300 കിലോമീറ്റർ റേഞ്ചുമായി പുത്തൻ ടിഗോൾ ഇവി; ഇലക്‌ട്രിക് ചരിതം എഴുതാൻ ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യ

നിലവിലെ ടിഗോൾ ഇവിയെ പരിഷ്ക്കരിച്ച് വിപണിയിലേക്ക് എത്തിക്കുകയാണ് ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ്. കോംപാക്‌ട് സെഡാനെ സിപ്ട്രോൺ സാങ്കേതികവിദ്യയിലേക്ക് മാറ്റുകയാണ് കമ്പനി ചെയ്യാനൊരുങ്ങുന്നത്.

300 കിലോമീറ്റർ റേഞ്ചുമായി പുത്തൻ ടിഗോൾ ഇവി; ഇലക്‌ട്രിക് ചരിതം എഴുതാൻ ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യ

പുതിയ ടീസർ വീഡിയോയിലൂടെയാണ് ടാറ്റ സിപ്ട്രോൺ സാങ്കേതികവിദ്യയിൽ ഒരുങ്ങിയ ടിഗോറിന്റെ അവതരണം സ്ഥിരീകരിക്കുന്നത്. 2019-ലാണ് വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പിനെ ടാറ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. എന്നാൽ നെക്സോണിലൂടെയാണ് ഇവി സെഗ്മെന്റിൽ കമ്പനി ചുവടുറപ്പിച്ചത്.

300 കിലോമീറ്റർ റേഞ്ചുമായി പുത്തൻ ടിഗോൾ ഇവി; ഇലക്‌ട്രിക് ചരിതം എഴുതാൻ ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യ

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായ നെക്‌സോൺ ഇവിയിലാണ് സിപ്‌ട്രോൺ സംവിധാനം ആദ്യമായി അവതരിച്ചത്. വൻ വിജയമായതോടെയാണ് സെഡാനെ കൂടി ആധുനികമാക്കാൻ ടാറ്റ തീരുമാനിച്ചത്. പുതിയ ടാറ്റ ടിഗോർ ഇലക്ട്രിക് സിപ്‌ട്രോൺ സാങ്കേതികവിദ്യയിൽ എത്തുന്നതോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും സാധിച്ചേക്കും.

കമ്പനി അടുത്തിടെ പഴയ ടിഗോർ ഇവിയെ ഫ്ലീറ്റ് ഉപഭോക്താക്കൾക്കായി എക്സ്പ്രസ്-ടി എന്ന പേരിൽ പരിഷ്ക്കരിച്ച് വീണ്ടും വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ 72 വോൾട്ട് ആർക്കിടെക്ച്ചറും 21.5 കിലോവാട്ട് ബാറ്ററി പാക്കുമാണ് ഇടംപിടിച്ചത്.

300 കിലോമീറ്റർ റേഞ്ചുമായി പുത്തൻ ടിഗോൾ ഇവി; ഇലക്‌ട്രിക് ചരിതം എഴുതാൻ ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യ

പുതിയ സിപ്ട്രോൺ സംവിധാനം ഉപയോഗിച്ച് ടാറ്റ ടിഗോർ ഇലക്ട്രിക് മികച്ച പെർഫോമൻസും ഉയർന്ന ശ്രേണിയും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇത് പ്രധാനമായും സ്വകാര്യ ഉപഭോക്താക്കളെയാണ് ലക്ഷ്യംവെക്കുന്നത്.

300 കിലോമീറ്റർ റേഞ്ചുമായി പുത്തൻ ടിഗോൾ ഇവി; ഇലക്‌ട്രിക് ചരിതം എഴുതാൻ ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യ

എന്നാൽ വാഹനത്തിന്റെ ഡിസൈൻ സവിശേഷതകളെല്ലാം പൂർണമായും മറച്ചിരിക്കുകയാണ് കമ്പനി. എന്നിരുന്നാലും ചില സവിശേഷതകൾ വീഡിയോയിലൂടെ മനസിലാക്കാൻ സാധിക്കുന്നുണ്ട്. വീലുകൾക്ക് ഇലക്ട്രിക് ബ്ലൂ നിറങ്ങളും എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഉണ്ടാകും.

