പെട്രോളിന് കൂടി, ഡീസലിന് കുറഞ്ഞു; ആൾട്രോസ് നിരയിൽ വില പരിഷ്ക്കാരവുമായി ടാറ്റ

എസ്‌യുവി വന്നാലും സെഡാൻ വന്നാലും കുലുങ്ങാതെ നിൽക്കുന്ന മോഡലുകളാണ് ഹാച്ച്ബാക്ക്. ജനപ്രീതി ഒട്ടും കുറയാത്ത എൻട്രി ലെവൽ മുതൽ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണി വരെ ഇന്ന് ധാരാളം മോഡലുകളാണ് അണിനിരക്കുന്നതും.

പെട്രോളിന് കൂടി, ഡീസലിന് കുറഞ്ഞു; ആൾട്രോസ് നിരയിൽ വില പരിഷ്ക്കാരവുമായി ടാറ്റ

പ്രത്യേകിച്ച് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ മത്സരമാണ് നടക്കുന്നതും. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ് ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ, ഫോക്‌സ്‌വാഗൺ പോളോ തുടങ്ങീ വമ്പൻ താരനിരയാണ് ഈ വിഭാഗത്തിൽ അണിനിരക്കുന്നതും.

പെട്രോളിന് കൂടി, ഡീസലിന് കുറഞ്ഞു; ആൾട്രോസ് നിരയിൽ വില പരിഷ്ക്കാരവുമായി ടാറ്റ

ടാറ്റ ആൾട്രോസ് എത്തിയതോടെയാണ് മത്സരം കൂടുതൽ കൊഴുത്തത് എന്നുവേണമെങ്കിൽ പറയാം. പ്രീമിയം സവിശേഷതകളും അതോടൊപ്പം ഗംഭീര ക്യാബിൻ സ്പേസും സുരക്ഷയും ഒത്തുചേർന്നതോടെ ടാറ്റയുടെ ഈ താരം വൻവിജയമായി മാറുകയായിരുന്നു.

പെട്രോളിന് കൂടി, ഡീസലിന് കുറഞ്ഞു; ആൾട്രോസ് നിരയിൽ വില പരിഷ്ക്കാരവുമായി ടാറ്റ

ടാറ്റ മോട്ടോർസ് ആൾട്രോസിനായി 2021 ലൈനപ്പ് പുതുക്കുകയും ചെയ്‌തു. ഒരു ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉൾപ്പെടുത്തിയതാണ് ലൈനപ്പിലെ പ്രധാന പരിഷ്ക്കാരം. ഇത് കൂടുതൽ ആവേശകരമായ ഡ്രൈവിംഗ് അനുഭവമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. അതിനുപുറമെ ടാറ്റ അടുത്തിടെ ആൾട്രോസ് നിരയിലേക്ക് ഒരു ഡാർക്ക് എഡിഷനും ചേർത്തു.

പെട്രോളിന് കൂടി, ഡീസലിന് കുറഞ്ഞു; ആൾട്രോസ് നിരയിൽ വില പരിഷ്ക്കാരവുമായി ടാറ്റ

ഇപ്പോൾ മോഡലിന്റെ വിലയിലും കമ്പനി പരിഷ്ക്കാരവുമായി എത്തിയിരിക്കുകയാണ്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കി ഏകദേശം 20,000 രൂപയോളമാണ് ആൾട്രോസിന് ഇനി മുതൽ അധികം മുടക്കേണ്ടി വരിക. കാറിന്റെ XE വേരിയന്റിന് 20,000 രൂപ കൂടിയപ്പോൾ XM, XM+ എന്നിവയ്ക്ക് 4,000 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്.

പെട്രോളിന് കൂടി, ഡീസലിന് കുറഞ്ഞു; ആൾട്രോസ് നിരയിൽ വില പരിഷ്ക്കാരവുമായി ടാറ്റ

ആൾട്രോസിന്റെ XT പെട്രോളിന് 9,500 രൂപയും XZ വേരിയന്റിന് 6,500 രൂപയും കൂടി. XZ (O), XZ+ എന്നിവയ്ക്ക് 3,500 രൂപയുടെ വില വർധനവുമാണ് നടപ്പിലാക്കിയിരിക്കുന്നത്. പ്രീമിയം ഹാച്ചിന്റെ ടർബോ XT പതിപ്പിന് 8,500 രൂപ കൂടിയപ്പോൾ XZ, XZ+ വകഭേദങ്ങൾക്ക് യഥാക്രമം 6,500, 3,500 രൂപ എന്നിങ്ങനെയാണ് ഉയർന്നിരിക്കുന്നത്.

