എതിരാളികളെ വിറപ്പിച്ച് Tata Punch; ആദ്യമാസം നിരത്തിലെത്തിയത് മൈക്രോ എസ്‌യുവിയുടെ 8,453 യൂണിറ്റുകൾ

ഒരു കുഞ്ഞൻ മൈക്രോ എസ്‌യുവി വിപണിയിലേക്ക് എത്തുന്നുവെന്ന വാർത്ത കേട്ടപ്പോൾ ആരും തന്നെ ഇത്രയുമൊന്നും പ്രതീക്ഷിച്ചു കാണില്ല. ഏവരേയും ഞെട്ടിച്ച് അടുത്തിടെ വിപണിയിൽ എത്തിയ ടാറ്റ പഞ്ചിന് ലഭിച്ചത് ഗംഭീര വരവേൽപ്പാണ്.

എതിരാളികളെ വിറപ്പിച്ച് Tata Punch; ആദ്യമാസം നിരത്തിലെത്തിയത് മൈക്രോ എസ്‌യുവിയുടെ 8,453 യൂണിറ്റുകൾ

ബജറ്റ് കാർ ശ്രേണിയിലെ ഏറ്റവും സുരക്ഷിതമായ വാഹനമെന്ന ഖ്യാതിയും താങ്ങാനാവുന്ന വിലയും എസ്‌യുവി ബോഡി ശൈലിയുമാണ് പഞ്ചിനെ ജനങ്ങൾ നെഞ്ചിലേറ്റാനും കാരണമായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഡെലിവറി ആരംഭിച്ച ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ 8,453 യൂണിറ്റ് വിൽപ്പനയാണ് ആദ്യ മാസം കമ്പനി സ്വന്തമാക്കിയത്.

എതിരാളികളെ വിറപ്പിച്ച് Tata Punch; ആദ്യമാസം നിരത്തിലെത്തിയത് മൈക്രോ എസ്‌യുവിയുടെ 8,453 യൂണിറ്റുകൾ

2021 ഒക്ടോബറിൽ 13.7 ശതമാനം വിപണി വിഹിതം നേടിയപ്പോൾ ടാറ്റ മോട്ടോർസ് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തിയതും പഞ്ചിന്റെ വരവോടെയാണെന്നും പറയാം. കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പാസഞ്ചർ കാറുകളിൽ പത്താമത്തെ സ്ഥാനമാണ് പുതുതായി എത്തിയ അതിഥി നേടിയെടുത്തത്.

എതിരാളികളെ വിറപ്പിച്ച് Tata Punch; ആദ്യമാസം നിരത്തിലെത്തിയത് മൈക്രോ എസ്‌യുവിയുടെ 8,453 യൂണിറ്റുകൾ

മൈക്രോ എസ്‌യുവി സെഗ്മെന്റിൽ മഹീന്ദ്ര KUV100 NXT, മാരുതി സുസുക്കി ഇഗ്നിസ് എന്നിവയ്‌ക്കെതിരെ വിപണിയിൽ എത്തിയ പഞ്ചിന് 5.49 ലക്ഷം മുതൽ 9.39 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. മാത്രമല്ല പല പ്രീമിയം, കോംപാക്‌ട് ഹാച്ച്ബാക്കുകളുടെ വിൽപ്പനയും ഈ വില നിർണയത്തിൽ പഞ്ചിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

എതിരാളികളെ വിറപ്പിച്ച് Tata Punch; ആദ്യമാസം നിരത്തിലെത്തിയത് മൈക്രോ എസ്‌യുവിയുടെ 8,453 യൂണിറ്റുകൾ

മോഡലിന്റെ മാനുവൽ വേരിയന്റുകൾക്ക് 5.49 ലക്ഷം മുതൽ 8.79 ലക്ഷം വരെ വിലയുള്ളപ്പോൾ, എഎംടി പതിപ്പുകൾക്ക് 6.99 ലക്ഷം മുതൽ 9.39 ലക്ഷം രൂപ വരെയാണ് വില. H2X, HBX കൺസെപ്‌റ്റുകളുടെ പ്രൊഡക്ഷൻ പതിപ്പാണ് പഞ്ച് അഞ്ച് സീറ്റർ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം. ആൾട്രോസ് പ്രീമിയം ഹാച്ച്‌ബാക്കിൽ അരങ്ങേറിയ എജൈൽ ലൈറ്റ് ഫ്ലെക്‌സിബിൾ അഡ്വാൻസ്‌ഡ് (ALFA ARC) പ്ലാറ്റ്‌ഫോമിൽ ഇരിക്കുന്ന ആദ്യത്തെ എസ്‌യുവിയാണിതെന്നതും ശ്രദ്ധേയം.

