എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

ഇന്ത്യയിൽ അത്ര പ്രചാരമല്ലാത്ത സെഗ്മെന്റിലേക്ക് ഒരു വാഹനത്തെ ഇറക്കി ചരിത്രം സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ് Tata Motors. ഇതിനോടകം തന്നെ ഏറെ ചർച്ചയായ പഞ്ച് മൈക്രോ എസ്‌യുവിയുമായാണ് കമ്പനിയുടെ വരവ്. HBX കൺസെപ്റ്റിന്റെ പൊഡക്ഷൻ പതിപ്പാണ് പുതിയ പേരോടെ വിപണിയിൽ എത്താൻ തയാറെടുത്തിരിക്കുന്നത്.

എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി ഉടൻ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വാഹനത്തിന്റെ സവിശേഷതകളും മറ്റി കഴിവുകളും പ്രകടമാക്കുകയാണ് കമ്പനി. അതായത് കുഞ്ഞൻ എസ്‌യുവിയെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കാനാണ് ഈ ശ്രമമെന്നു വേണമെങ്കിൽ പറയാം.

മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KVU100 NXT തുടങ്ങിയ മോഡലുകളെ വെല്ലുവിളിക്കാനാണ് മൈക്രോ എസ്‌യുവി വിഭാഗത്തിലേക്കുള്ള ടാറ്റയുടെ അരങ്ങേറ്റം വിരൽ ചൂണ്ടുന്നത്. ഒക്‌ടോബറിൽ വിപണിയിൽ എത്തുന്നതിനു മുന്നോടിയായി പഞ്ചിന്റെ പുതിയൊരു ടീസർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് കമ്പനി.

എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

മോശമായ റോഡുകളെ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു വാഹനമാണ് പഞ്ച് എന്നാണ് ഏറ്റവും പുതിയ ടീസർ വീഡിയോ പറഞ്ഞുവെക്കുന്നത്. ഇതിനായി ടാറ്റ മോട്ടോർസ് വിവിധ തരത്തിലുള്ള റോഡ് അവസ്ഥകൾ കൈകാര്യം ചെയ്യാൻ കൂടുതൽ പ്രാപ്‌തമാക്കുന്നതിന് ഒന്നിലധികം ടെറൈൻ മോഡുകൾ ഉപയോഗിച്ച് മിനി എസ്‌യുവിയെ ഒരുക്കും.

എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

പുതിയ വീഡിയോയിൽ മോശം റോഡുകളെ താരതമ്യേന എളുപ്പത്തിലാണ് പഞ്ച് കൈകാര്യം ചെയ്യുന്നതെന്ന് മനസിലാക്കാം. ടാറ്റയുടെ മൈക്രോ എസ്‌യുവി വരാനിരിക്കുന്ന ഉത്സവ സീസണിൽ അവതരിപ്പിക്കുമെന്നാണ് ബ്രാൻഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഔദ്യോഗികമായ ഒരു തീയതി കമ്പനി പറഞ്ഞിട്ടില്ല.

എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

അഞ്ച് സീറ്റർ എസ്‌യുവിയ്ക്ക് റെവോട്രോൺ ശ്രേണിയിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനും ഒരു ടർബോചാർജ്ഡ് യൂണിറ്റും ഓപ്‌ഷനായി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. അതായത് ടിയാഗോ, ആൾട്രോസ് മോഡലുകളിൽ കാണുന്നതിന് സമാനമായ എഞ്ചിൻ സജ്ജീകരണമായിരിക്കും പഞ്ചിലേക്കും എത്തുക.

എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായി തെരഞ്ഞെടുക്കാനും ഉപഭോക്താക്കൾക്ക് അവസരമൊരുങ്ങും. NA പെട്രോൾ യൂണിറ്റ് പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

പഞ്ച് മൈക്രോ എസ്‌യുവിയെക്കുറിച്ചുള്ള മറ്റ് നിരവധി വിശദാംശങ്ങൾ ടാറ്റ മോട്ടോർസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മികച്ച സുരക്ഷാ സവിശേഷതകളോടെ ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങുന്ന ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെട്ടിരിക്കുന്നത്.

എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

അതിനായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസർ, ഹൈ സ്പീഡ് വാർണിംഗ് അലർട്ട്, സീറ്റ്ബെൽറ്റ് റിമൈൻഡർ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സവിശേഷതകൾ വാഹനത്തിൽ ഉൾപ്പെടുത്താനാണ് സാധ്യത. ടാറ്റയുടെ അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ച്ചറിൽ അതായത് ALFA-ARC പ്ലാറ്റ്ഫോമിലാകും മിനി എസ്‌യുവി നിർമിക്കുക.

എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

ഇതേ പ്ലാറ്റ്ഫോമിൽ ആൾട്രോസിന് ശേഷ നിർമിക്കുന്ന രണ്ടാമത്തെ വാഹനമായിരിക്കും ഇതെന്നതും ശ്രദ്ധേയമാണ്. അതേസമയം ഇംപാക്‌ട് 2.0 ഡിസൈൻ ഭാഷ്യവും ഡിസൈനിന് മാറ്റുകൂട്ടും. കാഴ്ച്ചയിൽ മിനി ഹാരിയർ ആണെന്ന് തോന്നിയാലും തെറ്റുപറയാനില്ല.

എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

എൽഇഡി ഡിആർഎൽ യൂണിറ്റുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകൾ, വൈഡ് ബോണറ്റ് ഡിസൈൻ, ഉച്ചരിച്ച ഗ്രിൽ എന്നിവയ്‌ക്കൊപ്പം എസ്‌യുവി പോലുള്ള ഉയർന്ന നിലപാടാണ് പഞ്ചിലേക്ക് ആകർഷിക്കുക. ചങ്കി സ്കിഡ് പ്ലേറ്റുകൾക്ക് പിന്നിൽ വലിയ കറുത്ത ക്ലാഡിംഗും ആരോ ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളും കാഴ്ച്ചയെ സവിശേഷമാക്കുന്നു.

എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

അലോയ് വീലുകളുടെ രൂപകൽപ്പനയും പുറംഭാഗത്ത് ബോൾഡ് ലുക്കുകൾ പൂർത്തിയാക്കുന്ന വലിയ വീൽ ആർച്ചുകളും കൊണ്ട് വാഹനം വളരെ ആകർഷകമാണ്. ടാറ്റ പഞ്ചിന്റെ ഉൾവശം എങ്ങനെയായിരിക്കുമെന്ന സൂചനയൊന്നും ബ്രാൻഡ് പുറത്തുവിട്ടിട്ടില്ലെങ്കിലും കഴിഞ്ഞ വർഷം ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച HBX എന്ന കൺസെപ്റ്റ് പതിപ്പിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

മൾട്ടി ലെയർ ഡിസൈനുള്ള ഒരു ഡാഷ്‌ബോർഡ് ലഭിക്കാൻ സാധ്യതയുണ്ട്. സ്റ്റിയറിംഗ് വീൽ ആൾട്രോസിലോ നെക്‌സോണിലോ കാണുന്നതിന് സമാനമായിരിക്കും. കൂടാതെ മൗണ്ടഡ് കൺട്രോളുകളും ഇതിലെ സവിശേഷതയായിരിക്കും. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് എസ്‌യുവിയുടെ ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റുകൾ.

എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഞ്ഞൻ എസ്‌യുവി ഉത്സവ സീസണിൽ എത്തും. അതായത് . നവംബർ നാലിന് ദീപാവലിയോടുകൂടി ഉത്സവ സീസൺ അവസാനിക്കുന്നതിനാൽ നവംബർ ആദ്യ വാരത്തിന് മുമ്പ് വാഹനത്തിന്റെ ഔദ്യോഗിക അരങ്ങേറ്റം ഉണ്ടാകുമെന്നാണ് സൂചന.

എന്തിനും റെഡി! Tata Punch മൈക്രോ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്ത്

2021 ഒക്ടോബർ ഏഴ് മുതൽ നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നതിനാൽ ഒക്ടോബർ രണ്ടാം വാരത്തോടെ തന്നെ മൈക്രോ എസ്‌യുവി വിൽപ്പനയ്ക്ക് എത്തുമെന്നാണ് അനുമാനം. ഇതിന്റെ ഭാഗമായി സെപ്റ്റംബർ മൂന്നാം ആഴ്ച്ചയിൽ പഞ്ച് എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും ടാറ്റ മോട്ടോർസ് ആരംഭിക്കും.

Most Read Articles

Malayalam
English summary
Tata motors showcasing the features and capabilities of punch suv in new teaser video
Story first published: Tuesday, September 14, 2021, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X