വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

തദ്ദേശീയ കാർ നിർമാതാക്കളായ Tata Motors നമ്മുടെ നിരത്തുകൾക്കായി ഒരുക്കുന്ന മൈക്രോ എസ്‌യുവിയാണ് Punch. പേരിൽ മാത്രമല്ല രൂപത്തിലും ഭാവത്തിലും പഞ്ച് നിലനിർത്താനാണ് കമ്പനിയുടെ ശ്രമം. പേര് വെളിപ്പെടുത്തിയതിനൊപ്പം ആദ്യ ഔദ്യോഗിക ചിത്രവും ബ്രാൻഡ് പുറത്തുവിട്ടിരുന്നു.

വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

കുഞ്ഞൻ അഞ്ച് സീറ്റർ എസ്‌യുവിയുടെ വരവ് അടുത്തെന്ന സൂചനയി പുതിയ ടീസറും Tata പങ്കുവെച്ചിട്ടുണ്ട്. Punch മൈക്രോ മോഡലിന്റെ നിർമാണവും കമ്പനി ആരംഭിച്ചതായാണ് സൂചന. Maruti Suzuki S-Presso, Maruti Suzuki Ignis, Mahindra KUV100 മുതലായവ മോഡലുകളുമായാകും Punch മാറ്റുരയ്ക്കുക.

വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

അത്യാവിശ്യം ചില ചെറിയ ഓഫ്-റോഡുകൾക്കും പ്രാപ്‌തമാക്കിയായിരിക്കും Punch എസ്‌യുവിയെ അണിയിച്ചൊരുക്കുക. സെപ്റ്റംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യമോ ഈ വാഹനം വിപണിയില്‍ എത്തി തുടങ്ങുമെന്നാണ് അഭ്യൂഹങ്ങള്‍. Tata Motors ന്റെ ജനപ്രിയ ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ്യമാണ് വാഹനത്തിന്റെ ഭംഗിക്ക് കീഴിൽ.

വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

ALtroz ന്റെ ആൽഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന രണ്ടാമത്തെ Tata കാറും ഈ മൈക്രോ എസ്‌യുവിയായിരിക്കും. മോഡലിന്റെ ബേസ് വേരിയന്റിന് അഞ്ച് ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 8.50 ലക്ഷം രൂപയുമായിരിക്കും എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക.

വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

ഈ മത്സരാധിഷ്ഠിതമായ വിലയിൽ ഹ്യുണ്ടായി സാൻട്രോ, മാരുതി വാഗൺആർ, മാരുതി സെലേറിയോ എന്നിവയുൾപ്പെടെ ഒന്നിലധികം എൻട്രി ലെവൽ ഹാച്ച്ബാക്കുകളെയും വെല്ലുവിളിക്കാൻ Punch പ്രാപ്‌തമായിരിക്കുമെന്നതാണ് കൗതുകമുണർത്തുന്ന മറ്റൊരു കാര്യം.

വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

കമ്പനിയുടെ ഉൽപ്പന്ന നിരയിൽ പുതിയ സബ്-4 മീറ്റർ മൈക്രോ എസ്‌യുവി Nexon-ന് താഴെയായി സ്ഥാപിക്കും. പ്രൊഡക്ഷൻ-റെഡി മോഡൽ 2020 ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ Tata HBX കൺസെപ്റ്റിന് സമാനമാണ്. എന്നിരുന്നാലും അതിന്റെ മുൻ ബമ്പറും ബോഡി ക്ലാഡിംഗും ചെറുതായി താഴ്ത്തിയിട്ടുണ്ട് എന്നകാര്യം ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

അതിന്റെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും Tata-യുടെ ഹ്യുമാനിറ്റി ലൈൻ ഗ്രില്ലും ഹാരിയറിന് സമാനമായും തോന്നിയേക്കാം. ഇതിന് ബ്രാൻഡിന്റെ സിഗ്നേച്ചർ വൈ ഡിസൈൻ മോട്ടിഫുകളും ഫോഗ് ലാമ്പ് അസംബ്ലിയും ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. നേരായ നിലപാട് ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ബോഡിക്ക് ചുറ്റുമുള്ള കനത്ത ക്ലാഡിംഗ് എന്നിവ പോലുള്ള ഡിസൈൻ ഘടകങ്ങൾ അതിന്റെ എസ്‌യുവി-ഇഷ് ലുക്ക് വർധിപ്പിക്കാനും സഹായിച്ചിട്ടുണ്ട്.

വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

ഇത് എസ്‌യുവിക്ക് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ ലഭിക്കുമെന്നും ആദ്യ ചിത്രങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പിൻ ഡോർ ഹാൻഡിലുകൾ സി-പില്ലറിലാണ് ഇടംപിടിച്ചിരിക്കുന്നത്. സംയോജിത ബ്ലിങ്കറുകളുള്ള മെഷീൻ കട്ട് അലോയ് വീലുകളും റിയർ വ്യൂ മിററുകളും Tata Punch ന്റെ പ്രധാന സവിശേഷതകളാണ്.

വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

വരാനിരിക്കുന്ന മൈക്രോ എസ്‌യുവിയുടെ ഇന്റീരിയറും ഫീച്ചർ വിശദാംശങ്ങളും Tata Motors ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കൺസെപ്റ്റ് മോഡസിൽ നിന്ന് സ്വതന്ത്രമായി നിൽക്കുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡാഷ്‌ബോർഡ് ഡിസൈൻ, സ്ക്വറിഷ് എയർ കോൺ വെന്റുകൾ എന്നിവ Punch-ൽ നിലനിർത്താൻ സാധ്യതയുണ്ട്.

വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു ഫ്ലാറ്റ്-ബോട്ടം, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, HVAC നിയന്ത്രണങ്ങൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ചില സവിശേഷതകൾ Altroz പ്രീമിയം ഹാച്ച്ബാക്ക് കാറിൽ നിന്ന് കടമെടുത്തേക്കാം. പുതുതലമുറ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണെന്ന് ഈ മൈക്രോ എസ്‌യുവിയെന്നാണ് Tata അവകാശപ്പെടുന്നത്.

വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

അതിശയകരമായ രൂപകൽപ്പന, സാങ്കേതികവിദ്യ, ഡ്രൈവിംഗ് ഡൈനാമിക്സ് എന്നിവയുടെ മികച്ച സംയോജനത്തോടെ നിർമിച്ചിരിക്കുന്ന Punch മികച്ച സവിശേഷതകളും കൂട്ടിചേർത്തുകൊണ്ടുള്ള കുഞ്ഞൻ അഞ്ച് സീറ്റർ എസ്‌യുവിയാണ് Punch എന്ന് Tata മോട്ടോർസിന്റെ പാസഞ്ചർ വാഹന യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു.

വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

3,840 മില്ലീമീറ്റർ നീളവും 1,822 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസുമുള്ള പുതിയ Tata Punch മൈക്രോ എസ്‌യുവിക്ക് 1.2 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാകും തുടിപ്പേകുക.

വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

ആദ്യത്തെ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ യൂണിറ്റ് പരമാവധി 85 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. മറുവശത്ത് ടർബോ എഞ്ചിൻ 100 bhp പവറും 140 Nm torque ഉം ആയിരിക്കും വികസിപ്പിക്കുക. ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് എഎംടിയും ഉൾപ്പെടും.

വരവിനൊരുങ്ങി Tata Punch മൈക്രോ എസ്‌യുവി; പുതിയ ടീസർ കാണാം

സുരക്ഷാ നിലവാരത്തിലും എല്ലാ Tata കാറുകളുടേയും അതേ മികവ് തന്നെയായിരിക്കും വരാനിരിക്കുന്ന മോഡലിനുമുണ്ടാവുക. ഉത്സവ സീസൺ വിപണി പിടിക്കാൻ Tata Punch കമ്പനിയെ ഏറെ സഹായിക്കും. നിലവിൽ ബ്രാൻഡിന് ഇന്ത്യയിൽ ലഭിക്കുന്ന മികച്ച സ്വീകാര്യത വർധിപ്പിക്കാനും പുതിയ ഇത്തിരി കുഞ്ഞൻ എസ്‌യുവി വാഹനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Most Read Articles

Malayalam
English summary
Tata motors released new teaser for upcoming punch micro suv
Story first published: Friday, August 27, 2021, 12:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X