ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

ഏവരും കാത്തിരുന്ന കുഞ്ഞൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമായ പഞ്ച് ഒക്ടോബർ 20 ന് വിപണിയിൽ എത്തും. വില പ്രഖ്യാപനം കൂടിയാകുന്നതോടെ വാഹനത്തിനായി ആളുകൾ ഇരച്ചെത്തുമെന്നാണ് ടാറ്റ മോട്ടോർസിന്റെ പ്രതീക്ഷ. ഇതിനോടകം തന്നെ മൈക്രോ എസ്‌യുവി വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്.

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

ആൽഫാ ARC എന്നുവിളിക്കുന്ന അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ച്ചർ അടിസ്ഥാനമാക്കിയുള്ള ടാറ്റയുടെ രണ്ടാമത്തെ മോഡലാണ് പഞ്ച്. അതേസമയം ഡിസൈൻ ഭാഷ്യം ഇംപാക്റ്റ് ഡിസൈൻ 2.0 തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്.

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

എന്നാൽ ഉയർന്നുവരുന്ന ഇന്ധന വില ഏവരെയും തളർത്തുന്ന ഒരു കാര്യമാണ്. അതിനാൽ തന്നെ ചെലവ് അൽപം കൂടുതലാണെങ്കിലും പലരും ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ താത്പര്യപ്പെടുന്നുണ്ട്. 2020 ജനുവരിയിൽ വിപണിയിലെത്തിയപ്പോൾ മുതൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് ടാറ്റ നെക്‌സോൺ ഇവി.

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

ഇപ്പോൾ ആൾട്രോസ് ഇവി ഉൾപ്പെടെയുള്ള പുതിയ മോഡലുകളുമായി ഇലക്‌ട്രിക് വാഹന വിപണി കൂടുതൽ ശക്തിപ്പെടുത്താനാണ് ആഭ്യന്തര വാഹന നിർമാതാക്കൾ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്ക് അടുത്ത വർഷം എത്തുമെന്നാണ് റിപ്പോർട്ട്.

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

ടാറ്റ പഞ്ച് അവതരണത്തിനോടനുബന്ധിച്ച് സംസാരിച്ച കമ്പനിയുടെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര ആവശ്യമെങ്കിൽ പഞ്ച് ഇവി പരിഗണിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കിലേക്ക് പരിണമിക്കാൻ പഞ്ച് മൈക്രോ എസ്‌യുവി പ്രാപ്‌തമാണെന്നാണ് ഇതിന്റെ സൂചന. ALFA ARC പ്ലാറ്റ്ഫോമിന് ഒന്നിലധികം ICE പവർട്രെയിനുകൾ ഉൾക്കൊള്ളാൻ കഴിയും. കൂടാതെ മോഡുലാർ, വ്യത്യസ്ത ബോഡി സ്റ്റൈലുകൾക്ക് അനുയോജ്യമായ വിധം വഴക്കമുള്ളതാണ് ഈ ആർക്കിടെക്ച്ചർ എന്നതും ശ്രദ്ധേയമാണ്.

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

അതിനാൽ തന്നെ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് കൊണ്ടുവരുന്നത് വളരെ എളുപ്പമായിരിക്കും. ടാറ്റ പഞ്ച് ഇവി സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തന്നെയാണ് സാധ്യത. ഇത് 300 കിലോമീറ്ററിൽ അധികം റേഞ്ച് നൽകാനും പ്രാപ്‌തമായിരിക്കും. അങ്ങനെയെങ്കിൽ സ്വകാര്യ ഉപഭോക്താക്കളുടെ വിഭാഗത്തിൽ മികച്ച സ്ഥാനവും പിടിക്കാൻ മിനി എസ്‌യുവിയുടെ ഇവി പതിപ്പിന് സാധിക്കും.

