പരീക്ഷണയോട്ടത്തിനിറങ്ങി ടെസ്‌ല മോഡൽ 3; വർഷാവസനത്തോടെ വിപണിയിലേക്ക്

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിക്ക് പുതിയ മാനം നൽകാൻ ഒരുങ്ങുകയാണ് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല. ഈ വർഷാവസാനത്തോടെ രാജ്യത്തിന് ഒരു പ്രീമിയം ഇവി സമ്മാനിക്കാൻ കമ്പനി തയാറെടുത്തും കഴിഞ്ഞു.

പരീക്ഷണയോട്ടത്തിനിറങ്ങി ടെസ്‌ല മോഡൽ 3; വർഷാവസനത്തോടെ വിപണിയിലേക്ക്

ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്റ് എനർജി പ്രൈവറ്റ് ലിമിറ്റഡായി കർണാടകയിലെ ബെംഗളൂരുവിൽ ആസ്ഥാനം സ്ഥാപിച്ച കമ്പനി ഇതിനകം തന്നെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ന്യൂഡൽഹി, മുംബൈ, ബെംഗളൂരു എന്നീ മൂന്ന് പ്രധാന നഗരങ്ങളിൽ ടെസ്‌ല ഉടൻ തന്നെ ഷോറൂമുകളും സർവീസ് കേന്ദ്രങ്ങളും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും.

പരീക്ഷണയോട്ടത്തിനിറങ്ങി ടെസ്‌ല മോഡൽ 3; വർഷാവസനത്തോടെ വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിലെ ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് മോഡലായിരിക്കും ടെസ്‌ല മോഡൽ 3. വർഷാവസാനത്തോടെയുള്ള അവതരണത്തിന് മുന്നോടിയായി കാറിന്റെ പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചിരിക്കുകയാണ്.

പരീക്ഷണയോട്ടത്തിനിറങ്ങി ടെസ്‌ല മോഡൽ 3; വർഷാവസനത്തോടെ വിപണിയിലേക്ക്

രാജ്യത്ത് പരീക്ഷണ ആവശ്യങ്ങൾക്കായി ടെസ്‌ല ഇറക്കുമതി ചെയ്ത മൂന്ന് മോഡൽ 3 യൂണിറ്റുകളിൽ ഒന്നായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്‌ല മോഡൽ 3 ഇലക്ട്രിക് സെഡാൻ ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം തുടക്കത്തിലോ പുറത്തിറക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

പരീക്ഷണയോട്ടത്തിനിറങ്ങി ടെസ്‌ല മോഡൽ 3; വർഷാവസനത്തോടെ വിപണിയിലേക്ക്

തുടക്കത്തിൽ ചൈനയിലെ ഷാങ്ഹായിലെ കമ്പനിയുടെ ഗിഗാഫാക്ടറിയിൽ നിന്ന് സിബിയു വഴി ടെസ്‌ല കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഇലക്ട്രിക് വാഹനം നിർമിക്കുന്നതിനുള്ള ടെസ്‌ലയുടെ ചെലവ് ചൈനയേക്കാൾ കുറവാണെന്ന് ഉറപ്പാക്കാൻ ഇന്ത്യ പ്രോത്സാഹനങ്ങൾ നൽകാൻ തയാറാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷണയോട്ടത്തിനിറങ്ങി ടെസ്‌ല മോഡൽ 3; വർഷാവസനത്തോടെ വിപണിയിലേക്ക്

ടെസ്‌ല മോഡൽ 3 ഇലക്ട്രിക് സെഡാനിൽ 60 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി പായ്ക്കുണ്ട്. സ്റ്റാൻഡേർഡ് റേഞ്ച്, സ്റ്റാൻഡേർഡ് റേഞ്ച് പ്ലസ്, ലോംഗ് റേഞ്ച്, ലോംഗ് റേഞ്ച് പെർഫോമൻസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

പരീക്ഷണയോട്ടത്തിനിറങ്ങി ടെസ്‌ല മോഡൽ 3; വർഷാവസനത്തോടെ വിപണിയിലേക്ക്

സെഡാന് 381 കിലോമീറ്റർ മുതൽ 580 കിലോമീറ്റർ വരെ ശ്രേണി നൽകാൻ കഴിയും. 0-97 കിലോമീറ്റർ വേഗത വെറും 3.2 മുതൽ 5.6 സെക്കന്റിനുള്ളിൽ പുറത്തെടുക്കാനും മോഡലിന് കഴിയും. കാറിന്റെ പെർഫോമൻസ് വേരിയന്റ് പരമാവധി 261 കിലോമീറ്റർ വേഗതവരെ കൈവരിക്കുമെന്നും ടെസ്‌ല അവകാശപ്പെടുന്നു.

പരീക്ഷണയോട്ടത്തിനിറങ്ങി ടെസ്‌ല മോഡൽ 3; വർഷാവസനത്തോടെ വിപണിയിലേക്ക്

ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സെൽഫ് ഡ്രൈവിംഗ് പ്രവർത്തനമാണ് സ്റ്റാൻഡേർഡായി ഇലക്ട്രിക് സെഡാനിൽ വരുന്ന ഏറ്റവും വലിയ പ്രത്യേകത. ടെസ്‌ല മോഡൽ 3 ഇലക്ട്രിക് സെഡാൻ ഇന്ത്യയിൽ സിബിയു മോഡലായി എത്തും. ഇതിന് 55 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ വിലവരും.

പരീക്ഷണയോട്ടത്തിനിറങ്ങി ടെസ്‌ല മോഡൽ 3; വർഷാവസനത്തോടെ വിപണിയിലേക്ക്

ഇതുവരെ ഇന്ത്യയിലെ ഇവി വാഹനങ്ങളിൽ കണ്ടിട്ടില്ലാത്ത പുതുപുത്തൻ സാങ്കേതികവിദ്യകളായിരിക്കും അമേരിക്കൻ ബ്രാൻഡ് ടെസ്‌ല തങ്ങളുടെ കാറുകളിൽ ഒരുക്കുക. എന്തായാലും കമ്പനിയുടെ കടന്നുവരവോടെ ഇലക്‌ട്രിക് വിപണിക്ക് കൂടുതൽ കരുത്തേകും.

Image Courtesy: carcrazy.india

Most Read Articles

Malayalam
English summary
Tesla Started To Test The Model 3 Electric Sedan In India Ahead Of This Year Launch. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X