സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

ഉത്സവ സീസൺ പിടിക്കാനായി ടാറ്റ മോട്ടോർസ് നിരത്തിലെത്തിക്കുന്ന പുതുപുത്തൻ വാഹനമാണ് പഞ്ച് മൈക്രോ എസ്‌യുവി. വരവിനൊരുങ്ങിയിരിക്കുന്ന മോഡലിന്റെ ഔദ്യോഗിക അരങ്ങേറ്റ തീയതി ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും വാഹന ലോകം പ്രതീക്ഷയോടെയാണ് പഞ്ചിനെ കാത്തിരിക്കുന്നത്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ മോഡൽ വിപണിയിൽ എത്തുമെന്നാണ് അനുമാനം. അവതരണത്തിനോട് അടുത്ത് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി Tata Punch കുഞ്ഞൻ എസ്‌യുവിയുടെ നിരവധി ടീസർ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

മൈക്രോ എസ്‌യുവിയുടെ രൂപം എങ്ങിനെയെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ ഇതിനോടകം ഇന്റർനെറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞുവെന്നതും ടാറ്റയ്ക്ക് കൂടുതൽ പ്രതീക്ഷയാണ് നൽകുന്നത്. 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച HBX കംസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പഞ്ചിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

പഞ്ച് അതിന്റെ മിക്ക സ്റ്റൈലിംഗ് ഘടകങ്ങളും പ്രത്യേകിച്ച് പിൻഭാഗത്ത് കൺസ്പെറ്റ് പതിപ്പിൽ നിന്നും അതേപടി നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. വൈ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, ഇന്റഗ്രേറ്റഡ് റൂഫ് സ്‌പോയിലർ, സ്കൾപ്പഡ് ടെയിൽഗേറ്റ് എന്നിവയെല്ലാമാണ് മിനി എസ്‌യുവിയിലുള്ളത്. എന്നിരുന്നാലും പിൻ ബമ്പർ ടോൺ-ഡൗൺ ചെയ്തിരിക്കുന്നുണ്ട് എന്നത് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

ടാറ്റയുടെ വലിയ എസ്‌യുവികളായ ഹാരിയറിനും സഫാരിക്കും സമാനമാണ് പഞ്ച് മിനി എസ്‌യുവിയുടെ മുൻവശം എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, സിംഗിൾ സ്ലാറ്റ് ബ്ലാക്ക് ഗ്രിൽ, ഡ്യുവൽ-ടോൺ ബമ്പർ, കറുത്ത ചുറ്റുപാടുകളുള്ള ഫോഗ് ലാമ്പുകൾ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

കമ്പനിയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. എസ്‌യുവിയുടെ മറ്റ് ഡിസൈൻ ഹൈലൈറ്റുകളിൽ സി-പില്ലർ ഘടിപ്പിച്ച പിൻ ഡോർ ഹാൻഡിലുകൾ, കോൺട്രാസ്റ്റ് കളർ വിംഗ് മിററുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബോഡി ക്ലാഡിംഗ് എന്നിവ ഉൾപ്പെടുന്നു.

എന്നാൽ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാകും ടാറ്റ പഞ്ച് കൂടുതൽ ശ്രദ്ധേയാകർഷിക്കുക. ഏറ്റവും പുതിയ ടീസർ ചിത്രങ്ങൾ ട്രാക്ഷൻ മോഡുകൾ വാഗ്ദാനം ചെയ്യുന്ന വിഭാഗത്തിലെ ആദ്യ വാഹനമായി ഈ മൈക്രോ എസ്‌യുവി മാറുമെന്ന സൂചനയും പറഞ്ഞുവെക്കുന്നുണ്ട്. അതിൽ മഡ്, സാന്റ്, റോക്ക്, സ്നോ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

മൈക്രോ എസ്‌യുവിയിൽ സെഗ്‌മെന്റ്-ഫസ്റ്റ് ഹിൽ സ്റ്റാർട്ട് അസിസ്റ്റും ഹിൽ ഡിസന്റ് കൺട്രോളും ടാറ്റ നൽകുമെന്നാണ് മറ്റൊരു റിപ്പോർട്ട്. അങ്ങനെ ഇത് വ്യത്യസ്ത ഭൂപ്രദേശങ്ങൾ കീഴടക്കാൻ വാഹനത്തെ കൂടുതൽ പ്രാപ്‌തമാക്കുന്നു. വരാനിരിക്കുന്ന പുതിയ ടാറ്റ മിനി എസ്‌യുവിയുടെ ഇന്റീരിയർ, ഫീച്ചർ വിശദാംശങ്ങൾ ഇപ്പോഴും കൃത്യമായി പുറത്തുവിട്ടിട്ടില്ല.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

