ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

ഒക്ടോബർ നാലിന് വിപണിയിലേക്ക് കാലുവെക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി. കുഞ്ഞൻ സ്പോർട്‌സ് യൂട്ടിലിറ്റി സെഗ്മെന്റിൽ അതികായകനാകാൻ ഇനി ദിവസങ്ങൾ മാത്രം മതി ഈ ഇത്തിരി കുഞ്ഞന്.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

ഒരു ഓൺലൈൻ ഇവന്റിലാകും പഞ്ച് എന്നു പേരിട്ടിരിക്കുന്ന HBX കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പിനെ ടാറ്റ മോട്ടോർസ് അവതരിപ്പിക്കുക. തുടർന്ന് വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ഒക്ടോബർ നാലിന് ഔദ്യോഗികമായി ആരംഭിക്കും. തുടർന്ന് മിനി എസ്‌യുവിക്കായുള്ള ഡെലിവറി ദീപാവലിയോടും കൂടി ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

ടാറ്റ മോട്ടോർസ് തങ്ങളുടെ വരാനിരിക്കുന്ന ഏറ്റവും ചെറിയ എസ്‌യുവിയുടെ പുറംഭാഗവും ഇന്റീരിയറും പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരിക്കാൻ ഇനിയും ബാക്കിയുള്ള സവിശേഷതകൾ അവതരണ വേളയിൽ ബ്രാൻഡ് പ്രഖ്യാപിക്കും. എന്തായാലും ഇതിനോടം ഏറെ ചർച്ചയായിട്ടുള്ള വാഹനം വമ്പൻ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

ടാറ്റയുടെ സ്ഥിരം വേരിയന്റ് ലൈനപ്പിൽ നിന്നും വ്യത്യസ്‌തമായി പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്‌ഡ്, ക്രിയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാകും ഏറ്റവും പുതിയ പഞ്ച് മൈക്രോ എസ്‌യുവി വിപണിയിൽ ഇടംപിടിക്കുക. സാധാരണയായി XE, XM, XT എന്നീ ശ്രേണിലാണ് ടാറ്റ കാറുകൾ വിൽപ്പനയ്ക്ക് എത്താറ്.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

പുതിയ തീരുമാനം വിപണിയിൽ പഞ്ചിനെ വേറിട്ടുനിർത്താനും സഹായകരമായേക്കും. വൈറ്റ്, ഗ്രേ, സ്റ്റോൺഹെഞ്ച് എന്നിങ്ങനെ മൂന്ന് മോണോടോൺ കളർ ഓപ്ഷനിലും വൈറ്റ്, ബ്ലാക്ക്, ഗ്രേ, ബ്ലാക്ക്, ഓറഞ്ച്, ബ്ലാക്ക്, ബ്ലൂ ആൻഡ് വൈറ്റ്, സ്റ്റോൺഹെഞ്ച്, ബ്ലാക്ക്, അർബൻ ബ്രോൺസ്, ബ്ലാക്ക് എന്നീ ആറ് ഡ്യുവൽ-ടോൺ നിറങ്ങളിലും അണിഞ്ഞൊരുങ്ങിയാകും മൈക്രോ എസ്‌യുവി വിൽപ്പനയ്ക്ക് എത്തുക.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

ടോപ്പ് എൻഡ് ക്രിയേറ്റീവ് വേരിയന്റുകൾക്ക് മാത്രമാകും ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ ലഭ്യമാവുക എന്നത് ഒരു പരിമിതിയായി തോന്നിയേക്കാം. അതേസമയം അടിസ്ഥാന പ്യുവർ വകഭേദങ്ങൾ വൈറ്റ് മോണോടോൺ നിറത്തിൽ മാത്രമേ ലഭ്യമാകൂ. മിഡിൽ വേരിയന്റായ അഡ്വഞ്ചർ, ടോപ്പ് ക്രിയേറ്റീവ് പതിപ്പുകകളിൽ എഎംടി ഗിയർബോക്‌സും വാഗ്ദാനം ചെയ്യും.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

പഞ്ചിന്റെ കൃത്യമായ ഫീച്ചർ പട്ടിക ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫ്ലോട്ടിംഗ്, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0-ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഉപകരണങ്ങളോടെ വാഹനത്തിന്റെ ടോപ്പ് മോഡലുകൾ വാഗ്‌ദാനം ചെയ്യും.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

കൂടാതെ പഞ്ചിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഐആർഎ കണക്റ്റഡ് കാർ ടെക്നോളജി, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ സജ്ജീകരണങ്ങളും ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യും.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

