സുരക്ഷയിലും സമ്പന്നൻ; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Tata Tigor EV

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Tigor ഇവിയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഏറെ പുതുമകളുമായി എത്തുന്ന ഇലക്‌ട്രിക് സെഡാൻ ഇതിനോടം തന്നെ ഏറെ ചർച്ചയായിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാർ എന്ന പട്ടം സ്വന്തമാക്കി എത്തുമ്പോൾ ഒരുപാട് മേന്മകളും എടുത്തു പറയാൻ ടാറ്റയ്ക്കുണ്ട്.

സുരക്ഷയിലും സമ്പന്നൻ; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Tata Tigor EV

എല്ലാ ടാറ്റ കാറുകളേയും പോലെ തന്നെ സുരക്ഷയിൽ സമ്പന്നനായാണ് ടിഗോർ ഇലക്‌ട്രിക്കിനെ നിർമിച്ചിരിക്കുന്നതും. ഇവിയിലേക്ക് എത്തുമ്പോൾ സുരക്ഷയിൽ വിട്ടുവീഴ്ച്ചയുണ്ടാകുമോ എന്ന ചോദ്യമാണ് ഇതോടെ കാറ്റിൽ പറത്തിയിരിക്കുന്നതും.

സുരക്ഷയിലും സമ്പന്നൻ; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Tata Tigor EV

ഏറ്റവും പുതിയ ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (NCAP) ക്രാഷ് ടെസ്റ്റിൽ 2021 ടാറ്റ ടിഗോർ ഇവി 4 സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് നേടിയിരിക്കുന്നത്. 'സേഫ് കാർസ് ഫോർ ഇന്ത്യ' സംരംഭത്തിന് കീഴിൽ ആഗോള സുരക്ഷാ നിരീക്ഷണസംഘം പരീക്ഷിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനമാണിത് എന്നതും ശ്രദ്ധേയമാണ്.

പുതിയ ടിഗോർ ഇലക്ട്രിക്കിന് മുതിർന്നവർക്കും കുട്ടികൾക്കും സംരക്ഷണം നൽകുന്നതിൽ ഒരേപോലെ 4 സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. സെഡാന്റെ പെട്രോൾ എഞ്ചിൻ മോഡലും കഴിഞ്ഞ വർഷം ഗ്ലോബൽ എൻ‌ക്യാപ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. അന്ന് കുട്ടികളുടെ സംരക്ഷണത്തിനായി 34.15 പോയിന്റും മുതിർന്നവരുടെ സംരക്ഷണത്തിനായി 14-ൽ 12.52 പോയിന്റുകളുമാണ് വാഹനം നേടിയത്.

സുരക്ഷയിലും സമ്പന്നൻ; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Tata Tigor EV

ഡ്രൈവർക്കും സഹയാത്രികർക്കുമായി സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും സീറ്റ് ബെൽറ്റ് റിമൈൻഡറും വാഗ്‌ദാനം ചെയ്യുന്ന പുതിയ ടാറ്റ ടിഗോർ ഇവിയുടെ എൻട്രി ലെവൽ വേരിയന്റാണ് സുരക്ഷാ പരീക്ഷണത്തിന് വിധേയമാക്കിയത് എന്ന കാര്യവും ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്.

സുരക്ഷയിലും സമ്പന്നൻ; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Tata Tigor EV

ടാറ്റയുടെ വാഹന ശ്രേണി സ്ഥിരമായ സുരക്ഷാ മെച്ചപ്പെടുത്തലുകൾ കാണിച്ചിട്ടുണ്ടെന്നും ഇലക്ട്രിക് പവർട്രെയിൻ സിസ്റ്റം കാരണം സാങ്കേതിക വെല്ലുവിളി ഉണ്ടായിരുന്നിട്ടും ഇലക്ട്രിക് വാഹനങ്ങളിലും ഇത് സാധ്യമാണെന്ന് ടിഗോർ ഇവി തെളിയിക്കുന്നുവെന്നും ഗ്ലോബൽ എൻ‌ക്യാപ് സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറസ് പറഞ്ഞു.

സുരക്ഷയിലും സമ്പന്നൻ; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Tata Tigor EV

ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റ് ഫലങ്ങൾ കാണിക്കുന്നത് പുതിയ 2021 ടാറ്റ ടിഗോർ ഇവി ഡ്രൈവറുടെ തലയ്ക്ക് നല്ല സംരക്ഷണവും മുൻ യാത്രക്കാരന്റെ തലയ്ക്ക് മതിയായ സംരക്ഷണവും നൽകുന്നു എന്നാണ്. മുൻവശത്തെ യാത്രക്കാർക്കുള്ള കഴുത്തിന്റെ സംരക്ഷണം നല്ലതായി വിലയിരുത്തിയെങ്കിലും ഡ്രൈവറുടെ നെഞ്ച് സംരക്ഷണം പര്യാപ്തവും കോ-ഡ്രൈവർ സൈഡിൽ മികച്ചതുമായിരുന്നു.

