ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

ടാറ്റയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിന്റെ വേരിയന്റ് നിരയിൽ പരിഷ്ക്കാരവുമായി കമ്പനി. XE, XM+ പതിപ്പുകളിൽ മാത്രമായി ചില നവീകരണങ്ങൾ നൽകിയിരിക്കുകയാണ് ബ്രാൻഡ്.

ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

ആൾട്രോസ് XE, XM+ വേരിയന്റുകളിലെ ഏറ്റവും വലിയ മാറ്റം എസി കൺട്രോളറിലേക്കാണ്. പഴയ ത്രീ-ഡയൽ കൺസോളിന് പകരം ഒന്നിലധികം ബട്ടണുകളുള്ള ഒരു പുതിയ സിംഗിൾ-ഡയൽ യൂണിറ്റ് ടാറ്റ കൊണ്ടുവന്നതാണ് ഏറ്റവും വലിയ പരിഷ്ക്കാരമായി ചൂണ്ടികാണിക്കാനാവുന്നത്.

ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

ഇത് പഴയ യൂണിറ്റിനേക്കാൾ പ്രീമിയം ഫീലാണ് അകത്തളത്തിന് നൽകുന്നത് എന്നതാണ് പ്രധാന സവിശേഷത. മാനുവൽ എസി ആണെങ്കിലും ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം പോലെയാണ് ഇത് തോന്നിപ്പിക്കുന്നത്. കൂടാതെ ഇത് പുതിയ XE+ വേരിയന്റിലും കാണപ്പെടുന്ന അതേ സജ്ജീകരണമാണ്.

ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

പ്രീമിയം ഹാച്ച്ബാക്കിന്റെ XE+ വേരിയന്റ് അവതരിപ്പിച്ചതിന് ശേഷം ടാറ്റ മോട്ടോർസ് XM പതിപ്പ് നിർത്തലാക്കിയിരുന്നു. കൂടാതെ, ആൾട്രോസിന് XE+ വേരിയന്റിലും മുകളിലേക്കും 4-സ്പീക്കർ ഹർമാൻ ഓഡിയോ സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കുന്നു. ടാറ്റ ഹാച്ച്ബാക്കിൽ ഇപ്പോൾ വരുത്തിയ മാറ്റങ്ങൾ ഇവയൊക്കെയാണ്.

ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും പുതുക്കിയ വേരിയന്റുകളുടെ വിലയിൽ മാറ്റമില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായ ടാറ്റ ആൾട്രോസ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ പ്രീമിയം ഹാച്ച്ബാക്കായി മാറിയത് അതിവേഗമാണ്.

ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

വിപണിയിൽ എത്തി അതിവേഗം ജനപ്രീതിയാർജിച്ച വാഹനത്തിന്റെ വേരിയന്റ് നിര അടിക്കടി പരിഷ്ക്കരിക്കാനും ടാറ്റ മോട്ടോർസ് തയാറാവുന്നതും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന കാര്യമാണ്. ഇന്ത്യൻ വിപണിയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ ആൾട്രോസ് ലഭ്യമാക്കിയിരിക്കുന്നത്.

ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

ആദ്യത്തേത് 1.2 ലിറ്റർ NA പെട്രോൾ യൂണിറ്റാണ്. ഇത് പരമാവധി 86 bhp കരുത്തിൽ 113 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. രണ്ടാമത്തേത് 1.5 ലിറ്റർ ടർബോ-ഡീസലാണ്. ഈ ഓയിൽ ബർണർ 90 bhp പവറിൽ 200 Nm torque നൽകും. മൂന്നാമത്തേത് 1.2 ലിറ്റർ ടർബോ-പെട്രോൾ പതിപ്പാണ്. ഇത് 110 bhp കരുത്തിൽ 140 Nm torque വരെയാണ് വാഗ്‌ദാനം ചെയ്യുന്നത്.

ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

ആൾട്രോസിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലെന്നത് എതിരാളികൾ എടുത്തു കാണിക്കുന്ന പ്രധാന പോരായ്‌മയാണ്. നിലവിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾക്കും ഒരു അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ അധികം വൈകാതെ മോഡലിലേക്ക് ഒരു ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിക്കാനും ടാറ്റ തയാറെടക്കുന്നുണ്ട്.

ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

ഇതോടെ വാഹനത്തിന്റെ ജനപ്രീതി കൂടുതൽ ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ അഡൽറ്റ് സേഫ്റ്റി റേറ്റിംഗും 3 സ്റ്റാർ ചൈൽഡ് സേഫ്റ്റി റേറ്റിംഗും നേടിയ ടാറ്റ ആൾട്രോസ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണ്.

ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ (മുൻ നിര), ചൈൽഡ് സേഫ്റ്റി ലോക്കുകൾ തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളോടെയാണ് ഇത് വരുന്നത്.

ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

ആൾട്രോസിന്റെ ഉയർന്ന വേരിയന്റുകൾക്ക് റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിയർ ഡീഫോഗർ, റിയർ വൈപ്പർ/വാഷർ, കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ ഫ്രണ്ട് ഫോഗ് ലാമ്പുകൾ, പിൻ ഫോഗ് ലാമ്പുകൾ, ആന്റി-തെഫ്റ്റ് അലാറം മുതലായവ ഉൾപ്പെടെയുള്ള അധിക സുരക്ഷയും സുരക്ഷാ സവിശേഷതകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

ടാറ്റ ആൾട്രോസിന് നിലവിൽ 5.89 ലക്ഷം രൂപ മുതൽ 9.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇന്ത്യയിൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ എന്നിവയുമായാണ് പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടാറ്റയുടെ മത്സരം.

ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

ഐആർഎ കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയുള്ളതിനാൽ കണക്‌റ്റീവിറ്റി സവിശേഷതകളിലും ആൾട്രോസ് മിടുക്കനാണ്. റിമോട്ട് കമാൻഡുകൾ, ഫൈൻഡ് മൈ കാർ, സ്റ്റോളൻ വെഹിക്കിൾ ട്രാക്കിംഗ്, റിമോട്ട് ഇമ്മൊബിലൈസേഷൻ, ഇൻട്രൂഷൻ അലേർട്ട്, ജിയോ ഫെൻസിങ്, റോഡ്സൈഡ് അസിസ്റ്റൻസ്, ലൈവ് വെഹിക്കിൾ ഡയഗ്നോസിസ് എന്നിവ ഐആർഎ സിസ്റ്റത്തിന് കീഴിൽ വാഗ്‌ദാനം ചെയ്യുന്നത്.

ആൾട്രോസിന്റെ രണ്ട് വേരിയന്റുകളിൽ പരിഷ്ക്കാരങ്ങളുമായി ടാറ്റ, കൂടുതൽ അറിയാം

ഹാച്ച്ബാക്കിന്റെ ഒരു ഇലക്‌ട്രിക് പതിപ്പും അധികം വൈകാതെ തന്നെ വിപണിയിലെത്തും. ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യയിൽ അണിഞ്ഞൊരുങ്ങുന്ന കാറിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹന ലോകം കാത്തിരിക്കുന്നത്. ആൾട്രോസ് ഇലക്‌ട്രിക്കിന് കൂടുതൽ വലിയ ബാറ്ററി ലഭിക്കും. ഇത് 500 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ വരെ പ്രാപ്‌തമായിരിക്കും.

Most Read Articles

Malayalam
English summary
Tata motors updated two variants of altroz premium hatchback
Story first published: Saturday, December 4, 2021, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X