എന്നിരുന്നാലും ഇത് HBX കൺസെപ്റ്റിന് സമാനമായിരിക്കാം. അതിന്റെ ചില സവിശേഷതകളും ഘടകങ്ങളും ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ നിന്ന് കടമെടുത്തേക്കാനാണ് സാധ്യതയും. മികച്ച സീറ്റിംഗും സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളുള്ള ഒരു മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലും അടങ്ങുന്ന ഓൾ-ബ്ലാക്ക് കളർ ഓപ്ഷനിലാകും അകത്തളം പൂർത്തിയാക്കുക.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

അതായത് എല്ലാ ടാറ്റ കാറുകൾക്കും സമാനമായിരിക്കുമെന്ന് സാരം. അതിൽ HVAC കൺട്രോളുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ടാറ്റ ഐആർ‌എ കണക്റ്റഡ് കാർ സവിശേഷതകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ മാറ്റേകാൻ വാഗ്‌ദാനം ചെയ്യും.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

എല്ലാവിധ സുരക്ഷ സജ്ജീകരണങ്ങളും ടാറ്റ പഞ്ചിനെ വേറിട്ടുനിർത്താൻ സഹായിക്കും. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് ക്യാമറ, എബിഎസ്, ഇബിഡി എന്നിവയെല്ലാം മൈക്രോ എസ്‌യുവിക്ക് കമ്പനി സമ്മാനിക്കും.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

ടാറ്റയിൽ നിന്നുള്ള പുതിയ പുതിയ വാഹനങ്ങൾ സാധാരണയായി രണ്ട് പ്ലാറ്റ്ഫോമുകളിലാണ് നിർമിക്കാറുള്ളത്. ഹാരിയർ, സഫാരി തുടങ്ങിയ വലിയ എസ്‌യുവികൾ ലാൻഡ് റോവററിന്റെ D8 പ്ലാറ്റ്ഫോമിൽ നിന്നും ഉരുത്തിരിഞ്ഞ ബ്രാൻഡിന്റെ ഒമേഗാർക്ക് ആർക്കിടെക്ച്ചറിൽ ഒരുങ്ങുമ്പോൾ ചെറിയ മോഡലുകൾ അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ് പുറത്തിറക്കുന്നത്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

ടാറ്റ പഞ്ച് 1.2 ലിറ്റർ, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.2 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഉപയോഗിച്ചേക്കാം. ആദ്യത്തെ NA യൂണിറ്റ് 85 bhp കരുത്തിൽ 113 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

മറുവശത്ത് ടർബോ ചാർജ്ഡ് എഞ്ചിൻ പരമാവധി 100 bhp പവർ ഉത്പാദിപ്പിക്കാനായിരിക്കും ട്യൂൺ ചെയ്യുക. ടാറ്റയിൽ നിന്ന് വരാനിരിക്കുന്ന മൈക്രോ എസ്‌യുവിക്ക് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കും.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണി പിടിക്കാൻ Tata Punch; അറിയാം കൂടുതൽ വിശേഷങ്ങൾ

ആഭ്യന്തര വിപണിയിൽ മഹീന്ദ്ര KUV100, മാരുതി സുസുക്കി ഇഗ്നിസ്, മാരുതി എസ്-പ്രെസോ എന്നിവയോടാകും പ്രധാനമായും ടാറ്റ പഞ്ച് മത്സരിക്കുക. എന്നാൽ സാൻട്രോ, റെനോ ക്വിഡ് പോലുള്ള ഹാച്ച്ബാക്കുകളുടെ വിപണിയും കൈയ്യടക്കാൻ ഈ മിനി എസ്‌യുവി പ്രാപ്‌തമായിരിക്കും.

Most Read Articles

Malayalam
English summary
Tata punch could be introduce some segment first features in micro suv segment
Story first published: Thursday, September 2, 2021, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X