ടാറ്റയ്ക്കിത് നല്ലകാലം; സഫാരി വിപണിയും ഉണർന്നു, ജൂണിൽ നിരത്തിലെത്തിച്ചത് 1,730 യൂണിറ്റുകൾ

സഫാരി എന്ന ഐതിഹാസിക എസ്‌യുവിയെ തിരികെ കൊണ്ടുവന്ന ടാറ്റ മോട്ടോർസ് വിപണിയിൽ തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിക്കുകയാണ്. പണ്ടെത്ത പരുക്കൻ ശൈലിയിൽ നിന്നും പൂർണമായും പിൻമാറി ഒരു ലൈഫ്സ്റ്റൈൽ വാഹനമായാണ് സഫാരി ഇത്തവണ എത്തിയതും.

ടാറ്റയ്ക്കിത് നല്ലകാലം; സഫാരി വിപണിയും ഉണർന്നു, ജൂണിൽ നിരത്തിലെത്തിച്ചത് 1,730 യൂണിറ്റുകൾ

അതിന്റെ ഗുണവും കമ്പനിക്ക് വിപണിയിൽ നിന്നും നേടാനാകുന്നുണ്ടെന്നാണ് കഴിഞ്ഞ രണ്ട് മാസത്തെ വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നതും. ഹാരിയറിന്റെ 7-സീറ്റർ രൂപമാണെങ്കിലും ജനങ്ങൾ ഇരുകൈയ്യും നീട്ടിയാണ് സഫാരിയെ സ്വീകരിച്ചിരിക്കുന്നത്.

ടാറ്റയ്ക്കിത് നല്ലകാലം; സഫാരി വിപണിയും ഉണർന്നു, ജൂണിൽ നിരത്തിലെത്തിച്ചത് 1,730 യൂണിറ്റുകൾ

കഴിഞ്ഞ മാസം അതായത് 2021 ജൂണിൽ സഫാരിയുടെ 1,730 യൂണിറ്റുകളാണ് ടാറ്റ മോട്ടോർസ് നിരത്തിലെത്തിച്ചത്. മെയ് മാസത്തിലെ 1,536 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിമാസ വിൽപ്പനയിൽ 13 ശതമാനം വളർച്ചയാണ് എസ്‌യുവി മോഡലിൽ നിന്നും തദ്ദേശീയ ബ്രാൻഡ് നേടിയെടുത്തിരിക്കുന്നതെന്നും വ്യക്തം.

ടാറ്റയ്ക്കിത് നല്ലകാലം; സഫാരി വിപണിയും ഉണർന്നു, ജൂണിൽ നിരത്തിലെത്തിച്ചത് 1,730 യൂണിറ്റുകൾ

എം‌ജി ഹെക്‌ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ എന്നീ വമ്പൻമാരുമായി കൊമ്പുകോർക്കുന്ന സഫാരിക്ക് 14.99 ലക്ഷം മുതൽ 21.81 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ലാൻഡ് റോവറിന്റെ D8 ആർക്കിടെക്ച്ചറിൽ നിന്നും ഉരുത്തിരിഞ്ഞ ഒമേഗ ആർക്ക് പ്ലാറ്റ്‌ഫോമിലാണ് ടാറ്റ എസ്‌യുവിയെ നിർമിച്ചിരിക്കുന്നതും.

ടാറ്റയ്ക്കിത് നല്ലകാലം; സഫാരി വിപണിയും ഉണർന്നു, ജൂണിൽ നിരത്തിലെത്തിച്ചത് 1,730 യൂണിറ്റുകൾ

സഫാരി 4.6 മീറ്ററിലധികം നീളവും 1.8 മീറ്റർ വീതിയും 1.7 മീറ്റർ ഉയരവുമാണ് സഫാരിയുടെ പ്രത്യേകത. അതോടൊപ്പം 2,741 മില്ലിമീറ്റർ വീൽബേസും കൂടി ചേരുനന്നതോടെ ഈ ഏഴ് സീറ്റർ എസ്‌യുവി ഒരു ഉത്തമ ഫാമിലി കാറായി മാറുന്നു. രണ്ടാംനിരയിൽ ക്യാപ്‌റ്റൻ സീറ്റുകളുള്ള ആറ് സീറ്റർ പതിപ്പും സഫാരിക്കുണ്ട്.

ടാറ്റയ്ക്കിത് നല്ലകാലം; സഫാരി വിപണിയും ഉണർന്നു, ജൂണിൽ നിരത്തിലെത്തിച്ചത് 1,730 യൂണിറ്റുകൾ

170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് ടാറ്റ സഫാരിയുടെ ഹൃദയം. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ടാറ്റയ്ക്കിത് നല്ലകാലം; സഫാരി വിപണിയും ഉണർന്നു, ജൂണിൽ നിരത്തിലെത്തിച്ചത് 1,730 യൂണിറ്റുകൾ

മുൻവശത്ത് കോയിൽ സ്പ്രിംഗുകളും ആന്റി-റോൾ ബാർ ഉപയോഗിച്ച് ഇൻഡിപ്പെൻഡൻഡ് ഡ്യുവൽ വിസ്ബോണുകളാണ് എസ്‌യുവിയുടെ സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. പിൻവശത്ത് കോയിൽ സ്പ്രിംഗുകളുള്ള പാൻഹാർഡ് റോഡുകളും ടാറ്റ ലഭ്യമാക്കിയിട്ടുണ്ട്.

ടാറ്റയ്ക്കിത് നല്ലകാലം; സഫാരി വിപണിയും ഉണർന്നു, ജൂണിൽ നിരത്തിലെത്തിച്ചത് 1,730 യൂണിറ്റുകൾ

പനോരമിക് സൺറൂഫ്, 6-വേ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മുൻ സീറ്റുകൾക്ക് ലംബർ അഡ്ജസ്റ്റ്മെന്റ്, ബോസ് മോഡ്, ആംബിയന്റ് ലൈറ്റിംഗ്, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ എന്നിവ സഫാരിയുടെ അകത്തളത്തെ പ്രീമിയമാക്കുന്നു.

ടാറ്റയ്ക്കിത് നല്ലകാലം; സഫാരി വിപണിയും ഉണർന്നു, ജൂണിൽ നിരത്തിലെത്തിച്ചത് 1,730 യൂണിറ്റുകൾ

സുരക്ഷയ്ക്കായി 6/7 സീറ്റർ സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, നാല് ഡിസ്ക്ക് ബ്രേക്കുകൾ, ബ്രേക്ക് ഡിസ്ക്ക് വൈപ്പിംഗ്, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റോൾ‌ഓവർ ലഘൂകരണം, ട്രാക്ഷൻ കൺട്രോൾ എന്നിവയും കമ്പനി ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata Motors Sold 1,730 Unit Sales Of Safari SUV In 2021 June. Read in Malayalam
Story first published: Tuesday, July 27, 2021, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X