കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

ഇലക്‌ട്രിക് കാറുകളെ ഇന്ത്യയി ൽ ഇത്രയും ജനപ്രിയമാക്കിയ മോഡൽ ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് നമ്മുടെ സ്വന്തം Tata Nexon EV തന്നെയാണ്. ഇന്ന് നിലവിൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറും ഇതുതന്നെയാണ്.

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

2020 ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച Nexon ഇലക്‌ട്രിക്കിനെ ഇരുകൈയ്യും നീട്ടിയാണ് ജനം സ്വീകരിച്ചത്. താരതമ്യേന താങ്ങാവുന്ന വിലയും നല്ല ഡ്രൈവിംഗ് റേഞ്ചുമാണ് ഇതിനു പിന്നിലെ കാരണം. എന്നാൽ ഇതുവരെ കണ്ടതല്ല ഇനി കാണാനിരിക്കുന്നത്. പുതിയ ഭാവത്തിൽ എത്താൻ തയാറെടുക്കുകയാണ് Tata-യുടെ ഈ കോംപാക്‌ട് എസ്‌യുവി എന്നതാണ് ശ്രദ്ധേയമാകുന്നത്.

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

ഇന്റർനെറ്റിലൂടെ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം കൂടുതൽ ശക്തമായ ഇലക്‌ട്രിക് മോട്ടോർ ഉപയോഗിച്ച് ഇ-എസ്‌യുവിയെ പരിഷ്ക്കരിക്കാൻ പദ്ധതിയിടുന്നതായാണ് ആ വാർത്തകൾ. 136 bhp അതായത് 100 കിലോവാട്ട് കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് Nexon EV പരിഷ്ക്കരിച്ചേക്കുമെന്നാണ് സൂചന.

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

നിലവിലെ ആവർത്തനത്തിൽ ഇലക്ട്രിക് എസ്‌യുവിക്ക് 129 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോറാണ് Tata Motors വാഗ്‌ദാനം ചെയ്യുന്നത്. അതായത് വരാനിരിക്കുന്ന പുതുക്കിയ Nexon EV 7 bhp അധിക കരുത്ത് വാഗ്‌ദാനം ചെയ്യാൻ പ്രാപ്‌തമായിരിക്കുമെന്നാണ് പറഞ്ഞുവരുന്നത്.

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

എന്നിരുന്നാലും 30.2 kWh ബാറ്ററി പായ്ക്ക് മാറ്റമില്ലാതെ തുടരും. ഇത് വാഹനത്തിന്റെ ഡ്രൈവിംഗ് ശ്രേണിയെ എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ കാത്തിരുന്ന് കാണേണ്ടി വരും. നിലവിൽ ഇലക്ട്രിക് Nexon ARAI ക്ലെയിം ചെയ്ത 312 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. യഥാർഥ റോഡ് സാഹചര്യങ്ങളിൽ 200-250 കിലോമീറ്ററായി റേഞ്ച് ചരുരുങ്ങിയേക്കാം.

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

ഫാസ്റ്റ് ചാർജർ വഴി വെറും 60 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാം. വരാനിരിക്കുന്ന പതിപ്പിന്റെ ഉയർന്ന പവർ ഔട്ട്പുട്ട് മികച്ച പ്രകടനത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്. കൂടുതൽ ഡ്രൈവിംഗ് മികവ് പ്രതീക്ഷിക്കുന്നവരെ ആകർഷിക്കാൻ Tata Motors ന്റെ പുതിയ തീരുമാനത്തിന് സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

ഇങ്ങനെയൊക്കെയാണെങ്കിലും Tata Nexon ഇലക്‌ട്രിക്കിന്റെ ഫീച്ചറുകളിലും ഉപകരണങ്ങളിലും എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. കൂടാതെ ഇത് XM, XZ+, XZ+ LUX എന്നീ മൂന്ന് വേരിയന്റുകളിൽ തന്നെ തുടർന്നും വാഗ്‌ദാനം ചെയ്യും.

