ഓട്ടോമാറ്റിക്കിന്റെ കുറവ് വേണ്ട, Tata Altroz ഹാച്ച്ബാക്കിന്റെ DCT വേരിയന്റ് ഉടൻ എത്തുന്നു

ടാറ്റ മോട്ടോർസിന്റെ ഏറ്റവും വിജയകരമായ മോഡലുകളിൽ ഒന്നാണ് പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ അവതരിപ്പിച്ച ആൾട്രോസ്. 2020-ന്റെ തുടക്കത്തിൽ വിപണിയിൽ എത്തിയ ഈ കാർ പല വ്യത്യസ്‌തകളാലുമാണ് ശ്രദ്ധനേടിയെടുത്തത്.

ഓട്ടോമാറ്റിക്കിന്റെ കുറവ് വേണ്ട, Tata Altroz ഹാച്ച്ബാക്കിന്റെ DCT വേരിയന്റ് ഉടൻ എത്തുന്നു

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ഫോക്‌സ്‌വാഗൺ പോളോ, ഹോണ്ട ജാസ് എന്നീ വമ്പൻമാർക്കെതിരെ പോരാടി മികച്ച വിജയം കൈവരിച്ച ടാറ്റ ആൾട്രോസ് അജൈൽ ലൈറ്റ് ഫ്ലെക്‌സിബിൾ അഡ്വാൻസ്‌ഡ് (ALFA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡൽ കൂടിയാണ്.

ഓട്ടോമാറ്റിക്കിന്റെ കുറവ് വേണ്ട, Tata Altroz ഹാച്ച്ബാക്കിന്റെ DCT വേരിയന്റ് ഉടൻ എത്തുന്നു

ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ആൾട്രോസിന്റെ രൂപവും സുരക്ഷയുമാണ് പ്രധാന ഹൈലൈറ്റുകൾ. മാത്രമല്ല ആൾട്രോസിന്റെ മികച്ച സ്വീകരണത്തിന് അതിന്റെ ഗ്ലോബൽ NCAP 5 സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗും സമ്പന്നവും പ്രീമിയം ഇന്റീരിയറും കാരണമായി പറയാം. കൂടാതെ, ആധുനിക ഡിസൈൻ ശൈലിയുള്ള ഒരു സ്പോർട്ടിഡിസൈനും ശ്രദ്ധനേടാൻ സഹായകരമായിട്ടുണ്ട്.

ഓട്ടോമാറ്റിക്കിന്റെ കുറവ് വേണ്ട, Tata Altroz ഹാച്ച്ബാക്കിന്റെ DCT വേരിയന്റ് ഉടൻ എത്തുന്നു

ടാറ്റയുടെ പ്രധാന എതിരാളികളിൽ ഒന്നായ ഹ്യുണ്ടായി i20, അകത്തും പുറത്തും എണ്ണമറ്റ പരിഷ്ക്കാരങ്ങകളുമായി മൂന്നാം തലമുറയിലേക്ക് മാറിയതിനാൽ ആൾട്രോസ് അൽപം പിന്നാക്കം പോയിട്ടുണ്ടെന്നാണ് നിഗമനം. ഇതിനു പുറമെ ഏതാനും മാസങ്ങൾക്ക് മുമ്പ് i20 നിര കൂടുതൽ വിപുലീകരിക്കുന്നതിനായി ശ്രേണിയിലേക്ക് i20 N ലൈൻ വേരിയന്റും കൊറിയൻ ബ്രാൻഡ് അവതരിപ്പിച്ചു.

ഓട്ടോമാറ്റിക്കിന്റെ കുറവ് വേണ്ട, Tata Altroz ഹാച്ച്ബാക്കിന്റെ DCT വേരിയന്റ് ഉടൻ എത്തുന്നു

പോരാത്തതിന് മാരുതി സുസുക്കി ബലേനോയും വരും മാസങ്ങളിൽ വലിയ മാറ്റങ്ങളുമായി കളംനിറയാൻ ഒരുങ്ങുകയാണ്. അതിനാൽ തന്നെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ മത്സരം കൂടുതൽ ശക്തമാകും. ഇതിന് മറുപടിയായി ടാറ്റ ആൾട്രോസിന്റെ ഒരു ഓട്ടോമാറ്റിക് പതിപ്പിൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്.

ഓട്ടോമാറ്റിക്കിന്റെ കുറവ് വേണ്ട, Tata Altroz ഹാച്ച്ബാക്കിന്റെ DCT വേരിയന്റ് ഉടൻ എത്തുന്നു

ബലേനോ, പോളോ, ജാസ് എന്നിവയെ അപേക്ഷിച്ച് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് വിൽക്കുന്നതിന്റെ ഒരു നേട്ടം ആൾട്രോസിന് ഉണ്ടെങ്കിലും രണ്ട് ഓപ്ഷനുകളിലും അഞ്ച് സീറ്റർ മോഡൽ ഇതുവരെ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നില്ല. പ്രീമിയം ഹാച്ചിന്റെ ഏറ്റവും വലിയ പോരായ്‌മയായി എതിരാളികൾ എടത്തു പറയുന്നതും ഈ കാര്യം തന്നെയാണ്.

