ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

മൈക്രോ എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള ടാറ്റ മോട്ടോർസിന്റെ പ്രവേശനം അടയാളപ്പെടുത്തുന്ന മോഡലാകും പഞ്ച് എന്ന സുന്ദരൻ. ഇതിനോടകം തന്നെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ട കമ്പനിക്ക് ഗംഭീര പ്രതികരണമാണ് വിപണിയിൽ നിന്നും ലഭിച്ചിരിക്കുന്നത്.

ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

ഡിസൈൻ വിശദാംശങ്ങളെല്ലാം വെളിപ്പെടുത്തിയതോടെ ഹാരിയറിന്റെ കുഞ്ഞൻ മോഡലായാണ് ഏവരും പഞ്ചിനെ നെഞ്ചിലേറ്റിയിരിക്കുന്നത്. വാഹനത്തിനായി ഏറെ പ്രതീക്ഷയോടെയാണ് വാഹന ലോകം കാത്തിരിക്കുന്നതെങ്കിലും അവതരണ തീയതിയോ ബുക്കിംഗ് വിശദാംശങ്ങളോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

എങ്കിലും 2021 ഒക്ടോബർ ഏഴ് മുതൽ നവരാത്രി ആരംഭിക്കുന്നതിനാൽ ഒക്ടോബർ രണ്ടാം വാരത്തോടെ മൈക്രോ എസ്‌യുവി ഷോറൂമുകളിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സെപ്റ്റംബർ മൂന്നാം ആഴ്ച്ചയിൽ പഞ്ചിനായുള്ള ബുക്കിംഗും ടാറ്റ മോട്ടോർസ് ആരംഭിക്കും അതായത് 13 മുതൽ 19 വരെയുള്ള ഏതേലും ദിവസങ്ങളിൽ.

ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച HBX കൺസെപ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയാണ് പഞ്ച് മൈക്രോ എസ്‌യുവിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. രാജ്യത്തെ ടാറ്റയുടെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവി ആയിരിക്കും ഇതെന്നതും ശ്രദ്ധേയമാകും.

ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

കുഞ്ഞൻ മോഡലിന്റെ പ്രൊഡക്ഷൻ ടൈപ്പ് കൺസെപ്റ്റിൽ നിന്നുള്ള മിക്ക ഡിസൈൻ ഘടകങ്ങൾ ഒട്ടുമിക്കതും നിലനിർത്തിയിട്ടുണ്ട്. ഇത് തീർച്ചയായും ഒരു നല്ല കാര്യമാണെന്നതിൽ തർക്കമില്ല. എന്നിരുന്നാലും പഞ്ചിന്റെ പിൻഭാഗം ചെറുതായൊന്ന് താഴ്ത്തിയിട്ടിട്ടുണ്ട്. ഇനി ഡിസൈനിലേക്ക് നോക്കിയാൽ മൈക്രോ എസ്‌യുവിയിൽ ബ്രാൻഡിന്റെ ഇംപാക്‌ട് 2.0 ഡിസൈൻ ഭാഷ്യവും ഹ്യുമാനിറ്റി ലൈൻ ഗ്രില്ലും സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും ഉണ്ട്.

ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

മിനി എസ്‌യുവിയുടെ വലിയ മോഡുകളായ ഹാരിയറിലും സഫാരിയിലും നമ്മൾ കണ്ടതുപോലെയുള്ള മുൻഭാഗമാണെന്ന് ചുരുക്കി പറയാം. ചുറ്റുമുള്ള കനത്ത ബോഡി ക്ലാഡിംഗ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, നേരായ നില എന്നിവ പഞ്ചിന്റെ എസ്‌യുവി-ഇഷ് ലുക്ക് വർധിപ്പിക്കാനും ഏറെ സഹായിച്ചിട്ടുണ്ട്.

ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

മുൻ ബമ്പർ ടോൺ ചെയ്ത് സിഗ്നേച്ചർ വൈ ഡിസൈൻ മോട്ടിഫുകൾ വഹിക്കുന്നുമുണ്ട്. ടാറ്റ പഞ്ചിന്റെ ബാക്കി ഡിസൈൻ ഘടകങ്ങളിൽ സി-പില്ലറിൽ ഘടിപ്പിച്ച പിൻ ഡോർ ഹാൻഡിലുകൾ, കോൺട്രാസ്റ്റ് കളർ വിംഗ് മിററുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബോഡി ക്ലാഡിംഗ് എന്നിവയെല്ലാം ഇടംപിടിച്ചിരിക്കുന്നത് കാണാം.

ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

ടാറ്റ പഞ്ചിന്റെ ഇന്റീരിയർ വിശദാംശങ്ങൾ ഇപ്പോഴും മൂടികെട്ടിയിരിക്കുകയാണ്. എന്നിരുന്നാലും മറ്റ് ടാറ്റ കാറുകൾക്ക് സമാനമായിരിക്കും അകത്തളമെന്ന് നിസംശയം പറയാം. അതിൽ സ്വതന്ത്രമായി നിൽക്കുന്ന 7.0-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിക്കുന്ന സമാന ഡാഷ്‌ബോർഡ് ഡിസൈൻ HBX കൺസെപ്റ്റിൽ നിന്നും കടമെടുത്തേക്കാം.

ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

ഇതുകൂടാതെ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ നിന്നും ചില ബിറ്റുകളും മറ്റും വരാനിരിക്കുന്ന മിനി എസ്‌യുവി കടമെടുത്തേക്കാം. അതിൽ ഫ്ലാറ്റ്-ബോട്ടം, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ടാക്കോമീറ്ററും അനലോഗ് സ്പീഡോമീറ്ററും ഉള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, HVAC നിയന്ത്രണങ്ങൾ എന്നിവയും അതിലേറെയും വാഹനത്തിൽ കണ്ടെത്തിയേക്കാനാകും.

ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

ഇതിനോടകം തന്നെ പലരും മനസിൽ കുറിച്ചിട്ട ടാറ്റ പഞ്ച് ബ്രാൻഡിന്റെ നിരയിലെ എല്ലാ കാറുകളേയും പോലെ തന്നെ സുരക്ഷയിൽ കേമനായിരിക്കും. മിനി എസ്‌യുവി സമ്പൂർണ സുരക്ഷ നൽകുന്ന ഒരു പാക്കേജായിരിക്കുമെന്ന വാഗ്‌ദാനവും ടാറ്റ മോട്ടോർസ് നൽകിയിട്ടുണ്ട്. അതുസംബന്ധിച്ച പുതിയൊരു ടീസർ വീഡിയോയും ബ്രാൻഡ് അടുത്തിടെ പങ്കുവെച്ചിരുന്നു.

ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ടാറ്റ പഞ്ച് നേടിയെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് നിർമിച്ചിരിക്കുന്ന അതേ അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ് (ALFA ARC) മൈക്രോ എസ്‌യുവിയും നിർമിക്കുന്നത്.

ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

സുരക്ഷ വർധിപ്പിക്കാനായി സ്റ്റാൻഡേർഡായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസർ, ഹൈ സ്പീഡ് വാർണിംഗ് അലർട്ട്, സീറ്റ്ബെൽറ്റ് റിമൈൻഡർ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകൾ ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി അണിനിരത്തും. അങ്ങനെ അംഗീകൃത ക്രാഷ് ടെസ്റ്റിൽ GNCAP-ൽ മുഴുവൻ മാർക്കും മിനി എസ്‌യുവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

തീരുന്നില്ല പഞ്ചിന്റെ സവിശേഷതകൾ ഇതിനെല്ലാം പുറമെ ട്രാക്ഷൻ മോഡുകൾ വാഗ്ദാനം ചെയ്യുന്ന മൈക്രോ എസ്‌യുവി സെഗ്മെന്റിലെ ആദ്യത്തെ മോഡലായി പഞ്ച് മാറുമെന്ന സൂചനയും ടാറ്റ നൽകിയിട്ടുണ്ട്. അതിൽ മഡ്, സാന്റ്, റോക്ക്, സ്നോ എന്നീ വ്യത്യസ്‌ത ട്രാക്ഷൻ മോഡുകളായിരിക്കും ഉണ്ടായിരിക്കുക.

ടാറ്റ പഞ്ച് ഒക്‌ടോബർ രണ്ടാം വാരത്തോടെ വിപണിയിലേക്ക്; ബുക്കിംഗ് ഈ മാസം ആരംഭിക്കും

മാത്രമല്ല പഞ്ചിന് കൂടുതൽ കഴിവുകൾ നൽകാൻ സെഗ്‌മെന്റ്-ഫസ്റ്റ് ഹിൽ സ്റ്റാർട്ട് അസിസ്റ്റും ഹിൽ ഡിസന്റ് കൺട്രോളും നൽകിയേക്കും. പുത്തൻ മൈക്രോ എസ്‌യുവിക്ക് ഏകദേശം അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെയായിരിക്കും നിശ്ചയിക്കുന്ന വില. അങ്ങനെയെങ്കിൽ പല ഹാച്ച്ബാക്ക് മോഡലുകളുടേയും വിൽപ്പന കൂടി പിടിക്കാൻ പഞ്ചിന് കഴിയും.

Most Read Articles

Malayalam
English summary
Tata punch micro suv expected to launch in the second week of october
Story first published: Friday, September 10, 2021, 9:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X