ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ നിർമാണം ആരംഭിച്ചതായി സൂചന; അരങ്ങേറ്റം ഉടനുണ്ടായേക്കും

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോർസ് അവതരിപ്പിച്ച HBX കൺസെപ്റ്റ് അധിഷ്ഠിത മൈക്രോ എസ്‌യുവി യാഥാർഥ്യമാവുകയാണ്. മോഡലിനായുള്ള ഉത്പാദനം കമ്പനി ആരംഭിച്ചതായായാണ് പുതിയ റിപ്പോർട്ടുകൾ.

ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ നിർമാണം ആരംഭിച്ചതായി സൂചന; അരങ്ങേറ്റം ഉടനുണ്ടായേക്കും

ബ്രാൻഡിന്റെ പ്രാദേശിക നിരയിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി എന്ന ഖ്യാതിയോടെയാണ് HBX എത്തുന്നത്. ടിമേരോ എന്നായാരിക്കും വരാനിരിക്കുന്ന മൈക്രോ എസ്‌യുവി അറിയപ്പെടുകയെന്നാണ് സൂചന.

ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ നിർമാണം ആരംഭിച്ചതായി സൂചന; അരങ്ങേറ്റം ഉടനുണ്ടായേക്കും

ജനപ്രിയ നെക്‌സോൺ കോം‌പാക്‌ട് എസ്‌യുവിയുക്കും ടിയാഗോ ഹാച്ച്ബാക്കിനും ഇടയിലായിരിക്കും ഈ കുഞ്ഞൻ മോഡൽ ഇടംപിടിക്കുക. ഇന്ത്യയിൽ മഹീന്ദ്ര KUV NXT, മാരുതി സുസുക്കി ഇഗ്നിസ്, വരാനിരിക്കുന്ന ഹ്യുണ്ടായി കാസ്പർ എന്നിവയോടാണ് HBX കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് മാറ്റുരയ്ക്കുക.

ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ നിർമാണം ആരംഭിച്ചതായി സൂചന; അരങ്ങേറ്റം ഉടനുണ്ടായേക്കും

ആൾട്രോസിന് പിന്തുണ നൽകുന്ന എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന രണ്ടാമത്തെ മോഡലായിരിക്കും ടാറ്റ HBX. ബ്രാൻഡിന്റെ എല്ലാ മോഡലുകളെയും പോലെ തന്നെ ഉയർന്ന സുരക്ഷാ റേറ്റിംഗും കുഞ്ഞൻ എസ്‌യുവിയുടെ പ്രത്യേകതയാകും.

ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ നിർമാണം ആരംഭിച്ചതായി സൂചന; അരങ്ങേറ്റം ഉടനുണ്ടായേക്കും

അതിനാൽ‌ എൻ‌ട്രി ലെവൽ‌ സെഗ്മെന്റിൽ‌ ആകർഷകമായ ഒരു വ്യക്തിത്വം രൂപീകരിക്കാനും ഇതിന് കഴിഞ്ഞേക്കും. മൈക്രോ എസ്‌യുവിയുടെ ആദ്യ ബാച്ച് യൂണിറ്റ് വിപണിയിലേക്ക് എത്താൻ തയാറാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ നിർമാണം ആരംഭിച്ചതായി സൂചന; അരങ്ങേറ്റം ഉടനുണ്ടായേക്കും

ഡിസൈനിലേക്ക് നോക്കിയാൽ മൈക്രോ എസ്‌യുവിയ്ക്ക് HBX കൺസെപ്റ്റുമായി നിരവധി സാമ്യതകളുണ്ട്. കൂടാതെ ഹാരിയറിൽ അരങ്ങേറ്റം കുറിച്ച ഇംപാക്റ്റ് ഡിസൈൻ 2.0 തത്ത്വചിന്തയിൽ നിന്ന് ഇത് ധാരാളം സ്വാധീനം ചെലുത്തുകയും ചെയ്യും.

ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ നിർമാണം ആരംഭിച്ചതായി സൂചന; അരങ്ങേറ്റം ഉടനുണ്ടായേക്കും

മോഡലിന്റെ മൊത്തം നീളം നാല് മീറ്ററിൽ താഴെയായിരിക്കും. പുറമോടി കൂട്ടാനായി എൽഇഡി ഡി‌ആർ‌എല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഉയരമുള്ള പില്ലറുകൾ എന്നിവയെല്ലാം ടാറ്റ വാഹനത്തിൽ കൂട്ടിച്ചേർക്കും.

ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ നിർമാണം ആരംഭിച്ചതായി സൂചന; അരങ്ങേറ്റം ഉടനുണ്ടായേക്കും

അകത്തളത്തിലെ ഫീച്ചർ പട്ടികയിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, ലേയേർഡ് ഡാഷ്‌ബോർഡ് തുടങ്ങിയവ ഉപയോഗിച്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അണിയിച്ചൊരുക്കും.

ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ നിർമാണം ആരംഭിച്ചതായി സൂചന; അരങ്ങേറ്റം ഉടനുണ്ടായേക്കും

റെവോട്രോൺ ശ്രേണിയിൽ നിന്നുള്ള അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും മൈക്രോ എസ്‌യുവിക്ക് തുടിപ്പേകുക. ഇത് 85 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ നിർമാണം ആരംഭിച്ചതായി സൂചന; അരങ്ങേറ്റം ഉടനുണ്ടായേക്കും

അഞ്ച് സ്‌പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയർബോക്‌സ് ഓപ്ഷനിൽ വാഗ്‌ദാനം ചെയ്യുക. ആൾട്രോസിൽ ലഭ്യമായ അതേ എഞ്ചിന്റെ ടർബോചാർജ്ഡ് പതിപ്പും മൈക്രോ എസ്‌യുവിയുടെ ശ്രേണി വിപുലീകരിക്കാൻ സഹായിക്കുന്ന ടോപ്പ് വേരിയന്റുകളിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Tata Motors Started The Production Of Long-Awaited Micro SUV. Read in Malayalam
Story first published: Thursday, July 22, 2021, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X