വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ എന്ന പട്ടം സ്വന്തമാക്കാൻ എത്തുകയാണ് പരിഷ്ക്കരിച്ച Tata Tigor EV. നിലവിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇവി എന്ന ഖ്യാതിയും Tataയുടെ Nexon ഇലക്‌ട്രിക്കിനാണ്. രൂപത്തിനൊപ്പം സിപ്ട്രോൺ കരുത്തിലേക്ക് ചേക്കേറുന്നു എന്നതാണ് രണ്ടാംവരവിൽ സെഡാനെ വ്യത്യ‌സ്‌തമാക്കുന്നത്.

വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

കഴിഞ്ഞയാഴ്ച്ച പുതിയ Tata Tigor ഇലക്‌ട്രിക്കിനെ അവതരിപ്പിച്ചിരുന്നെങ്കിലും വിലയോ റേഞ്ചോ മറ്റ് വിശദാംശങ്ങളോ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഓഗസ്റ്റ് 31-ന് പുതിയ മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് Tata ഔദ്യോഗികമായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ സെഡാനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തുവിടും.

വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

Nexon ഇലക്‌ട്രിക് വിപണിയിൽ തീർത്ത വിസ്‌മയം അതേപടി പകർത്താനാണ് സിപ്ട്രോൺ കരുത്തിലേക്ക് കുതിക്കുമ്പോൾ Tata ഉന്നംവെക്കുന്നത്. പുതിയ ഇലക്ട്രിക് സെഡാന്റെ ബുക്കിംഗും 21,000 രൂപ ടോക്കൺ തുകയോടെ സ്വീകരിക്കാനും കമ്പനി തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ഉപഭോക്താക്കൾക്കായി Tata അവതരിപ്പിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണിത് എന്നതും ശ്രദ്ധേയമാണ്.

വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

മാത്രമല്ല Nexon ഇലക്‌ട്രിക്കിന് ശേഷം അത്യാധുനിക ഹൈ വോൾട്ടേജ് ഇലക്ട്രിക് ആർക്കിടെക്ച്ചറായ സിപ്‌ട്രോണിൽ സാങ്കേതികവിദ്യയിൽ വിപണിയിൽ എത്തിക്കുന്ന രണ്ടാമത്തെ ടാറ്റ കാറും Tigor ഇലക്‌ട്രിക്കാണ്. പുതിയ മോഡൽ 55 കിലോവാട്ട് പരമാവധി പവർ ഔട്ട്പുട്ടും 170 Nm torque ഉം ആണ് ഉത്പാദിപ്പിക്കുക.

വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

ഇത് 0 മുതൽ 60 കിലോമീറ്റർ വേഗത വെറും 5.7 സെക്കൻഡുകൾക്കുള്ളിൽ താണ്ടാൻ പ്രാപ്‌തമായിരിക്കും. 26 kWh ലിഥിയം അയൺ ബാറ്ററി പാക്കിനൊപ്പമായിരിക്കും കാർ വിൽപ്പനയ്ക്ക് എത്തുക. ഹൃദയഭാഗത്ത് വരുത്തിയ കാര്യക്ഷമമായ ഈ പരിഷ്ക്കാരം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമായിരിക്കുമെന്നാണ് അനുമാനം.

വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

Tigor ഇവിയുടെ ഗുരുത്വാകർഷണത്തിന്റെ താഴ്ന്ന കേന്ദ്രം ഡ്രൈവിംഗ് ചലനാത്മകതയും കൈകാര്യം ചെയ്യലും മെച്ചപ്പെടുത്തുമെന്ന് Tata Motors പറയുന്നു. സുഖപ്രദമായ റൈഡ് ഗുണനിലവാരത്തിനായി കമ്പനി സസ്പെൻഷൻ സജ്ജീകരണവും പരിഷ്ക്കരണത്തിന് വിധേയമാക്കിയിട്ടുണ്ട്.

വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

പുതിയ Tata Tigor ഇലക്ട്രിക്കിന് IP67 റേറ്റിംഗുള്ള ബാറ്ററി പായ്ക്കാണ് പരിചയപ്പെടുത്തുക. 8 വർഷവും 160000 കിലോമീറ്റർ ബാറ്ററി മോട്ടോർ വാറണ്ടിയുമാണ് ഇതിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇംപാക്‌ട് റെസിസ്റ്റന്റ് ബാറ്ററി പായ്ക്ക് കേസിംഗും ഇതിന് ലഭിക്കുന്നുണ്ട് എന്ന കാര്യവും വളരെ ശ്രദ്ധേയമാണ്.

വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

ODB 64 ടെസ്റ്റ് സ്റ്റാൻഡേർഡ് അനുസരിച്ചുള്ള ബാറ്ററി പായ്ക്ക് റിയർ ക്രാഷുമായി പൊരുത്തപ്പെടുന്ന ഘടനയുള്ള ഒരു തെളിയിക്കപ്പെട്ട പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ Tigor ഇവിയുടെ ഇംപാക്റ്റ് റെസിസ്റ്റന്റ് ബാറ്ററി പാക്ക് കേസിംഗ് സെൽ തലത്തിൽ നെയ്‌ൽ പെനിസ്‌ട്രേഷൻ AIS-048 നിലവാരത്തന് അനുസൃതമാണ്.

വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

ആഗോളതലത്തിൽ സ്വീകാര്യമായ CCS2 ചാർജിംഗ് പ്രോട്ടോക്കോളുമായി പുതിയ Tigor EV പൊരുത്തപ്പെടുന്നുണ്ട്. കൂടാതെ ഏത് 15 A പ്ലഗ് പോയിന്റിൽ നിന്നും വേഗത്തിൽ ചാർജ് ചെയ്യാനും ചാർജിംഗ് വേഗത കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കഴിയും. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും Tigor ഇലക്ട്രിക്കിന് സാധിക്കും.

വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

അതേസമയം സ്റ്റാൻഡേർഡ് ഹോം ചാർജർ ഉപയോഗിച്ചാൽ 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. അധികം ശബ്ദം അകത്തേക്ക് വരാത്ത രീതിയിലാണ് കാറിന്റെ ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നത്. വിശാലമായ ഇന്റീരിയറിൽ പുതിയ Tata Tigor ഇലക്‌ട്രിക് റിമോട്ട് കമാൻഡുകളും റിമോട്ട് ഡയഗ്നോസ്റ്റിക്സും ഉൾപ്പെടെ 30-ൽ അധികം കണക്റ്റഡ് കാർ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

അതിനാൽ ഉപഭോക്താക്കൾക്ക് അവരുടെ ഫോണുകളിലൂടെ അവരുടെ ഇവി ബന്ധിപ്പിക്കാൻ സാധിക്കും. കാറിലെ സിപ്‌ട്രോൺ സാങ്കേതികവിദ്യ പുനരുൽപ്പാദന ബ്രേക്കിംഗ് സംവിധാനവും അനുവദിക്കുന്നുവെന്നതും Tigor ഇലക്ട്രിക്കിന് മോടികൂട്ടും.

വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

കാഴ്ച്ചയിൽ പെട്രോൾ Tigor സെഡാന് സമാനമാണ് പുതിയ ഇലക്ട്രിക് പതിപ്പെങ്കിലും Nexon ഇവിയുടെ സമാനമായ കളർ ഓപ്ഷനിൽ ഒരുങ്ങിയിരിക്കുന്നതിനാൽ വൈദ്യുത വാഹനമാണെന്ന് ആദ്യ കാഴിച്ചയിൽ തന്നെ മനസിലാകും. മുൻവശത്ത് ഒരു ഗ്ലോസി ബ്ലാക്ക് പാനൽ, ബ്ലൂ ഹൈലൈറ്റുകൾ എന്നിവ കാറിന്റെ ഇലക്ട്രിക് പരിവേഷത്തെ എടുത്തു കാണിക്കുന്നുണ്ട്.

വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

കൂടാതെ 15 ഇഞ്ച് അലോയ് വീലുകളിലും ഹെഡ്‌ലൈറ്റുകളിലും നീല ഹൈലൈറ്റുകൾ ഇടംപിടിച്ചിരിക്കുന്നതിനാൽ ഒട്ടും മോശമാക്കാതെയാണ് കാറിനെ Tata Motors അണിയിച്ചൊരുക്കിയിരിക്കുന്നത്. നേരത്തെ ഫ്ലീറ്റ് മാർക്കറ്റിന് വേണ്ടി മാത്രമായിരുന്നു ലഭ്യമായിരുന്നതെങ്കിൽ Tigor EV ഇത്തവണ സ്വകാര്യ ഉപഭോക്താക്കളെ പൂർണമായും ലക്ഷ്യമാക്കുന്നു.

വിലയും റേഞ്ചും ഓഗസ്റ്റ് 31-ന് അറിയാം; പ്രതീക്ഷകളുടെ കൊടിമുടി കയറി പുതിയ Tata Tigor ഇലക്‌ട്രിക്

ഓഗസ്റ്റ് 31-ന് വിൽപ്പനയ്ക്ക് തയാറെടുക്കുമ്പോൾ വില നിർണയം എങ്ങനെയായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. താങ്ങാനാവുന്ന രീതിയിൽ 10 ലക്ഷം രൂപയോളം ഓൺ റോഡ് വില നിശ്ചയിച്ചാൽ തീർച്ചയായും പുതിയ Tata Tigor ഇലക്‌ട്രിക് വിപണിയിൽ വമ്പൻ ഹിറ്റാകും.

Most Read Articles

Malayalam
English summary
The all new tata tigor ev sedan will be launched on 31 august 2021
Story first published: Thursday, August 26, 2021, 16:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X