കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

ഇന്ത്യൻ നിരത്തിലേക്ക് പുതിയൊരു കുഞ്ഞൻ എസ്‌യുവിയെ എത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് ജനപ്രിയ വാഹന നിർമാതാക്കളായ Tata Motors. HBX കൺസെപ്റ്റ് എന്നു കഴിഞ്ഞ കുറേക്കാലമായി കേട്ടുതുടങ്ങിയ മൈക്രോ സ്പോർട്‌സ് യൂട്ടിലിറ്റി മോഡലാണ് Punch എന്ന പേരിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

വരുന്ന ഉത്സവ സീസൺ പിടിക്കാനാണ് പുതിയ Punch മൈക്രോ എസ്‌യുവിയുമായി കമ്പനി തയാറെടുക്കുന്നത്. അവതരണത്തിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് Tata ഇപ്പോൾ. നിരവധി തവണ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയ മോഡലിനെ ഔദ്യോഗിക ചിത്രത്തിലൂടെ കഴിഞ്ഞ ദിവസം ബ്രാൻഡ് പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു.

കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

ആദ്യ കാഴ്ച്ചയിൽ Harrier, Nexon എസ്‌യുവിയുടെ കുഞ്ഞനുജനാണ് Punch എന്ന് ആർക്കും മനസിലാകും. രൂപത്തിലും ഭാവത്തിലും ഒരു Tata കാർ ആണെന്ന് ഏതൊരു വാഹന പ്രേമിക്കും ഊഹിച്ചെടുക്കാം. അവതരണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ വാഹനത്തിന്റെ കൂടുതൽ സവിശേഷതകളെ കുറിച്ചും വ്യക്തമായ കാര്യങ്ങൾ പുറത്തുവരികയാണ്.

കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

എതിരാളികളിൽ നിന്ന് വ്യത്യസ്തമായി ഒരു ജാക്ക്-അപ്പ് ഹാച്ച്ബാക്കിനേക്കാൾ കൂടുതൽ കാര്യങ്ങൾ വരാനിരിക്കുന്ന Punch വാഗ്‌ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. മാത്രമല്ല ഒരു എസ്‌യുവിയുടെ എല്ലാ സവിശേഷതകളും ഇതിനുണ്ടാകുമെന്നും Tata Motors സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വ്യത്യസ്‌ത ട്രാക്ഷൻ മോഡലുകളും ഈ മൈക്രോ എസ്‌യുവിയുടെ പ്രത്യേകതയായിരിക്കും.

കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

സാന്റ്, റോക്ക്, മഡ് എന്നവയായിരിക്കും Tata Punch എന്ന ഇത്തിരി കുഞ്ഞനിൽ ഇടംപിടിക്കുന്ന ട്രാക്ഷൻ മോഡുകൾ. ഇതോടൊപ്പം ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിങ്ങനെയുള്ള ചില സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളും മോഡലിന് സമ്മാനിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഏകദേശം 185 മില്ലീമീറ്ററോളം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും 16 ഇഞ്ച് വലിയ അലോയ് വീലുകളും മൈക്രോ എസ്‌യുവിയുടെ മറ്റൊരു പ്രത്യേകതയായിരിക്കും.

കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

എജൈൽ ലൈറ്റ് ഫ്ലെക്‌സിബിൾ അഡ്‌വാൻസ്‌ഡ് ആർകിടെച്ചറിലാകും Tata Punch അണിഞ്ഞൊരുങ്ങുക. ഈ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കമ്പനിയുടെ ആദ്യത്തെ എസ്‌യുവിയായിരിക്കും ഇതെന്നതും ശ്രദ്ധേയമാണ്. കൂടാതെ ഇതേ വാസ്‌തുവിദ്യയെ അടിസ്ഥാനമാക്കുന്ന രണ്ടാമത്ത Tata കാറായിരിക്കും മൈക്രോ എസ്‌യുവി. ഇതിനു മുമ്പ് ALtroz പ്രീമിയം ഹാച്ച്ബാക്കാണ് ഈ പ്ലാറ്റ്ഫോമിൽ ആദ്യം രൂപംകൊണ്ടത്.

കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

കൂടാതെ ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ്യമായിരിക്കും Tata Punch ന്റെ മറ്റൊരു പ്രത്യേകത. കമ്പനിയുടെ നിരയിലെ പുതിയ എൻട്രി ലെവൽ എസ്‌യുവിയായി പരിചയപ്പെടുത്തുന്ന ഈ മോഡൽ ഇന്ത്യയിലെ Nexon സബ് കോംപാക്‌ട് എസ്‌യുവിയ്ക്ക് താഴെയായി ഇടംപിടിക്കും. മുൻവശത്ത് Tata Motors-ന്റെ സിഗ്നേച്ചർ സ്പ്ലിറ്റ് ലൈറ്റിംഗ് ഡിസൈൻ ഉപയോഗിച്ച് ആക്രമണാത്മകമായി കാണപ്പെടും.

കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

Tata ലോഗോയിലെ ബ്ലാക്ക് പാനലിൽ മൂന്ന് ട്രൈ-ആരോ പാറ്റേണും കാണാം. എൽഇഡി ഡേടൈം ടൈം റണ്ണിംഗ് ലാമ്പുകളാലാണ് സ്പ്ലിറ്റ് ലൈറ്റിംഗ് ചുറ്റപ്പെട്ടിരിക്കുന്നത്. പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റുകൾ ചുവടെ സ്ഥാപിച്ചിരിക്കുന്നു. അത് പ്രൊജക്ടർ യൂണിറ്റുകളുമായി വരും. മുൻഭാഗത്തിന്റെ ഭൂരിഭാഗവും കനത്ത ക്ലാഡിംഗിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

കൂടാതെ ഒരു വലിയ ട്രൈ-ആരോ ഡിസൈൻ ഗ്രില്ലും വലിയ റൗണ്ട് ഫോഗ് ലാമ്പുകളും Tata Punch മൈക്രോ എസ്‌യുവിയുടെ പ്രത്യേകതകളാണ്. പ്രൊഡക്ഷൻ-റെഡി മോഡൽ 2020 ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ Tata HBX കൺസെപ്റ്റിന് സമാനമാണെന്നതും ശ്രദ്ധേയമാണ്. നേരായ നിലപാട് ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ബോഡിക്ക് ചുറ്റുമുള്ള കനത്ത ക്ലാഡിംഗ് എന്നിവ പോലുള്ള ഡിസൈൻ ഘടകങ്ങൾ അതിന്റെ എസ്‌യുവി-ഇഷ് ലുക്ക് വർധിപ്പിക്കാനും സഹായിച്ചിട്ടുണ്ട്.

കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

പിൻവശത്തെ കാഴ്ച്ചയൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും കൺസെപ്റ്റ് HBXന് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. മൈക്രോ എസ്‌യുവിക്ക് ഡ്യുവൽ-ടോൺ നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാകും വിപണിയിലേക്ക് എത്തുക.

കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

വാഹനത്തിന്റെ അകത്തളത്തിലെ വിശേഷങ്ങളും അവതരണവേളയിലായിരിക്കും വെളിപ്പെടുത്തുകയെങ്കിലും കൺസെപ്റ്റ് പതിപ്പിന് സമാനമായി 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡാഷ്‌ബോർഡ് ഡിസൈൻ, സ്ക്വറിഷ് എയർ കോൺ വെന്റുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു ഫ്ലാറ്റ്-ബോട്ടം, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, HVAC നിയന്ത്രണങ്ങൾ എന്നിവയെല്ലാം Punch വാഗ്‌ദാനം ചെയ്യും.

കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

അതായത് Tata മോഡലുകളുടെ അതേ ശൈലിയുള്ള ഇന്റീരിയറായിരിക്കും കുഞ്ഞൻ എസ്‌യുവിയിലും ഉണ്ടാവുകയെന്ന് സാരം. 3,840 മില്ലീമീറ്റർ നീളവും 1,822 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസുമാണ് പുതിയ മോഡലിനുള്ളത്. രൂപത്തിനൊത്ത പെർഫോമൻസ് നൽകാനായി Tata-യുടെ റെവോട്രോൺ ശ്രേണിയിലുള്ള എഞ്ചിൻ ഓപ്ഷനുകളുമായാകും Punch നിരത്തിലേക്ക് എത്തുക.

കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

നാച്ചുറലി ആസ്‌പിറേറ്റഡ് 1.2 ലിറ്റർ റിവോട്രോൺ പെട്രോൾ എഞ്ചിനാണ് ആദ്യഘട്ടത്തിൽ മൈക്രോ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുക. ആൾട്രോസിൽ ഇടംപിടിച്ചിരിക്കുന്ന അതേ എഞ്ചിൻ പരമാവധി 85 bhp കരുത്തും 113 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഇതിന് പിന്നാലെ ഒരു ടർബോ പെട്രോൾ എഞ്ചിനും Tata Punch-ലേക്ക് ചേക്കേറും.

കാഴ്ച്ചയിൽ കുഞ്ഞൻ ഭാവത്തിൽ വമ്പൻ; ട്രാക്ഷൻ മോഡുകളും ഹിൽ ഡിസന്റ് സവിശേഷതയുമായി Tata Punch

ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സും ഓപ്ഷണൽ എഎംടി യൂണിറ്റും തെരഞ്ഞെടുക്കാനാകും. വിപണിയിൽ എത്തുമ്പോൾ Maruti Suzuki Ignis, Mahindra KUV100 NXT, Maruti Suzuki S-Presso തുടങ്ങിയ മോഡലുകളുമായാകും പുതിയ Tata Punch മത്സരിക്കുക. 2020 നവംബറില്‍ ഈ വാഹനം നിരത്തില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊവിഡ് 19 വൈറസ് വ്യാപനം കാരണം വരവ് വൈകുകയായിരുന്നു.

Most Read Articles

Malayalam
English summary
Tata punch micro suv to feature traction modes and hill descent features
Story first published: Saturday, August 28, 2021, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X