തിമിർത്താടി Tata Motors, ഒക്‌ടോബറിലെ വിൽപ്പനയിൽ 44 ശതമാനത്തിന്റെ വളർച്ച

പോയ മാസം നഷ്‌ടക്കച്ചവടമില്ലാതെ ഇന്ത്യൻ വാഹന വിപണിയിൽ തിമിർത്താടി ടാറ്റ മോട്ടോർസ്. മാരുതി സുസുക്കി, ഹ്യുണ്ടായി, കിയ തുടങ്ങിയ വമ്പൻമാരുടെയെല്ലാം വിൽപ്പന ഇടിഞ്ഞപ്പോൾ രാജ്യത്തെ മൂന്നാമത്തെ വലിയ വാഹന നിർമാതാക്കൾ തങ്ങളുടെ കരുത്ത് കാട്ടുകയായിരുന്നു.

തിമിർത്താടി Tata Motors, ഒക്‌ടോബറിലെ വിൽപ്പനയിൽ 44 ശതമാനത്തിന്റെ വളർച്ച

2021 ഒക്‌ടോബറിൽ 33,926 യൂണിറ്റ് വിൽപ്പനയാണ് ടാറ്റ മോട്ടോർസ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 23,600 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ 44 ശതമാനം വളർച്ചയാണ് കമ്പനിക്കുള്ളത്. സെപ്റ്റംബറിലെ 25,729 യൂണിറ്റുകളെ അപേക്ഷിച്ച് ബ്രാൻഡ് ഇന്ത്യയിൽ 32 ശതമാനത്തിന്റെ പ്രതിമാസ വളർച്ചയും കൈവരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

തിമിർത്താടി Tata Motors, ഒക്‌ടോബറിലെ വിൽപ്പനയിൽ 44 ശതമാനത്തിന്റെ വളർച്ച

കഴിഞ്ഞ മാസം 13.7 ശതമാനം വിപണി വിഹിതമാണ് ടാറ്റ മോട്ടോർസ് രേഖപ്പെടുത്തിയത്. ഒരു ദശാബ്ദത്തിനിടയിലെ ബ്രാൻഡിന്റെ ഏറ്റവും ഉയർന്ന വിഹിതമാണ് ഇതെന്നതും ശ്രദ്ധേയമാണ്. 2020 ലെ ഇതേ കാലയളവിൽ 6.4 ശതമാനമായിരുന്നത് 7.4 ശതമാന വളർച്ചയോടെയാണ് 13.7 ശതമാനത്തിലെത്തിയത്.

തിമിർത്താടി Tata Motors, ഒക്‌ടോബറിലെ വിൽപ്പനയിൽ 44 ശതമാനത്തിന്റെ വളർച്ച

ഇന്ത്യൻ വാഹന വ്യവസായം നേരിടുന്ന പ്രശ്‌നങ്ങൾക്കിടയിലും ടാറ്റ ഈ അടുത്ത കാലത്തായി സ്ഥിരമായ വിൽപ്പന വളർച്ചയാണ് രേഖപ്പെടുത്തുന്നത്. മൊത്തത്തിലുള്ള വിൽപ്പന പട്ടികയിൽ മാരുതി സുസുക്കി, ഹ്യുണ്ടായി എന്നിവയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് ടാറ്റ മോട്ടോർസ്. മഹീന്ദ്ര, കിയ, ടൊയോട്ട, റെനോ, ഹോണ്ട എന്നിവയ്ക്ക് പിന്നിൽ ടാറ്റ മോട്ടോർസ് കഴിഞ്ഞ മാസം 6.4 ശതമാനം വാർഷിക വിപണി വിഹിത വളർച്ചയാണ് നേടിയത്.