ഓട്ടോമാറ്റിക്കിന്റെ കുറവ് വേണ്ട, Tata Altroz ഹാച്ച്ബാക്കിന്റെ DCT വേരിയന്റ് ഉടൻ എത്തുന്നു

85 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ അടിസ്ഥാന വകഭേദങ്ങളിൽ ലഭ്യമാവുക. അതേസമയം 108 bhp പവറിൽ 140 Nm torque നൽകുന്ന 1.2 ലിറ്റർ ടർബോ പെട്രോളും ടാറ്റ ആൾട്രോസിൽ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

ഓട്ടോമാറ്റിക്കിന്റെ കുറവ് വേണ്ട, Tata Altroz ഹാച്ച്ബാക്കിന്റെ DCT വേരിയന്റ് ഉടൻ എത്തുന്നു

കൂടാതെ 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനും ആൾട്രോസിന് തുടിപ്പേകുന്നുണ്ട്. ഇത് 89 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായ എഞ്ചിനാണ്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനോടു കൂടി മാത്രമേ ലഭ്യമാകൂ. റിപ്പോർട്ട് അനുസരിച്ച് ടാറ്റ ആൾട്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റ് അതിന്റെ അവസാന പരീക്ഷണ ഘട്ടത്തിലാണ്.

ഓട്ടോമാറ്റിക്കിന്റെ കുറവ് വേണ്ട, Tata Altroz ഹാച്ച്ബാക്കിന്റെ DCT വേരിയന്റ് ഉടൻ എത്തുന്നു

ആയതിനാൽ തന്നെ വിപണിയിൽ എത്തി രണ്ട് വർഷം പൂർത്തിയാക്കുന്ന വേളയിൽ ആൾട്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റ് പുറത്തിറക്കാൻ സാധ്യതയുണ്ട്. ഒരു എഎംടി കൊണ്ടുവന്ന് ഓട്ടോമാറ്റിക് പ്രേമികളെ വരുതിയിലാക്കുന്നതിന് പകരം ഡിസിടി യൂണിറ്റുമായി ടാറ്റ മോട്ടോർസ് എത്തുമെന്നാണ് അഭ്യൂഹങ്ങൾ. എന്നിരുന്നാലും പെട്രോൾ എഞ്ചിനിൽ മാത്രമേ ഓട്ടോമാറ്റിക് വാഗ്ദാനം ചെയ്യൂ എന്നാണ് പ്രാഥമിക നിഗമനം.

ഓട്ടോമാറ്റിക്കിന്റെ കുറവ് വേണ്ട, Tata Altroz ഹാച്ച്ബാക്കിന്റെ DCT വേരിയന്റ് ഉടൻ എത്തുന്നു

നിലവിൽ ടാറ്റ ആൾട്രോസിന് 5.89 ലക്ഷം രൂപ മുതൽ 9.64 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. പ്രീമിയം ഹാച്ച്ബാക്ക് നിലവിൽ XE, XE+, XM+, XT, XZ, XZ (O), XZ+ എന്നിങ്ങനെ ഏഴ് വകഭേദങ്ങളിലാണ് അണിനിരക്കുന്നത്.

ഓട്ടോമാറ്റിക്കിന്റെ കുറവ് വേണ്ട, Tata Altroz ഹാച്ച്ബാക്കിന്റെ DCT വേരിയന്റ് ഉടൻ എത്തുന്നു

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ (മുൻ നിര), ചൈൽഡ് സേഫ്റ്റി ലോക്കുകൾ തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ അഡൽറ്റ് സേഫ്റ്റി റേറ്റിംഗും 3 സ്റ്റാർ ചൈൽഡ് സേഫ്റ്റി റേറ്റിംഗും ആൾട്രോസ് നേടിയെടുത്തിരിക്കുന്നത്.

ഓട്ടോമാറ്റിക്കിന്റെ കുറവ് വേണ്ട, Tata Altroz ഹാച്ച്ബാക്കിന്റെ DCT വേരിയന്റ് ഉടൻ എത്തുന്നു

കൂടാതെ അടുത്ത വർഷം മോഡലിന്റ ഇലക്‌ട്രിക് പതിപ്പും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 കിലോമീറ്റർ റേഞ്ച് വരെ ഈ ഇവി വാഗ്‌ദാനം ചെയ്യുമെന്നാണ് വാർത്തകൾ.

ഓട്ടോമാറ്റിക്കിന്റെ കുറവ് വേണ്ട, Tata Altroz ഹാച്ച്ബാക്കിന്റെ DCT വേരിയന്റ് ഉടൻ എത്തുന്നു

ഇതിനകം നെക്സോൺ ഇലക്‌ട്രിക്കിൽ കാണാനാവുന്ന പുതിയ ZConnec ആപ്ലിക്കേഷനുമായി ആൾ‌ട്രോസ് ഇലക്ട്രിക് വരാനും സാധ്യതകൾ തെളിയുന്നുണ്ട്. ആൾട്രോസ് ഇവിയുടെ വിലയെ സംബന്ധിച്ചിടത്തോളം ഏകദേശം 10 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കാനാണ് സാധ്യത.

Most Read Articles

Malayalam
English summary
Tata motors to launch the altroz automatic soon in india details
Story first published: Friday, December 31, 2021, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X