ഇനി ടിയാഗോയും കറുപ്പിൽ ഒരുങ്ങും; ഡാർക്ക് എഡിഷൻ ഉത്സവ സീസണോടു കൂടി വിപണിയിലേക്ക്

ഡാർക്ക് എഡിഷൻ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ ഏറെ ആരാധകരുണ്ടെന്ന് തെളിയിച്ചൊരു വാഹനമാണ് ഹാരിയർ. 2019-ൽ പുറത്തിറങ്ങിയ എസ്‌യുവിയുടെ ഈ സ്പെഷ്യൽ വേരിയന്റിനായി ആളുകൾ ഇടിച്ചുകയറുകയും ചെയ്തു.

ഇനി ടിയാഗോയും കറുപ്പിൽ ഒരുങ്ങും; ഡാർക്ക് എഡിഷൻ ഉത്സവ സീസണോടു കൂടി വിപണിയിലേക്ക്

ഇതിന് പിന്നാലെ ദേ ഇപ്പോൾ നെക്സോണിന്റെയും ആൾട്രോസിന്റെയും ഡാർക്ക് എഡിഷൻ മോഡലുകളെ കൂടി വിപണിയിൽ അവതരിപ്പിക്കുകയാണ് ടാറ്റ. ജൂൺ ഏഴിന് വിൽപ്പനയ്ക്ക് എത്തുന്ന ഇവയ്ക്ക് പിന്നാലെ ടിയാഗോയെയും കറുപ്പിലൊരുക്കാൻ ടാറ്റക്ക് പദ്ധതിയുണ്ട്.

ഇനി ടിയാഗോയും കറുപ്പിൽ ഒരുങ്ങും; ഡാർക്ക് എഡിഷൻ ഉത്സവ സീസണോടു കൂടി വിപണിയിലേക്ക്

ഈ വർഷം ദീപാവലി ഉത്സവ സീസണിലായിരിക്കും കോംപാക്‌ട് ഹാച്ച്ബാക്കിന്റെ ഡാർക്ക് എഡിഷൻ വിൽപ്പനയ്‌ക്കെത്തുക. കഴിഞ്ഞ വർഷം, ടാറ്റ മോട്ടോർസ് തങ്ങളുടെ നിരയിലെ എല്ലാ വാഹനങ്ങളുടെയും ഡാർക്ക്, ക്യാമോ പതിപ്പുകൾക്ക് വ്യാപാരമുദ്രകൾ സമർപ്പിച്ചിരുന്നു.

ഇനി ടിയാഗോയും കറുപ്പിൽ ഒരുങ്ങും; ഡാർക്ക് എഡിഷൻ ഉത്സവ സീസണോടു കൂടി വിപണിയിലേക്ക്

ടിയാഗോ ഡാർക്ക് എഡിഷൻ സമാരംഭിക്കുമ്പോൾ ബ്രാൻഡിന്റെ ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന സ്പെഷ്യൽ എഡിഷൻ മോഡലായിരിക്കും ഇത്. മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നുമില്ലാതെ വാഹനത്തിലെ മാറ്റങ്ങൾ പൂർണമായും കാഴ്ച്ചയിലേക്ക് പരിമിതപ്പെടുത്തും.

ഇനി ടിയാഗോയും കറുപ്പിൽ ഒരുങ്ങും; ഡാർക്ക് എഡിഷൻ ഉത്സവ സീസണോടു കൂടി വിപണിയിലേക്ക്

1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ -3 പെട്രോൾ എഞ്ചിനാണ് ടാറ്റ ടിയാഗോയ്ക്ക് തുടിപ്പേകുന്നത്. 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനിലും തെരഞ്ഞെടുക്കാം.

ഇനി ടിയാഗോയും കറുപ്പിൽ ഒരുങ്ങും; ഡാർക്ക് എഡിഷൻ ഉത്സവ സീസണോടു കൂടി വിപണിയിലേക്ക്

അതോടൊപ്പം ഒരു സി‌എൻ‌ജി ഓപ്ഷനും ഉടൻ തന്നെ ഹാച്ച്ബാക്കിന്റെ ശ്രേണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 4.99 ലക്ഷം മുതൽ 6.95 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്സ്ഷോറൂം വില.

ഇനി ടിയാഗോയും കറുപ്പിൽ ഒരുങ്ങും; ഡാർക്ക് എഡിഷൻ ഉത്സവ സീസണോടു കൂടി വിപണിയിലേക്ക്

ടിയാഗോ മൊത്തം ഒമ്പത് വേരിയന്റുകളിൽ ലഭ്യമാണ്. ഫ്ലെയിം റെഡ്, അരിസോണ ബ്ലൂ, പിയർ‌സെന്റ് വൈറ്റ്, ഡയറ്റോണ ഗ്രേ, പ്യുവർ സിൽവർ എന്നിങ്ങനെ വൈവിധ്യമാർന്ന സിംഗിൾ, ഡ്യുവൽ ടോൺ കളർ ഓപ്ഷനിലും വാഹനം തെരഞ്ഞെടുക്കാം.

ഇനി ടിയാഗോയും കറുപ്പിൽ ഒരുങ്ങും; ഡാർക്ക് എഡിഷൻ ഉത്സവ സീസണോടു കൂടി വിപണിയിലേക്ക്

5.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ഹര്‍മാനില്‍ നിന്നുള്ള സ്റ്റീരിയോ, ഓണ്‍ബോര്‍ഡ് ത്രീഡി നാവിഗേഷന്‍, നവിമാപ്സ് വഴിയുള്ള ഇമേജ്, 4 സ്പീക്കറുകളുള്ള ഇമേജ്, വീഡിയോ പ്ലേബാക്ക് എന്നിവയുള്‍പ്പെടെയുള്ള സവിശേഷതകളാണ് കാറിൽ വാഗ്‌ദാനം ചെയ്യുന്നത്.

ഇനി ടിയാഗോയും കറുപ്പിൽ ഒരുങ്ങും; ഡാർക്ക് എഡിഷൻ ഉത്സവ സീസണോടു കൂടി വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ഫോർഡ് ഫിഗോ, മാരുതി വാഗൺ-ആർ, മാരുതി സ്വിഫ്റ്റ്, മാരുതി ഇഗ്നിസ് എന്നീ മോഡലുകളുമായാണ് ടാറ്റ ടിയാഗോയുമായി മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors Planning To Launch The Tiago Dark Edition In Festive Season. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X