300 കിലോമീറ്റർ റേഞ്ചുമായി പുത്തൻ ടിഗോൾ ഇവി; ഇലക്‌ട്രിക് ചരിതം എഴുതാൻ ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യ

എക്സ്പ്രസ്-ടി കളർ ഓപ്ഷനിൽ വാഗ്ദാനം ചെയ്യുന്നതിനാൽ ടിഗോൾ ഇവി മറ്റ് ആകർഷകമായ കളറുകളിൽ അണിഞ്ഞൊരുങ്ങിയേക്കാം. ഫ്ലീറ്റ് മോഡലിൽ നിന്നും വ്യത്യസ്‌തമായി അലോയ് വീലുകളും പരിഷ്ക്കരിച്ച മോഡലിന് ടാറ്റ സമ്മാനിക്കും.

300 കിലോമീറ്റർ റേഞ്ചുമായി പുത്തൻ ടിഗോൾ ഇവി; ഇലക്‌ട്രിക് ചരിതം എഴുതാൻ ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യ

ടാറ്റ ടിഗോർ ഇവി ബാറ്ററിയും ഇലക്ട്രിക് മോട്ടോറും നെക്‌സോണുമായി പങ്കിടാൻ സാധ്യതയുണ്ട്. എക്സ്പ്രസ്-ടിയിലെ 72V AC ഇൻഡക്ഷൻ-ടൈപ്പ് മോട്ടോറിന് പകരം 300+ വോൾട്ട് പെർമെനന്റ് മാഗ്നറ്റ് സിൻക്രൊണസ് ഇലക്ട്രിക് മോട്ടോറാണ് സിപ്ട്രോൺ പവർഡ് വാഹനങ്ങൾക്കുള്ളത്.

300 കിലോമീറ്റർ റേഞ്ചുമായി പുത്തൻ ടിഗോൾ ഇവി; ഇലക്‌ട്രിക് ചരിതം എഴുതാൻ ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യ

നെക്‌സോൺ ഇവിയിൽ 30.2 kWh ലിഥിയം അയൺ ബാറ്ററിയാണ് പ്രവർത്തിക്കുന്നത്. ഇത് ടിഗോറിലും ഇടംപിടിക്കുമ്പോൾ ഒറ്റ ചാർജിൽ 300 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയും. മറുവശത്ത് എക്സ്പ്രസ്-ടി 213 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. എന്തായാലും സിപ്‌ട്രോൺ വാഹനങ്ങൾക്ക് കുറഞ്ഞത് 250 കിലോമീറ്റർ റേഞ്ച് പരിധി ഉണ്ടായിരിക്കുമെന്ന് ടാറ്റ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

300 കിലോമീറ്റർ റേഞ്ചുമായി പുത്തൻ ടിഗോൾ ഇവി; ഇലക്‌ട്രിക് ചരിതം എഴുതാൻ ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യ

ടിഗോർ ഇവിയിലെ ഇലക്ട്രിക് മോട്ടോർ ഏകദേശം 120 bhp കരുത്തിൽ 240 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. മാത്രമല്ല ഇത് 0-100 കിലോമീറ്റർ വേഗത കുറഞ്ഞ സമയത്തിനുള്ളിൽ കൈവരിക്കാനും പുത്തൻ സാങ്കേതികവിദ്യ സഹായിക്കും.

300 കിലോമീറ്റർ റേഞ്ചുമായി പുത്തൻ ടിഗോൾ ഇവി; ഇലക്‌ട്രിക് ചരിതം എഴുതാൻ ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യ

സെഡാന് പരമാവധി 100 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യണം. മാത്രമല്ല ഒരു മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ബാറ്ററിയുള്ള ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും ടിഗോർ ഇവിയെ വ്യത്യസ്‌തമായിരിക്കും. സെഡാന് CCS2 ചാർജിംഗ് സ്റ്റാൻഡേർഡായി ലഭിക്കും. ഇത് ഇന്ത്യയുടെ അതിവേഗം വികസിക്കുന്ന ഇവി ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്കിലേക്കുള്ള പ്രവേശനവും അടയാളപ്പെടുത്തും.

300 കിലോമീറ്റർ റേഞ്ചുമായി പുത്തൻ ടിഗോൾ ഇവി; ഇലക്‌ട്രിക് ചരിതം എഴുതാൻ ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യ

പുതിയ ടാറ്റ ടിഗോർ ഇലക്ട്രിക് നെക്സോൺ ഇവിക്ക് താഴെ 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വില ശ്രേണിയിലായിരിക്കും എത്തുക. ടാറ്റ നെക്‌സോൺ ഇവിക്ക് നിലവിൽ 13.99 ലക്ഷം മുതൽ 16.85 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Tata tigor electric to upgrade with nexon ziptron powertrain launch soon
Story first published: Wednesday, August 11, 2021, 16:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X