തിമിർത്താടി Tata Motors, ഒക്‌ടോബറിലെ വിൽപ്പനയിൽ 44 ശതമാനത്തിന്റെ വളർച്ച

രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായിയുമായുള്ള വിടവ് 3,095 യൂണിറ്റുകൾ മാത്രമാണെന്നതും ടാറ്റയ്ക്ക് പ്രതീക്ഷയേകുന്നുണ്ട്. അധികം വൈകാതെ തന്നെ ഇന്ത്യൻ വാഹന വ്യവസായത്തിന്റെ തലപ്പത്തേക്കുള്ള കുതിപ്പിനെയാണ് ഇതു സൂചിപ്പിക്കുന്നത്. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ബജറ്റ് ഫ്രണ്ട്‌ലി പഞ്ച് മൈക്രോ എസ്‌യുവി അവതരിപ്പിച്ചതും വരും മാസങ്ങളിൽ കമ്പനിക്ക് കരുത്താകും.

തിമിർത്താടി Tata Motors, ഒക്‌ടോബറിലെ വിൽപ്പനയിൽ 44 ശതമാനത്തിന്റെ വളർച്ച

ഇത് പ്രതിമാസ വിൽപ്പന കണക്കുകളിൽ ദീർഘകാലമായി രണ്ടാം സ്ഥാനത്ത് തുടരുന്ന ഹ്യുണ്ടായിയുമായുള്ള വിടവ് നികത്താൻ ടാറ്റയെ സഹായിക്കും. കമ്പനിയുടെ എസ്‌യുവി ശ്രേണിയിൽ നെക്‌സോൺ കോം‌പാക്‌ട് എസ്‌യുവിക്ക് താഴെയായാണ് പഞ്ച് സ്ഥാനം പിടിച്ചിരിക്കുന്നത്. മൈക്രോ എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന് മത്സരാധിഷ്ഠിതമായി 5. 49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് ടാറ്റ നിശ്ചയിച്ചിരിക്കുന്നതും.

തിമിർത്താടി Tata Motors, ഒക്‌ടോബറിലെ വിൽപ്പനയിൽ 44 ശതമാനത്തിന്റെ വളർച്ച

ഗ്ലോബൽ എൻക്യാപ് സുരക്ഷാ റേറ്റിംഗിൽ ഫൈവ് സ്റ്റാർ നേടിയ പഞ്ച് നിലവിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന സുരക്ഷയുള്ള കാറാണ്. 1.2 ലിറ്റർ ത്രീ സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്.

തിമിർത്താടി Tata Motors, ഒക്‌ടോബറിലെ വിൽപ്പനയിൽ 44 ശതമാനത്തിന്റെ വളർച്ച

ഇത് പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ ഓപ്ഷണലായി അഞ്ച് സ്പീഡ് എഎംടി ഓട്ടോമാറ്റിക്കും തെരഞ്ഞെടുക്കാം.

തിമിർത്താടി Tata Motors, ഒക്‌ടോബറിലെ വിൽപ്പനയിൽ 44 ശതമാനത്തിന്റെ വളർച്ച

ആൾട്രോസ്, നെക്സോൺ, ടിയാഗോ എന്നിവയും അടുത്ത കാലത്തായി ടാറ്റയ്ക്കായി സ്ഥിരമായ വിൽപ്പനയാണഅ സംഭാവന ചെയ്യുന്നത്. ഈ വർഷമാദ്യം ടാറ്റ ഹാരിയറിനെ അടിസ്ഥാനമാക്കി മൂന്ന് നിരകളുള്ള സഫാരി എസ്‌യുവിയും കമ്പനി പുറത്തിറക്കിയിരുന്നു.

