ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

ഇന്ധന വില വർധിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം എല്ലാ മേഖലയിലും അലയടിക്കുകയാണ്. വാഹന മേഖലയെ പിടിച്ചുകുലുക്കുന്ന ഇൻപുട്ട് ചെലവുകളുടെ കുത്തനെയുള്ള ഉയർച്ച കാരണം കാറുകളുടെ വിലയിലും അടിക്കടി വില പരിഷ്ക്കാരം നടത്താനും നിർമാണ കമ്പനികളെല്ലാം നിർബന്ധിതരാവുകയാണ്.

ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

ഇപ്പോൾ ടാറ്റ മോട്ടോർസ് തങ്ങളുടെ നിരയിലെ തെരഞ്ഞെടുത്ത മോഡലുകളുടെ വിലയിൽ വർധനവ് നടപ്പിലാക്കിയിരിക്കുകയാണ്. ടിയാഗോ, ടിയാഗോ NRG, ടിഗോർ, ആൾട്രോസ്, നെക്സോൺ എന്നിവയിലാണ് വില പരിഷ്‌കരണത്തിന് വിധേയമായിരിക്കുന്നത്. അതേസമയം കമ്പനിയുടെ നിരയിലെ സഫാരി, ഹാരിയർ, പഞ്ച്, നെക്‌സോൺ ഇവി എന്നിവ നിലവിലുള്ള എക്‌സ്ഷോറൂം വിലകളിൽ തുടരുന്നു.

ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

XE വേരിയന്റ് ഒഴികെ ടാറ്റ ടിയാഗോ ഹാച്ച്ബാക്ക് നിര, ടിഗോർ കോംപാക്‌ട് സെഡാൻ എന്നിവയുടെ എല്ലാ മാനുവൽ, എഎംടി വേരിയന്റുകൾക്കും 3,000 രൂപ വില വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം, അടുത്തിടെ പുറത്തിറക്കിയ ടിയാഗോ NRG എഡിഷന്റെ എഎംടി പതിപ്പിന് 3,000 രൂപയുടെ വില വർധനവ് തന്നെയാണ് നടപ്പിലാക്കിയിരിക്കുന്നതും.

ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

കഴിഞ്ഞ മാസം ടാറ്റ മോട്ടോർസ് ടിയാഗോയുടെ പ്യുവർ സിൽവർ എക്സ്റ്റീരിയർ കളർ ഓപ്ഷൻ നിർത്തലാക്കിയിരുന്നു. ഹാച്ച്ബാക്ക് ഇപ്പോൾ നാല് നിറങ്ങളിലാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിലേക്ക് വരുമ്പോൾ, 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായ മോഡലിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റുകൾക്ക് 1,500 മുതൽ 5,500 രൂപ വരെയാണ് വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.

ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

അതേസമയം 400 രൂപ മുതൽ 5000 രൂപ വരെയാണ് ആൾട്രോസ് ഡീസൽ വേരിയന്റുകൾക്ക് വില വർധിപ്പിക്കുന്നത്. മുവശത്ത് ഹാച്ചിന്റെ ടർബോ പെട്രോൾ വകഭേദത്തിന് വേരിയന്റിനെ ആശ്രയിച്ച് 2,500 മുതൽ 8,500 രൂപ വരെയും വില കൂടിയിട്ടുണ്ട്. ടാറ്റ പുതുതായി പുറത്തിറക്കിയ XE+ വേരിയന്റിന്റെ എക്‌സ്ഷോറൂം വിലകളിൽ മാറ്റമില്ലെന്നതും ശ്രദ്ധേയമാണ്.

ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

ആൾട്രോസ് XE+ പതിപ്പിന് ഇന്ത്യയിൽ 6.34 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില. നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയുടെ തെരഞ്ഞെടുത്ത പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് 11,500 രൂപ വരെ വർധന ലഭിക്കും.

ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

എന്നിരുന്നാലും ടോപ്പ് എൻഡ് XZ പ്ലസ്, XZA പ്ലസ് എന്നിവയെ വർധനവിൽ നിന്നും ഒഴിവാക്കിട്ടുണ്ട്. അതായത് വാഹനം നിലവിലുള്ള എക്‌സ്ഷോറൂം വിലയ്‌ക്കൊപ്പം ലഭിക്കുമെന്ന് സാരം. ഹാരിയർ, സഫാരി, പഞ്ച്, നെക്‌സോൺ ഇവി എന്നിവ ഒരേ വിലയിൽ വാഗ്ദാനം ചെയ്യുന്നു.

ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

വൈവിധ്യമാർന്ന കളർ, വേരിയന്റുകളിൽ വാഗ്‌ദാനം ചെയ്യുന്ന നെക്സോണിൽ നിന്നും അടുത്തിടെ പ്യുവർ സിൽവർ കളർ ഓപ്ഷൻ ടാറ്റ നിർത്തലാക്കിയിരുന്നു. ഇനി മുതൽ കോംപാക്‌ട് എസ്‌യുവി അറ്റ്‌ലസ് ബ്ലാക്ക്, ഫോലിയേജ് ഗ്രീൻ, കാൽഗറി വൈറ്റ്, ഫ്ലേം റെഡ്, ഡേടോണ ഗ്രേ, ബ്ലാക്ക് ഡാർക്ക് എഡിഷൻ എന്നീ ആറ് നിറങ്ങളിൽ മാത്രമാകും ലഭ്യമാവുക.

ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

പോയ മാസം നഷ്‌ടക്കച്ചവടമില്ലാതെ ഇന്ത്യൻ വാഹന വിപണിയിൽ വിൽപ്പന അവസാനിപ്പിച്ച ഏക നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. 2021 ഒക്‌ടോബറിൽ 33,926 യൂണിറ്റ് വിൽപ്പനയാണ് കമ്പനി സ്വന്തം പേരിൽ കുറിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 23,600 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ 44 ശതമാനം വളർച്ചയാണ് ടാറ്റ നേടിയെടുത്തിരിക്കുന്നത്.

ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

ഇലക്ട്രിക് വാഹന വിഭാഗത്തിലും ടാറ്റയുടെ ആധിപത്യമാണ് കാണാനാവുന്നത്. നിലവിൽ ഇന്ത്യയിൽ 71 ശതമാനം വിപണി വിഹിതമാണ് ബ്രാൻഡിനുള്ളത്. മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വരും വര്‍ഷങ്ങളിൽ വിവിധ ബോഡി സ്‌റ്റൈലുകളിലും റേഞ്ച് ശേഷികളിലുമായി 10 പുതിയ ഇവി മോഡലുകൾ നിരത്തിലെത്തിക്കാനാണ് ബ്രാൻഡ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

വിപണിയിൽ എത്തുന്ന ടാറ്റയുടെ അടുത്ത പുത്തൻ മോഡൽ ആൾട്രോസ് ഇലക്‌ട്രിക്കായിരിക്കും. കഴിഞ്ഞ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രൊഡക്ഷൻ രൂപത്തിൽ ആൾട്രോസ് ഇവിയെ പരിചയപ്പെടുത്തിയിരുന്നു. ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഇലക്‌ട്രിക് പ്രീമിയം ഹാച്ച്ബാക്ക് മോഡലായിരിക്കും ഇത്. അടുത്ത വർഷം ആദ്യ പകുതിയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

കാഴ്ച്ചയിൽ IC എഞ്ചിൻ പവർ ചെയ്യുന്ന ആൾട്രോസിന് സമാനമായിരിക്കും ഇലക്‌ട്രിക് പതിപ്പും. എന്നാൽ നെക്സോൺ ഇവിയിൽ കാണുന്നതിന് സമാനമായി ഇവി പതിപ്പാണെന്ന് അടിവരയിടാനായി ബോഡിയിൽ അങ്ങിങ്ങായി ബ്ലൂ ഹൈലൈറ്റുകളും കാണാനാവും. ഇതിനു പുറമെ മാരുതി സുസുക്കി കൈയ്യടക്കി വെച്ചിരിക്കുന്ന സിഎൻജി വാഹന വിപണിയും ടാറ്റ നോട്ടമിട്ടിട്ടുണ്ട്.

ടാറ്റ കാറുകൾക്ക് വില കൂടി, വർധനവ് 400 മുതൽ 11,500 രൂപ വരെ

ടിയാഗോ, ടിഗോർ എന്നിവയുടെ സിഎൻജി മോഡലുകൾ പുറത്തിറക്കാൻ ടാറ്റ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള കാറുകൾ അടുത്ത വർഷം പകുതിയോടെ വിപണിയിൽ ഇടംപിടിക്കുമെന്നാണ് അനുമാനം.

Most Read Articles

Malayalam
English summary
Tata tiago tigor altroz and nexon model prices hiked in india
Story first published: Friday, November 26, 2021, 10:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X