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ (7 ഇഞ്ച് ടിഎഫ്ടി എംഐഡി), Z കണക്റ്റ് കണക്റ്റ് കാർ ടെക്, ഡൈനാമിക് മാർഗനിർദ്ദേശങ്ങളോടു കൂടിയ റിയർ പാർക്കിംഗ് ക്യാമറ തുടങ്ങി നിരവധി സവിശേഷതകളാണ് Nexon ഇലക്ട്രിക്കിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ Tata Motors ഒരുക്കിയിരിക്കുന്നത്.

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

വാഹനത്തിന്റെ ഏറ്റവും അടുത്ത എതിരാളിയായ MG ZS ഇവിയും 136 bhp കരുത്താണ് വികസിപ്പിക്കുന്നത്. എന്നിരുന്നാലും MG ZS എസ്‌യുവിയുടെ ടോർക്ക് റേറ്റിംഗ് വളരെ കൂടുതലാണ്. നിലവിലെ Nexon ഇവിയിൽ 245 Nm torque ആണ് പരമാവധി കരുത്ത്. അതേസമയം MG മോഡലിന്റേത് 350 Nm ആണ്.

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

എന്നാൽ കൂടുതൽ താങ്ങാവുന്ന വിലയാണ് Tata Nexon ഇവിയെ ജനപ്രിയമാക്കുന്നത്. നിലവിൽ 13.99 ലക്ഷം മുതൽ 16.85 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പുതിയ പരിഷ്ക്കരണത്തോടെ വിലയിൽ ചെറിയ വർധനവ് പ്രതീക്ഷിക്കാം.

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

വാർത്തകൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഇലക്ട്രിക് എസ്‌യുവിയുടെ കൂടുതൽ ശക്തമായ പതിപ്പ് പുറത്തിറക്കുന്നതിനെക്കുറിച്ച് Tata Motors ഒരു ഔദ്യോഗിക സ്ഥിരീകരണവും നൽകിയിട്ടില്ല. എന്നിരുന്നാലും വരും ദിവസങ്ങളിൽ ഇതിനായുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

2021 ജൂലൈ മാസത്തില്‍ Nexon ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് വാഹനത്തിന്റെ ഡീസല്‍ വേരിയന്റിനെക്കാള്‍ അധികമാണെന്ന് Tata Motors അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിവിധ സംസ്ഥാന സര്‍ക്കാരുകൾ നല്‍കുന്ന ഫെയിം II ആനുകൂല്യങ്ങളും സബ്‌സിഡികളും സംയോജിപ്പിക്കുന്നതും വാഹനത്തിന്റെ വില കുറയാൻ ഏറെ സഹായിക്കുന്നുണ്ട്.

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

2025 ഓടെ പുതിയ 10 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഇവി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന കാര്യത്തിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ മോഡലുകളുടെ പ്രഖ്യാപനത്തിന് പിന്നാലെ Tigor ഇവിയുടെ പുതിയ മോഡലും വിപണിയിൽ എത്തുകയാണ്.

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു, അവതരണത്തിനായി കാത്ത് വിപണി

ഔദ്യോഗികമായി അവതരിപ്പിച്ച ഇലക്‌ട്രിക് കോംപാക്‌ട് സെഡാനെ സിപ്ട്രോൺ സാങ്കേതികവിദ്യയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇത് Nexon ഇവിക്ക് പിന്തുണയേകുന്ന അതേ സംവിധാനമാണിത്. അതിനാൽ തന്നെ 350 കിലോമീറ്ററോളം റേഞ്ച് നൽകാനും പുതിയ Tigor EV പ്രാപ്‌തമായിരിക്കും.

Most Read Articles

Malayalam
English summary
Tata motors planning to upgrade the nexon electric with a more powerful motor
Story first published: Wednesday, August 25, 2021, 19:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X