2021 ഒക്‌ടോബർ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നി൪മാതാക്കളായ ടാറ്റ മോട്ടോ‌ർസ് തങ്ങളുടെ മോഡൽ നിരയിലാകെ 2021 ഒക്ടോബ൪ ഒന്നു മുതൽ വില വ൪ധിപ്പിക്കുന്നു. ബേസ് മോഡലുകൾക്കും വേരിയന്റുകൾക്കും രണ്ട് ശതമാനം വില വ൪ധനയാണ് പ്രാബല്യത്തിൽ വരിക.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

സ്റ്റീൽ, വിലപിടിപ്പുള്ള ലോഹങ്ങൾ തുടങ്ങിയ സാമഗ്രികളുടെ വിലയിലുണ്ടായ വ൪ധനയെ തുട൪ന്നാണ് ഉത്പന്നങ്ങളുടെ വിലയും ഉയർത്താൻ കമ്പനി നി൪ബന്ധിതമായത്. നി൪മാണ വേളയിൽ വില വ൪ധനയുടെ ഒരു ഭാഗം സ്വന്തമായി വഹിച്ചുകൊണ്ട് വില വ൪ധന കുറച്ചുനി൪ത്താ൯ കമ്പനി ശ്രമിച്ചിട്ടുണ്ട്.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

എങ്കിലും തുടർന്നും ഉപഭോക്താക്കൾക്കും ഫ്ളീറ്റ് ഉടമകൾക്കും ഏറ്റവും കുറഞ്ഞ ചെലവിൽ ഉടമസ്ഥതാവകാശം ലഭ്യമാക്കാ൯ ടാറ്റ മോട്ടോർ ശ്രമം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റില്‍, 'ന്യൂ ഫോറെവര്‍' ശ്രേണി ഒഴികെ കമ്പനിയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില ശരാശരി 0.8 ശതമാനത്തോളം കമ്പനി വര്‍ധിപ്പിച്ചിരുന്നു.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

ഇന്‍പുട്ട് ചെലവുകളിലുണ്ടായ വര്‍ധനവാണ് ഈ നീക്കത്തിനും കാരണമായത്. ഇതേ മാസം തന്നെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയും മറ്റ് മോഡലുകളുടെ ഹാച്ച്ബാക്ക് സ്വിഫ്റ്റ്, സിഎൻജി വേരിയന്റുകളുടെ വില കൂട്ടിയിരുന്നു.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

ഉയർന്നു വരുന്ന ഇൻപുട്ട് ചെലവ് നിരവധി വാഹന നിർമാണ കമ്പനികളെ വില വർധിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. മോഡല്‍, വേരിയന്റ്, തെരഞ്ഞെടുത്ത ഇന്ധന തരം എന്നിവയുടെ കൃത്യമായ വില വര്‍ധനവ് ടാറ്റ ഉടന്‍ വെളിപ്പെടുത്തും.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

ഇടത്തരം, വലിയ വാണിജ്യ വാഹനങ്ങള്‍ (M&HCV), ഇന്റര്‍മീഡിയറ്റ്, ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ (I&LCV), ചെറുകിട വാണിജ്യ വാഹനങ്ങള്‍ (SCV), ബസുകള്‍ എന്നിവ ഉള്‍പ്പെടുന്ന വാണിജ്യ വാഹന നിരയാണ് കമ്പനിക്ക് നിലവിലുള്ളത്. എന്നാൽ പാസഞ്ചർ വാഹന ശ്രേണിയെ കമ്പനി പുതിയ പരിഷ്ക്കാരത്തിന് കീഴിലേക്ക് ഉൾപ്പെടുത്തിയിട്ടില്ല.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

എന്നിരുന്നാലും ആഭ്യന്തര ബ്രാൻഡ് എപ്പോള്‍ വേണമെങ്കിലും കാര്‍ മോഡലുകളില്‍ വില വര്‍ധന പ്രഖ്യാപിച്ചേക്കും. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ പെട്രോള്‍ വില 100 കടന്നതോടെ ഇതര ഇന്ധന വാഹനങ്ങളെ തിരയുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ജനപ്രിയ മോഡലുകളുടെ സിഎൻജി മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