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

ഒരു നിശ്ചിത ടൈംലൈൻ ഇപ്പോൾ ഊഹിക്കാൻ കഴിയാത്തതിനാൽ പഞ്ചിന്റെ ഇലക്‌ട്രിക് വേരിയന്റ് വിപണിയിൽ എത്തിച്ചേരാൻ കുറച്ച് സമയമെടുക്കുമെന്നും ശൈലേഷ് ചന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്. ടാറ്റയുടെ 1.5 ലിറ്റർ ഫോർ സിലിണ്ടർ റിവോടോർക് ഡീസൽ എഞ്ചിന്റെ വികസനത്തിലും ടാറ്റ മോട്ടോർസ് പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

ഡീസൽ പവർ മോഡലുകൾക്ക് ഇന്ത്യയിൽ ഇപ്പോഴും വൻ ഡിമാന്റാണുള്ളത് എന്നതാണ് ഈ തീരുമാനത്തിന് പിന്നിൽ. നിലവിൽ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിലുള്ള അതേ 1.2 ലിറ്റർ ത്രീ സിലിണ്ടർ റിവോട്രോൺ പെട്രോൾ എഞ്ചിനാണ് മൈക്രോ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുക.

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

ഇത് പരമാവധി 86 bhp പവറിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. സിറ്റി, ഇക്കോ എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും മിനി എസ്‌യുവിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

മിനി എസ്‌യുവിയുടെ എഎംടി ഗിയർബോക്സ് മോഡലാണ് വാങ്ങുന്നതെങ്കിൽ ട്രാക്ഷൻ പ്രോ മോഡും ലഭിക്കും. ഇതിനു പുറമെ അടുത്തതായി 134 ബിഎച്ച്പി പവർ നൽകുന്ന ടാറ്റ നെക്‌സോൺ ഇവിയുടെ കൂടുതൽ ശക്തമായ പതിപ്പ് അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

വരാനിരിക്കുന്ന പഞ്ച് ഇവിയിലും ഇതേ പവർട്രെയിൻ ഉപയോഗിക്കാൻ ടാറ്റയ്ക്ക് സാധിക്കും. നിലവിൽ നെക്സോൺ ഇവിയിൽ സ്ഥിരമായ മാഗ്നറ്റ് സിൻക്രൊണസ് ഇലക്ട്രിക് മോട്ടോറും 26kWh ലിഥിയം അയൺ ബാറ്ററി പായ്ക്കും ഉണ്ട്. ഇലക്ട്രിക് മോട്ടോർ 127 bhp കരുത്തും 170 Nm torque ആണ് നൽകുന്നത്. ഇത് 5.7 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ പ്രാപ്തമാണ്.

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

ടാറ്റ പഞ്ച് ഇവിയിൽ ചെറിയ സൗന്ദര്യവർധക മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. നെക്സോൺ ഇവിക്ക് സമാനമായി മൈക്രോ ഇലക്ട്രിക് എസ്‌യുവി ഡ്യുവൽ-ടോൺ സിഗ്നേച്ചർ ടീൽ ബ്ലൂ, വൈറ്റ് റൂഫ് കളർ സ്കീമിൽ വാഗ്ദാനം ചെയ്യാവുന്നതാണ്. ഇതിന് പുതിയ ബൈ-ആരോ പാറ്റേണും നീല ആക്സന്റും ഉള്ള ഗ്രില്ലും ലഭിച്ചേക്കാം.

ആവശ്യക്കാരുണ്ടെങ്കിൽ ഇലക്‌ട്രിക്കും, Punch മൈക്രോ എസ്‌യുവിയുടെ ഇവി പതിപ്പും ഒരുക്കാമെന്ന് Tata

ചുറ്റുമുള്ള ഫോഗ് ലാമ്പിലെ നീല ആക്‌സന്റ് അതിന്റെ വൈദ്യുത സ്വഭാവം കൂടുതൽ വർധിപ്പിക്കുമെങ്കിലും ബോഡിക്ക് ചുറ്റുമുള്ള കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന അലോയ് വീലുകളും മൈക്രോ ഇലക്ട്രിക് എസ്‌യുവിയുടെ സ്‌പോർട്ടി ആകർഷണം ഉയർത്തും. എന്തായാലും നിലവിലെ എല്ലാ ഇവികളേയും പോലെ വിപണി പിടിക്കാൻ പഞ്ചിനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.

Most Read Articles

Malayalam
English summary
Tata punch micro electric suv might consider if there is demand details
Story first published: Friday, October 8, 2021, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X