ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

ഏവരുടേയും കണ്ണ് ഇനി ടാറ്റയുടെ കുഞ്ഞൻ എസ്‌യുവിയിലേക്കാണ് പായുന്നത്. വിപണിയിൽ അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷയുടെ കൊടിമുടിലാണ് ടാറ്റ മോട്ടോർസും വാഹന പ്രേമികളും. ഒക്‌ടോബർ നാലിന് കാറിനെ ഔദ്യോഗികമായി പരിചയപ്പെടുത്തുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

ഒരു ഓൺലൈൻ ഇവന്റിലാകും പഞ്ച് എന്നു പേരിട്ടിരിക്കുന്ന HBX കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പിനെ ടാറ്റ പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്. ഒരുപാട് പ്രത്യേകതകളുമായി എത്തുന്ന മിനി എസ്‌യുവി പല ഹാച്ച്ബാക്ക് മോഡലുകളുടേയും വിപണി പിടിക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. അവതരണത്തിന് മുന്നോടിയായി വാഹനത്തിന്റെ പുതിയ ചിത്രവും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

ആദ്യ കാഴ്ച്ചയിൽ തന്നെ ഹാരിയറിന്റെ അനിയനായി തോന്നുന്ന രൂപ സാദൃശ്യമാണ് പഞ്ചിനുള്ളത്. എന്നാൽ വശക്കാഴ്ച്ചയിലും പിന്നിലും തനതായ ഡിസൈനാണ് ടാറ്റ മോട്ടോർസിന്റെ ഈ മിനി എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്. ALFA-ARC എന്നുവിളിക്കുന്ന എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ച്ചറിലാണ് പഞ്ചിനെ നിർമിച്ചിരിക്കുന്നത്.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

അതായത് ആൾട്രോസിന് ശേഷം ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന രണ്ടാമത്തെ ടാറ്റ കാറായിരിക്കും പഞ്ച് എന്നു സാരം. കൂടാതെ ഹാരിയർ, ആൾട്രോസ് എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ ടാറ്റ കാറുകളിലൂടെ സുപരിചിതമായ ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയാണ് മൈക്രോ എസ്‌യുവിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്‌ഡ്, ക്രിയേറ്റീവ് എന്നീ വ്യത്യസ്‌തമായ നാല് വേരിയന്റുകളിലായിരിക്കും ടാറ്റ പഞ്ച് വിപണിയിൽ എത്തുകയെന്നാണ് സൂചന.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

ഈ വകഭേദങ്ങളെ അനുസരിച്ച് വൈറ്റ്, ഗ്രേ, സ്റ്റോൺഹെഞ്ച്, വൈറ്റ് ഡ്യുവൽ ടോൺ ബ്ലാക്ക്, ഗ്രേ ഡ്യുവൽ ടോൺ ബ്ലാക്ക്, ബ്ലൂ ഡ്യുവൽ ടോൺ ബ്ലാക്ക്, സ്റ്റോൺഹെഞ്ച് ഡ്യുവൽ ടോൺ ബ്ലാക്ക്, അർബൻ ബ്രോൺസ് ഡ്യുവൽ ടോൺ ബ്ലാക്ക്, ബ്ലൂ ഡ്യുവൽ ടോൺ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലും പഞ്ചിനെ സ്വന്തമാക്കാം.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

3,840 മില്ലീമീറ്റർ നീളവും 1,822 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 187 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 366 ലിറ്റർ ബൂട്ട് സ്പേസുമായിരിക്കും ടാറ്റ പഞ്ചിനുണ്ടാവുക. അതായത് ഈ സെഗ്മെന്റിലെ ഏതൊരു വാഹനത്തേക്കാളും പ്രായോഗികമായിരിക്കും ഈ മൈക്രോ എസ്‌യുവി എന്നു സാരം.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

കൂടാതെ, ആൾട്രോസിന് സമാനമായി പഞ്ചിന് പിന്നിൽ ഒരു ഫ്ലാറ്റ് ഫ്ലോറും 90 ഡിഗ്രി തുറക്കാവുന്ന ഡോറുകളും ഈ ഇത്തിരി കുഞ്ഞനെ വേറിട്ടുനിർത്തും. ചെറിയ ഓഫ് റോഡിംഗിനും പഞ്ച് പ്രാപ്‌തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും മറ്റ് ട്രാക്ഷൻ മോഡുകളും എസ്‌യുവിയെ സഹായിക്കും.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

ആൾട്രോസ്, ടിയാഗോ, ടിഗോർ മോഡലുകളിൽ കാണുന്ന അതേ 1.2 ലിറ്റർ, നാച്ചുറലി ആസ്‌പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ യൂണിറ്റ് തന്നെയായിരിക്കും ടാറ്റ പഞ്ചിനും തുടിപ്പേകുക. ഇത് പരമാവധി 86 bhp കരുത്തിൽ 113 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും 5 സ്പീഡ് എഎംടിയുമായിരിക്കും ടാറ്റ അണിനിരത്തുക.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