തിമിർത്താടി Tata Motors, ഒക്‌ടോബറിലെ വിൽപ്പനയിൽ 44 ശതമാനത്തിന്റെ വളർച്ച

തുടർന്ന് ഡാർക്ക് എഡിഷനുകൾ ലൈനപ്പിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തിയതും ടാറ്റ മോട്ടോർസിന് സഹായകരമായിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സീറോ എമിഷൻ പാസഞ്ചർ കാറാണ് നെക്‌സോൺ ഇവി. സിപ്‌ട്രോൺ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി അടുത്തിടെയാണ് പുതുക്കിയ ടിഗോർ ഇവി രംഗപ്രവേശം ചെയ്തതും ഇലക്‌ട്രിക് വാഹന രംഗത്തും മിന്നും പ്രകടനം കാഴ്ച്ചവെക്കാനും വാഹന നിർമാതാക്കൾക്ക് സാധിച്ചു.

തിമിർത്താടി Tata Motors, ഒക്‌ടോബറിലെ വിൽപ്പനയിൽ 44 ശതമാനത്തിന്റെ വളർച്ച

വാണിജ്യ വാഹന വിഭാഗത്തിൽ കമ്പനി 2020 ഒക്ടോബറിൽ വിറ്റ 28,472 യൂണിറ്റുകളിൽ നിന്ന് 18 ശതമാനം വാർഷിക വളർച്ചയുമായി 33,674 യൂണിറ്റുകളായാണ് വിൽപ്പന അവസാനിപ്പിച്ചത്. അതേസമയം പ്രതിമാസ കണക്കുകളിൽ വെറും മൂന്നു ശതമാനത്തിന്റെ വളർച്ച മാത്രമാണ് ടാറ്റയ്ക്ക് കൈയ്യെത്തി പിടിക്കാനായത്. 2021 സെപ്റ്റംബറിലെ സമ്പാദ്യം 33,258 യൂണിറ്റ് വിൽപ്പനയായിരുന്നു.

തിമിർത്താടി Tata Motors, ഒക്‌ടോബറിലെ വിൽപ്പനയിൽ 44 ശതമാനത്തിന്റെ വളർച്ച

കഴിഞ്ഞ ദിവസം വാണിജ്യ വാഹന വിഭാഗത്തിലേക്ക് പുതിയ 21 മോഡലുകൾ അവതരിപ്പിച്ച് ടാറ്റ ശ്രദ്ധനേടിയിരുന്നു. മീഡിയം, ഹെവി വാണിജ്യ വാഹന വിഭാഗത്തിൽ ഉയർന്ന ഇന്ധനക്ഷമതയുള്ള കൺസ്ട്രക്ക്, ട്രാക്ടർ ട്രെയിലർ, റിജിഡ് ട്രക്ക് ശ്രേണിയിലുടനീളം ഏഴ് പുതിയ വാഹനങ്ങളാണ് ടാറ്റ പുറത്തിറക്കിയവയിൽ ഉൾപ്പെടുന്നത്. അതിനു പുറമെ നിലവിലെ മോഡലുകളുടെ പുതിയ വേരിയന്റുകളുമാണ് ടാറ്റ അവതരിപ്പിച്ചവയിൽ ഉൾപ്പെടുന്നത്.

തിമിർത്താടി Tata Motors, ഒക്‌ടോബറിലെ വിൽപ്പനയിൽ 44 ശതമാനത്തിന്റെ വളർച്ച

അതിനു പുറമെ നിലവിലെ മോഡലുകളുടെ പുതിയ വേരിയന്റുകളുമാണ് ടാറ്റ അവതരിപ്പിച്ചവയിൽ ഉൾപ്പെടുന്നത്. ഈ മോഡലുകൾ ടാറ്റ മോട്ടോർസ് സ്ഥാപിച്ച 'പവർ ഓഫ് 6' ആനുകൂല്യ നിർദ്ദേശം കൂടുതൽ മെച്ചപ്പെടുത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ഉത്പാദനക്ഷമതയും ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ മൊത്തം ചെലവും (TCO) ഈ വാണിജ്യ വാഹനങ്ങളുടെ മുഖമുദ്രയാണെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Tata motors posted 33 926 unit sales in the month of october 2021
Story first published: Tuesday, November 2, 2021, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X