1.05 ലക്ഷം രൂപ വരെ കുറവ്, ടാറ്റ പഞ്ചിന്റെ CSD കാന്റീൻ വില വിവരങ്ങൾ പുറത്ത്

ഈ വർഷം ടാറ്റ അവതരിപ്പിച്ചതിൽ ഏറ്റവും ഹിറ്റായ വാഹനമാണ് മൈക്രോ എസ്‌യുവി സെഗ്മെന്റിൽ എത്തിയ പഞ്ച്. ആക്രമണാത്മകമായ വില നിർണയവും സുരക്ഷയുടെ അങ്ങേയറ്റവും വാഗ്‌ദാനം ചെയ്യുന്ന ഈ കുഞ്ഞൻ മോഡൽ തകർപ്പൻ പ്രതികരണത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്.

1.05 ലക്ഷം രൂപ വരെ കുറവ്, ടാറ്റ പഞ്ചിന്റെ CSD വില വിവരങ്ങൾ പുറത്ത്

പഞ്ചിന്റെ വിൽപ്പന പ്രകടനവും ശ്രദ്ധേയമായാണ് മൈക്രോ-എസ്‌യുവിക്ക് 5.49 ലക്ഷം രൂപ മുതൽ 9.09 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതായത് മുടക്കുന്ന പണത്തിന് മൂല്യമുള്ള ഒരു മികച്ച ഉൽപ്പന്നമാണ് പഞ്ച് എന്നു സാരം. 2018 ഡിസംബറിൽ നെക്‌സോണിനും 2020 ജനുവരിയിൽ ആൾട്രോസിനും ശേഷം ടാറ്റയിൽ നിന്നും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കുന്ന മൂന്നാമത്തെ കാറാണ് പഞ്ച്.

1.05 ലക്ഷം രൂപ വരെ കുറവ്, ടാറ്റ പഞ്ചിന്റെ CSD വില വിവരങ്ങൾ പുറത്ത്

എന്നാൽ കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റിലൂടെ (CSD) വാഹനം സ്വന്തമാക്കാനായാൽ വില സാധാരണ വിലകളേക്കാൾ താങ്ങാനാവുന്നതാകും എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. ഡിഫെൻസ് സ്റ്റോറുകളിലേക്ക് പ്രവേശിക്കാനുള്ള അനുവാദം ഉണ്ടെങ്കിൽ പഞ്ചിനെ കൂടുതൽ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം.

1.05 ലക്ഷം രൂപ വരെ കുറവ്, ടാറ്റ പഞ്ചിന്റെ CSD വില വിവരങ്ങൾ പുറത്ത്

ഏകദേശം 1.05 ലക്ഷം രൂപ വരെയാണ് കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റിലൂടെ ടാറ്റ പഞ്ച് വാങ്ങിയാൽ ലാഭിക്കാൻ പറ്റുന്നത്. മൈക്രോ എസ്‌യുവിയുടെ പ്യുവർ വേരിയന്റിന് 5.49 ലക്ഷം രൂപയാണ് പുറത്ത് എക്സ്ഷോറൂം വില. അതേസമയം CSD കാന്റീനിൽ ഇത് 4,86,631 രൂപയായി കുറയും.

1.05 ലക്ഷം രൂപ വരെ കുറവ്, ടാറ്റ പഞ്ചിന്റെ CSD വില വിവരങ്ങൾ പുറത്ത്

ടാറ്റ പഞ്ചിന്റെ അഡ്വഞ്ചർ വേരിയന്റിന് 6.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയെങ്കിൽ CSD കാന്റീനിൽ എത്തുമ്പോൾ 5.66 ലക്ഷമായി ചുരുങ്ങും. അക്കംപ്ലീഷ്‌ഡ് പതിപ്പിന് 7.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയെങ്കിൽ കാന്റീൻ സ്റ്റോർസിൽ 6.46 ലക്ഷമാണ് മുടക്കേണ്ടി വരിക.

1.05 ലക്ഷം രൂപ വരെ കുറവ്, ടാറ്റ പഞ്ചിന്റെ CSD വില വിവരങ്ങൾ പുറത്ത്

ഇനി ക്രീയേറ്റീവിലേക്ക് നോക്കിയാൽ 8.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഈ വേരിയന്റിന് CSD കാന്റീനിൽ 7.52 ലക്ഷം രൂപ വരെയും മുടക്കിയാൽ മതിയാകും. ടാറ്റ പഞ്ച് അഡ്വഞ്ചർ എഎംടി പതിപ്പിന് 6.99 ലക്ഷമാണ് എക്സ്ഷോറൂം വിലയെങ്കിൽ CSD കാന്റീനിൽ 6.19 ലക്ഷമാണ് മുടക്കേണ്ടി വരിക.