ഒരു ഫ്രണ്ട് വീൽ വാഹനമാണ് പഞ്ച്. ഇക്കോ, സിറ്റി എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും കുഞ്ഞൻ മോഡലിന് ടാറ്റ സമ്മാനിക്കും. കൂടാതെ എഎംടി വേരിയന്റുകൾക്ക് ട്രാക്ഷൻ പ്രോ മോഡും ലഭിക്കുമെന്നാണ് ടീസർ വീഡിയോകൾ പറഞ്ഞുവെക്കുന്നത്. ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷൻ ഓഫ്-റോഡിംഗിനെ പരിമിതപ്പെടുത്തുമെങ്കിലും സോഫ്റ്റ്-റോഡിംഗ് കഴിവുകളായിരിക്കും പഞ്ച് നൽകുക.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

ഇനി അകത്തളത്തിലേക്ക് നോക്കായിൽ വാഹനത്തിന് ധാരാളം ആധുനിക സവിശേഷതകളും കമ്പനി സമ്മാനിക്കും. ഹർമനിൽ നിന്നുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാകും ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം. ടച്ച്‌സ്‌ക്രീൻ സിസ്റ്റത്തിന്റെ രൂപവും വലിപ്പവും നെക്‌സോൺ എസ്‌യുവി അല്ലെങ്കിൽ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് സമാനമാണ്.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

വിനോദ സവിശേഷതകൾ കൂടാതെ കാര്യക്ഷമത, കണക്റ്റിവിറ്റി, മറ്റ് വശങ്ങൾ തുടങ്ങിയ പ്രധാന ഡ്രൈവിംഗ് വിവരങ്ങളും ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പങ്കുവയ്ക്കും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായും പഞ്ച് പൊരുത്തപ്പെടും. എന്നിരുന്നാലും അവ വയർലെസ് കണക്റ്റിവിറ്റി സവിശേഷതകളോടെ വരുമോ എന്നുള്ള കാര്യം വ്യക്തമല്ല.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

ഹർമൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് പുറമെ ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയുടെ ഇന്റീരിയറിൽ കണ്ടെത്തിയേക്കാവുന്ന മറ്റ് ചില സവിശേഷതകളിൽ മൗണ്ട്ഡ് കൺട്രോളുകളുള്ള ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആർവിഎം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുന്നു.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

കൂടാതെ ഫാബ്രിക് അപ്ഹോൾസ്റ്ററി, പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും സന്നാഹങ്ങളും മിനി എസ്‌യുവിയുടെ അകത്തളത്തെ പ്രീമിയമാക്കാൻ എത്തും. ഇനി പുറംമോടിയിലെ കാഴിച്ചകളിലേക്ക് നീങ്ങിയാൽ ടാറ്റ പഞ്ച് എസ്‌യുവി ശൈലിയുള്ള രൂപഘടനയും ഉയർന്ന നിലപാടും ഉള്ള ഒരു ബോൾഡ് സമീപനമാണ് വഹിക്കുന്നത്.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

ഹെഡ്‌ലൈറ്റുകൾ, വൈഡ് ബോണറ്റ് ഡിസൈൻ, ഉച്ചരിച്ച ഗ്രിൽ എന്നിവയ്‌ക്കൊപ്പം എൽഇഡി ഡിആർഎൽ യൂണിറ്റുകളും കൂടുതൽ ബോൾഡായി കാണപ്പെടും. വശങ്ങളിൽ കറുത്ത ക്ലാഡിംഗും പിന്നിൽ ആരോ അടയാളത്തിന്റെ ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളും കാണാം. വലിയ വീൽ ആർച്ചുകളുടെ സാന്നിധ്യത്തോടെയുള്ള അലോയ് വീലുകളും ടാറ്റ പഞ്ച് നൽകും.

ഇനി ദിവസങ്ങൾ മാത്രം ബാക്കി! Punch മിനി എസ്‌യുവിയുടെ പുതിയ ടീസർ ചിത്രവുമായി Tata

4.99 ലക്ഷം രൂപ മുതൽ 8.29 ലക്ഷം രൂപ വരെയായിരിക്കും പുതിയ ടാറ്റ പഞ്ചിന് നിശ്ചയിക്കുന്ന എക്സ്ഷോറൂം വിലയെന്നാണ് അനുമാനം. മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 NXT തുടങ്ങിയ മോഡലുകളുമായാകും ടാറ്റ പഞ്ച് പ്രധാനമായും മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
Tata punch micro suv to launch on october 4 new teaser image released
Story first published: Thursday, September 30, 2021, 17:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X