ടാറ്റ ടിയാഗോ, ടിഗോർ, ആൾട്രോസ് തുടങ്ങിയ ഹാച്ച്ബാക്ക് മോഡലുകൾക്കാകും ആദ്യം സിഎൻജി എഞ്ചിൻ ടാറ്റ സമ്മാനിക്കുക. ചെറുകിട ഡീസൽ വാഹനങ്ങളോട് വിടപറഞ്ഞ കമ്പനി ഇത്തരത്തില്‍ സിഎന്‍ജി പതിപ്പുകളെ അവതരിപ്പിച്ച് നഷ്ടപ്പെട്ട ചെറിയ മോഡലുകളിലെ വില്‍പ്പന വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ്.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

മാരുതി സുസുക്കിയുടെ സിഎൻജി വാഹനങ്ങൾക്ക് ഉയർന്നു വരുന്ന ജനപ്രീതിയാണ് ഇത്തരം മോഡലുകളിലേക്കുള്ള സാധ്യത തേടാൻ ടാറ്റ മോട്ടോർസിനേയും പ്രേരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഒരു പരിധി വരെ വര്‍ധിച്ച് വരുന്ന ഇന്ധന വിലയില്‍ നിന്നും ആളുകള്‍ക്ക് ഒരു മോക്ഷം കിട്ടുകയും ചെയ്യും.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

മൂന്ന് കാറുകളുടേയും സിഎന്‍ജി പതിപ്പുകൾക്ക് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഇന്‍ലൈന്‍-3 എഞ്ചിനാകും ടാറ്റ നൽകുക. ഇത് പെട്രോളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 86 bhp കരുത്തിൽ 113 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. എന്നാൽ സിഎന്‍ജി ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ പവർ കണക്കുകൾ ഗണ്യമായി കുറയുമെന്നാണ് സൂചന.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

ഇവയ്ക്ക് ഒരു മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമേ ലഭിക്കുകയുമുള്ളൂ. മാരുതിയുടെ ശ്രേണിയിൽ കാണുന്നതു പോലെ ബേസ്, മിഡിൽ വേരിയന്റുകള്‍ക്ക് മാത്രമേ സിഎന്‍ജി ഓപ്ഷന്‍ അവതരിപ്പിക്കാനുള്ള സാധ്യതയും കാണുന്നുള്ളൂ. പെട്രോൾ പവർ കാറുകളേക്കാൾ സിഎന്‍ജി വേരിയന്റുകള്‍ക്ക് ഏകദേശം 40,000 മുതല്‍ 50,000 രൂപ വരെ അധികം മുടക്കേണ്ടിയും വന്നേക്കാം.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

ഇതിന് സമാന്തരമായി ഇലക്‌ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിലും ബ്രാൻഡ് പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവിയും ടാറ്റ നെക്സോൺ ആണ്. ഇതുകൂടാതെ ടിഗോർ ഇവിയും അതിനൊപ്പം ഇതേ കോംപാക്‌ട് സെഡാനെ അടിസ്ഥാനമാക്കി ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി ഒരു Xpres-T എന്നൊരു മോഡലിനെയും കമ്പനി വിപണിയിൽ എത്തിച്ചിട്ടുണ്ട്.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

ഇത് ശരിക്കും മുമ്പുണ്ടായിരുന്ന ടിഗോർ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ്. രണ്ട് ബാറ്ററി ഓപ്ഷനുകൾക്ക് രണ്ട് വീതമുള്ള നാല് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്. എക്‌സ്പ്രസ്-ടി 165 XM വേരിയന്റിന് 9.54 ലക്ഷം രൂപയും XZ വേരിയന്റിന് 10.04 ലക്ഷം രൂപയുമാണ് രാജ്യത്തെ എക്സ്ഷോറൂം വില.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

അതേസമയം എക്‌സ്പ്രസ്-ടി 213 XM+ പതിപ്പിന് 10.14 ലക്ഷം രൂപയും XZ+ മോഡലിന് 10.64 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഫെയിം II സബ്‌സിഡിയില്ലാതെയുള്ള വിലയാണിത്.

2021 ഒക്ടോബ൪ ഒന്നു മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വ൪ധിപ്പിക്കുമെന്ന് Tata Motors

എക്‌സ്പ്രസ്-ടി ഇലക്ട്രിക് സെഡാൻ 16.5 kWh, 21.5 kWh എന്നീ ബാറ്ററി ഓപ്ഷനുകളാണ് അണിനിരത്തുന്നത്. സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് ഈ ബാറ്ററി പായ്ക്കുകൾക്ക് യഥാക്രമം 165 കിലോമീറ്ററും 213 കിലോമീറ്ററും ARAI സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Tata motors to increase prices of commercial vehicles from 2021 october
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X