1.05 ലക്ഷം രൂപ വരെ കുറവ്, ടാറ്റ പഞ്ചിന്റെ CSD വില വിവരങ്ങൾ പുറത്ത്

മൈക്രോ എസ്‌യുവിയുടെ അക്കംപ്ലീഷ്‌ഡ് എഎംടി വേരിയന്റിന് 7.89 ലക്ഷമാണ് എക്സ്ഷോറൂം വില. എന്നാൽ കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റിലൂടെ ഇത് 6.99 ലക്ഷത്തിന് സ്വന്തമാക്കാം. ടോപ്പ് എൻഡ് ക്രീയേറ്റീവ് എഎംടി പതിപ്പിന് 9.09 ലക്ഷമാണ് എക്സ്ഷോറൂം വിലയെങ്കിൽ 8.05 ലക്ഷത്തിന് CSD കാന്റീനിലൂടെ വാങ്ങാം.

1.05 ലക്ഷം രൂപ വരെ കുറവ്, ടാറ്റ പഞ്ചിന്റെ CSD വില വിവരങ്ങൾ പുറത്ത്

ഒരൊറ്റ എഞ്ചിൻ ഓപ്ഷനിലാണ് ടാറ്റ പഞ്ച് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. അതായത് ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ കണ്ടു പരിചിതമായ 1.2-ലിറ്റർ, നാച്ചുറൽ ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ യൂണിറ്റാണ് ഇത്. 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ.

1.05 ലക്ഷം രൂപ വരെ കുറവ്, ടാറ്റ പഞ്ചിന്റെ CSD വില വിവരങ്ങൾ പുറത്ത്

മൈക്രോ എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക്കും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. എല്ലാ ടാറ്റ കാറുകളേയും പോലെ തന്നെ പഞ്ചിലും നിരവധി ഫീച്ചറുകളും ഉപകരണങ്ങളുമാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.

1.05 ലക്ഷം രൂപ വരെ കുറവ്, ടാറ്റ പഞ്ചിന്റെ CSD വില വിവരങ്ങൾ പുറത്ത്

പുതിയ ടാറ്റ മൈക്രോ എസ്‌യുവിക്ക് 0-100 കിലോമീറ്റർ വരെ വേഗത വെറും 16.5 സെക്കൻഡിൽ കൈവരിക്കാൻ കഴിയും. പഞ്ചിന്റെ മാനുവൽ പതിപ്പിന് ARAI സാക്ഷ്യപ്പെടുത്തിയ 18.97 കിലോമീറ്റർ മൈലേജ് ലഭിക്കുന്നുവെന്നാണ് ടാറ്റ അവകാശപ്പെടുന്നു. അതേസമയം ഓട്ടോമാറ്റിക് വേരിയന്റുകൾ 18.82 കിലോമീറ്റർ വരെ ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യും.

1.05 ലക്ഷം രൂപ വരെ കുറവ്, ടാറ്റ പഞ്ചിന്റെ CSD വില വിവരങ്ങൾ പുറത്ത്

പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ (7-ഇഞ്ച് MID ഉള്ളത്), 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് ഗ്ലവ് ബോക്, പാഡിൽ ലാമ്പുകൾ, റെയ്ൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും മോഡലിന്റെ പ്രത്യേകതകളാണ്.

1.05 ലക്ഷം രൂപ വരെ കുറവ്, ടാറ്റ പഞ്ചിന്റെ CSD വില വിവരങ്ങൾ പുറത്ത്

ഇതുകൂടാതെ ഐആർഎ കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ ടോപ്പ്-സ്പെക്ക് 'ക്രിയേറ്റീവ്' വേരിയന്റിൽ ഒരു ആഡ്-ഓൺ പാക്കേജായി ലഭ്യമാണ്. ഒരു ബജറ്റ് കാർ ആണെങ്കിലും ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ അഡൽറ്റ് സേഫ്റ്റി റേറ്റിംഗും കുട്ടികളുടെ വിഭാഗത്തിൽ 4-സ്റ്റാർ സുരക്ഷയും ഉള്ള പഞ്ച് ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ്.

1.05 ലക്ഷം രൂപ വരെ കുറവ്, ടാറ്റ പഞ്ചിന്റെ CSD വില വിവരങ്ങൾ പുറത്ത്

ടാറ്റയുടെ നിരയില്‍ നെക്സോണിന് പിന്നില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി പഞ്ച് ഇതിനോടകം തന്നെ മാറിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ മാരുതി ഇഗ്‌നിസ്, മഹീന്ദ്ര KUV100 NXT എന്നിവയാണ് മൈക്രോ എസ്‌യുവിയുടെ നേരിട്ടുള്ള എതിരാളിയെങ്കിലും വില ഘടകം പരിശോധിക്കുമ്പോൾ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് തുടങ്ങിയ ഹാച്ച്ബാക്കുകൾക്കും മോഡൽ എതിരാളിയാകുന്നുണ്ട്.

Most Read Articles

Malayalam
English summary
Tata punch micro suv is more affordable in csd canteens around 1 05 lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X