന്നാൽ ക്യാബിനിനുള്ളിൽ സഫാരി ഡാർക്ക് എഡിഷന് ബെനെക്കെ കലിക്കോ ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയും സീറ്റ് ഹെഡ്‌റെസ്റ്റുകളിൽ ഡാർക്ക് എംബ്രോയ്ഡറിയും ലഭിക്കാൻ സാധ്യതയുണ്ട്. ഹാരിയർ ഡാർക്ക് എഡിഷനിലും ഇത് തന്നെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

അധിക പരിഷ്ക്കാരങ്ങൾ ഒന്നുമില്ലാതെ തന്നെ ഇന്റീരിയർർ ഒന്ന് മോടിയാക്കാനാണ് ശ്രമം. ഇത് 5 സീറ്റർ എസ്‌യുവിയിൽ വൻവിജയമാവുകയും ചെയ്‌തിട്ടുണ്ട്. ഇത്തരം മോടിപിടിപ്പിക്കൽ മാറ്റിനിർത്തിയാൽ കാര്യമായ ഒരു മെക്കാനിക്കൽ നവീകരണവും എസ്‌യുവിക്ക് ഉണ്ടാകില്ല.

കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ തുറുപ്പ് ചീട്ടുകളാണ് ഹാരിയറും, സഫാരിയും. 1998-ൽ അവതരിപ്പിച്ച സഫാരി വാഹന പ്രേമികൾക്ക് ഇന്നും ഒരു വികാരമാണ്. ശരിക്കും ഒരു പരുക്കൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമായിരുന്നു ഇത്. എന്നാൽ രണ്ടാം വരവിൽ പരുക്കൻ ശൈലി ഉപേക്ഷിച്ച് തികച്ചും ഒരു ഫാമിലി കാറായാണ് സഫാരിയുടെ വരവ് തന്നെ.

കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

ലാൻഡ് റോവറിന്റെ D8 ആർക്കിടെക്ച്ചറിൽ നിന്നും ഉരുത്തിരിഞ്ഞ ഒമേഗ ആർക്ക് പ്ലാറ്റ്‌ഫോമിലാണ് ടാറ്റ എസ്‌യുവിയെ നിർമിച്ചിരിക്കുന്നത്. ടാറ്റയുടെ രാജകീയ പാരമ്പര്യത്തിനൊപ്പം ഇംപാക്‌ട് 2.0 ഡിസൈൻ ശൈലിയുടെയും ക്ഷമത തെളിയിച്ച ഒമേഗാർക് ആർക് എന്ന പ്ലാറ്റ്ഫോമും വാഹനത്തിന്റെ നിർമാണ നിലവാരത്തിന് അടിത്തറയേകി.

കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

4.6 മീറ്ററിലധികം നീളവും 1.8 മീറ്റർ വീതിയും 1.7 മീറ്റർ ഉയരവുമാണ് സഫാരിയുടെ പ്രത്യേകത. ഇതോടൊപ്പം 2,741 മില്ലിമീറ്റർ വീൽബേസും കൂടി ചേരുന്നതോടെ ഈ ഏഴ് സീറ്റർ എസ്‌യുവി ഒരു ഉത്തമ ഫാമിലി കാറായി മാറുന്നു. 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്.

കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്ന ഓയിൽ ബർണർ യൂണിറ്റ് 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അത്യാധുനിക ഫീച്ചർ സംവിധാനങ്ങളിലും ഒട്ടും മോശക്കാരനല്ല സഫാരി.

കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

പനോരമിക് സൺറൂഫ്, 6-വേ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മുൻ സീറ്റുകൾക്ക് ലംബർ അഡ്ജസ്റ്റ്മെന്റ്, ബോസ് മോഡ്, ആംബിയന്റ് ലൈറ്റിംഗ്, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ എന്നിവയാണ് ഏഴ് സീറ്റർ എസ്‌യുവിയുടെ ഇന്റീരിയറിൽ ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്.

കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

ടാറ്റയുടെ എല്ലാ മോഡലുകളുടേയും നിർമാണ നിലവാരവും സുരക്ഷാ മികവും സഫാരിയിലേക്ക് അതേപടി കൊണ്ടുപോയിട്ടുണ്ട്. 6/7 സീറ്റർ സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, നാല് ഡിസ്ക്ക് ബ്രേക്കുകൾ, ബ്രേക്ക് ഡിസ്ക്ക് വൈപ്പിംഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ റിയർ പാർക്കിംഗ് സെൻസറുകൾ, റോൾ‌ഓവർ ലഘൂകരണം, ട്രാക്ഷൻ കൺട്രോൾ എന്നിവയെല്ലാമാണ് സുരക്ഷാ സന്നാഹങ്ങളിൽ ലഭ്യമാക്കിയിരിക്കുന്നത്.

കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

മുൻവശത്ത് കോയിൽ സ്പ്രിംഗുകളും ആന്റി-റോൾ ബാർ ഉപയോഗിച്ച് ഇൻഡിപ്പെൻഡൻഡ് ഡ്യുവൽ വിസ്ബോണുകളാണ് ടാറ്റ സഫാരി എസ്‌യുവിയുടെ സസ്പെൻഷനായി സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം പിൻവശത്ത് കോയിൽ സ്പ്രിംഗുകളുള്ള പാൻഹാർഡ് റോഡുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കറുപ്പിൽ ഒരുങ്ങാൻ സഫാരി എസ്‌യുവിയും, അവതരണം അടുത്ത വർഷം ആദ്യമെന്ന് ടാറ്റ

ഇന്ത്യൻ വിപണിയിൽ എം‌ജി ഹെക്‌ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ എന്നീ വമ്പൻമാരുമായി കൊമ്പുകോർക്കുന്ന ടാറ്റ സഫാരിക്ക് 14.99 ലക്ഷം മുതൽ 21.81 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

Most Read Articles

Malayalam
English summary
Tata motors planning to launch the safari dark edition soon
Story first published: Friday, December 3, 2021, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X