പെട്രോളിന് കൂടി, ഡീസലിന് കുറഞ്ഞു; ആൾട്രോസ് നിരയിൽ വില പരിഷ്ക്കാരവുമായി ടാറ്റ

എന്നാൽ ആൾട്രോസിന്റെ ഡീസൽ വകഭേദങ്ങൾക്കെല്ലാം ടാറ്റ വില കുറയ്ക്കുകയാണ് ചെയ്‌ത‌ത്. ആൾട്രോസ് XE ഡീസൽ വേരിയന്റിന് 23,000 രൂപയോളമാണ് കുറച്ചിരിക്കുന്നത്. XM പതിപ്പിന് 4,000 രൂപ താഴ്ത്തിയപ്പോൾ XT വേരിയന്റിന് 9,500 രൂപ കമ്പനി വർധിപ്പിച്ചു.

പെട്രോളിന് കൂടി, ഡീസലിന് കുറഞ്ഞു; ആൾട്രോസ് നിരയിൽ വില പരിഷ്ക്കാരവുമായി ടാറ്റ

ആൾട്രോസിന്റെ XZ ഡീസൽ വേരിയന്റിന് 6,500 രൂപയും കൂടിയപ്പോൾ XZ (O) വകഭേദത്തിന് 3,500 രൂപ കുറക്കുകയും XZ+ പതിപ്പിന് 3,500 രൂപ കൂട്ടുകയും ചെയ്‌തു. പ്രീമിയം ഹാച്ച്ബാക്കിന് പുറമേ നെക്സോൺ, ടിയാഗോ, ടിഗോർ എന്നിവയ്ക്കും വിലവർധന നൽകിയിട്ടുണ്ട്.

പെട്രോളിന് കൂടി, ഡീസലിന് കുറഞ്ഞു; ആൾട്രോസ് നിരയിൽ വില പരിഷ്ക്കാരവുമായി ടാറ്റ

ആൾട്രോസിന്റെ വിജയത്തെ തുടർന്ന് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ടാറ്റയുടെ വിപണി വിഹിതം 5.4 ശതമാനം മുതൽ 17 ശതമാനം വരെ വർധിച്ചിട്ടുണ്ട്. 5-സ്റ്റാർ ഗ്ലോബൽ എൻക്യാപ് സുരക്ഷാ റേറ്റിംഗുള്ള സെഗ്മെന്റിലെ ഒരേയൊരു കാർ കൂടിയാണിത്.

പെട്രോളിന് കൂടി, ഡീസലിന് കുറഞ്ഞു; ആൾട്രോസ് നിരയിൽ വില പരിഷ്ക്കാരവുമായി ടാറ്റ

നിലവിൽ 1.2 ലിറ്റർ റിവോട്രോൺ പെട്രോൾ, 1.5 ലിറ്റർ റിവോട്രോക്ക് ഡീസൽ, 1.2 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ആൾട്രോസ് നിരത്തിലെത്തുന്നത്. പുതുതായി വന്ന ടർബോ വേരിയന്റിനും ഡിമാന്റ് കൂടുതലാണ്. ചുരുക്കി പറഞ്ഞാൽ നെക്സോണിലെ അതേ ടർബോ യൂണിറ്റാണ് പ്രീമിയം ഹാച്ചിലേക്കും ടാറ്റ അണിനിരത്തിയത്.

പെട്രോളിന് കൂടി, ഡീസലിന് കുറഞ്ഞു; ആൾട്രോസ് നിരയിൽ വില പരിഷ്ക്കാരവുമായി ടാറ്റ

ആൾട്രോസ് ടർബോ 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 5,500 rpm-ൽ 110 bhp കരുത്തും 1500-5000 rpm-ൽ 140 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 13 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പെട്രോളിന് കൂടി, ഡീസലിന് കുറഞ്ഞു; ആൾട്രോസ് നിരയിൽ വില പരിഷ്ക്കാരവുമായി ടാറ്റ

എല്ലാ ടർബോ പെട്രോൾ വേരിയന്റുകളിലും സിറ്റി, സ്പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും ടാറ്റ ആൾട്രോസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. മോഡലിന്റെ ഐ-ടർബോ എന്നറിയപ്പെടുന്ന ഈ മോഡൽ ഇന്ത്യയിൽ പുതിയ ഹ്യുണ്ടായി i20 ടർബോയും ഫോക്‌സ്‌വാഗൺ പോളോ ടിഎസ്ഐ പതിപ്പുകളുമായാണ് മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Tata motors updated the prices of altroz premium hatchback in india
Story first published: Thursday, August 12, 2021, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X