എല്ലാ ടാറ്റ കാറുകളേയും പോലെ തന്നെ സുരക്ഷയുടെ കാര്യത്തിൽ സമ്പന്നമായിരിക്കും പുതിയ പഞ്ച് മൈക്രോ എസ്‌യുവി. സുരക്ഷാ സവിശേഷതകളിൽ ഇരട്ട ഫ്രണ്ട് എയർബാഗുകൾ, എബിഎസ് വിത്ത് ബ്രേക്ക് സ്വേ കൺട്രോൾ (BSC), ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ എന്നിവയും ഉൾപ്പെടും.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

ടാറ്റയുടെ ആൽഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പഞ്ച് എസ്‌യുവി നിർമിച്ചിരിക്കുന്നത്. ഇത് ആൾട്രോസ് ഹാച്ച്ബാക്കിനെ പിന്തുണയ്ക്കുന്ന അതേ ആർക്കിടെക്ച്ചറാണ്. അതിനാൽ 90 ഡിഗ്രി തുറക്കുന്ന ഡോറുകളും അകത്ത് ഒരു പരന്ന ഫ്ലോറും ഉൾപ്പെടെ അതിന്റെ അന്തർലീനമായ ചില ആനുകൂല്യങ്ങളും വാഹനം വഹിക്കും.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

ഇനി വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചിന് 3,840 മില്ലീമീറ്റർ നീളവും 1,822 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവും, 2,450 മില്ലീമീറ്റർ വീൽബേസും ഉണ്ടാകും. അതേസമയം മൈക്രോ എസ്‌യുവിക്ക് 187 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമ ഉണ്ടായിരിക്കും. 366 ലിറ്റർ ബൂട്ട് ശേഷിയുള്ള ഇതിന് 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് ടാറ്റ മോട്ടോർസ് സമ്മാനിച്ചിരിക്കുന്നത്.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

പഞ്ച് ഒരു 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും നിരത്തിലെത്തുക. ഇത് 86 bhp പവറിൽ 113 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഈ എഞ്ചിൻ ഇതിനകം ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ പ്രവർത്തിക്കുന്ന അതേ യൂണിറ്റാണ്. കൂടാതെ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളായിരിക്കും വാഹനത്തിലുണ്ടായിരിക്കുക.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

ഇന്ധനക്ഷമതയെ സഹായിക്കുന്നതിനായി എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് പ്രവർത്തനം പോലും പഞ്ച് അവതരിപ്പിക്കും. കൂടാതെ ചില വലിയ ടാറ്റ എസ്‌യുവികളിൽ നമ്മൾ കണ്ടതുപോലെ എഎംടി ഗിയർബോക്‌സ് ട്രാക്ഷൻ മോഡുകളും ഫീച്ചർ ചെയ്യുമെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

പിന്നീടുള്ള ഘട്ടത്തിൽ ആൾട്രോസ് ഐ-ടർബോയിൽ നിന്നുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും പഞ്ചിലേക്ക് ചേക്കേറുമെന്നാണ് അനുമാനം. ചില ഡീലർമാർ അനൗദ്യോഗിക പ്രീ-ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയെങ്കിലും വില പ്രഖ്യാപനത്തിനായാണ് ഏവരും ഇപ്പോൾ കാത്തിരിക്കുന്നത്.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

ഒക്ടോബർ പകുതിയോടെ വില പ്രഖ്യാപനം നടക്കുമെന്നാണ് അനുമാനം. ഏകദേശം 5.50 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയായിരിക്കും മൈക്രോ എസ്‌യുവിക്കായി മുടക്കേണ്ടി വരികയെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ എസ്‌യുവി ശ്രേണിയിലേക്കുള്ള പുതിയ മോഡലിന്റെ കടന്നുവരവ് മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 തുടങ്ങിയ മോഡലുകൾക്കാകും വെല്ലുവിളിയാവുക.

ബുക്കിംഗും ഒക്ടോബർ നാലിന് ആരംഭിക്കും; ടാറ്റ പഞ്ചിനായുള്ള ഡെലിവറി ദീപാവലിയോടെ

എന്നിരുന്നാലും നിസാൻ മാഗ്നൈറ്റിന്റെയും റെനോ കൈഗറിന്റെയും അങ്ങേയറ്റം മത്സരാധിഷ്ഠിതമായ വില നിർണയം കാരണം പുഞ്ചിന്റെ ഉയർന്ന വകഭേദങ്ങളും ഈ കോം‌പാക്‌ട് എസ്‌യുവികൾക്ക് എതിരാളിയാകും.

Most Read Articles

Malayalam
English summary
Tata punch deliveries to commence from diwali bookings will start from october 4
Story first published: Saturday, October 2, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X