എതിരാളികളെ വിറപ്പിച്ച് Tata Punch; ആദ്യമാസം നിരത്തിലെത്തിയത് മൈക്രോ എസ്‌യുവിയുടെ 8,453 യൂണിറ്റുകൾ

ആൾട്രോസിനെ പോലെ തന്നെ പഞ്ചിനും നിരവധി സാമ്യതകളുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പഞ്ചിനും ഫൈവ് സ്റ്റാർ എന്ന ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റ് റേറ്റിംഗിംന്റെ ഉയർന്ന സുരക്ഷയാണുള്ളത്. ഇക്കാര്യം താങ്ങാനാവുന്ന വില പരിധിയിൽ വിൽക്കുന്ന ഏറ്റവും സുരക്ഷിതമായ കാറായി ഇതിനെ മാറ്റുന്നു. 2018 ഡിസംബറിൽ നെക്‌സോണിനും 2020 ജനുവരിയിൽ ആൾട്രോസിനും ശേഷം ടാറ്റയിൽ നിന്നും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കുന്ന മൂന്നാമത്തെ കാറാണ് പഞ്ച്.

എതിരാളികളെ വിറപ്പിച്ച് Tata Punch; ആദ്യമാസം നിരത്തിലെത്തിയത് മൈക്രോ എസ്‌യുവിയുടെ 8,453 യൂണിറ്റുകൾ

സാധാരണ ടാറ്റ കാറുകളിൽ നിന്നും വ്യത്യസ്‌തമായി പ്യുവർ, അഡ്വഞ്ചർ, അകംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വേരിയന്റ് ലെവലുകളിലാണ് മൈക്രോ എസ്‌യുവി വിപണിയിൽ എത്തുന്നത്. ഇതിനു പുറമെ അധികമായി വ്യത്യസ്‌ത പായ്ക്കുകളും iRA കണക്‌റ്റഡ് ഫീച്ചറും അധിക വിലയ്ക്ക് കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്.

എതിരാളികളെ വിറപ്പിച്ച് Tata Punch; ആദ്യമാസം നിരത്തിലെത്തിയത് മൈക്രോ എസ്‌യുവിയുടെ 8,453 യൂണിറ്റുകൾ

1.2 ലിറ്റർ ത്രീ-സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് പുതുപുത്തൻ ടാറ്റ പഞ്ചിന്റെ ഹൃദയം. ഇതിനോടകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നീ മോഡലുകളിൽ സുപരിചിതമായ എഞ്ചിൻ പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.

എതിരാളികളെ വിറപ്പിച്ച് Tata Punch; ആദ്യമാസം നിരത്തിലെത്തിയത് മൈക്രോ എസ്‌യുവിയുടെ 8,453 യൂണിറ്റുകൾ

മൈൽഡ് ഓഫ് റോഡിംഗിനായി ട്രാക്ഷൻ പ്രോ മോഡും ടാറ്റ മോട്ടോർസ് വാഹനത്തിൽ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. പുതിയ ടാറ്റ മൈക്രോ എസ്‌യുവിക്ക് 16.5 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. മിനി എസ്‌യുവിയുടെ മാനുവൽ പതിപ്പിന് ARAI സാക്ഷ്യപ്പെടുത്തിയ 18.97 കിലോമീറ്റർ മൈലേജ് ലഭിക്കുന്നുവെന്നാണ് ടാറ്റ അവകാശപ്പെടുന്നു.

എതിരാളികളെ വിറപ്പിച്ച് Tata Punch; ആദ്യമാസം നിരത്തിലെത്തിയത് മൈക്രോ എസ്‌യുവിയുടെ 8,453 യൂണിറ്റുകൾ

അതേസമയം വാഹനത്തിന്റെ ഓട്ടോമാറ്റിക് മോഡൽ 18.82 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് വാഗ്ദാനം ചെയ്യുന്നത്. അടുത്ത വർഷം ഫെബ്രുവരിയിലോ മാർച്ചിലോ പഞ്ചിന്റെ ശ്രേണിയിലേക്ക് പുതിയ 1.2 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിൻ ഓപ്ഷൻ അവതരിപ്പിക്കാനും ടാറ്റ മോട്ടോർസിന് പദ്ധതിയുണ്ട്. ആൾട്രോസ് ​​i-ടർബോ പതിപ്പിൽ 110 bhp കരുത്തും 140 Nm torque ഉം വികസിപ്പിക്കുന്ന അതേ എഞ്ചിൻ തന്നെയായിരിക്കും ഇത്.

എതിരാളികളെ വിറപ്പിച്ച് Tata Punch; ആദ്യമാസം നിരത്തിലെത്തിയത് മൈക്രോ എസ്‌യുവിയുടെ 8,453 യൂണിറ്റുകൾ

16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് ഗ്ലോവ്ബോക്സ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് അകത്തളത്തിലെ പ്രധാന സവിശേഷതകൾ.

എതിരാളികളെ വിറപ്പിച്ച് Tata Punch; ആദ്യമാസം നിരത്തിലെത്തിയത് മൈക്രോ എസ്‌യുവിയുടെ 8,453 യൂണിറ്റുകൾ

ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്ക് അനുയോജ്യമാണ്. ഇതിനു പുറമെ റെയ്ൻ സെൻസിംഗ് വൈപ്പറുകൾ, ഏഴ് ഇഞ്ച് ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയും പഞ്ചിനെ വ്യത്യസ്‌തമാക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Tata motors sold 8453 units of punch micro suv in the first month
Story first published: Tuesday, November 2, 2021, 13:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X