സുരക്ഷയിലും സമ്പന്നൻ; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Tata Tigor EV

എന്നിരുന്നാലും ഡ്രൈവറുടെയും സഹയാത്രികന്റെയും കാൽമുട്ടിന്റെ സംരക്ഷണം നാമമാത്രമായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പുതിയ ടാറ്റ ടിഗോർ ഇവിയുടെ 2021 മോഡൽ ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ് വാഗ്‌ദാനം ചെയ്യുന്നില്ല എന്ന കാരണത്താലാണ് കുട്ടികളുടെ സുരക്ഷക്കായി 4 സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചത്.

സുരക്ഷയിലും സമ്പന്നൻ; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Tata Tigor EV

പുതിയ ടാറ്റ ടിഗോർ ഇവിയുടെ ബോഡി ഷെൽ അസ്ഥിരമാണെന്ന് വിലയിരുത്തുകയും കൂടുതൽ ലോഡിംഗുകൾ നേരിടുന്നതിൽ പരാജയപ്പെടുകയും ചെയ്തു എന്നതും എൻക്യാപ് ടെസ്റ്റിൽ പുറത്തുവന്നിട്ടുണ്ട്. വാസ്തവത്തിൽ കാറിന്റെ ഫുട്‌വെൽ ഏരിയ അസ്ഥിരമാണെന്നാണ് കണ്ടെത്തൽ.

സുരക്ഷയിലും സമ്പന്നൻ; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Tata Tigor EV

ഗ്ലോബൽ എൻക്യാപ് ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് ഇലക്ട്രിക് സെഡാൻ ഐസോഫിക്സ് സീറ്റ് മൗണ്ടുകൾ, 3-പോയിന്റ് ബെൽറ്റുകൾ, എല്ലാ സീറ്റിംഗ് പൊസിഷനുകളിലും, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്സി) എന്നിവയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാമായിരുന്നു എന്നാണ്.

സുരക്ഷയിലും സമ്പന്നൻ; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Tata Tigor EV

നിലവിൽ XM, XM, XZ+ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി എത്തുന്ന ടാറ്റ ടിഗോർ ഇലക്‌ട്രിക്കിന് യഥാക്രമം 11.99 ലക്ഷം, 12.49 ലക്ഷം, 12.99 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. നെക്‌സോൺ ഇവി കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്ന അതേ സിപ്‌ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയാണ് പുതിയ സബ്-4 മീറ്റർ സെഡാനിലും ഇടംപിടിച്ചിരിക്കുന്നത്.

സുരക്ഷയിലും സമ്പന്നൻ; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Tata Tigor EV

55kW ഇലക്ട്രിക് മോട്ടോറും 26kW ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ടിഗോർ ഇലക്‌ട്രിക്കിന്റെ ഹൃദയം. ഇത് പരമാവധി 74 bhp കരുത്തിൽ 170 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വെറും 5.9 സെക്കൻഡുകൾക്കുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും.

സുരക്ഷയിലും സമ്പന്നൻ; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Tata Tigor EV

ഈ ഇലക്‌ട്രിക് ബാറ്ററി സംവിധാനത്തിലൂടെ 306 കിലോമീറ്റർ റേഞ്ചാണ് പുതിയ ടാറ്റ ടിഗോർ ഇവി നൽകുന്നത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും ഒരു മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ സെഡാൻ ചാർജ് ചെയ്യാനാകും. എന്നാൽ ഹോം ചാർജർ വഴി ചാർജ് ചെയ്യാൻ ഏകദേശം 8.5 മണിക്കൂർ എടുക്കും.

സുരക്ഷയിലും സമ്പന്നൻ; ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Tata Tigor EV

IP 67 റേറ്റഡ് ബാറ്ററി പായ്ക്കാണ് ടിഗോർ ഇലക്‌ട്രിക്കിന്റെ മറ്റൊരു സവിശേഷത. കമ്പനി നിലവിൽ എട്ടു വർഷത്തെ അല്ലെങ്കിൽ 160000 കിലോമീറ്റർ ബാറ്ററിയും മോട്ടോർ വാറണ്ടിയുമാണ് ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ റീ-ജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും ടാറ്റ മോട്ടോർസ് ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata tigor ev achieved 4 star safety rating in the global ncap crash test
Story first published: Tuesday, August 31, 2021, 13:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X